Slider

രഹസ്യ കാമുകനൊടൊപ്പം ഒളിച്ചോടിയവളുടെ ഭർത്താവ്‌..

0
രഹസ്യ കാമുകനൊടൊപ്പം ഒളിച്ചോടിയവളുടെ ഭർത്താവ്‌..
ചിലരുടെ മുഖത്തു സഹതാപം..
മറ്റു ചിലരുടെ കണ്ണുകളിൽ പരിഹാസം..
"ആണത്തമില്ലാത്തവനാവും..
അതാ ഓള് വേറൊരുത്തനെ കണ്ടുപിടിച്ചേ.."
ഒന്നിനും മുഖം കൊടുക്കാതെ നടന്നു നീങ്ങുമ്പോൾ ആരുടെയോ കമന്റ്..
മറുപടി പറയാൻ നിന്നില്ല..
എവിടെയൊക്കെയോ എനിക്കും തെറ്റുപറ്റിയിട്ടുണ്ടാവണം..
ഒളിച്ചോടിയതു പുതിയ ട്രെൻഡ്‌ പോലേ ബംഗാളിയുടെ കൂടെയൊന്നുമല്ല..
സ്വന്തം കൂട്ടുകാരന്റെ കൂടെയാ..
വെള്ളം മോളിലേക്കു പമ്പ്ചെയ്യുന്ന മോട്ടോർ കേടായത് ശരിയാക്കാൻ കൂട്ടിക്കൊണ്ടു വന്നതാരുന്നു പഹയനെ..
മൊട്ടൊർ ശരിയാക്കുന്നതിനിടെൽ പൈപ്പ് വളക്കുന്നതു പോലെ ശൈത്താൻ ഓളെയും വളച്ചു..
മെയിൻ കണക്ഷനിടയിൽ ഇങ്ങനൊരു ലൈൻ വലിനടക്കുന്നുണ്ടെന്നുള്ളത് അറിഞ്ഞത് ഇന്നലെ പാതിരക്കു കിടപ്പറയിൽ നിന്നവൾ അവനോടൊപ്പം ഒളിച്ചോടിപ്പോയപ്പോഴാണ്..
പുരക്ക് തീപിടിച്ചപ്പോൾ പോലും തിരിഞു നോക്കാതിരുന്ന സകല തെണ്ടികളും വിവരറിഞ്ഞപ്പോ തന്നെ ഓടിയെത്തി..
സഹതാപം വാരിക്കോരിത്തന്നു..
അല്ലങ്കിലും നമ്മുടെ നാട്ടിൽ വെറുതെ കിട്ടുന്നതും ആർക്കും കൊടുക്കാൻ മടിയില്ലാത്തതുമായ രണ്ടു കാര്യങ്ങളേയുള്ളൂ..
ഉപദേശവും സഹതാപവും..
അവനെ കണ്ടുപിടിച്ചു മുട്ടുകാല് തല്ലിയൊടിക്കണമെന്നു ചിലരു പറഞപ്പോ എനിക്കു ചിരിവന്നു..
ഓളെ മേയ്ച്ചു നടന്നു തുടങ്ങുമ്പോ തന്നെ ഓന്റെ നടുവൊടിയും..
അനുഭവിക്കട്ടെ..
എന്നാലും രണ്ടുപേർക്കുമിട്ടൊരു പണികൊടുക്കണ്ടേ...
അല്ലെങ്കിൽ പിന്നെ എന്നെയെന്തിന് കൊള്ളാം..
നേരേയവന്റെ വീട്ടിലേക്കു നടന്നു..
ഒളിച്ചോട്ടങ്ങളിപ്പോ സർവ സാധാരണമായതു കൊണ്ടു ആരുമിപ്പോ ദൂരെക്കൊന്നും ഒളിച്ചോടിപ്പോവാറില്ല..
സ്വന്തം വീട്ടിലേക്കാവും മിക്കവരും അടിച്ചുമാറ്റിയ മുതലിനേം കൊണ്ടുപോവാറു..
അതോണ്ട് തന്നെ അവനവിടെയുണ്ടാവുമെന്നുറപ്പായിരുന്നു..
പ്രതീക്ഷ തെറ്റിയില്ല..
കോലായിരുന്നു ഒന്നും സംഭവിക്കാത്ത പോലേ ചായ കുടിക്കാണ് അവൻ..
ഞാൻ കുഴപ്പമുണ്ടാക്കാൻ
ചെല്ലുന്നതാണെന്നു തെറ്റിദ്ധരിച്ചാവണം അവൻ ചായക്കപ്പ് മേശമേൽ വെച്ചു മുറ്റത്തേക്കിറങ്ങിയത്..
പെട്ടെന്നു വാതിലിനപ്പുറം തട്ടമിട്ടൊരു നിഴൽരൂപം തെളിഞ്ഞുവന്നു...
അതവളായിരുന്നു...
ഞാനതു ശ്രദ്ധിക്കാത്ത മട്ടിൽ അവനടുത്തേക്കു ചെന്നു ചിരിച്ചെന്നു വരുത്തി..
"പേടിക്കേണ്ട ഞാൻ പ്രശ്നമുണ്ടാക്കാൻ വന്നതല്ല..
ഞാനവനെ നോക്കി പറഞ്ഞു തുടങ്ങി..
"ഒരു വിഷമവും അറിയിക്കാതെയാണ് ഇക്കാലമത്രയും ഞാനവളെ സംരക്ഷിച്ചത്..
ഒരു തലവേദന വന്നാൽപ്പോലും അടുത്തിരുന്നു സാന്ത്വനിപ്പിച്ചു ഉറക്കിയിട്ടേ ഞാനും ഉറങ്ങാറുള്ളൂ.."
"എനിക്കതൊന്നും കേൾക്കണ്ട..
അസ്വസ്ഥതയോടെ അവൻ മറുപടി പറഞ്ഞു..
"നിക്ക് നീ ഇതുംകൂടി കേക്കണം..
ഒട്ടുമിക്ക ദിവസങ്ങളിലും നേരമിരുട്ടുമ്പോ അവൾക്കു തലവേദന വരാറുണ്ട്..
ആസമയത്തു കൺമുന്നിൽ കാണുന്ന എന്തും നശിപ്പിക്കുന്നത് അവൾക്കൊരു ഹരമാണ്..
ചിലപ്പൊ ദേഹോപദ്രവം വരെ ഉണ്ടായേക്കാം..
പേടിക്കേണ്ട കൃത്യമായ ചികിത്സ കൊടുത്താൽ ഭേദമാക്കാവുന്നതേയുള്ളു..
പിന്നൊന്ന് അവളുടെ രണ്ടു കാൽതുടയിലും നിറയെ വട്ടച്ചൊറിപോലെ തിണർത്ത പാടുകളുണ്ട്..
അതു മാറില്ലെന്നാണ് ഡോക്ടർ പറഞ്ഞേക്കുന്നെ..
ഇതൊന്നോർമ്മിപ്പിക്കാൻ വന്നതാണ് ഞാൻ..
നിങ്ങളെ ഞാനൊരിക്കലും കുറ്റപ്പെടുത്തില്ല..
പകരം ഒരപേക്ഷയുണ്ട്..
ഈ അസുഖങ്ങളൊന്നും ഭേദമായില്ലെങ്കിലും അവളെ കയ്യൊഴിയരുത്..
അഥവാ അങ്ങനെ തോന്നുവാണേൽ നേരെയെന്റെ വീട്ടിലേക്കു കൊണ്ടു വിട്ടോണം..
ഞാനവളെ പൊന്നുപോലെ നോക്കിക്കോളാ.."
ഇത്രയും പറഞ്ഞു തിരിഞു നടക്കുമ്പോൾ വായിലെ വെള്ളംവറ്റി ഒരക്ഷരംപോലും മിണ്ടാനാവാതെ ചോരമയം വറ്റിയമുഖവുമായി ഇളിഭ്യനായി നിൽക്കുന്ന അവന്റെയും അവളുടെയും രൂപം ഞാനെന്റെ മനസിൽ കാണുകയായിരുന്നു.

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo