ഒരു പ്രണയകഥ
----------------------------
----------------------------
''ഇയാൾഎന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു''..
ഒരു പെൺകുട്ടിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് വിനു ഞെട്ടിയുണർന്നത്..
സ്ഥലകാല ബോധം വീണ്ടെടുക്കാൻ കുറച്ച് സമയം വേണ്ടി വന്നു.. പിന്നെയാണ് അവന് മനസ്സിലായത് ഓടിക്കൊണ്ടിരിക്കുന്ന ബസിലാണ് താനെന്ന്..
ആ പെൺകുട്ടി നിന്നു ജ്വലിക്കുകയാണ്..
''ബസ് നിർത്തി ഇയാളെ പോലീസിൽ ഏല്പിക്കണം..''
അടുത്തു നിൽക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി അവൾ അലറി''..
''ഇത് ഇവൻ്റെ സ്ഥിരം നമ്പറാ.. ഇനി അവനെ വിടരുത്''..
ഒന്നു രണ്ടു സ്ത്രീകൾ അവളെ പിന്താങ്ങാനെത്തി..
''ഇയാളെ അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടാം.. പോലീസിനെയൊക്കെ വിളിച്ചാൽ പൊല്ലാപ്പാകും''..
കണ്ടക്ടർ ഇടപെട്ടു..
അപ്പോഴേക്കും ചിലർ അയാളുടെ മേൽ കെെ വെച്ചിരുന്നു..
സ്റ്റോപ്പ് എത്തിയപ്പോൾ എല്ലാവരും ചേർന്ന് അയാളെ പുറത്തേക്ക് തള്ളി..
സ്റ്റോപ്പ് എത്തിയപ്പോൾ എല്ലാവരും ചേർന്ന് അയാളെ പുറത്തേക്ക് തള്ളി..
ഇതൊക്കെ കണ്ടു നിന്നപ്പോൾ വിനുവിൻ്റെ മനസ്സ് ചില ഓർമ്മകളിലൂടെ കടന്നു പോയി..
വർഷങ്ങൾക്ക് മുൻപേയുള്ള കോളേജ് പഠനകാലം അവനോർത്തു..
പെൺകുട്ടികളോട് കൂട്ടുകൂടാനും തൊട്ടുരുമ്മാനുമൊക്കെ കൊതിച്ചിരുന്ന യൗവ്വനാരംഭം..
അടുത്ത വീട്ടിലെ തൊഴിൽ രഹിതനായ ചേട്ടനായിരുന്നു അപ്പോഴത്തെ ഹീറോ..
തിരക്കുള്ള ബസിൽ വെറുതെ യാത്ര ചെയ്ത് പെൺകുട്ടികളെ സ്പർശിച്ച് സുഖം കണ്ടെത്തിയിരുന്നവൻ..
പെണ്ണുങ്ങളെ എങ്ങനെ കെെയ്യിലെടുക്കാം എന്നതിനെ കുറിച്ച് ക്ളാസ് എടുത്ത് തരുന്നവൻ..
അസൂയയായിരുന്നു തനിക്കും കൂട്ടുകാർക്കും അയാളോട്..

''ഈ പെണ്ണുങ്ങൾക്ക് നമ്മള് തൊടുന്നതും പിടിക്കുന്നതുമൊക്കെ ഇഷ്ടമാണ്.. അതല്ലേ ഞാൻ കെെക്രിയ നടത്തുമ്പോളൊന്നും ആരും പ്രതികരിക്കാത്തത്.. എല്ലാം അതിൻ്റേതായ രീതിയിലായിരിക്കണം എന്നു മാത്രം ''
അയാൾ എപ്പോഴും പറയും..
അയാളുടെ പാത പിൻതുടരാൻ തന്നെയും കൂട്ടുകാരെയും നിർബന്ധിക്കുമായിരുന്നു..
ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്ക് അതിനുള്ള ധെെര്യമില്ലായിരുന്നല്ലോ..
ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്ക് അതിനുള്ള ധെെര്യമില്ലായിരുന്നല്ലോ..
അയാൾ അങ്ങനെ മദയാനയെപ്പോലെ വിഹരിച്ചു കൊണ്ടിരുന്നു..
അങ്ങനെയിരിക്കെ ഒരു ദിവസമാണ് അത് സംഭവിച്ചത്..
അങ്ങനെയിരിക്കെ ഒരു ദിവസമാണ് അത് സംഭവിച്ചത്..
വിനുവിൻ്റെ മനസ്സിൽ ആ ഒരു ദിവസം സിനിമയിലെന്ന പോലെ കണ്ടു ..
പതിവു പോലെ രാവിലെ തന്നെ തിരക്കുള്ള ബസിൽ അയാൾ കയറി പെൺകുട്ടികളുടെ പിന്നിലായി സ്ഥാനം പിടിച്ചു.. കെെക്രിയകൾ ആരംഭിച്ചു കാണണം.. പെട്ടെന്ന് ഒരു പെൺകുട്ടി തിരിഞ്ഞു നിന്ന് അയാൾക്കിട്ട് ഒന്നു പൊട്ടിച്ചു..
സ്തംഭിച്ചു പോയി ബസിലുള്ളവർ മുഴുവൻ..
സ്തംഭിച്ചു പോയി ബസിലുള്ളവർ മുഴുവൻ..
''ഇയാൾ എൻ്റെ വേണ്ടാത്തിടത്ത് തൊടാൻ ശ്രമിച്ചു''..
എരിയുന്ന കണ്ണുകളോടെ ആ പെൺകുട്ടി പറഞ്ഞു ..
അപ്പോഴേക്കും മറ്റു പെൺകുട്ടികളും അയാൾക്കെതിരെ രംഗത്തെത്തി..
അപ്പോഴാണ് തനിക്ക് മനസ്സിലായത് ഈ പെൺകുട്ടികളെല്ലാം അയാളുടെ തോണ്ടലും തലോടലുമൊക്കെ നിശബ്ദം സഹിക്കുകയായിരുന്നു എന്ന്.. പേടിച്ചിട്ടായിരിക്കും അവർ പ്രതികരിക്കാതിരുന്നത്..
ബസിലുള്ള യാത്രക്കാരെല്ലാം ചേർന്ന് അയാളെ പുറത്തിറക്കി ശരിക്കും കെെകാര്യം ചെയ്തു..
താൻ ആ പെൺകുട്ടിയെ ആരാധനയോടെ നോക്കി.. സ്കൂൾ യൂണിഫോമിട്ട് ചുരുണ്ട മുടി രണ്ടായി പിന്നിക്കെട്ടിയ സുന്ദരിക്കുട്ടി..പത്താം ക്ളാസ്കാരിയാണെന്ന് തോന്നുന്നു..
അവിടുന്ന് അന്നവൾ നേരെ കയറിയത് തൻ്റെ മനസ്സിലേക്കാണ്..
പിന്നീടുള്ള തൻ്റെ ദിവസങ്ങൾ പുലർന്നത് അവളെ കാണാൻ വേണ്ടിയായിരുന്നു..
അവളെ പരിചയപ്പെടാൻ മനസ്സ് വല്ലാതെ കൊതിച്ചു.. പക്ഷേ നേരിട്ടു ചെല്ലാൻ പേടിയായിരുന്നു..
പിന്നീടുള്ള തൻ്റെ ദിവസങ്ങൾ പുലർന്നത് അവളെ കാണാൻ വേണ്ടിയായിരുന്നു..
അവളെ പരിചയപ്പെടാൻ മനസ്സ് വല്ലാതെ കൊതിച്ചു.. പക്ഷേ നേരിട്ടു ചെല്ലാൻ പേടിയായിരുന്നു..
ഒാണാവധി തുടങ്ങുന്നതിൻ്റെ തൊട്ടു മുൻപത്തെ ദിവസമാണ് സന്തോഷത്തിനു വകയുള്ള ഒരു കാര്യം പിടികിട്ടിയത്..
തൻ്റെ അമ്മാവൻ്റെ മകൾ നീതുവിൻ്റെ കൂട്ടുകാരിയാണ് അവൾ എന്ന്.
നീതുവിനെ സോപ്പിട്ട് പേര് മനസ്സിലാക്കി..
തൻ്റെ അമ്മാവൻ്റെ മകൾ നീതുവിൻ്റെ കൂട്ടുകാരിയാണ് അവൾ എന്ന്.
നീതുവിനെ സോപ്പിട്ട് പേര് മനസ്സിലാക്കി..
പാർവ്വതി.. അതായിരുന്നു അവളുടെ പേര് ..
കൂട്ടുകാരൊക്കെ പാറു എന്നു വിളിക്കും..
കൂട്ടുകാരൊക്കെ പാറു എന്നു വിളിക്കും..
നീതുവിൻ്റെ സഹായത്തോടെ അവളെ പരിചയപ്പെട്ടു.. പ്രണയം അറിയിച്ചു..
ഒരുപാട് ദിവസങ്ങൾക്കു ശേഷമാണ് അവളുടെ അനുകൂലമായ മറുപടി കിട്ടിയത്..
ഒരുപാട് ദിവസങ്ങൾക്കു ശേഷമാണ് അവളുടെ അനുകൂലമായ മറുപടി കിട്ടിയത്..
പിന്നെ പ്രണയത്തിൻ്റെ പൂക്കാലമായിരുന്നു..
രണ്ടു മൂന്ന് വർഷങ്ങൾ അങ്ങനെ കടന്നു പോയി.. അവൾ പ്ളസ് ടു കഴിഞ്ഞപ്പോളാണ് അവളുടെ വീട്ടിൽ വിവരം അറിഞ്ഞത്..
സർക്കാർ ജോലിക്കാരനു മാത്രമേ മകളെ കെട്ടിച്ചു കൊടുക്കൂ എന്ന അവളുടെ അച്ഛൻ്റെ പിടിവാശിക്കു വേണ്ടി വളരെ കഷ്ടപ്പെട്ട് സർക്കാർ ജോലിയും നേടിയെടുത്തു..
ഒന്നിനും വേണ്ടിയും അവളെ നഷ്ടപ്പെടുത്താൻ തനിക്കാവില്ലായിരുന്നല്ലോ...

പെട്ടെന്ന് റിംഗ് ചെയ്ത മൊബെെൽ ഫോൺ വിനുവിൻ്റെ ചിന്തകളെ മുറിച്ചു..
അവൻ ഫോൺ എടുത്ത് നോക്കി
പാറു കോളിംഗ്..
വേഗം എടുത്ത് ചെവിയിൽ വെച്ചു..
അവൻ ഫോൺ എടുത്ത് നോക്കി
പാറു കോളിംഗ്..
വേഗം എടുത്ത് ചെവിയിൽ വെച്ചു..
''ഹലോ .. ''
''ഏട്ടാ എത്താറായില്ലേ..''
''ഇതാ ഇപ്പോ എത്തും മോളേ''..
പുഞ്ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്യുമ്പോളേക്കും അവന് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു..
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക