Slider

മാറാത്ത ലോകം

0
മാറാത്ത ലോകം
******************
കുറേക്കാലത്തിന് ശേഷമാണ് അയാൾ അവളെ കണ്ടത്..
അയാൾ യാത്ര ചെയ്യുന്ന ബസിന്റെ മുൻ സീറ്റിൽ ഇരുന്നു ഫോൺ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവൾ.. അവളുടെ മുഖം കണ്ടാൽ അറിയാം എന്തോ ഒരു വെപ്രാളം ഉണ്ട്..
ബസിൽ ബഹളം കൂടിയതിനാൽ അവൾ കോൾ കട്ട് ചെയ്തു ചാറ്റിംഗ് തുടങ്ങി.. പരിസരം മറന്നാണ് അവൾ ചാറ്റ് ചെയ്യുന്നത്.. അയാൾ അവിടെയിരുന്നു അവളെ ശ്രദ്ധിക്കുന്നത് പോലും അവൾ അറിഞ്ഞില്ല..
ബസ്സ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവൾ വേഗം ഇറങ്ങി നടന്നു പോയി.. ഇറങ്ങിയതും അവൾ ഫോണിൽ സംസാരം തുടങ്ങി..
അയാൾ അവളുടെ പുറകെ നടന്നു.. എന്താണ് ഇവളുടെ ഉദ്ദേശം എന്നറിയണമല്ലോ..
"അയാൾ കരുതി ഇവൾക്ക് ആരോടാണ് ഇത്രക്ക് സംസാരിക്കാനുള്ളത്.. ആരേയോ കാണാനായിട്ടാണ് അവൾ ഈ സന്ധ്യാ സമയത്ത് ബസ്സിൽ കയറി ഇത്രയും ദൂരെ വന്നത്.. അവനായിരിക്കും ഫോണിൽ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നത്.. പുറകെ പോയാൽ രണ്ടിനേയും കൈയോടെ പിടിക്കാം.. അവളുടെ പതിവ്രത സ്വഭാവം എല്ലാവരുടേയും മുന്നിൽ പൊളിച്ചു കാട്ടണം.."
അവൾ നടത്തം തുടർന്ന് കൊണ്ടിരുന്നു.. റോഡ് മുറിച്ചു കടക്കാൻ നോക്കിയതും പെട്ടെന്ന്ഒരു കാറ് അതിലെ വന്നു.. ഫോൺ സംസാരത്തിൻ്റെ ഇടയിൽ അവൾ അത് ശ്രദ്ധിച്ചില്ല.. പുറകിൽ നിന്ന ഒരു വൃദ്ധൻ അവളെ പിടിച്ചു വലിച്ചു പുറകിലേക്ക് മാറ്റിയതിനാൽ അപകടത്തിൽ നിന്നും അവൾ രക്ഷപ്പെട്ടു.. പക്ഷേ ആ വൃദ്ധനിൽ നിന്നും അവൾക്ക് രക്ഷപെടാൻ കഴിഞ്ഞില്ല..
ആ വൃദ്ധൻ എല്ലാവരുടേയും മുന്നിൽ വച്ച് അവളെ വഴക്ക് പറയാൻ തുടങ്ങി.. ഇത് കണ്ടതും അയാൾ ഓടി വന്നു അവളുടെ ചെകിട്ടത്ത് ഒരു അടി കൊടുത്തിട്ട് അവളുടെ മൊബൈൽ വാങ്ങി പൂര തെറി വിളിച്ചു.. ചുറ്റും ആളുകൾ കൂടി നിൽക്കുന്നുവെന്ന് ഒന്നും നോക്കാതെ അയാൾ പറഞ്ഞു.. "കണ്ണിൽകണ്ടവൻമാരോടെക്കെ സംസാരിച്ചു നടന്നോളും പരിസരം പോലും മറന്ന്.. ഇന്ന് രാത്രിത്തേക്ക് ആളെ ഒപ്പിക്കാനായിരിക്കും ഫോണുമായി ഇറങ്ങിയേക്കുന്നത്.. വേശ്യ സ്ത്രീ.. "
അത് കേട്ടതും അവൾ അയാളുടെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു.. അത്കണ്ട് എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നപ്പോൾ അവരോടായി അവൾ ചോദിച്ചു..
" നിങ്ങൾക്ക് നാണമില്ലല്ലോ.. ഒരു പെൺകുട്ടിയെ ഒരാൾ തല്ലിയപ്പോൾ നോക്കി കൊണ്ട് നിൽക്കാൻ.."
അത് കേട്ടതും ആ വൃദ്ധൻ പറഞ്ഞു.. " നീ ചെയ്ത തെറ്റിനല്ലേ അയാൾ നിന്നെ തല്ലിയത്.. ഏതെങ്കിലും ആണുങ്ങളുടെ കൂടെ കിന്നരിച്ച് നടക്കുമ്പോൾ പരിസരം കൂടി നോക്കണം അല്ലെങ്കിൽ വല്ല വണ്ടിയുടേയും അടിയിൽ ജീവിതം അവസാനിക്കും.."
പെട്ടെന്ന് അയാളുടെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അവൾ ആ വൃദ്ധനേയും കൂടി നിന്നവരേയും കാണിച്ചു..
അതിൽ അപ്പോഴും ഗൗരിയുടെ കാൾ കട്ടായിരുന്നില്ല..
എന്നിട്ട് അവൾ ചുറ്റുമുള്ളവരോട് പറഞ്ഞു.. " നിങ്ങൾക്ക് അറിയില്ലെങ്കിലും ഈ നിൽക്കുന്ന ആൾക്ക് അറിയാം ഗൗരി ആരാണെന്ന്.."
അപ്പോൾ വൃദ്ധൻ അയാളോട് ചോദിച്ചു.. " ആരാണ് ഗൗരി.. എന്താണ് നിങ്ങളും ഈ സ്ത്രീയും തമ്മിൽ ഉള്ള ബന്ധം..?"
അയാൾ പറഞ്ഞു.. " ഗൗരി ഞങ്ങളുടെ മകളാണ്.. ഇത്.. ഇത് എൻ്റെ ഭാര്യ.."
പെട്ടെന്ന് അവൾ ഇടക്ക് കയറി പറഞ്ഞു.. " ഭാര്യ ആയിരുന്നു മൂന്ന് വർഷം മുൻപു വരെ.. ഇപ്പോൾ വിവാഹ മോചനം കഴിഞ്ഞു.."
അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു..
"ഇവളുടെ ഈ സ്വഭാവത്തിന് എങ്ങനെ കൂടെ ജീവിക്കും.."
അത് കേട്ടതും ദേഷ്യപ്പെട്ട് അവൾ പറഞ്ഞു..
" എന്നെ ഇങ്ങനെ ആക്കിയത് ഈ മനുഷ്യൻ ആണ്.. കല്യാണം കഴിഞ്ഞുടൻ തുടങ്ങിയതാണ് ഇയാൾക്ക് സംശയരോഗം.. അത് കാരണം ഗൾഫിൽ ഉള്ള ജോലി മതിയാക്കി നാട്ടിൽ വന്നു.. എൻ്റെ സ്വർണം മൊത്തം വിറ്റ് തുലച്ചു.. അവസാനം ശല്യം സഹിക്കാതെയാണ് വിവാഹ മോചനം നേടിയത്... പിന്നീട് അങ്ങോട്ട് ഒറ്റയ്ക്ക് പടപൊരുതി ആണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്.. ആ ജീവിതമാണ് ഒരു പൊട്ടി പെണ്ണായിരുന്ന എന്നെ ഇങ്ങനെയാക്കിയത്.. ഇനി നിങ്ങൾ പറ ഇയാൾ അല്ലേ എന്നെ ഇങ്ങനെയാക്കിയത്..?.."
ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു.. എല്ലാവരും മൗനം പാലിച്ചു.. അവൾ തുടർന്നു..
" ഇന്ന് എൻ്റെ മകളുടെ പിറന്നാൾ ആയിരുന്നു.. ഞാൻ കേക്കും വേടിച്ച് സദ്യയും ഉണ്ടാക്കി വച്ച് ഗൗരി സ്കൂൾ കഴിഞ്ഞു വന്നു പിറന്നാൾ ആഘോഷിക്കാൻ ഇരുന്നപ്പോൾ ആണ് ആശുപത്രിയിൽ നിന്നും കോൾ വന്നത്... ഒരു നേഴ്‌സ് അസുഖമായി അവധിയിലാണ്.. അതിനാൽ ഞാൻ പകരം ഡ്യൂട്ടിക്ക് കയറണം എന്ന്.. പറ്റില്ല മകളുടെ കൂടെ പിറന്നാൾ ആഘോഷിക്കണം എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു.. എങ്കിൽ നാളെ മുതൽ ജോലിക്ക് വരണ്ട എന്ന്.. ഈ ജോലി പോയാലുള്ള ഞങ്ങളുടെ അവസ്ഥ ഓർത്താണ് ഞാൻ ഇത്രയും വെപ്രാളപ്പെട്ട് ഓടുന്നത്.. എട്ട് വയസ്സുള്ള കുഞ്ഞിന് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ലല്ലോ.. അത് കാരണം ഞാൻ ഫോണിൽ അവളെ സമാധാനിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു.. അല്ലാതെ ഞാൻ കാമുകൻമാരെ വല വീശുകയല്ലായിരുന്നു.. ശരിയാണ്.. എൻ്റെ കുഞ്ഞ് വിഷമിച്ചിരിക്കുന്നത് കാരണം ഞാൻ പരിസരം മറന്നു നടന്നു.. ഒരമ്മയുടെ വേദന നിങ്ങൾക്ക് മനസ്സിലാകില്ല കാരണം നിങ്ങൾ എല്ലാവരും വിചാരിക്കുന്നത് ഒരു പെണ്ണ് സന്ധ്യ സമയത്ത് ഇങ്ങനെ ഇറങ്ങി നടക്കുന്നത് മോശപ്പെട്ട കാര്യങ്ങൾക്കാണെന്നാണ്.. ഞാൻ ആയിട്ട് ആരേയും തിരുത്താൻ നില്ക്കുന്നില്ല.. എനിക്ക് ഡ്യൂട്ടിയ്ക്ക് കയറാൻ സമയമായി.. "
ഇത്രയും പറഞ്ഞു അവൾ തൻ്റെ കഷ്ടപ്പാടിൻ്റെ ലോകത്തേക്ക് പോയി.. തന്നെ രക്ഷിച്ച ആ വൃദ്ധനോട് നന്ദി പറയാനും അവൾ മറന്നില്ല..
അവൾ പോയതും ഇതെല്ലാം കേട്ട് നിർവികാരതയോടെ നിന്ന ആൾകൂട്ടം തങ്ങളുടെ സദാചാര കണ്ണുകളുമായി ഒറ്റയ്ക്ക് രാത്രി ഇറങ്ങി നടക്കുന്നതോ മൊബൈലിൽ സംസാരിച്ചു നടക്കുന്നതോ ആയിട്ടുള്ള അടുത്ത പെൺകുട്ടികളെ തിരഞ്ഞു പൊയ്ക്കോണ്ടിരുന്നു.. ഉപദേശിച്ചു നന്നാക്കുവാൻ വേണ്ടി....
_________________________________
© MUCHESH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo