കാപ്പി കയറ്റുമതി നിലച്ചു, അതു കൊണ്ട്
ഞാനെന്റെ കാപ്പിത്തോട്ടം വെട്ടി വെടിപ്പാക്കി - ഇഞ്ചി നട്ടുവളം നൽകി കാത്തിരുന്നു,
ലാഭം മഹാളി പിടിച്ച ഇഞ്ചിയുടെ ഗന്ധം മാത്രം. കുരുമുളകിന് ക്വിന്റലിന് വൻ വില , പിന്നെ എന്തിന് അമാന്തം? നട്ടു പക്ഷെ നട്ടതു ഫലം തന്നപ്പോൾ കേട്ടു,
റഷ്യക്കു കുരുമുളകു വേണ്ട' ഇനി ഇത്തിരി റബറാകാം. തരിശാക്കി ഭൂമി - നിരക്കു കുഴി കുത്തി തൈകൾ നട്ടു - തൈകൾക്കൊപ്പം സ്വപ്നവും വളർന്നു. തണ്ടുതുരപ്പൻ സ്വപ്നത്തിന്റെ കട തന്നെ തുരന്നു. ഇപ്പോൾ കാപ്പിക്കു നികുതി പിൻവലിച്ചു. വില കൂടി, ഇനി നാം കാപ്പി ,പക്ഷെ കായ്ക്കുമ്പോൾ
വിലയുണ്ടാകുമെന്നതിന് ആരുതരും ഉറപ്പ് " വീണ്ടും വെട്ടിമുറിച്ച് മറ്റിനം നടേണ്ടി വരും' ഫാഷനൊപ്പം വസ്ത്രം മാറുന്ന ആധുനീകനും, വിലക്കൊത്ത് വിളമറുന്ന ഞാനും , വിവരമില്ലായ്മയല്ല എനിക്കും ജീവിക്കണം -
പത്തുസെന്റിൽപ്പിന്നെ പല വിള ചെയ്യുന്നതെങ്ങിനെ?'
By: സുരേഷ് കാവടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക