Slider

ആരുമേ വായിക്കുവാനില്ലാത്ത

0

ആരുമേ വായിക്കുവാനില്ലാത്ത
ഒരു കൊച്ചു കവിതയായി.......
ഞാൻ ഈ വലിയ ലോകത്തിൻ പുസ്തകത്തിൽ പേജുകളിൽ.
കാലം മായ്ക്കും മഷിതൻ കറകളും
യെൻ ഓർമ്മകൾ പോലും, ചിന്തയിൻ സരണിയിൽ
ശൂന്യമായി തീർന്നിടും.
എന്നിരിക്കലും മനുഷ്യാ നീ അഹങ്കരിക്കുന്നുവോ
നീയാണ് ഈ ഭൂമിതൻ അച്ചുതണ്ടെന്ന്.
ഇന്നലെകളിൽ നീ കണ്ട പലരും പലതും,
ഇന്ന് നീ കാണുന്നില്ലയെന്ന്,
എന്തുകൊണ്ട് നീ ഓർക്കുന്നില്ല.
നിനക്കായ് നീറിയ കനലുകൾ ഓരോന്നും,
ഇന്ന് വെറും വെണ്ണീർ മാത്രമെന്ന്
എന്തുകൊണ്ട് മർത്യാ നീ ചിന്തയില്ല.
നാളെകൾ വീണ്ടും പിറന്ന് വീഴും
ഇന്നുകൾ നാളെ മരിച്ചു പോകും.
ഇന്നിന്റെ സ്മരണയിലാകണം,
നാളെതൻ സങ്കൽപ്പങ്ങൾ വളരേണ്ടത്.
ഭാവുകങ്ങൾ നേരുന്നു നിനക്കായ് ഞാൻ,
ഭാവിതൻ പ്രതീക്ഷകൾ നിങ്ങളല്ലോ.....

Shaju

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo