ചുമ്മാ ഒരു നേരം പോക്കിന് തൃശ്ശൂർ റൗണ്ടിൽ നടക്കാനിറങ്ങിയതായിരുന്നു ഇന്നലെ.
ഞായറാഴ്ച ആയതിനാൽ ഫുഡ്പാത്തിലൂടെ നല്ല തിരക്ക്. പ്രത്യേക ലക്ഷ്യം ഒന്നുമില്ലാതെ കാഴ്ചകൾ കണ്ട് നടന്നു നീങ്ങിയപ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു കൈ തന്നു.
ഞായറാഴ്ച ആയതിനാൽ ഫുഡ്പാത്തിലൂടെ നല്ല തിരക്ക്. പ്രത്യേക ലക്ഷ്യം ഒന്നുമില്ലാതെ കാഴ്ചകൾ കണ്ട് നടന്നു നീങ്ങിയപ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു കൈ തന്നു.
ഹലോ, എന്നെ അറിയുമോ?
പെട്ടെന്ന് ഇത്ര സ്നേഹത്തിൽ ചോദിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് അറിയില്ലാ എന്നു പറയാൻ എനിക്കു തോന്നിയില്ല.
ഉവ്വ് അറിയും.
നീ ഇപ്പോൾ എന്താ ചെയ്യുന്നേ? ഞാൻ ചോദിച്ചു.
നീ ഇപ്പോൾ എന്താ ചെയ്യുന്നേ? ഞാൻ ചോദിച്ചു.
അവന്റെ ചിരി കുറച്ചുകൂടി കൂടി. ചേട്ടൻ ഇപ്പോൾ തൃശൂരിൽ എത്താറില്ലെ?
ഉവ്വ്.ഞാൻ എത്താറുണ്ടല്ലോ. ഞാൻ പറഞ്ഞു.
ഇവന് ആളെ തെറ്റിയതാണോ അതോ വേറെ വല്ല അസുഖം വല്ലതുമായിരിക്കുമോ എനിക്കാകെ സംശയമായി.
ഞാൻ കാണാറില്ലെയ്.പിന്നെ വെറുതെ ഇറങ്ങിയതാണോ?
ചുമ്മാ. ഇന്ന് ഞായറല്ലെ ഒന്നു കറങ്ങാൻ ഇറങ്ങിയതാണ്.
നീയെന്താ ഇവിടെ?
ഞാൻ ഒരു സിനിമയ്ക്ക് ഇറങ്ങിയതാ.
നീ ഇപ്പോൾ എന്താ ചെയ്യുന്നത്?
എങ്ങനെയെങ്കില്ലും ആളെ പിടി കിട്ടുമോ എന്നറിയാൻ ഞാൻ ചോദിച്ചു.
എങ്ങനെയെങ്കില്ലും ആളെ പിടി കിട്ടുമോ എന്നറിയാൻ ഞാൻ ചോദിച്ചു.
അവൻ ചോദ്യത്തിൽ നിന്നും ഉഴപ്പി വീണ്ടും എന്നോട് തന്നെ ചോദ്യം.
ഇപ്പോൾ എവിടാ താമസ്സം?
മുന്ന് ഞാൻ എവിടാ താമസ്സിച്ചിരുത് എന്ന് നിനക്കറിയോ?
ഇല്ല.
പിന്നെ നീ എന്നെ എങ്ങനെ അറിയാ?
എനിക്ക് നിന്നെ അറിയുമെന്ന് പറഞ്ഞത് വെറുതെയാ.
നീ ചിരിക്കുന്നത് കണ്ടപ്പോൾ അറിയുന്ന ആൾ ആണെന്ന് കരുതി ചുമ്മാ പറഞ്ഞത്.
എനിക്ക് നിന്നെ അറിയുമെന്ന് പറഞ്ഞത് വെറുതെയാ.
നീ ചിരിക്കുന്നത് കണ്ടപ്പോൾ അറിയുന്ന ആൾ ആണെന്ന് കരുതി ചുമ്മാ പറഞ്ഞത്.
ചേട്ടാ ഞാൻ ചേട്ടനെ ആദ്യം കാണുന്നതാ.
ഇന്ന് ഫ്രണ്ട് ഷിപ്പ് ഡേ അല്ലെ. ഞാൻ ചുമ്മ നമ്പർ ഇട്ടതാ.
എന്റെ പേര് ബോബി.
ഇന്ന് ഫ്രണ്ട് ഷിപ്പ് ഡേ അല്ലെ. ഞാൻ ചുമ്മ നമ്പർ ഇട്ടതാ.
എന്റെ പേര് ബോബി.
ഞങ്ങൾ പിന്നെ ചിരിച്ചോണ്ട് കുറച്ച് നേരം സംസാരിച്ചു.
ഒരു സുഹൃത്തിനെപ്പോലെ.
അവൻ പറഞ്ഞ് ശരിയാണെങ്കിൽ അവന്റെ പേര് ബോബി.
ആർക്കറിയാം ശരിയായ പേരാണെന്ന്.
എന്തായാലും tv യിൽ ഉണ്ടായിരുന്ന "തരികിട " എന്ന
പ്രോഗ്രാമിനെ പോലെ തോന്നി ആ കണ്ടുമുട്ടൽ.........
ഒരു സുഹൃത്തിനെപ്പോലെ.
അവൻ പറഞ്ഞ് ശരിയാണെങ്കിൽ അവന്റെ പേര് ബോബി.
ആർക്കറിയാം ശരിയായ പേരാണെന്ന്.
എന്തായാലും tv യിൽ ഉണ്ടായിരുന്ന "തരികിട " എന്ന
പ്രോഗ്രാമിനെ പോലെ തോന്നി ആ കണ്ടുമുട്ടൽ.........
By: ഷാജു തൃശ്ശോക്കാരൻ:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക