ചന്തു എന്റെ മകൻ
നല്ല മഴയുള്ള ഒരുദിവസം ആയിരുന്നു അന്ന് .ഞാൻ പകലത്തെ സ്കൂളിന്റെ തിരക്കും പിന്നെ വൈകിട്ട് ട്യൂഷൻ ക്‌ളാസ്സുകളും കൂടി കഴിഞ്ഞു ആകെ ഷീണിച്ചിരുന്നു.ഒരു 'അമ്മ എന്നെ കാണാൻ വന്നിരിക്കുന്നു എന്ന് ഏട്ടൻ വന്നു പറഞ്ഞു ..കൗണ്സിലിങ്ങിന് ആണ് എന്ന്.കൗൺസെല്ലിംങ് ഒക്കെ ശനിയും ഞായറും ആയി ചുരുക്കിയിരിക്കുകയാണ് വീട്ടിൽ സഹായത്തിനു പോലും ആളില്ല. ഞാൻ ദയനീയമായി ഏട്ടനെ ഒന്ന് നോക്കി ..
"എനിക്ക് പരിചയമുള്ളതാ..താൻ ഒന്ന് ചെന്ന് എന്തെങ്കിലും പറയു"
ഞാൻ മനസില്ല മനസോടെ ചെന്നു.ഞാൻ കണ്ടിട്ടുണ്ട് അവരെ .കുറച്ചു മുകളിലായി ആണ് അവർ താമസിക്കുന്നത്.ഞാൻ വിവരം പറഞ്ഞു .അവർക്കു പിന്നിലായിനിന്ന ഒരുനിഴൽ അനങ്ങി ..ഒരു ആൺകുട്ടീ ..
"ഇവനെ ഒന്ന് കൗൺസിലിങ് ചെയ്യാമോ ടീച്ചറെ "അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുക ആണ്.സത്യത്തിൽ ഈ കണ്ണീരു എന്റെ ഒരു ദൗർബല്യം അല്ല
ഞാൻ അങ്ങനെ പെട്ടെന്ന് കരയാറില്ല .പെട്ടെന്ന് കരയുന്നതു എന്തോ എനിക്കിഷ്ടമുള്ള കാര്യവുമല്ല ..പക്ഷേ ആ കണ്ണീരിൽ ആത്മാർത്ഥത യുണ്ടായിരുന്നു ..നല്ല വേദനയും..എന്റെ ശരീരത്തിന്റെ ക്ഷീണം എവിടെയോ പോയി ഒളിച്ചു..ഞങ്ങളോട് പ്രൊഫസർ പറഞ്ഞിട്ടുണ്ട് ഈകോഴ്സ് തിരഞ്ഞെടുക്കുന്ന ഒരാൾ ഏതു സമയവും ഏതു അവസ്ഥയിലും സേവനം ചെയ്യാൻ മനസ് ഒരുക്കമുള്ളവർ ആയിരിക്കണം.ഊളമ്പാറ മെന്റൽ ഹോസ്പിറ്റലിലെ ട്രെയിനിങ് ഞങ്ങളെ കുറച്ചൊന്നുമല്ല ഇതിനു ആയി പാകപ്പെടുത്തി എടുത്തത് ..ആ അവസ്ഥകൾ കണ്ടാൽ നമ്മുടെ ദുഖങ്ങളൊന്നും ദുഖങ്ങളെ അല്ല ..വെറുതെയിരുന്ന് കരയാൻ തോന്നുകയുമില്ല.

അവർ എന്റെ മുന്നിൽ ഇരിക്കുകയാണ് ..കണ്ണീരും ഏങ്ങലടികൾക്കും ഇടയിൽ അവർ പറഞ്ഞു.അവൻ ഇപ്പോൾ പത്തിലാണ് പഠിക്കുന്നത് .ഒമ്പതിൽ പഠിച്ചു കൊണ്ടിരുന്നത് നഗരത്തിലെ ഒരു നല്ല സ്കൂളിലായിരുന്നു ..അവന്റെ അച്ഛന് ആ സമയത്താണ് ഒരു അപകടം ഉണ്ടായത് ..അമ്മക്ക് ആ സമയം അവനെ വേണ്ട വിധം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ..ഒരു നാൾ പോലീസ് സ്റ്റേഷനറിൽ നിന്ന് ഒരു ഫോൺ കാൾ വന്നു ചെല്ലുമ്പോൾ മയക്കുമരുന്ന് കൈവശം വെച്ചതിനു കുറെകുട്ടികൾക്കൊപ്പം ഇവനെയും പിടിച്ചു വെച്ചിരിക്കുകയാണ് ..അന്നത്തെ രാഷ്ട്രീയ ഇടപെടൽ കൊണ്ടും കുട്ടിയായതു കൊണ്ടും ഇവൻ രക്ഷപ്പെട്ടു .ഇക്കൊല്ലം സ്കൂൾ മാറ്റി പക്ഷേ ഒന്നും പഠിക്കുന്നില്ല ,എല്ലാവരോടും ദേഷ്യം ,വഴക്ക്
ഞാൻ അവനെ നോക്കി.കുനിഞ്ഞിരിക്കുകയാണ് ..കണ്ണുകൾ ഉയർത്തുന്നില്ല .എനിക്ക് മനസിലായി അവന്റെ മനസ് പെട്ടന്ന് അവൻ തുറക്കുകയില്ല ..അത് പരിചയം കൊണ്ട് എനിക്ക് അറിയാം ..
"ട്യൂഷൻ എവിടെയാ പോകുന്നത്?"
"ഒരു ട്യൂട്ടോറിയലില ,അവിടേം നേരെ ചൊവ്വേ പോകില്ല"
"ഇവിടെ വിട് എന്റെ അടുത്ത്" ഞാൻ മെല്ലെ പറഞ്ഞു അവർ അത് പ്രതീക്ഷിച്ചില്ല എന്ന് തോന്നി
"ഫീസ് ആണ് ഓർക്കുന്നതെങ്കിൽ ഓർക്കേണ്ട ..അവിടെ എത്ര കൊടുക്കുന്നു അത് മതി ""ഇല്ലെങ്കിലും കുഴപ്പമില്ല"
അവർ എന്നേറ്റു കൂടെ അവനും
"ഇപ്പൊ കൗൺസിലിങ് വേണ്ട ഞാൻ തീയതി തരാം "
അവർ ശരി എന്ന് തലയാട്ടി പോയി

ക്‌ളാസ് തുടങ്ങി കഴിഞ്ഞേ അവൻ വരികയുള്ളു .ഏറ്റവും പിന്നിലെത്തെ ബെഞ്ചിൽ പോയിരിക്കും .കുനിഞ്ഞു ...ഒരു പ്രതികരണവും ഇല്ല.എന്റെ ക്‌ളാസ്സിൽ പൊതുവെ അത്ര കടും പിടിത്തം ഉണ്ടാകില്ല. സ്‌കൂളിലെ വളരെ കർശനമായമേലാപ്പു അഴിച്ചു വെച്ചിട്ടാണ് ട്യൂഷൻ ക്‌ളാസിൽ ഇടപെടുക .അത് ഒരു മനഃശാസ്ത്രപരമായ സമീപനം ആണ് അവർ കുറച്ചു കൂടെ സ്വതന്ത്രർ ആയിരിക്കും അങ്ങനെ ആവണം .
ഒരു ദിവസം ഞാൻ അവനെ വിളിച്ചു
"ചന്തു ഇങ്ങു മുന്നിൽ വാ ..മുൻബെഞ്ചിൽ "
ഒരു ദിവസം ഞാൻ അവനെ വിളിച്ചു
"ചന്തു ഇങ്ങു മുന്നിൽ വാ ..മുൻബെഞ്ചിൽ "
"എന്റെ പേര് ചന്തു അല്ല...ശ്രീറാം എന്നാണ് .."
"ശ്രീരാമ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാ മോനെ അതോണ്ടല്ലേ ചന്തു എന്ന് വിളിച്ചത് ..നീ ക്ഷമി .."ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലും ചെറിയ ഒരു ചിരി വന്നു
.പിന്നെ എന്റെ അടുത്തായി അവന്റെ സ്ഥാനം .ആദ്യം വരുന്നത് പിന്നെ അവൻ ആയി..പക്ഷെ പഠിത്തം പഴയതു തന്നെ ആ പരീക്ഷയിൽ ഇംഗ്ലീഷിന് ഒഴിച്ച് എല്ലാ വിഷയത്തിനും തോറ്റു.അന്ന് ക്ളസ്സിൽ എല്ലാ കുട്ടികളും മാർക്ക് തരുന്ന ദിവസമായിരുന്നു ..ഡയറിയിൽ എഴുതി തരും..അത് സൂക്ഷിക്കും അടുത്ത പരീക്ഷയിൽ പുരോഗതി ഉണ്ടോന്നു നോക്കാൻ ആണ് ..അവൻ അനങ്ങുന്നില്ല ..ഞാൻ അടുത്ത് ചെന്നു
"എന്താ മോനെ വയ്യേ?"
ആ മുഖം തളര്ന്നു ഇരുന്നു .പനി പിടിച്ച പോലെ .ഞാൻ നെറ്റിയിൽ തൊട്ടു നോക്കി നല്ല ചൂട് .പെട്ടെന്ന് അവൻ എന്റെ കൈ പിടിച്ചു മുഖം അമർത്തി പൊട്ടി പൊട്ടി കരയാൻ തുടങ്ങി ക്‌ളാസ് മുഴുവൻ സ്തംഭിച്ചു പോയ ഒരു ദിവസമായിരുന്നുഅന്ന്. ..ഞാൻ കുട്ടികളോട് മിണ്ടരുത് എന്ന് കണ്ണ് കാണിച്ചു ഏറെ നേരം അകഴിഞ്ഞപ്പോൾ അവൻ ശാന്തൻ ആയി

അന്ന് വൈകിട്ടു ക്‌ളാസ് കഴിഞ്ഞപ്പോൾ അവൻ പോകാതെ നിന്നു
"എനിക്ക് കൗൺസിലിങ് വേണം ടീച്ചർ"
അതാണ് ടൈം ..എനിക്കറിയാം അത് അവന്റെ മനസ് പാകം ആയി.എന്ന് എനിക്ക് മനസിലായി
"എനിക്ക് ഏകാഗ്രത കിട്ടുന്നില്ല..പഴയ കൂട്ടുകാർ എന്നെ ഫോൺ വിളിക്കുന്നു..ഞാൻ ശരിക്കും ഇത് ഉപയോഗിച്ചിട്ടില്ല അവരെനിക്ക് ഒരു പൊതി തന്നിട്ട് വേറെ ഒരാൾക്ക് കൊടുക്കാൻ പറഞ്ഞു.അത് ചെയ്തില്ലേൽ അടിക്കും എന്ന് പറഞ്ഞു..അവന്റെ മനസിന്റെ വിഷമങ്ങൾ എല്ലാം പുറത്തു വന്നു
"ഞാൻ പറഞ്ഞു
"മൊബൈൽ ഫോൺ അമ്മയെ ഏല്പിക്കുക ഈ വര്ഷം നീ അത് ഉപയോഗിക്കേണ്ട ..പിന്നെ പഠന രീതി ..തത്കാലം ഒരു വിഷയം അര മണിക്കൂറിൽ കൂടുതൽ പഠിക്കേണ്ട. ഉറക്കം വരുമ്പോൾ കണക്കു ചെയുക. .ആൻസർ കിട്ടുന്നില്ലെങ്കിൽ അടുത്തത് ചെയ്യാം.എന്നിട്ടും ഉറക്കം വരുന്നെങ്കിൽ ബയോളജിയിലെയും മറ്റും ചിത്രങ്ങൾ വരയ്ക്കാം ഒരു ഇരുപതു മിനിറ്റു..ഇതൊക്കെ ആർക്കും ഉപയോഗിക്കാവുന്നതാണ് രാവിലെ ഉണർന്നു പഠിക്കാൻ ശീലമുള്ള കുട്ടികളെ മാറ്റാതിരിക്കുക. അങ്ങനെതുടരട്ടെ. വൈകിട്ടു ഇരുന്നാണ് ശീലമെങ്കിൽ അങ്ങനെ..പിന്നെ ചന്തുവിന് രാവിലെ ഉറക്കം വരുമായിരുന്നു ..ഞാൻ അവനോടു ഇടയ്ക്കിടെ തല ചീകാൻ പറഞ്ഞു .അമർത്തി നന്നായി ഇടയ്ക്കിടെ ചീകണം ..ഉറക്കം പമ്പ കടക്കും ..അത് പോലെ മെഴുകുതിരി കത്തിച്ചു ആ ദീപനാളത്തിലേക്കു ഒരു ഇരുപതു സെക്കൻഡുകൾ നോക്കി ഇരിക്കുക ശ്രദ്ധ മാറരുത് എന്നുമല്ല ഇടയ്ക്കു ..ഇരുപതു എന്നുളളത് മുപ്പതു ആക്കാം അമ്പതു ആക്കാം..ഇതൊക്കെ ഇടയ്ക്കു പരീക്ഷിക്കാം ..ഏകാഗ്രത കൂടും "യോഗയിലെ പ്രാണായാമം കൂടി ശീലിപ്പിച്ചു കൊടുത്തു അവൻ ഹാപ്പി
ഫലം ഉണ്ടായി ..അടുത്ത പരീക്ഷയിൽ എല്ലാ വിഷയത്തിനും ജയിച്ചു
പക്ഷേ ഇടയ്ക്കു വീണ്ടും തളരുന്നുണ്ട് എനിക്ൿത് മനസിലായി
"എന്താ മോനെ കാര്യം?"ഞാൻ വിളിച്ചു ചോദിച്ചു
"അച്ഛൻ എന്നും വഴക്ക ടീച്ചറെ പഴയ കാര്യമൊക്കെ പറഞ്ഞു കുത്തി കുത്തി ..ഞാൻ അത് മറക്കാൻ ശ്രമിക്കുവാ .. എന്നിട്ടും..എനിക്ക് വയ്യ .."എനിക്ക് സത്യത്തിൽ തോന്നിയ ദേഷ്യം പറഞ്ഞു അറിയിക്കാൻ വയ്യ

ഒടുവിൽ അച്ഛനോട് സംസാരിക്കേണ്ടി വന്നു എനിക്ക് പരുഷമായി തന്നെ.
സാധാരണ ഫലം വരുമ്പോൾ കുട്ടികളെല്ലാം എന്റെ വീട്ടിൽ ഉണ്ടാകും അവർക്കു ടെൻഷൻ മാറാൻ വേണ്ടിയാണു ..ആ വർഷത്തെ ഫലം വന്നു ചന്തുവിന് അഞ്ചു എ പ്ലസും അഞ്ചു എ ഗ്രേഡും ...അവൻ സന്തോഷത്തോടെ എന്നെ ഒരു കെട്ടിപ്പിടിത്തം..ഞാൻ ചിരിച്ചു കൊണ്ട് ആ തലയിൽ ഒന്ന് തലോടി ..എന്റെ മനസും നിറഞ്ഞിരുന്നു
എന്റെ കാൽ തൊട്ടു വന്ദിച്ചു ആയിരുന്നു അവൻഓരോ പരീക്ഷയ്ക്ക് പോയത്.വേണ്ട എന്ന് എത്രപറഞ്ഞിട്ടും കേട്ടില്ല ഓരോ പരീക്ഷയും കഴിഞ്ഞു ഓടി വരും..ചോദ്യപേപ്പർ കാണിക്കും..ഒരു പാട് കുട്ടികളെ ഞാൻ പഠിപ്പിച്ചിട്ടുണ്ട് കുറെ പേര് എന്റെ ഉള്ളിലേക്ക് കയറി വരും..സ്ഥിര പ്രതിഷ്ഠ നേടും സ്നേഹം കൊണ്ട് അവർ എന്നെ വീർപ്പുമുട്ടിച്ചു കളയും..എന്റെ കാൽ ചെറുതായി ഒന്ന് ഉളുക്കിയപ്പോൾ കരഞ്ഞിട്ടുണ്ട് ഈ ചന്തു
.അവൻ എനിക്ക് മകൻ തന്നെ ആണ്. എന്റെ മകൻ..കഴിഞ്ഞ ജന്മത്തിലെവിടെയോ അവൻ ഉണ്ടായിരുന്നു ഇത് പോലെ .ഇന്ന് അവനെ ക്ഷേത്രത്തിൽ വെച്ച് കണ്ടു.ഓടി അടുത്ത് വന്നു..അവൽ പ്രസാദം എന്റെ വായിൽ വെച്ച് തന്നു.ഡിഗ്രി അവസാന വര്ഷം ആണ് ..എന്റെ വിഷയം തന്നെ ഫിസിക്സ് ..
."ടീച്ചർ മെലിഞ്ഞല്ലോ "
""നിന്നെ പോലുള്ളതിനെ പഠിപ്പിച്ചു ഷീണിക്കുന്നതാടാ"ഞാൻ കളി പറഞ്ഞു
എന്റെ കാർ കണ്ണിൽ നിന്ന് മറയുന്ന വരെ അവന്റെ കൈ വീശൽ എനിക്ക് കാണാമായിരുന്നു
""നിന്നെ പോലുള്ളതിനെ പഠിപ്പിച്ചു ഷീണിക്കുന്നതാടാ"ഞാൻ കളി പറഞ്ഞു
എന്റെ കാർ കണ്ണിൽ നിന്ന് മറയുന്ന വരെ അവന്റെ കൈ വീശൽ എനിക്ക് കാണാമായിരുന്നു
"അമ്മയ്ക്ക് എന്നേക്കാൾ ഇഷ്ടം ആണല്ലേ ആ ചേട്ടനെ"?കണ്ണന്റെ ചോദ്യം..കുഞ്ഞു കുശുമ്പുണ്ട്
"നിന്നെ പോലെ തന്നെ "
ഞാൻ സത്യം പറഞ്ഞതായിരുന്നു അത്
ചന്തു എനിക്ക് കണ്ണനെ പോലെ തന്നെ ആണ് "മോനെ എന്ന് ഞാൻ വിളിച്ചു എങ്കിൽ ഹൃദയം തൊട്ടു തന്നെ.. വെറും വിളിക്കാവുന്ന ഒരു വാക്ക് അല്ലല്ലോ അത്...ചന്തു എന്നും എനിക്ക് മകൻ തന്നെ

Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക