മാധവന്റെ പുരസ്കാരം
ആത്മകഥ
ആത്മകഥ
''ഹലോ രാജൻ what a pleasant surprise!'' നാൽപ്പതു വർഷം മുമ്പ് കേട്ടു മറന്ന ആ ശബ്ദം സുഹൃത്ത് മാധവന്റെയാണന്ന് തിരിച്ചറിയാൻ എനിക്ക് പ്രയാസമില്ലായിരുന്നു. പക്ഷെ കഷണ്ടി പരന്ന തലയും പാടെ നരച്ച താടിയും കാരണം മാധവനാണെന്ന് ഉറപ്പു വരുത്താൻ ഒരു നിമിഷം ഞാൻ ശങ്കിച്ചു. അത്രയും തന്നെ മാറ്റങ്ങൾ എന്റെ മുഖത്തും ഉണ്ടെങ്കിലും എന്നെ അയാൾ നിഷ്പ്രയാസം തിരിച്ചറിഞ്ഞത് ഒരത്ഭുതമായി തോന്നി.
'' മറന്നിട്ടില്യ, അല്ലേ?.'' കെെകുലുക്കിക്കൊണ്ടുള്ള എന്റെ ചോദ്യത്തിന്
'' അച്ഛന്റെ ശ്രാദ്ധത്തി,നച്ഛൻ കൊടുത്തോരു
കൊങ്ങണം കത്തികൊണ്ടൊന്നു രണ്ട്'''
എന്നെഴുതിയ രാജനെ എങ്ങനെ മറക്കാൻ!'' എന്ന ചടുലൻ മറുപടി എന്നെ സ്തബ്ധനാക്കി. നാൽപ്പതു വർഷം മുമ്പ് ഒരു നോട്ടുബുക്കിന്റെ മൂലയിൽ ഞാൻ കോറിയിട്ട ഒരു കവിതയിലെ പ്രസക്തഭാഗം ഒരാളുടെ മനസിൽ ഇന്നും മായാതെ കിടക്കുന്നു .ഇതിൽ പരം എന്ത് അംഗീകാരമാണ് ഒരു സാധാരണ കവിയുടെ നിലവാരം പോലും ഈല്ലാത്ത എനിക്ക് ആഗ്രഹിക്കാവുന്നത്?

തങ്ങളുടെ കവിതയിലെ ഒരു ഈരടിയോ,കഥയിലെ ഒരു വാചകമോ ഏതെങ്കിലും അനുവാചകന്റെ മനസിൽ മായാത്ത ഒരു ഒരു കോറലുണ്ടാക്കിയിട്ടുണ്ടെങ്കിൽ ,നമ്മുടെ സൃഷ്ടി പാഴായിട്ടില്ലെന്ന് നമുക്ക് അഭിമാനിക്കാം. അതാണ് യഥാർത്ഥ പുരസ്കാരം.
Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക