രോഹിണിയുടെ പ്രതികരണം.
****************************
കംപ്യൂട്ടറുകൾ പ്രചാരത്തിലാവുന്നതിനും മുൻപുള്ള കാലം. ചിരുത്തിക്കടവെന്ന ശാന്തസുന്ദരമായ ഗ്രാമം. പട്ടണത്തിൽ നിന്നും രാവിലേയും വൈകീട്ടുമായി ഒന്നു രണ്ടു ബസുകൾ വന്നു പോകുന്ന കൊച്ചു കവല.കവലയിലെ അച്ചുവേട്ടന്റെ ചായക്കടയിൽ നിന്നും ചലച്ചിത്രഗാനം കേൾക്കാം.ചായക്കടക്ക് എതിർവശത്തായി മുള കെട്ടിയുണ്ടാക്കിയ ബസ് ഷെൽട്ടറിൽ കുറച്ചു ചെറുപ്പക്കാർ നിൽക്കുന്നുണ്ട്.അവർ ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്കു മാറി ബീഡി വലിച്ചൂതുകയാണ്.അവരിൽ പലരും ക്ഷമ നശിച്ച് തലയും ചൊറിഞ്ഞ് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും,ഇടയ്ക്കിടെ ചായക്കടയുടെ മുകളിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്.
****************************
കംപ്യൂട്ടറുകൾ പ്രചാരത്തിലാവുന്നതിനും മുൻപുള്ള കാലം. ചിരുത്തിക്കടവെന്ന ശാന്തസുന്ദരമായ ഗ്രാമം. പട്ടണത്തിൽ നിന്നും രാവിലേയും വൈകീട്ടുമായി ഒന്നു രണ്ടു ബസുകൾ വന്നു പോകുന്ന കൊച്ചു കവല.കവലയിലെ അച്ചുവേട്ടന്റെ ചായക്കടയിൽ നിന്നും ചലച്ചിത്രഗാനം കേൾക്കാം.ചായക്കടക്ക് എതിർവശത്തായി മുള കെട്ടിയുണ്ടാക്കിയ ബസ് ഷെൽട്ടറിൽ കുറച്ചു ചെറുപ്പക്കാർ നിൽക്കുന്നുണ്ട്.അവർ ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്കു മാറി ബീഡി വലിച്ചൂതുകയാണ്.അവരിൽ പലരും ക്ഷമ നശിച്ച് തലയും ചൊറിഞ്ഞ് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും,ഇടയ്ക്കിടെ ചായക്കടയുടെ മുകളിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്.
അച്ചുവേട്ടന്റെ ചായക്കടയ്ക്കു മുകളിലായി ഗൗരി ടീച്ചർ നടത്തുന്ന ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ്.ഒരു ജോലി നേടാൻ എളുപ്പമാർഗമെന്ന നിലയിൽ, അവിടെ പഠിക്കാനെത്തുന്നവരിൽ ഭൂരിഭാഗവും യുവതികളായിരുന്നു.പട്ടണത്തിൽ വക്കീൽ ഗുമസ്തനായിരുന്ന മാധവന്റെ ആറു പെൺമക്കളിൽ മൂത്തവളായ രോഹിണിയും അക്കൂട്ടത്തിലൊരാളാണ്. അവൾ സുന്ദരിയും,സമർത്ഥയും,നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവളുമായിരുന്നു.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന അച്ഛനെ സഹായിക്കാനായി എത്രയും പെട്ടെന്ന് ഒരു ജോലി നേടാനാണ് രോഹിണി ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ ചേർന്നത്.ടൈപ്പു പാസായാൽ പട്ടണത്തിൽ അച്ഛൻ ജോലി ചെയ്യുന്ന വക്കീലാഫീസിൽ ഒരു ജോലിക്കു ശ്രമിക്കാമെന്ന് മാധവൻ മകളോട് പറഞ്ഞിരുന്നു.
സുന്ദരിയായ രോഹിണിയെ ഒരു നോക്ക് കാണാൻ ആ നാട്ടിലെ ജോലിയും കൂലിയുമില്ലാത്ത ചില യുവാക്കൾ അവളെത്താറുള്ള പല സ്ഥലങ്ങളിലും ചുറ്റിപറ്റി കറങ്ങാറുണ്ട്.രോഹിണിയെ ദൂരെ നിന്ന് ഒരു നോക്കു നോക്കുക എന്നതല്ലാതെ അവരാരും അവളെ കമന്റടിക്കുവാനോ അപമര്യാദയായി പെരുമാറാനോ തുനിഞ്ഞിട്ടില്ല.രോഹിണിയുടെ അച്ഛൻ നാട്ടുകാർക്കൊക്കെ വളരെ പ്രിയപ്പെട്ടവനും,പരോപകാരിയുമായിരുന്നതിനാൽ രോഹിണിയോടു ആരെങ്കിലും മോശമായി പെരുമാറിയാൽ നാട്ടുകാർ വച്ചേക്കില്ല എന്ന് അവർക്കൊക്കെ നല്ല ബോധ്യമുണ്ടായിരുന്നു.
രോഹിണി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത് മുതൽ അച്ചുവേട്ടന്റെ ചായക്കടയിലും, ബസ് ഷെൽട്ടറിലുമായി പൂവാലന്മാരുടെ തിരക്കായിരിക്കും.പതിവ് പോലെ രോഹിണി എത്തിയിട്ടുണ്ടെന്നറിഞ്ഞ് അവർ കാത്തിരിപ്പ് തുടങ്ങിയിട്ട് നേരം ഒത്തിരിയായി.
"ടീച്ചറ് ക്ലാസ്സു വിടുന്ന മട്ട് കാണുന്നില്ലല്ലോ ". ചിലർ ക്ഷമ നശിച്ച് മുണ്ട് മാടിയുടുത്ത് ബസ് ഷെൽട്ടറിൽ നിന്ന് പിറുപിറുക്കാൻ തുടങ്ങി.
ക്ലാസ് വിടാനുള്ള കാത്തിരുപ്പിനിടയിൽ ആകാശം പെട്ടെന്നായിരുന്നു ഇരുണ്ട് മേഘാവൃതമായത്.പട്ടണത്തിൽ നിന്ന് അഞ്ചു മണിക്ക് എത്തിച്ചേരാറുള്ള ബസ് ഒരു ഇരമ്പലോടെ ഷെൽട്ടറിനടുത്തേക്കെത്തി.
ബസിൽ നിന്നിറങ്ങാൻ ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളൂ.രോഹിണിയുടെ അച്ഛനും സാധാരണയായി ഇതേ ബസിലാണ് എത്താറുള്ളതെങ്കിലും ജോലിത്തിരക്ക് കാരണം കുറച്ചു നാളായി രാത്രി അവസാന ബസിലായിരുന്നു എത്തിയിരുന്നത്.ബസിൽ നിന്നും അവസാനമായി ഇറങ്ങിയത് വെളുത്ത്,ചേർന്ന പുരികത്തോട് കൂടി,മലർന്ന ചുണ്ടുകളുള്ള ഒരു മധ്യവയസ്കനായിരുന്നു.ബസിറങ്ങിയതും ആകാശത്തിലേക്കൊന്ന് നോക്കിയതിനു ശേഷം അയാൾ അച്ചുവേട്ടന്റെ ചായക്കടയിലേക്ക് നടന്നു.
ബസിൽ നിന്നിറങ്ങാൻ ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളൂ.രോഹിണിയുടെ അച്ഛനും സാധാരണയായി ഇതേ ബസിലാണ് എത്താറുള്ളതെങ്കിലും ജോലിത്തിരക്ക് കാരണം കുറച്ചു നാളായി രാത്രി അവസാന ബസിലായിരുന്നു എത്തിയിരുന്നത്.ബസിൽ നിന്നും അവസാനമായി ഇറങ്ങിയത് വെളുത്ത്,ചേർന്ന പുരികത്തോട് കൂടി,മലർന്ന ചുണ്ടുകളുള്ള ഒരു മധ്യവയസ്കനായിരുന്നു.ബസിറങ്ങിയതും ആകാശത്തിലേക്കൊന്ന് നോക്കിയതിനു ശേഷം അയാൾ അച്ചുവേട്ടന്റെ ചായക്കടയിലേക്ക് നടന്നു.
ഗൗരി ടീച്ചർ ക്ലാസ്സു വിടാൻ വൈകിയത് കാരണം ബസ് ഷെൽട്ടറിൽ നിന്ന് മടുത്ത പൂവാലന്മാർ മഴ പെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് സ്ഥലം കാലിയാക്കിയിട്ടുണ്ട്.ചായക്കടയുടെ മുകളിൽ നിന്നും ജനാലയിലൂടെ നോക്കിയപ്പോൾ ടീച്ചർ കണ്ടത് ആളൊഴിഞ്ഞ ബസ് ഷെൽട്ടറും ഇരുണ്ട് മേഘാവൃതമായ ആകാശവുമായിരുന്നു.മഴ വരാൻ ഇനി അധികം താമസമുണ്ടാകില്ല എന്ന് മനസ്സിലാക്കിയ ടീച്ചർ അന്നത്തെ ക്ലാസ് മതിയാക്കി എല്ലാവരോടും വേഗത്തിൽ വീട്ടിലേക്കു മടങ്ങാൻ പറഞ്ഞു.ഓരോരുത്തരായി മരപ്പലകയുടെ പടികളിറങ്ങി കവലയിൽ നിന്നും പല വഴികളിലായി നടന്നകന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുറി അടക്കുന്നത് വരെ രോഹിണി,ടീച്ചർക്ക് കൂട്ടായി നിന്നു.കോണിപ്പടിയിറങ്ങി ടീച്ചറും രോഹിണിയും അച്ചുവേട്ടന്റെ കടയുടെ മുന്നിലേക്കെത്തി.
"അച്ചുവേട്ടാ... നമ്മൾ ഇറങ്ങുവാണെ, നല്ല മഴക്കോളുണ്ട് " ടീച്ചർ അച്ചുവേട്ടനോട് പറഞ്ഞു.
കടയുടെ അകത്ത് ചായ കുടിച്ചിരുന്ന അപരിചിതനെ നോക്കി അച്ചുവേട്ടൻ പറഞ്ഞു:
"ഇദ്ദേഹമൊന്നിറങ്ങിയാൽ ഞാൻ കടയടയ്ക്കും.ഇന്നിനി വലിയ കച്ചോടമൊന്നും കിട്ടില്ല.മഴ കനക്കുമെന്നാ തോന്നുന്നേ...ടീച്ചറ് നടന്നോ..."
"ഇദ്ദേഹമൊന്നിറങ്ങിയാൽ ഞാൻ കടയടയ്ക്കും.ഇന്നിനി വലിയ കച്ചോടമൊന്നും കിട്ടില്ല.മഴ കനക്കുമെന്നാ തോന്നുന്നേ...ടീച്ചറ് നടന്നോ..."
കടയുടെ അകത്തിരുന്നയാളെ രോഹിണിയും ഒരു നോക്ക് കണ്ടു.ഇതു വരെ ആ പ്രദേശത്തെങ്ങും കണ്ടിട്ടില്ലാത്ത മുഖം.അപരിചിതന്റെ നോട്ടത്തിൽ പന്തികേട് തോന്നിയ രോഹിണി അച്ചുവേട്ടനോട് യാത്ര പറഞ്ഞ് വേഗത്തിൽ ടീച്ചറോടൊന്നിച്ച് നടക്കാൻ തുടങ്ങി.ടീച്ചറുടെ വീടും കഴിഞ്ഞ് കുറച്ചധികം നടന്നാലേ രോഹിണിക്ക് വീട്ടിലെത്താൻ പറ്റൂ.മഴത്തുള്ളികൾ ഇറ്റിറ്റായി വീഴാൻ തുടങ്ങി.നല്ല കാറ്റുണ്ട്.അവർ നടത്തത്തിന്റെ വേഗത കൂട്ടി.
"കുറച്ചു നേരത്തെ ക്ലാസ് വിടാമായിരുന്നു.കുറേയെണ്ണം ബസ് സ്റ്റോപ്പിൽ ചുറ്റിപ്പറ്റിയുണ്ടായിരുന്നത് കൊണ്ടാ വൈകിച്ചത്" നടത്തത്തിനിടെ ടീച്ചർ പറഞ്ഞു.
രോഹിണി മറുപടിയൊന്നും പറയാതെ നടക്കുകയാണ്.
രോഹിണി മറുപടിയൊന്നും പറയാതെ നടക്കുകയാണ്.
"രോഹിണിക്ക് വീട് വരെ കൂട്ടിനാരെയെങ്കിലും വിടണോ?"
"വേണ്ട ടീച്ചറെ, അതൊക്കെ ബുദ്ധിമുട്ടാവും...ടീച്ചറ് പേടിക്കേണ്ട...ഞാനിതാ ഒരോട്ടത്തിന് വീട്ടിലെത്തും."
മഴത്തുള്ളികൾ പതിക്കുന്നതിന്റെ ഇടവേള കുറയുന്തോറും ടീച്ചറും രോഹിണിയും നടത്തത്തിന്റെ വേഗത കൂട്ടികൊണ്ടേയിരുന്നു.നടന്നുനടന്ന് ഒരു വിധം അവർ ടീച്ചറുടെ വീടുവരെയെത്തി.
"രോഹിണി വേഗം നടന്നോളൂ, മഴ കൂടുന്നതിന് മുൻപായി വീട്ടിലെത്തണം." വീട്ടിലേക്ക് കയറുന്നതിനു മുൻപായി ടീച്ചർ പറഞ്ഞു.
സമയം പാഴാക്കാതെ ടീച്ചറോട് യാത്ര പറഞ്ഞ് ഇരുഭാഗത്തുമായി കാട്ടുചെടികൾ നിറഞ്ഞു നിൽക്കുന്ന മൺപാതയിലൂടെ വീട് ലക്ഷ്യമാക്കി രോഹിണി നടത്തം തുടർന്നു.കുറച്ച് സമയത്തെ നടത്തത്തിനിടെ റോഡ് തീർത്തും വിജനമായതായി അവൾക്കനുഭവപ്പെട്ടു.ഈയടുത്തു വരെ ടീച്ചർ കൂടെയുണ്ടായിരുന്നത് കൊണ്ട് മറ്റൊന്നും ചിന്തിച്ചില്ല.തനിച്ചായപ്പോൾ എന്തോ ഒരു ഭയം.തനിക്കു പിറകിൽ മറ്റാരെങ്കിലും ഉണ്ടോയെന്നൊരു ചിന്ത അവളെ തെല്ലൊന്നലട്ടി.കവലയിൽ നിന്ന് നടത്തമാരംഭിച്ച ശേഷം പിറകിലേക്ക് തിരിഞ്ഞു നോക്കിയിട്ടേയില്ല.
പെട്ടെന്നായിരുന്നു ചെറുതായൊരു ചൂളമടിയുടെ ശബ്ദം പിറകിൽ നിന്ന് കേട്ടത്.അതവൾക്കൊരു ഞെട്ടലായിരുന്നു.വിജനമായ റോഡിൽ താനൊറ്റയ്ക്ക്.അടുത്തെങ്ങും വീടുകളേയില്ല.അവൾ പിറകിലേക്ക് തിരിഞ്ഞു നോക്കി.മാനത്തു നിന്നും മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് തെറിക്കുന്നുണ്ടായിരുന്നു.അച്ചുവേട്ടന്റെ കടയിൽ കണ്ട അപരിചിതൻ കുറച്ചകലെ നിന്നും നടന്നു വരുന്നത് കാണുന്നുണ്ട്.ഒറ്റനോട്ടത്തിൽ തന്നെ ചൂളമടിച്ചത് അയാൾ തന്നെയാണെന്ന് രോഹിണിക്ക് മനസ്സിലായി.
രോഹിണി വീണ്ടും നടത്തം തുടങ്ങി.അയാളാരായിരിക്കും...? എന്തിനായിരിക്കും ഈ വഴിയേ നടക്കുന്നത്? മനസ്സിലൂടെ പല ചോദ്യങ്ങൾ കടന്നു പോയി.കാറ്റിനു ശക്തി കൂടിയിരിക്കുന്നു.മഴ ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല.എങ്ങിനെയെങ്കിലും മഴ കൂടുന്നതിന് മുൻപായി വീട്ടിലെത്തിയേ പറ്റൂ.രോഹിണി കാലടികളുടെ വേഗം കൂട്ടി.മുന്നോട്ടു നടക്കുന്തോറും അവളുടെ മനസ്സിലെ ചിന്ത പിറകിൽ കണ്ട അപരിചിതനെ കുറിച്ചായിരുന്നു.നടന്ന് നടന്ന് അവൾ ഒരു പാലത്തിനടുത്തെത്തി.
ചിരുത്തിപ്പുഴയിലേക്കൊഴുകുന്ന അരുവിക്ക് കുറുകെയുള്ള കൊച്ചു പാലമായിരുന്നു അത്.സാധാരണയായി പാലത്തിനിരുവശത്തും നാട്ടുകാർ ആരെങ്കിലുമൊക്കെ അരുവിയുടെ സൗന്ദര്യവുമാസ്വദിച്ച് സൊറ പറയാൻ ഇരിക്കാറുള്ളതാണ്.ഇന്നവിടം വിജനമായിരിക്കുന്നു.ഇതു പോലൊരവസ്ഥ രോഹിണി പ്രതീക്ഷിച്ചതേയല്ല.പാലം കടന്നാൽ പിന്നെയൊരു വളവാണ്.വളവു കഴിഞ്ഞാൽ കുറച്ചു ദൂരം ഇടവഴിയും പിന്നെയൊരു വയലുമാണ്.വയൽ വരമ്പിലൂടെ മുറിച്ചു കടന്നാൽ രോഹിണിയുടെ വീടെത്തി.
പാലത്തിനു മുകളിലെത്തിയതും അവൾ വീണ്ടും പിറകിലോട്ടു തിരിഞ്ഞു നോക്കി.നേരത്തെ കണ്ട അപരിചിതൻ വളരെ അടുത്തെത്തിയിരിക്കുന്നു.രോഹിണി പിറകിലോട്ടു നോക്കിയതും അയാൾ ചൂളമടിച്ചതും ഒരുമിച്ചായിരുന്നു.അതെ..അയാൾ അവളെ പിന്തുടരുകയാണ്.
" വരുന്നോ പെണ്ണെ...ബോംബെയിലോട്ട്...." അശ്ലീല ഭാവത്തിൽ അയാൾ നീട്ടി ചോദിച്ചു.
ഒരു നിമിഷം പതറിപ്പോയെങ്കിലും രോഹിണി പിന്നീടോരോട്ടമായിരുന്നു.അവൾക്കു പിറകെ ഒരു ഭ്രാന്തനെപ്പോലെ അയാളും.പാലം കഴിഞ്ഞുള്ള വളവു കഴിഞ്ഞ് ഇടവഴിയിലേക്ക് എത്തുമ്പോഴേക്കും അയാളും അവൾക്ക് തൊട്ടു പിറകിലെത്തിയിരുന്നു.ഇടവഴിയുടെ ഇരുവശത്തുമായി വലിയ ഉരുളൻ കല്ലുകൾ കൊണ്ട് കെട്ടിയ മതിലായിരുന്നു.അപരിചിതന്റെ കൈകൾ ശരീരത്തോടടുക്കുമ്പോഴേക്കും അവൾ സർവ്വ ശക്തിയുമെടുത്ത് തന്റെ മുഖവും മാറും മതിലിന് അഭിമുഖമായി അയാൾക്ക് സ്പർശിക്കാനാവാത്ത വിധം ഉരുളൻ കല്ലുകളോട് ചേർന്ന് നിന്നിരുന്നു.സ്വയരക്ഷയ്ക്കായി അമ്മ പറഞ്ഞു കൊടുത്തിരുന്ന പാഠങ്ങൾ ഒരു മിന്നൽ കണക്കെ അവളുടെ മനസ്സിൽ ഓടിയെത്തി.
രോഹിണിയുടെ കായിക ശേഷിയെ പറ്റി അറിവില്ലാതിരുന്ന അയാൾ പിറകിൽ നിന്നു പുണരാനെന്നവണ്ണം അവളുടെ ശരീരത്തോടടുക്കുമ്പോഴേക്കും അവൾ തന്റെ വലതു കാൽ പിറകിലോട്ടു വീശി അയാളുടെ ജനനേന്ദ്രിയത്തിനിട്ട് ആഞ്ഞൊരു ചവിട്ടു നൽകിയിരുന്നു.ഇത്തരത്തിലുള്ള ഒരു പ്രതികരണം ഒട്ടും പ്രതീക്ഷിക്കാതെ ഷോക്കേറ്റവണ്ണം അപരിചിതൻ പിറകിലോട്ടു ചരിഞ്ഞു വീണ് പിടയുകയായിരുന്നു.നിമിഷ നേരം കൊണ്ട് അടുത്തതായി പൂഴിക്കടകനെന്നവണ്ണം അവൾ തന്റെ ഇരുകൈയിലും ഇടവഴിയിൽ നിന്നും മണ്ണ് വാരിയെടുക്കുകയും അതയാളുടെ കണ്ണുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു.രോഹിണി പിന്നീടൊരലർച്ചയായിരുന്നു, ഭദ്രകാളിയെ പോലെ....
ഇടവഴിയുടെ ഇടതു വശത്തായി ഭാർഗവൻ എന്നയാളുടെ വീടും സ്ഥലവുമായിരുന്നു.രോഹിണിയുടെ അലർച്ച കേട്ട് ഭാർഗവൻ തന്റെ യുവാക്കളായ മൂന്ന് ആൺമക്കളേയും കൂട്ടി മതിലു ചാടിക്കടന്ന് രോഹിണിക്കരികിലെത്തി.പെൺമക്കളില്ലാത്ത ഭാർഗവന് സ്വന്തം മകളോടെന്ന വാത്സല്യമായിരുന്നു രോഹിണിയോടും അവളുടെ അനിയത്തിമാരോടും.നടന്ന സംഭവങ്ങളൊക്കെ ഒരു വിധം അവൾ ഭാർഗവേട്ടനോടാവതരിപ്പിച്ചു.ഭാർഗവൻ രോഹിണിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ മക്കൾ അപരിചിതനെ വേണ്ടുവോളം പെരുമാറുകയായിരുന്നു.
"രോഹിണി വീട്ടിലേക്ക് നടന്നോളൂ ...ഇവന്റെ കാര്യം നമ്മളേറ്റൂ..." നന്നായി പെരുമാറാൻ ഒരു ഇരയെ കിട്ടിയ സന്തോഷമായിരുന്നു അവർ മൂവർക്കും.
അപരിചിതനെ ദഹിപ്പിക്കാനെന്നവണ്ണം ഒന്ന് കൂടി തുറിച്ചു നോക്കി രോഹിണി വീട്ടിലേക്കു നടന്നു.ഒരു പ്രകമ്പനം പോലെ അലയടിച്ച കാറ്റ് കാർമേഘങ്ങളെ മാറ്റി മാനം തെളിച്ചിരിക്കുന്നു.വയൽ വരമ്പിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അങ്ങു ദൂരെ കാണുന്ന സുന്ദരമായ സൂര്യാസ്തമനം രോഹിണി ആസ്വദിക്കുന്നുണ്ടായിരുന്നു.
Naveen

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക