നാല് ചെറിയ കവിതകൾ ഒരുമിച്ച്
***കവിതേ... *** ഒന്ന്
കവിതേ നീയൊരു
സുന്ദര പുഷ്പമാവുക
സാഹിത്യനഭസിലൊരു
സൂര്യനായ് പകലും
വെൺചന്ദ്രനായ് നിശയിലും
മനതാരിൽ ആനന്ദം വിതറുക
നിന്നില് കുരുക്കുന്ന
ചിന്തതൻ ബീജങ്ങൾ
കടലാസു ഗർഭത്തിൽ
ഉരുവായി പിറക്കട്ടേ
മാനവ മോക്ഷത്തിനുതകും
മഹാ കാവ്യങ്ങൾ
##########################################
സുന്ദര പുഷ്പമാവുക
സാഹിത്യനഭസിലൊരു
സൂര്യനായ് പകലും
വെൺചന്ദ്രനായ് നിശയിലും
മനതാരിൽ ആനന്ദം വിതറുക
നിന്നില് കുരുക്കുന്ന
ചിന്തതൻ ബീജങ്ങൾ
കടലാസു ഗർഭത്തിൽ
ഉരുവായി പിറക്കട്ടേ
മാനവ മോക്ഷത്തിനുതകും
മഹാ കാവ്യങ്ങൾ
##########################################
*** മാനവൻ *** രണ്ട്
മാനവനിന്നൊരു പ്രതിമപോലെ
പ്രതികരിക്കാനാവാതെ
ജീവിപ്പൂയിവിടെ
കണ്ണുകൾ രണ്ടും
കരിമ്പടത്താൽ മറച്ചും
ബുദ്ധിയും,ചിന്തകളും,
അടിയറവും വച്ച്
ഹൃദയവും, നാവും പണയപ്പെടുത്തി
നാലറകൾക്കുള്ളിലോ
വീരസ്യം കാട്ടിയും
താനെന്ന ഭാവത്താൽ
സ്വാർത്ഥനായും
ഒന്നിനും നില്ക്കാതെ,
ഒന്നുരിയാടാതെ
ഉപഭോഗ സംസ്കാര കാവലാളായ്
++++++++++++++++++++++++++++++++++++++++++++
*** ദൈവം *** മൂന്ന്
പ്രതികരിക്കാനാവാതെ
ജീവിപ്പൂയിവിടെ
കണ്ണുകൾ രണ്ടും
കരിമ്പടത്താൽ മറച്ചും
ബുദ്ധിയും,ചിന്തകളും,
അടിയറവും വച്ച്
ഹൃദയവും, നാവും പണയപ്പെടുത്തി
നാലറകൾക്കുള്ളിലോ
വീരസ്യം കാട്ടിയും
താനെന്ന ഭാവത്താൽ
സ്വാർത്ഥനായും
ഒന്നിനും നില്ക്കാതെ,
ഒന്നുരിയാടാതെ
ഉപഭോഗ സംസ്കാര കാവലാളായ്
++++++++++++++++++++++++++++++++++++++++++++
*** ദൈവം *** മൂന്ന്
ദൈവം ചിരിച്ചപ്പോൾ
മനുഷ്യൻ പിറന്നു
മനുഷ്യൻ കരഞ്ഞപ്പോൾ
ദൈവം കരഞ്ഞു
മനുഷ്യൻ ചിരിച്ചപ്പോൾ
ദൈവം പിറന്നു
മനുഷ്യൻ പിറന്നു
മനുഷ്യൻ കരഞ്ഞപ്പോൾ
ദൈവം കരഞ്ഞു
മനുഷ്യൻ ചിരിച്ചപ്പോൾ
ദൈവം പിറന്നു
താനറിയാത്തയാ
ജാതികളിൽ മുങ്ങി
ദൈവങ്ങൾ തെരുവിലെ
കുരുതിക്കളങ്ങളിൽ
ധർമ്മ ഗ്രന്ഥങ്ങളും
കണ്ണീർ കയങ്ങളിൽ
ജാതികളിൽ മുങ്ങി
ദൈവങ്ങൾ തെരുവിലെ
കുരുതിക്കളങ്ങളിൽ
ധർമ്മ ഗ്രന്ഥങ്ങളും
കണ്ണീർ കയങ്ങളിൽ
വിഡ്ഢികൾ ഭക്തരോ
പത്രാസു കാണിക്കാൻ
പൊന്നും പണങ്ങളും
വാരിയെറിയുന്നു
പുരോഹിതവർഗ്ഗമോ
സുഖശീതള ഛായയിൽ
മദോന്മത്തരായിക്കഴിഞ്ഞിടുന്നു
***************************************************
*** അടിമത്തം *** നാല്
പത്രാസു കാണിക്കാൻ
പൊന്നും പണങ്ങളും
വാരിയെറിയുന്നു
പുരോഹിതവർഗ്ഗമോ
സുഖശീതള ഛായയിൽ
മദോന്മത്തരായിക്കഴിഞ്ഞിടുന്നു
***************************************************
*** അടിമത്തം *** നാല്
രാഷ്ട്രത്തിന്നടിമത്തം
ഇരുനൂരു വർഷങ്ങൾ
ഉദരത്തിൻ ബന്ധനം
പത്തു മാസങ്ങളും
എല്ലാം തകർത്തു നാം
സ്വാതന്ത്ര്യം നേടീട്ടും
കിട്ടിയില്ലല്ലോ പൂർണ്ണസ്വാതന്ത്ര്യം
രാഷ്ട്രീയ അടിമത്തം
പിന്നേയും നില്പൂ...
പരിപാവനമാം ഭാരതമണ്ണിൽ
ഇരുനൂരു വർഷങ്ങൾ
ഉദരത്തിൻ ബന്ധനം
പത്തു മാസങ്ങളും
എല്ലാം തകർത്തു നാം
സ്വാതന്ത്ര്യം നേടീട്ടും
കിട്ടിയില്ലല്ലോ പൂർണ്ണസ്വാതന്ത്ര്യം
രാഷ്ട്രീയ അടിമത്തം
പിന്നേയും നില്പൂ...
പരിപാവനമാം ഭാരതമണ്ണിൽ
ബെന്നി ടി ജെ
20/08/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക