ഓർമ്മകളിലൂടെ...............
ഞങ്ങളുടെ ഗ്രാമത്തിെലെ ഒരേയൊരു ഹൈസ്കൂൾ.., വി.വി.എസ്. എച്ച്.എസ്, മണ്ണുത്തി. പീച്ചി, പട്ടിക്കാട് എന്നിവിടങ്ങളിൽ ഹൈസ്കൂളുകൾ ഉണ്ടെങ്കിലും S.S. L. C പരീക്ഷ നടക്കുന്ന ഒരേയൊരു സെന്റർ ഞങ്ങളുടെ സ്കൂളായിരുന്നു. അക്കൊല്ലo ഞങ്ങളുടെ സ്കൂളിന് നൂറുശതമാനം വിജയം ! നാട്ടുകാരും രക്ഷിതാക്കളും അഭിമാനം കൊണ്ടു. ദേവൂട്ടിക്കും കിട്ടി തരക്കേടില്ലാത്ത മാർക്ക്... തൊണ്ണൂറ് ശതമാനം... i സയൻസിൽ നൂറിൽ നൂറ്...! റിസൽട്ടറിഞ്ഞ അന്നു തന്നെ ദേവൂട്ടി സയൻസ് മാലതി ടീച്ചറെ ചെന്നു കണ്ടു.., ആ കാലിൽ തൊട്ടു വന്ദിച്ചു. ദേവൂട്ടിയുടെ കൈകൾ കൂട്ടിപ്പിടിച്ച് ടീച്ചർ പറഞ്ഞു... " ദേവി.. ഇനിയും പഠിക്കണം.... കുട്ടിക്ക് നല്ലൊരുഭാവിയുണ്ട്..".
"അതെ ടീച്ചർ...,, ക്ക് ഇനിയും പഠിക്കണo..., പഠിച്ച് പഠിച്ച്..., ക്ക് ഒരു ഡോക്ടറാകണം...".
ദേവൂട്ടി അങ്ങനെ മറുപടി പറഞ്ഞപ്പോഴും മനസ്സിൽ ഒരു നൂറു ചോദ്യങ്ങളായിരുന്നു...., " തന്നെ കോളേജിൽ വിടുമോ...?, അച്ഛനതിന് സാധിക്കുമോ..?, അമ്മ സമ്മതിക്കുമോ...?" എന്നെല്ലാം ചിന്തിച്ച് കൊണ്ട് ദേവൂട്ടി വീട്ടിലേക്ക് തിരിച്ചു..
നല്ല മാർക്ക് കിട്ടിയതിൽ എല്ലാവർക്കും സന്തോഷo തന്നെ. അമ്മയുടെ അടുത്തു ചെന്നപ്പോൾ അമ്മ പറഞ്ഞു..,
"നീയിനി കുറച്ച് തയ്യലും, പിന്നെ ടൈപ്പും പഠിച്ചാൽ മതി.., അച്ഛന് നിന്നെ കോളേജിലൊന്നും അയച്ചു പഠിപ്പിക്കാൻ കഴിയില്ലാന്ന് അറിയാലോ...?കുറേയേറെ പഠിച്ചിട്ടെന്താ കാര്യം..? നല്ലൊരാലോചന വന്നാൽ നിന്നെ കല്യാണം കഴിച്ചയക്കും. അതു കൊണ്ട്.., എന്റെ കുട്ടി ഇനിയും പഠിക്കണംന്നുള്ള മോഹം മനസ്സീന്നങ്ങ്ട് എടുത്ത് കളഞ്ഞോ...".
ദേവൂട്ടി മറുപടിയൊന്നും പറയാതെ അച്ഛന്റെ അടുത്തേക്ക് പോയി.

ഉമ്മറത്ത് ചാരുകസേരയിൽ കിടന്ന് അന്നത്തെ മാതൃഭൂമി ദിനപ്പത്രം വായിക്കുകയായിരുന്നു അച്ഛൻ.. തറയിൽ ഇരുന്നുകൊണ്ട് അച്ഛന്റെ മടിയിൽ തലവെച്ചു കിടന്നു... അച്ഛൻ ദേവൂട്ടിയുടെ തലയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു.
അടുക്കളയിൽനിന്നും അമ്മയുടെ ശബ്ദം കേൾക്കാം..,
"വെറും തൊണ്ണൂറു രൂപ മാത്രം പെൻഷൻ കിട്ടുന്ന അച്ഛന് അവളെ എങ്ങിനെ പഠിപ്പിക്കാൻ കഴിയും..? അവളുടെ താഴേയും രണ്ടു പേരില്ലേ..., അവർക്കും ഉണ്ണാനും ഉടുക്കാനും കൊടുക്കണ്ടേ..? അവരേയും പഠിപ്പിക്കണ്ടേ..?"
ദേവൂട്ടിയും അച്ഛനും മുഖത്തോടു മുഖം നോക്കി.., വയസ്സായ അച്ഛന്റെ കണ്ണുകളിലെ നിസ്സഹായാവസ്ഥ അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
അച്ഛൻ പറഞ്ഞു..." മോളേ..., ദേവൂട്ടീ.., നിന്നെ തുടർന്ന് പഠിപ്പിക്കണമെന്ന് എനിക്കും മോഹമുണ്ട്... പക്ഷെ..., ഞാനെന്തു ചെയ്യും..? അമ്മ പറഞ്ഞതിലും കാര്യമില്ലേ...? നിന്റെ വല്യേച്ചിക്ക് മാത്രല്ലേ ജോലിയുള്ളൂ..., അവളെക്കൊണ്ട് ഇതൊക്കെ സാധിക്കോ... ആവോ..! അവൾ സ്കൂളീന്ന് വരട്ടെ.., ഞാനൊന്നു ചോദിച്ചു നോക്കാം.. ട്ടൊ".

അച്ഛനോടൊന്നും പറയാതെ തന്നെ, തന്റെ പഠിത്തത്തിന്റെ കാര്യം പറയുമ്പോളുള്ള വല്യേച്ചിയുടെ രൂക്ഷമായ പ്രതികരണം മനസ്സിൽ കണ്ടു കൊണ്ട് ദേവൂട്ടി തെക്കേപ്പുറത്തെകോലായിൽ പോയിരുന്നു.
സമയം സന്ധ്യയായി.., വല്യേച്ചിസ്കൂളിൽ നിന്നും വന്ന്, കാപ്പി കുടി കഴിഞ്ഞ്, ഉമ്മറത്തിണ്ണയിലിരുന്ന് അന്നത്തെ പത്രo വായിക്കുകയായിരുന്നു.. അച്ഛൻ അവിടേക്ക് വന്നു., അച്ഛനെ കണ്ടപ്പോൾ ചേച്ചി വേഗം എഴുന്നേറ്റു നിന്നു. എന്നിട്ട് അച്ഛൻ പറയാൻ തുടങ്ങി..," നോക്ക് രാധേ.., മ്മ്‌ടെ ദേവൂട്ടിക്ക് തുടർന്നു പഠിക്കണoന്ന് മോഹം.., നിന്നെക്കൊണ്ടാക്വോ..?"
"അച്ഛനറിഞ്ഞൂടെ..., ന്റെ ജോലി ഇനീം സ്ഥിരമായിട്ടില്ല.. കിട്ടുന്ന ശമ്പളം മുഴുവൻ ഞാനിവിടെ തരുന്നില്ലേ... ഞങ്ങൾക്കും ഒരു കുടുംബമൊക്കെ വേണ്ടെ..? അതിനിടയിൽ ഇവളുടെ പഠിത്തവും..., രവ്യേട്ടൻ വരട്ടെ.., ഞാനൊന്നു ചോദിച്ചു നോക്കാം.." എന്ന് പറഞ്ഞ് അവർ അവിടുന്ന് എണീറ്റ് പോയി.
അടുത്ത ദിവസം ഞായറാഴ്ചയാണ്.. കുഞ്ഞേച്ചിയും ദേവൂട്ടിയും കൂടി മുറ്റമടിക്കലും വീട് അടിച്ചു തുടക്കലും എല്ലാം കഴിഞ്ഞു കുളിച്ചു വന്നു.. ഇന്ന് മുഴുവൻ ദിവസവും രവിയേട്ടൻ ഇവിടെത്തന്നെയുണ്ടാകും. വേട്ടേക്കരന് വിളക്ക് വെച്ച് തൊഴുതു പ്രാർത്ഥിച്ചു..," ഈശ്വരാ.., കാത്തുകൊള്ളണേ....".
ദേവൂട്ടി ഉമ്മറത്തിണ്ണയിൽ ഇരുന്നു കൊണ്ട് ആലോചിക്കുകയായിരുന്നു... "തന്റെ കൂട്ടുകാരെല്ലാം കോളേജിൽ പോകും..., വത്സലേം, ശോഭനേം, ശാരിയും സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കാൻ പോകാന്ന് പറഞ്ഞു.., ക്ക് അതിനുള്ള ഭാഗ്യമൊന്നുമില്ല... ദേവൂട്ടീടെ സങ്കടം കാണാനാരുമില്ല...".
പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി... "ദേവൂട്ടീ.... എന്താ നീ ബ്ടെ ഒറ്റക്കിരിക്കണേ..", രവിയേട്ടൻ! വേഗം എണീറ്റു നിന്നു... ഒഴുകി വന്ന കണ്ണുനീർ ഏട്ടൻ കാണാതിരിക്കാൻ ബദ്ധപ്പെട്ടു..
" നെനക്ക് തുടർന്നു പഠിക്കണോ....?" തലയുയർത്തി ഏട്ടനെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"നോക്ക്.... ന്റെ ദേവൂട്ടീ..., ആരെതിർത്താലും ഈ വല്യേട്ടൻ നിന്നെ പഠിപ്പിക്കുo, നീ സങ്കടപ്പെടാതിരിക്ക്....", ഏട്ടൻ പറഞ്ഞു.
ദേവൂട്ടി അത്ഭുതത്തോടെ, നന്ദിയോടെ ഏട്ടനെ നോക്കി....
"നിനക്ക് ഞാനുണ്ട് കുട്ടീ..., നീ എന്റെ പെങ്ങളൂട്ടി തന്നേയാ...! 3 വർഷായില്ലേ.. നിന്നെ കാണാൻ തുടങ്ങിയിട്ട്...! നീ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥയാണ്..., നിന്നിൽ എന്തോ ഒരു പ്രത്യേകതയുണ്ട്..., നിന്നിൽ ഏറെ കഴിവുകൾ ഞാൻ കാണുന്നു.., പുകപിടിച്ച് നശിക്കേണ്ടതല്ല നിന്റെ ജീവിതം..., ഈ വല്യേട്ടൻ നിന്നെ പഠിപ്പിക്കും..."!
വല്യേട്ടന്റെ ആദ്രമായ, വാത്സല്യം നിറഞ്ഞ ആ വാക്കുകൾക്കു മുന്നിൽ അവൾ തൊഴുകൈയോടെ നിന്നു....,
"ഏട്ടാ..., ഞാൻ..., ഞാൻ...."
"വേണ്ട.., നീയൊന്നും പറയണ്ട..., നാളെ നമുക്ക് കോളേജിൽ പോയി അപേക്ഷ ഫോം വാങ്ങിക്കാം.., വരുന്ന വഴി തുണിക്കടയിൽ കയറി നിനക്ക് അത്യാവശ്യം ഡ്രസ്സുകളും എടുക്കാം. ന്റെ പെങ്ങളൂട്ടി കോളേജിൽ പോകാനുള്ളതല്ലേ..., നീ സുന്ദരിക്കുട്ടി ആയിത്തന്നെ പഠിക്കാൻ പോണത് ഈ വല്യേട്ടന് കാണണം... " എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു നീങ്ങുന്ന ആ ഏട്ടനെ നോക്കി നിൽക്കേ ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..,,തനിക്കും നല്ലൊരു നാളെ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ അവൾ അച്ഛന്റെ മുറിയിലേക്കും നടന്നു നീങ്ങി...
..........അoബിക മേനോൻ...............

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക