Slider

പ്രണയമേ

0
പ്രണയമേ നിന്നോട് ചൊല്ലാൻ എനിക്കുണ്ട് 
ചൊല്ലാതെ പോയ തിരുമധുരം 
നാം കൊണ്ട മഴകളിൽ നാംകണ്ട വഴികളിൽ 
നമ്മെ തളച്ചിട്ട പ്രണയം 
നിന്റെ മിഴികളിൽ ഞാൻ കണ്ടതത്രയും 
കുടമുല്ലപ്പൂവിന്റെ ചന്തം
നിന്റെ മൊഴികളിൽ ഞാൻ കേട്ടത്
അത്രയും കടലിരമ്പത്തിന്റെ നാദം
നിന്റെ ചുണ്ടു ഒരു തൂവാലയായി
എന്റെ കണ്ണീരു മായ്ക്കുന്ന നേരം
ഞാനൊരു വിതുമ്പലായി നിൻ നെഞ്ചിൽ
അന്നാളിൽ എന്നെ തളച്ചിട്ടുവല്ലോ
മഴമേഘമേ നിന്നെ പ്രണയിച്ച കാലത്തു
നിൻ ആകാശമായിരുന്നല്ലോ
ഞാൻ നിൻ ആകാശമായിരുന്നല്ലോ
ചൂള പോൽ കത്തുന്ന ഹൃദയം പകുത്തിട്ട്
നീ തിരിഞ്ഞൊന്നു പോകെ
പിൻവിളി വിളിക്കാതെ കരയാതെ
ഇടറാതെ തോരാതെ പെയ്യുന്ന മഴയായ്
ഞാൻ തോരാതെ പെയ്യുന്ന മഴയായ്
പ്രണയ പർവങ്ങളിൽ സ്ത്രീക്കിത്ര നോവെന്ന്ന്നു
ഒരു മാത്ര ഞാനും നിനയ്ക്കെ
ഹൃദയമേ നീ നിന്റെ പ്രാണനെ കാക്കുക
എന്നെന്റെ കൃഷ്ണനുംച്ചൊല്ലി
പ്രണയമേ നിന്നോട് ചൊല്ലാൻ
എനിക്കുണ്ട് ചൊല്ലാതെ പോയ തിരുമധുരം
എതിര്ട്ടിലും നിന്നുള്ളിൽ ഞാനുണ്ട്
നിന്നെ നയിക്കും വെളിച്ചം
നിന്നെ നയിക്കും വെളിച്ചം


Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo