Slider

വീട്ടിലേക്കുള്ള വഴി

0
വീട്ടിലേക്കുള്ള വഴി 
------------------------------
പല വഴികളിലൂടെയുള്ള 
ജീവിത യാത്രയിലൊന്നു 
പിന്തിരിഞ്ഞു നടക്കണം 
കാലങ്ങൾ കൊഴിഞ്ഞെങ്കിലും
പിറന്ന വീട്ടിലേക്കുള്ള വഴികൾക്കിന്നും
എന്തൊരു ചന്തം
ബസ്സിറങ്ങി വീട്ടിലേക്കുള്ള
വഴികൾ ദൂരമുണ്ടങ്കിലും
നടന്നു പോകാനാണ് ഇന്നുമിഷ്ടം
ഓവുപാല ബസ്റ്റോപ്പിലിങ്ങി
ചെമ്മൺ പാതയിലൂടെ
പെട്ടിക്കടയിലെയും
ചായക്കടയിലെയുമുള്ളവരെ
കാണുമ്പോൾ
പരിചയഭാവത്തിൽ ചിരിക്കണം
വേലിപടർപ്പിലൂടെ
വിരുന്നുകാരനെ
എത്തിനോക്കുന്ന തലകൾ
ഉയർന്നു നോക്കുമ്പോൾ താണുപോകും
ഇടവഴിയിലേക്ക് തിരിയുന്നേരം
കൂനികൂടിയ നാണിത്തള്ളയുടെ
കൈകളിൽ മുറുക്കാനുള്ള
കൈപ്പണം തിരുകികയറ്റുമ്പോൾ
തളർന്ന ചുണ്ടുകൾ പിറുപിറുക്കും
തോട്ടിലെ പരൽ മീൻ വെട്ടവും
പുഞ്ചപ്പാടവരമ്പിലെ
കാറ്റിനെ നുകർന്നു
മുന്നോട്ടു നടക്കുമ്പോൾ
ഞാനോർക്കുകയായിരുന്നു
വീട്ടിലേക്കുള്ള വഴികൾക്കു പണ്ടിത്ര
അഴകുണ്ടായിരുന്നോ....?
ഇവിടുത്തെ കാറ്റിനു അന്നിത്ര
സുഗന്ധമുണ്ടായിരുന്നോ.. ?
-------------------------------------------
നിഷാദ് മുഹമ്മദ്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo