Slider

തഴയപ്പെടുമെന്ന ഭയം എനിക്കൊട്ടുമില്ല.

0

തഴയപ്പെടുമെന്ന ഭയം എനിക്കൊട്ടുമില്ല.
കരം വാങ്ങിയെഴുതുന്ന
എഴുത്തുകാരനായിടാൻ
നാടുവാഴിത്തമ്പുരാൻറടിയാനുമല്ല ഞാൻ.!
ഒടിഞ്ഞ തൂലിക കൊണ്ടെൻെറ കൈകളെ
തടഞ്ഞു നിർത്തുന്നതാരെന്നറിയണം.
പിടഞ്ഞു തീരുന്ന മനുജ ജന്മങ്ങളെ
കടമെടുക്കുന്ന കാട്ടുനീതിക്കു ഞാൻ
ഫണമെടുത്തതാണെന്നുടെ തെറ്റ്.!
പാതിവഴിയിൽ പൊഴിഞ്ഞ പൂവിനെ
ജാതിചൊല്ലിവിളിച്ചതില്ല ഞാൻ.
രക്ത സാക്ഷിക്കു വിലപറയുവാൻ
മത്സരിക്കുന്നെരു രാജ്യ നീതിയെ
മാറോടു ചേർക്കാൻ കഴിയാതിരുന്നതോ.?!
അതിജീവനത്തിൻെറ പേരിൽ അറുക്കുന്ന
ബലിമൃഗങ്ങൾതൻ ആർദ്ര മിഴികളോ
അടരാടി പടനിലങ്ങളിൽ വീണുപോയ്
പിടയുന്നമർത്യ ശാപ ജന്മങ്ങളോ
ഏതാണു എന്താണു എന്നെ തളക്കുന്ന
ചങ്ങലയേതാണെന്നറിയില്ലെനിക്കിന്നും.!
ഇന്നിൻെറ വെട്ടത്തിൽ ഞെട്ടറ്റുവീഴും
പെണ്ണിൻെറ മാനത്തിനില്ലേ വില.?
പെന്നെന്നവളെ വിളിച്ചാലിംഗനംചെയ്യും
പിന്നൊരു പീഢന പർവ്വം ചമക്കും.
ക്യാമറകണ്ണാലതൊപ്പിയെടുത്തിട്ട്
കാഴ്ച്ചക്കാർക്കല്ലാം വിരുന്നൊരുക്കുന്നവർ.
പെറ്റമ്മയെപോലും വിലപേശീവില്ക്കുന്നവർ.!
വീണ പോരാളിയെ വെട്ടിവീഴ്ത്തുന്നവർ.!
ചുടലക്കളങ്ങളിൽ ആടിത്തിമർക്കുന്നോർ
അന്യൻെറതെല്ലാം സ്വന്തമാക്കൻ
ത്വര പൂണ്ടു ഗമിക്കുന്ന ആർത്തി പണ്ടാരങ്ങൾ.!
മാനവ നീതിക്ക് മര്യാദ നല്കാത്തോർ
മാനവും , നാണവും വിറ്റു ജീവിക്കുന്നവർ.
എല്ലാം കണ്ടിട്ടും,കേട്ടിട്ടുമൊന്നും മിണ്ടാതിരിക്കുന്ന രാഷ്ട്രീയതാപ്പാൻമാർ.!
എന്തെല്ലാം കാണണം,ഏതെല്ലാം കേൾക്കണം.വയ്യെന്നുറക്കെ പറയാനറിയാത്തോർ.!
ഭൂമിയിൽ ജന്മം സാദ്ധ്യമാക്കാതെ
നശിപ്പിച്ചു വെട്ടി നിരത്തിമുന്നേറുവോർ.
നിർത്തുന്നു ഞാനെൻെറ തൂലികത്തുമ്പിലെ
ചോരയിൽമുക്കി കുറിക്കുമീ വാക്കുകൾ.!
വച്ചുനീട്ടാനൊരു വാഗ്ദത്ത ഭൂമിയില്ലാത്തോൻെറ സങ്കടം കേട്ടിട്ടുറക്കെ,യുറക്കേ.,
ഭ്രാന്തനെന്നെന്നെ വിളിക്കല്ലേയാരും.!
***************************
അസീസ് അറക്കൽ.
**************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo