വിപ്ലവകാരിയായ ദൈവം
***
ദൈവം ഉറക്കമുണർന്നത് അടുത്ത ഹോട്ടലിന്റെ അടുക്കളയിലെ
ബംഗാളിപ്പിള്ളേരുടെ കലപില കേട്ടാണ്.ശബ്‍ദശല്യ
ത്തെക്കുറിച്ചു പരാതിപ്പെടാൻ നിവർത്തിയില്ലാത്ത വിധം ഹോട്ടൽ
മുതലാളിദൈവത്തെവരെവിലക്കെടുത്തിരിക്കയാണെന്നോർ
ത്തപ്പോൾ ദൈവം നിശ്ശബ്ദനാകാൻ തന്നെ തീരുമാനിച്ചു.
അതെ ഹോട്ടലിന്റെ ഉടമസ്ഥൻ അമ്പലത്തിൽ സംഭാവന
ചെയ്ത ക്ലോക്കിൽ അപ്പോൾ സമയം 2 .40 .ഹോട്ടൽ മുതലാളി
സദയം വാങ്ങിക്കൊടുത്ത വെള്ളികെട്ടിയ ആട്ടുകട്ടിലിൽ
സുഖനിദ്രയിലാണ് മേൽശാന്തി. മൂന്നര മണിയുടെ അലാറം
അടിച്ചാൽ മാത്രമേ അദ്ദേഹം ഉണരൂ. അപ്പോൾ ദൈവത്തിനുള്ള
പൂജാലങ്കാരങ്ങളെല്ലാം കീഴ്ശാന്തിമാർ ചെയ്തിരിക്കും. പൂജയ്ക്കുള്ള
വെള്ളിപ്പാത്രങ്ങളും പൂജാപുഷ്പങ്ങളും എന്തിനു അമ്പലത്തിന്റെ
പടിപോലും സ്വർണം പൂശിയിരിക്കുന്നതു തൊട്ടടുത്ത ഹോട്ടൽ
മുതലാളിയാണ്. ദൈവം എല്ലാം അറിയാഞ്ഞിട്ടല്ല. താനിരിക്കുന്ന
സ്വർണ പീഠം വരെ സംഭാവന നൽകിയത് അയാള് തന്നെ. കൈക്കൂലി
ദൈവത്തിനു ഇഷ്ടമായിട്ടല്ല. പക്ഷെ ചില സമയങ്ങളിൽ ദൈവം പോലും
നിസ്സഹായനാകുന്ന നിമിഷങ്ങളുണ്ട്. കൈക്കൂലി ഫാഷൻ ആയിരിക്കുന്ന
ഈ കാലത്തു മന്ത്രി മുതൽ കീഴ്‍ജീവനക്കാർ വരെ കൈക്കൂലിയുടെ മാന്ത്രീക
വലയത്തിൽ പെട്ടിരിക്കുകയാണെന്നു ദൈവം അറിയുന്നുണ്ട്. അമ്പലത്തിലെ
ഉത്സവനാളുകൾ.ചുറ്റുമതിലിൽ വരെ ഹോട്ടൽ മുതലാളിയുടെ പലപല
സ്ഥാപനങ്ങളുടെ കട്ടൗട്ടുകൾ പ്രത്യക്ഷപെട്ടു. മുതലാളിയുടെ പണത്തിനു
മുന്നിൽ ആരും ശബ്ദം ഉയർത്തിയില്ല. എന്തെങ്കിലും ചെയ്യാൻ സമയമായെന്ന്
അദ്ദേഹത്തിന് മനസ്സിലായി. ....
......................................<><><><><><><><><>.........
രാവിലെ പൂജ ചെയ്യുമ്പോൾ മേല്ശാന്തിയ്ക്കു എന്തോ ഒരസ്കിതപോലെ
ദൈവത്തിനു തോന്നി. കാര്യം മനസ്സിലായെങ്കിലും ദൈവം അവരുടെ
ശ്ശബ്ദത്തിന് കാതോർത്തു. ഹോട്ടൽ മുതലാളി യുടെ ഹോട്ടലും ബേക്കറിയും
തുണിക്കടകളും സ്വര്ണക്കടയും എല്ലാം ഒപ്പം റെയ്ഡ് ചെയ്യുന്നുവത്രെ.
ഒട്ടും പ്രതീക്ഷിക്കാതെയായതുകൊണ്ടു ഒരുപാടു തിരിമറി കണ്ടുപിടിച്ചത്രേ.
എല്ലാം പൂട്ടേണ്ടി വരുമെന്ന് വളരെ ദു:ഖത്തോടെ ഭക്തന്മാർ പറയുന്നത് കേട്ടപ്പോൾ
ദൈവം ഉള്ളിൽ ചിരിച്ചു. കള്ളത്തരം എന്നെങ്കിലും പുറത്തുവരുമെന്ന്
ഇവർ ഓർക്കുന്നേയില്ല. മനസ്സിൽ ഒരു കൊച്ചു
പുഞ്ചിരി സൂക്ഷിച്ചു വച്ച് ദൈവം ഭക്തന്മാർക്ക് ദര്ശനം നൽകാനായി മുഖത്തുയർന്ന
പുഞ്ചിരി അടക്കിപിടിച്ചു റെഡിയായി.എന്നും ഏറ്റവും മുമ്പിൽ സുസ്മേരവദനനായി
നിൽക്കാറുള്ള തുണിമുതലാളി ഇന്ന് ഹാജരില്ലായെന്നു ഭഗവാൻ മനസ്സിലാക്കി.
പണ്ടൊക്കെ എന്നും തുളസിമാലയുമായി മുന്നിൽ നിൽക്കാറുള്ള, അമ്മയിൽനിന്നും
തുളസിമാല വാങ്ങി മേൽശാന്തി ഭഗവാന്റെ തൃക്കയ്യിൽ വെച്ചു. താഴെപ്പോകാതെ
ഭഗവാൻ അതടുക്കിപ്പിടിച്ചു. മനസ്സിൽ നിറഞ്ഞ ശാന്തിയും
സമാധാനവും അദ്ദേഹം ഭക്തർക്ക് നൽകി...ഓം നമ: ശിവായ
മന്ത്രധ്വനികൾക്കൊപ്പം കാതടപ്പിക്കുന്ന കതിനകളുടെ ശബ്ദഘോഷങ്ങളും..
.ഉയർന്നുകൊണ്ടേയിരുന്നു.

ഭാനുമോഹൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക