സസ്നേഹം
-------------------
ഇവിടിപ്പോ ഭൂതങ്ങളുടെ ശല്യം കൂടിക്കൂടി വരുന്നു.. എന്താന്ന് അറിയില്ല!!
പത്രങ്ങളിൽപോലും അവർക്കാണ് മുൻഗണന. ഇനിയിപ്പോ ചൂടുകൂടിയിട്ടു അവർക്കു കുഴിയിൽ കിടക്കാൻ വയ്യാഞ്ഞിട്ടാകുമോ?

ആവോ..
സ്കൂളിലും പിള്ളേർക്കിടയിലെ രഹസ്യസംഭാഷണം പ്രേതത്തെപ്പറ്റി.. പിള്ളേരെക്കാളും പേടിയുള്ള അധ്യാപകരുമുണ്ട്.. ചില ടീച്ചർമാരുടെ നെഞ്ചത്തിരുന്നു വായും മൂക്കും പൊത്തിപ്പിടിക്കുന്നഭൂതങ്ങൾ.. നാട്ടുകാരുടെ മുടി മുറിക്കുന്ന ഭൂതങ്ങൾ.. അടുത്തുവന്നിരുന്നു ചീഞ്ഞളിഞ്ഞ കൈകൾകൊണ്ട് മുഖത്തു തലോടുന്ന ഭൂതങ്ങൾ. ഭൂതങ്ങൾക്ക് സ്ത്രീകളെ മാത്രം മതി..
സ്ത്രീകളെ മാത്രം ആക്രമിക്കാൻ വേണ്ടി ഞങ്ങളെന്തു പിഴച്ചു..

ഏതായാലും പോലീസ് സ്റ്റേഷൻ വരെ കാര്യങ്ങളെത്തി.. ഇരുപതോളം കേസുകൾ പല ഗ്രാമങ്ങളിൽനിന്നായി ഫയൽ ചെയ്യപ്പെട്ടു.. പക്ഷെ പ്രതിയെ എങ്ങനെ പിടികൂടും!! മുടിവെട്ടാനായി വരുന്ന പ്രേതം ഇട്ടിരിക്കുന്നത് കറുത്ത നീളൻ കുപ്പായവും തൊപ്പിയും..
നെഞ്ചത്ത് കേറിയിരിക്കാൻ വരുന്നതിനാകട്ടെ അങ്ങനെ പ്രത്യേകിച്ച് രൂപമൊന്നുമില്ല.. ഫിസിക്സ്നെ കടത്തിവെട്ടുന്ന തിയറി.. രൂപമില്ല പക്ഷെ ഭാരമുണ്ട്.
ചീഞ്ഞളിഞ്ഞ കൈക്കും ഉടമയില്ലന്നു തോന്നുന്നു..
മുടിവെട്ടുകാരൻ വരുന്നത് സ്ത്രീകൾ സീരിയൽ കാണുന്ന സമയത്താണ്.. മതിമറന്നിരിക്കുന്നതുകാരണം ഒന്നുമറിയില്ല.. സീരിയൽ തീർന്നു എണീക്കുമ്പോളാണ് കസേരക്ക് പിന്നിലായി നിലത്തു മുടി കിടക്കുന്നത് കാണുന്നത്. ഏതായാലും കുറച്ചു മനഃശാസ്ത്രമൊക്കെ അറിയുന്ന പ്രേതമാകും!!
പത്രത്തിൽ കണ്ട വാർത്തകളും പിള്ളേരുടെ സംശയങ്ങളുമൊക്കെ ആയപ്പോൾ എന്താന്നറിയില്ല രാത്രയാകുമ്പോൾ വല്ലാത്ത ഒരിത്.. പേടിയൊന്നുമല്ല..

ഇന്നലെ മുതൽ വീട്ടിലെ ഒരു ഒരു ക്ലോക്കിനും ഒരു മന്ദത.. ബാറ്ററി മാറിയിട്ടും മുന്നോട്ടു ചലിക്കാൻ ഒരു വൈമുഖ്യം. ഉള്ള ഹൊറർ സിനിമയൊക്കെ ഡൗൺലോഡ് ചെയ്തു കാണുന്നത്കൊണ്ടാകും ഓരോന്ന് ഞാൻ തന്നെ സങ്കൽപ്പിച്ചു കൂട്ടുന്നത്. ഏതായാലും രാത്രി ഇവിടിപ്പോ കുറച്ചു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ കുറവേയുള്ളൂ..
ഇന്നലത്തെ പത്രം കൂടി കണ്ടപ്പോൾ തൃപ്തിയായി.. നളന്ദ ജില്ലയിൽ മുടിമുറിച്ച കേസ് ഫയൽ ചെയ്ത കുറെ സ്ത്രീകളിൽ ഒരാൾ ഉമാലക്ഷ്മി മറ്റൊരാൾ ഉമാഗുപ്ത.. അപ്പോ ഞാൻ ഉമാപ്രദീപ്.. കൊള്ളാം..

നിമിത്തങ്ങളൊക്കെ സത്യമായി വരുന്നു. ഏതായാലും ഇന്നലെ രാത്രി മുതൽഞാൻ ടി വി കാണൽ നിർത്തി.. റിമോട്ടിന് വേണ്ടി പിടിവലി കൂടാതെ മാറിയിരിക്കുന്ന എന്നെ സംശയത്തോടെ നോക്കുന്ന ഭർത്താവ്.. "ഏയ് , ഞാൻ നന്നായി" എന്ന മുഖഭാവത്തോടെ ഞാനങ്ങോട്ടേക്കു മാറിയിരുന്നു.
ഏതായാലും കിടക്കും മുൻപ്ഒരു വെള്ള കടലാസ്സിൽ കുറച്ചു കാര്യങ്ങൾ എഴുതി അടുത്തായി മടക്കി വച്ചു. (പ്രേതങ്ങളാകുമ്പോൾ കുറെ നേരം അടുത്തൊക്കെ ചുറ്റിത്തിരിയില്ലേ..ഞാൻ സിനിമയിൽ കണ്ടിട്ടുണ്ട്.)
കണ്ടിഷൻനമ്പർ ഒന്ന്:- എന്റെ നെഞ്ചത്ത് കേറിയിരിക്കരുത്.. കാരണം ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്റെ ഹൃദയവും ശ്വാസകോശങ്ങളും തീരെ നേർത്തതാണെന്നു.. കണ്ടിഷൻ നമ്പർ രണ്ട്:- ചീഞ്ഞളിഞ്ഞ കൈകൾ കണ്ടാൽ ഞാൻ ഛർദിക്കും.അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകും..
കണ്ടിഷൻ നമ്പർ മൂന്ന്:- ഇനിയിപ്പോ എന്തെങ്കിലും ചെയ്തേ പറ്റൂ എങ്കിൽ മുടി വെട്ടിക്കോ.. പക്ഷെ സ്റ്റെപ് കട്ടിങ് ആയിരിക്കണം.. ഉള്ള് തോന്നിക്കുമല്ലോ.. NB.പുരികം കൂടി ഷേപ്പ് ആക്കിത്തന്നാൽ വളരെ ഉപകാരം.
എന്ന്,
വിശ്വസ്തതയോടെ
ഉമപ്രദീപ്..

കത്ത് കണ്ടോ ആവോ ഏതായാലും ഇന്നലെ ഒന്നുമുണ്ടായില്ല.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക