രാവണൻ
കഥ
കഥ
യുദ്ധക്കളത്തിൽ വെച്ചു രാവണനെ ആദ്യമായി കണ്ടപ്പോൾ രാമൻ അത്ഭുതം കൂറി. പത്തു തലയുള്ള ആളല്ലേ രാവണൻ?രാമൻ കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോൾ രാവണന് ഉള്ളിൽ ചിരി പൊട്ടി. പക്ഷെ മഹാ രാജാവ് യുദ്ധക്കളത്തിൽ വെച്ചു ചിരിക്കരുത്. എന്നിട്ട് ഗംഭീരമായി അട്ടഹസിച്ചു .
രാവണന്റെ ചിരി കേൾക്കുമ്പോൾ സമുദ്രങ്ങൾ കലങ്ങി മറയുമെന്നാണല്ലോ കേട്ടത്. എന്നാൽ ഒരു പനിനീർ പൂ പോലെ മനോഹരം. അപ്പോഴാണ് രാമൻ അക്കഥ ഓർത്തത് രാവണന്റെ ശക്തി ഭക്തിയാണെന്ന കാര്യം. ശിവന് പോലും പ്രീയപ്പെട്ട ആളല്ലേ ?വെറുതെ ചന്ദ്രഹാസം കൊടുക്കുമോ ?ഭക്തന്മാരോട് ഏറ്റുമുട്ടുമ്പോൾ വളരെ ശ്രദ്ധിക്കണം. അവർക്കു ഈശ്വര പ്രസാദം ഉണ്ടാകും.
സത്യം പറഞ്ഞാൽ പത്തു തലയുള്ള ആളെന്നാൽ നല്ല ബുദ്ധിയുള്ളവൻ എന്നർത്ഥം. വെറുതെ ഒരാളെ വിരൂപനാക്കുന്നു.
സീതയെ കട്ടു കൊണ്ടു വന്നില്ലെങ്കിൽ ഞാൻ ഇദ്ദേഹത്തെ ബഹുമാനിക്കുമായിരുന്നു. പക്ഷെ ഞാനും തെറ്റുകാരനാണ്. ആ ശൂർപ്പണഖയുടെ മുലകളും മൂക്കും വെട്ടി മാറ്റാൻ അനുവദിക്കരുതായിരുന്നു.
എടാ രാമ... എന്റെ പെങ്ങളെ നശിപ്പിച്ചോനെ
നിന്നെ വിടില്ല.. രാവണൻ ഉറക്കെ വിളിച്ചു പറഞ്ഞു.
എനിക്ക് രാവണനോട് വിരോധമില്ല. കാരണം രാവണന്റെ സമ്പത്ത് രാജ്യം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. പട്ടിണി മരണമില്ല. ലങ്കാ രാജ്യധാനി കണ്ടാൽ ആരും അസൂയപ്പെടും. അത്ര മനോഹരമാണ്. അനുജൻ വിഭീഷണൻ ഒരു ചതിയൻ തന്നെ. സാരമില്ല.
ഏതായാലും ഇന്ന് രാവണനുമായി യുദ്ധം വേണ്ട. ഹനുമാനും പടയാളികളും ചെയ്യട്ടെ. പെട്ടന്ന് വധിക്കാൻ കഴിയുന്ന രാജാവല്ല രാവണൻ.
ഇന്ന് രാവണനെ വധിക്കണം. ഈ വൻ ശക്തിയെ വെല്ലാനുള്ള ആയുധം കയ്യിലില്ല. രാമൻ പിറ്റേ ദിവസം യുദ്ധഭൂമിയിൽ വെച്ചു ചിന്തിച്ചു. രാവണ സായകം തടുക്കാനുള്ള കരുത്തു എനിക്കില്ല. രാവണനും അക്കാര്യം അറിയാം. പക്ഷെ അദ്ദേഹത്തിന് കാര്യം മനസ്സിലായി. ഭൂമിയിൽ പിറന്നാൽ മരണം അനിവാര്യമാണെന്ന്. ആ മുഖം അത് വിളിച്ചു പറയുന്നുണ്ട്.
രാവണന്റെ മുഖത്തു ദുഃഖം ഇല്ലാത്തതു രാമൻ ശ്രദ്ധിച്ചു. ആത്മബോധം ഉള്ള ആളാണല്ലോ.
അപ്പോഴേക്കും ദേവലോകത്തു നിന്നും പ്രത്യേക ആയുധങ്ങളെത്തി.
രാമൻ മൂർച്ച കൂടിയ ആയുധം രാവണന് നേരെ തൊടുക്കുമ്പോൾ അയാളത് ഏറ്റുവാങ്ങാൻ നെഞ്ചു വിരിച്ചു നിൽക്കുന്നത് രാമൻ ശ്രദ്ധിച്ചു.
Ceevi

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക