അച്ചനും അരവിന്ദ് സാമിയും
ആദ്യമായി മിക്സഡ് കോളേജിലേക്ക് പോകുമ്പോൾ മനസ്സിൽ ചില സുന്ദരൻ പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നു ..പ്രതീക്ഷകൾ ഒക്കെ പറയുമ്പോൾ അതിൽ ഈ പ്രണയവും പെടും ..എന്റെ ആദ്യ പ്രണയം മോഹൻ ലാലിനോട് ആയിരുന്നു..ഇന്നും അതിനു വലിയ മാറ്റമൊന്നുമില്ല. ഹോസ്റ്റലിൽ ലാലേട്ടന്റെ ഫോട്ടോകളുടെ എക്സിബിഷൻ ഒക്കെ സംഘടിപ്പിച്ച ആളാണ് ഞാൻ അത്രയ്ക്കായിരുന്നു ആരാധന..പക്ഷേ അതൊരു സിനിമ നടനാണല്ലോ ?..എന്റെകൂട്ടുകാരിൽ പലർക്കും സുന്ദരൻ പ്രണയങ്ങൾ ഉണ്ട് ..ഞാൻ ഹംസം ആയും പോസ്റ്റ് ആയും നിക്കുന്ന കാലം എന്റെ അച്ഛന്റെ ബെസ്‌റ്ഫ്രണ്ട് ആയിരുന്നു ഹിസ്റ്ററി ഡിപ്പാർട്മെന്റിന്റെ ഹെഡ്..അത് കൊണ്ട് ഒരു മാതിരി പ്രണയങ്ങൾ ഒക്കെ ഉഴപ്പി വിടാൻ പറ്റുവുള്ളു...അതിന്റെ വിഷമം ഒന്നും പറഞ്ഞാൽ നിങ്ങള്ക്ക് മനസിലാവൂല...എഴുത്തിന്റെ അസുഖം ഉളളത് കൊണ്ട് പ്രണയ ലേഖങ്ങൾ എഴുതേണ്ടി വരും..എനിക്ക് വേണ്ടിയല്ല. വല്ലവരുടേം ജീവിതം രക്ഷപെടാനാ..ആത്മാർഥമായി തന്നെ ആ ജോലി ചെയ്തു കൊടുക്കും..അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു കൂട്ടുകാരി ഒരു കവിതയുമായി എന്റെ അരികിൽ വന്നു .."ഞാൻ ഇത് കൊടുക്കട്ടെ /"
ഞാൻ ആ കവിത ഒന്ന് വായിച്ചു നോക്കി...വലിയ മിടുക്കി ഒന്നുമല്ല എന്നാലും ആ കവിത ഉണ്ടല്ലോ കൊടുത്താൽ അവൻ അവളെ തല്ലും..അല്ല കൊല്ലും അത്രയ്ക്ക് .."പെറ്റ തള്ള സഹിക്കൂല"
"ആര് എഴുതിയതാ"/ഞാൻ ദയനീയമായി ചോദിച്ചു
"ഞാൻ "നന്നായിട്ടില്ലേ?"
"ഉണ്ട് പക്ഷെ ഇത് കൊടുക്കണോ?ലെറ്റർ പോരെ?എന്റെ കൈയിൽ ഇളം റോസ് നിറത്തിലെ ലെറ്റർ പാഡ്ഉണ്ട് ..(അത് എനിക്ക് ഓരോരുത്തർ തരുന്നതാണ് നന്ദി സൂചകമായി..പെന,ലെറ്റര്പാഡ് അതൊക്കെ ...അല്ലതെ എനിക്ക് ഗുണമുളളതൊന്നും ആരും തരൂല)

"ഇത് മതി ആള് കവിയാണ് "
നാണത്തിൽപൊതിഞ്ഞ ഒരു ചിരി വന്നു അവളുടെ മുഖത്ത് ..ദൈവമേ !ആർടിസ്ക്ലബിന്റെ സെക്രട്ടറി മനോജ് വിശ്വം ..ആ ബുദ്ധിജീവിക് കൊടുക്കാൻ ആണ് അവളീ കവിത എഴുതികൊണ്ടു പോകുന്ന്തു ..അവൻ ഇവളെ എന്തായിരിക്കും പറയുക ..അവൻ ഭയങ്കര ചൂടൻ ആണ് എന്ന് കോളേജിന് മുഴുവൻ അറിയാം ..
"എടീ പറഞ്ഞാൽ പോരെ?അല്ലേൽ തന്നെ പെണ്ണുങ്ങളല്ല ആണുങ്ങൾ അല്ലെ പറയണ്ടത്?"
"അങ്ങനെ നോക്കി ഇരുന്നാൽ അവൻ വേറെ ആരേലും പ്രേമിച്ചാലോ ?എന്നിട്ടു അമർത്തി ഒരു മൂളലും..
തലേ ദിവസം മനോജ് എന്നോട് കോളേജ് മാഗസിനിൽ ഇടാൻ ഒരു കവിത ചോദിച്ചപ്പോ ഇവൾ കൂടെയുണ്ടായിരുന്നു..അതാണ് മൂളലിനിത്ര കനം

"എടീ നീ പേടിക്കണ്ടാട്ടാ എനിക്ക് മിനിമം അരവിന്ദസാമിയെങ്കിലും വേണം ...അത്രേം ഭംഗി ഉള്ള ഒരുത്തനെ ഞാൻ പ്രേമിക്കുവുള്ളു.."ഞാൻ പറഞ്ഞു
വെറുതെ പറഞ്ഞതാണ്. എനിക്ക് വിജയ് പോലെ കറുത്തവവരെ ആണ് ഇഷ്ടം എന്ന് പറയാൻ പറ്റുമോ മനോജ് വിശ്വം കറുത്തിട്ടാണ് ..പക്ഷെ നല്ല സുന്ദരൻ അവൾക്കു സമാധാനമായി
പക്ഷെ കവിത കണ്ട മനോജ് പബ്ലിക് ആയി ഇവളെ ചീത്ത വിളിക്കുകയും ഇവൾ ഒരു ആഴ്ച്ചത്തെ ലീവിൽ വീട്ടിൽ പോകുകയും ചെയ്തു.ഞാൻ കുറെ ചിരിച്ചു..ചിരിക്കരുതാത്തതു ആണ് പക്ഷെ ചിരിച്ചു പോയി
ഞങ്ങളുടെ ഹോസ്റ്റലിനു ഒരു ചാപ്പൽ ഉണ്ട് ശനിയാഴ്ച വൈകിട്ടു പ്രയർ ഉണ്ട് ഞായറാഴ്ച രാവിലെ കുര്ബാനയും ..ഒരു ദിവസം ഞാൻ എന്റെ മുറിയിൽ കൂടി പള്ളിയിലേക്ക് നോക്കി നിൽക്കുകയാണ് പെട്ടെന്ന് ഒരു രൂപം പള്ളിയിലേക്ക് നടന്നു പോകുയാണ് അച്ചന് ആണ് പക്ഷെ അരവിന്ദ് സാമിയുടെ മുഖം ..ദൈവമേ സ്വപ്നമാണോ?..അല്ല സത്യം അരവിന്ദസാമിയുടെ അതെ മുഖം .
".സൂസൻ" ഞൻ ഒറ്റ അലർച്ച
സൂസൻ പള്ളികാര്യങ്ങളിൽ വലിയഭക്തിയുള്ള ആളാണ്
എന്റെ റൂംമേറ്റ്
"എന്താടീ"അവൾ എന്റെ വിളികേട്ടു പേടിച്ചു പോയി
""പള്ളിയിൽ ഏതാ പുതിയ അച്ചൻ?"
"പുതിയ അച്ചനോ ഞാൻ കണ്ടില്ലലോ?"
ഞാൻ അവൾക്കു കാണിച്ചു കൊടുത്തു ..
"അറിഞ്ഞൂടാ "കണ്ടിട്ടില്ല"അവൾ വീണ്ടും പുസ്തകത്തിലേക്ക് തിരിഞ്ഞു "ഇവളെന്തുവാ പഠിച്ചു ചാകാൻ പോവാനോ ?
"എടീ ഫുൾ ഡീറ്റെയിൽസ് എനിക്ക് വേണേ ..നീ ഒന്ന് അന്വേഷിച്ചു അറിഞ്ഞിട്ടു വാ"
സൂസൻ ഞെട്ടിയില്ല ..എന്റെ സ്വഭാവമേകദേശം അവൾക്കറിയാം
.പുതിയ അച്ഛന്റെ പേര് വിനു (ഒറിജിനൽ പറയാൻ പറ്റില്ല)കൊച്ചച്ചൻ ആണ് ..ചെങ്ങന്നൂർ ഉളളത് .

".ഓർത്തഡോൿസ് സഭയിലെ അച്ചന്മാർക്കു കല്യാണം കഴിക്കാമോ ?"
ഞാൻ വളരെ ഫാസ്റ്റ് ആണ് ..സൂസൻ എന്നെ കണ്ണ് മിഴിച്ചു നോക്കി നിൽക്കുകയാണ് ..
"കഴിക്കാം അച്ഛൻ ആയി കഴിഞ്ഞാൽ പറ്റില്ല കൊച്ചച്ചന്മാർക്കു കെട്ടാം"
"കഴിക്കാം അച്ഛൻ ആയി കഴിഞ്ഞാൽ പറ്റില്ല കൊച്ചച്ചന്മാർക്കു കെട്ടാം"
ശനി ആഴ്ചകളിൽ വീട്ടിൽ പോകാൻ എനിക്ക് പിന്നെ ഒരു താല്പര്യവും തോന്നിയില്ല ..പള്ളി_ പ്രാർത്ഥന പ്രാർത്ഥന_ പള്ളി ആ വിചാരം മാത്രം ..ക്രിസ്തീയ കീർത്തനത്തിലെ പാട്ടുകളൊക്കെ ഞാൻ വേഗംമന പാഠമാക്കി ഉറക്കെ പാടാൻ തുടങ്ങി ...അച്ഛൻ വെറുതെ പോലും എന്നെ നോക്കുകേല ..ആരെയും നോക്കുകേല ..ഞാൻ തളര്ന്നില്ല ..ബൈബിൾ ഒക്കെ നല്ലോണം വായിക്കും..സങ്കീർത്തങ്ങളും പുതിയ നിയമവും ഒക്കെ നല്ല അരച്ച് കലക്കി കുടിച്ചു.
വീട്ടിൽ ചെല്ലുമ്പോൾ മതങ്ങൾക്ക് അർത്ഥമില്ലെന്നും ആരാണീ മതങ്ങൾ ഉണ്ടാക്കിയതെന്നും ഘോരഘോരം പ്രസംഗിക്കും. ..അച്ഛൻ അമ്മയോട് എന്റെ ബുക്കുകൾ പരിശോധിക്കാൻ പറഞ്ഞുവത്രേ ...അമ്മയ്ക്ക് ഒന്നും ലഭിച്ചില്ല..അമ്മയും അഛനും കൺഫ്യൂഷൻ ആയി..

അച്ചന് യാതൊരു മാറ്റവുമില്ല ..അച്ചന് എന്നെ കണ്ടിട്ടു കൂടിയില്ല എന്ന തോന്നുന്നേ...എന്റെ ഭക്തി കണ്ടു സൂസൻ ഒഴികെ എല്ലാ സിസ്റ്റർമാർക്കും വലിയ സന്തോഷം ആയി..ദൈവത്തിന്റെ വഴിയേ നടക്കുന്ന കുഞ്ഞാട്.
"നിന്നെ ഇനി വാഴ്ത്തപ്പെട്ടവൾ ആയി എങ്ങാൻ പ്രഖ്യാപിക്കുമോ?"സൂസൻ ചോദിച്ചു
എന്തായാലും ഒരു ദിവസം എല്ലാത്തിനും ഒരു തീരുമാനം ആയി വിനു അച്ചന് ട്രാൻസ്ഫെർ
സൂസന്റെ ഇടവകയിലേക്കാണ് ..ഞാൻ ഹാപ്പി അവളുടെ വീട്ടിൽ പോയാൽ മതി
അത്തവണ വീട്ടിൽ പോയിട്ടു വന്ന സൂസൻ എന്നെ മുറിയിൽ കൊണ്ട് പോയി റൂം ഒക്കെ കുറ്റിയിട്ടിട് ഇരിക്കാൻ പറഞ്ഞു

എന്റെ മനസിൽ ഒരു സന്തോഷം ആകാംഷ
"എടീ നീ വിഷമിക്കരുത് ..ആ അച്ചന് ഇല്ലേ ?സന്യാസി അച്ചനാ"
"എടീ നീ വിഷമിക്കരുത് ..ആ അച്ചന് ഇല്ലേ ?സന്യാസി അച്ചനാ"
ഞാൻ ഞെട്ടി
"എന്ന് പറഞ്ഞാൽ?"
"അത് വീട്ടുകാർ പള്ളിക്കെ നേര്ച്ച കൊടുത്തത ..സന്യാസി ആക്കി കൊള്ളാമെന്നു ഒരിക്കലും കല്യാണം കഴിക്കൂല..നീ അതങ്ങു മനസിൽ നിന്ന് വിട്ടേരെ.."
"വീട്ടുകാർക്കൊന്നും വേറെ ഒരു പണീമില്ലേ? .ഇത്രേം നല്ല മനുഷ്യനെ സന്യാസി ആക്കാമെന്നു നേര്ച്ച നേർന്നത്രെ..കൊലച്ചതി അല്ലെ ഇത്?

"എന്നാലും അച്ചാ അച്ചനെ ആരാ അച്ചാ അച്ചനാക്കിയത്"
എന്ന്ഇത്ര നാളും ഞാൻ എന്നോട് ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി
എന്ന്ഇത്ര നാളും ഞാൻ എന്നോട് ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി
എനിക്ക് സമാധാനമായി..ശനി ആഴ്ചകളിൽ കൃത്യമായി വീട്ടിലെത്തും.അച്ഛന്റേം അമ്മയുടേം കൺഫ്യൂഷൻ ഒക്കെ മാറി ..സൂസൻ വിവാഹം കഴിച്ചത് ഒരു കൊച്ചച്ചനെ ആയിരുന്നു.അന്ന് ഞാൻ ഒരിക്കൽ കൂടി അരവിന്ദ് സാമിയെ കണ്ടു ..പക്ഷെ എന്റെ മനസിൽ അന്ന് പ്രണയം ഉണ്ടായിരുന്നില്ല ..ബഹുമാനവും ആദരവും മാത്രം..അതെ ആദരവോടെയാണ് ഞാൻ അന്ന് അച്ചനെ കണ്ടത് ..അദ്ദേഹം കൊച്ചച്ചൻ എന്ന നിലയിൽ നിന്ന് ഉയർന്നു അച്ചന് ആയി കഴിഞ്ഞിരുന്നു
ഇന്ന് സൂസൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു ..
ഇന്ന് സൂസൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു ..
"വിനു അച്ചൻ തിരുമേനി ആയി നീ അറിഞ്ഞോ?"
"ഞാൻ എങ്ങനെയാടീ അറിയുന്നേ ?ഞാൻ വെറുതെ ചിരിച്ചു ..
"ഞാൻ എങ്ങനെയാടീ അറിയുന്നേ ?ഞാൻ വെറുതെ ചിരിച്ചു ..
അങ്ങനെ എന്റെ ആദ്യ പ്രണയം ചീറ്റി ..പിന്നെ ആ പണിക്കെ പോയില്ല ..അടുത്തത്എന്താണ് എന്ന് ആർക്കറിയാം ? ..എനിക്കിതിൽ രാശി ഇല്ലന്നെ .അതാ അനുഭവം ...വെറുതെ മെനക്കെട്ടിട് ..അല്ല പിന്നെ ..
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക