Slider

കാഴ്ചകൾ

0
കാഴ്ചകൾ
************
അടുക്കള ജനാല തുറന്നവൾ
നീലാകാശത്തെ നോക്കി
നീലയല്ല ,
ആകാശം കറുത്തിരിക്കുന്നു
അവളുടെ ജീവിതം പോലെ..
പിന്നെയവൾ കുന്നിനെ നോക്കി
കുന്ന് മൊട്ടയായിരിക്കുന്നു..
അവളുടെ മോഹങ്ങൾ പോലെ..
അതുകഴിഞ്ഞവൾ പുഴയെ നോക്കി
പുഴയോ;
വറ്റി വരണ്ടിരിക്കുന്നു
അവളുടെ കണ്ണുകൾ പോലെ..
വീണ്ടും നോക്കാനിടമില്ലാതെയവൾ
ശൂന്യതയിലേക്കു നോക്കി
അവിടെയവൾ കണ്ടു മനസ്സിൻ്റെ ശൂന്യത..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo