Slider

അവളുടെ അച്ഛൻ

0

പെട്ടന്നാണ് രണ്ടു ദിവസത്തെ അവധി കിട്ടിയത്. എല്ലവരും സന്തോഷിച്ചു .അന്നുരാവിലെ നാട്ടിൽ നിന്നു തിരിച്ചെത്തിയ ഞാൻ ഇഞ്ചി കടിച്ച അണ്ണാനെപ്പോലായ്!
ആ ഒറ്റ ദിവസത്തെ ക്ലാസിനു ശേഷം എല്ലാവരും വൈകുന്നേരം വീട്ടിലേയ്ക്കു പോകാനുള്ള തയ്യാറെടുപ്പാണ്.എല്ലാവർക്കും ലോട്ടറി അടിച്ച ഭാവം ..ഞാൻ അസൂയ പ്രകടിപ്പിക്കാതെ ക്ലാസ് കഴിഞ്ഞ് തലേന്നത്തെ ക്ഷീണം നടിച്ചു കിടന്നു.
ടീ പോരുന്നോ എന്നൊപ്പം എന്റെ മനസിൽ ലഡു പൊട്ടി! സുറുന് കെട്ടിപ്പിടിച്ചു ഒരുമ്മയും കൊടുത്തു.പക്ഷേ അവൾക്കു എന്തോ ഒരു വിഷമം ഞാൻ കണ്ടു.നീവേഗം റെഡിയാകാൻ പറഞ്ഞ് അവൾ പോയി.
അച്ഛന്റെ അനുവാദം കിട്ടി പോകുന്ന കാര്യം ഗോവിന്ദ.പക്ഷേ ഞാൻ കൊച്ചചഛനെ വിളിച്ച് അനുവാദം വാങ്ങി. എന്നെ കൂടാതെ പ്രിൻസിയുമുണ്ടായിരുന്നു സുറുന്റെ വീട്ടീലേയ്ക്ക് അവൾ മുൻപും പോയിട്ടുണ്ട്.
അപ്പോഴും സുറുന് മാത്രം ഒരു വിഷമം. ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.
അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു . രാത്രി ഒരു മണിയോടെ ഇരിങ്ങാല കുട എത്തി.അവിടെ ഞങ്ങളെയും കാത്ത് അവളുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു.അച്ഛനെ ഞങ്ങൾക്കെല്ലാം ഇഷ്ടാണ് ഒരുപക്ഷേ അവളെക്കാളും. പക്കാ തൃശ്ശൂർകാരുടെ നിഷ്കളങ്കത. ഞങ്ങളെ കണ്ടതും അച്ഛന് സന്തോഷമായ്, ഒാട്ടോറിക്ഷയിൽ അവളുടെ വീടെത്തി. കൊടും തണുപ്പിൽ ഞങ്ങൾ മുന്നു പേരും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി അത്ര ക്ഷീണം ഉണ്ടായിരുന്നു.
രാവിലെ ഉറക്കമുണർന്ന് മുറ്റത്തേയ്ക്കിറങ്ങി. ഇതുവരെയും ഇത്ര മനോഹരമായ കാഴ്ച്ച സത്യംഇതുവരെ മുൻപ് കണ്ടിട്ടില്ല .വയലും അതിനപ്പുറം ഒരു ചെറിയ പുഴയും. ഒാടിപ്പോയ് പ്രിൻസിയെ വിളിച്ചുണർത്തി.അവൾ വന്ന് എന്നോടു ഒരു ലോഡ് പുച്ഛം ടീ പെണ്ണേ ഞാൻ പാലക്കാടുകാരിയാ എനിയ്ക്ക് ഇതൊക്കെ എന്ത് എന്നൊരു ഭാവവും,നീ ഇതും നോക്കി ഇരുന്നോ ഞാൻ പോകുവാ എന്നൊരു വീക്കും തന്നു.
എഴുന്നേറ്റപ്പോഴേയ്ക്കും അമ്മയെ കാണാനില്ല,ചോദിച്ചപ്പോൾ ആരെയോ ക്ടാവ് മരിച്ചു അവിടെ പോയതാന്നു പറഞ്ഞു.ഞാൻ ആലോചിച്ചു തൃശ്ശൂർകാർ എന്ത് സ്നേഹമുള്ളവരാ ക്ടാവ് മരിലച്ചാലും നോക്കിപ്പോകും.
കുറേ നേരം അങ്ങനെ ഇരുന്നു. എത്രയും വേഗം പുഴയ്ക്കടുത്തെത്തണം .സുറുന്റെ പിന്നാലെ കൂടി.അവളെ ജോലി തീർക്കാൻ സഹായിക്കാൻ കൂടി. ടാപ്പിൽ നിന്ന് വെള്ളമെടുക്കാമെന്നു കരുതി വല്യകാര്യത്തിൽ ഒരു കുടം തൂക്കീയെടുത്തു .ആ ദുരന്തം കണ്ടപാടെ അവളോടി വന്നു ,മായമോളെ കുടം പോയാൽ അമ്മ തല്ലും.ഞാനെടുക്കാമെന്നു പറഞ്ഞ് ആ വലിയ കുടം ഇടുപ്പിൽ തട്ടി അവൾ ഉരൂണ്ടു ഉരുണ്ടു പോയ് ....
അമ്മയെ തിരക്കി അടുത്ത വിട്ടിലെ ചേച്ചി വന്നു എടി സുറുവേ ശാന്തേച്ചി ക്ടാവിനെ കാണാൻ പോയ് വന്നില്ലെ ? വൈകുന്നേരയാണ് സംസ്കാരം. വീണ്ടും സീൻ കേണ്ടട്ര.... തൃശ്ശൂർകാരിങ്ങനാകും പശുകുട്ടി ചത്താലും പോയ് കാണും അതും മരിച്ചെന്നാ പറയുന്നതു പോലും എന്താല്ലേ പ്രിൻസി ....
കേട്ടപാതി അവളങ്ങു ചിരിച്ചു. ഞാൻ വാപൊളിച്ച് നോക്കി പിന്നെയാ അമ്മിളി മനസിലായത് .കിടാവെന്നാൽ കുഞ്ഞ് എന്നാണു പോലും ,പിന്നേയും പണി പാളി.
അങ്ങനെ പുഴയിൽ അലക്കാൻ പോയ് .. എത്തിയപാടെ ചാടിയിറങ്ങി ആർമാദിച്ചു
പ്രിൻസി നന്നായി നീന്തും അവൾ എന്നെയും പടിപ്പിച്ചു. ആ ശിഷ്വത്വം സ്വീകരിച്ച് ഞാൻ സുറുനെ പിടിച്ച് കൈയ്യിൽ കിടത്തി,പുതിയൊരനുഭവം ഭാരമേ ഇല്ല . ഞാൻ കൈയോന്നു വിട്ടു. അവൾ പാവം മുങ്ങിപ്പോയ്.
ഞാനൊന്നു പേടിച്ചു പ്രിൻസി ഒാടിവന്നു പൊക്കി കരയ്‌ക്ക് കയറ്റിയപ്പോളാ പാവം ഞാൻ ആശ്വസിച്ചത്
പിന്നെ അധികം അവളെന്നെ അവിടെ നിർത്തിയില്ല വീട്ടിലേയ്ക്ക് ഒാടിച്ചു.
പിന്നെ വൈകുന്നേരം പുഴക്കരയിലൂടെ കുറേ നടന്നു,പുതിയൊരനുഭവം ആയിരുന്നു.അവയെല്ലാം.
പിറ്റന്ന് രാവിലെ അടുത്തുള്ള ഒരു അമ്പലത്തിൽ പോയ്
നവഗ്രഹ പ്രതിഷ്ടയാണ് ഒൻപതു തവണ ചുറ്റിയാൽ ദോഷം മാറുമത്രേ .ഞാനും ചുറ്റി ഒൻപതു തവണ അതിന്റെ ഫലമെന്നോണം ഒൻപതു മാസം തികയും മുന്നേ ഒരുശനി കൂടി ..പറഞ്ഞിട്ട് കാര്യം ഇല്ല.
അതു കഴിഞ്ഞ് കൂടൽ മാണികൃം ക്ഷേത്രത്തിൽ പോയ് തെഴുതു.അവിടത്തെ കുളം ചുറ്റിയാൽ വിചാരിക്കുന്ന കാര്യം നടക്കുമെന്ന് വിണ്ടും പ്രതീക്ഷ തന്നു . അതു ശനിയും എന്നെ ചതിച്ചു ഇപ്പോൾ.
ഉച്ചയ്ക്ക് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അമ്മയ്ക്കും അച്ഛനും എന്നോട് ചോദിച്ചു മോൾക്ക് ഇവിടം ഇഷ്ടായോ ? ഈ കുഞ്ഞു വീട്ടിൽ ബുദ്ധിമുട്ടായോ ? ശരിയ്ക്കും അപ്പോഴാ അവിടത്തെ പരിമിധികൾ ഞാൻ നോക്കിയത് .ഒരിയ്ക്കൽ പോലും ആ വീടിന്റെ പരിമിതികൾ എന്നെ ബാധിച്ചില്ല. ഒരു പക്ഷേ ആ നല്ല അച്ഛന്റെ യും അമ്മയുടെയും സ്നേഹവും കരുതലുമാണ്. വീണ്ടും പോകണം ഒരിയ്ക്കൽ കൂടി.. പടിയിറങ്ങുമ്പോൾ അവൾ പറഞ്ഞു നീ വരുമെന്നു പറഞ്ഞപ്പോൾ ഞാൻ ഇതാടി വിഷമിച്ചത്. എന്റെ വീട് ഇഷ്ടമാകില്ലന്നു കരുതി...
ഞാൻ തിരിവിതാം കൂർ കൊട്ടാരത്തിലല്ല ഒന്നു പോടി ... ഒരു തട്ടും കൊടുത്തു.
അവളുടെ അച്ഛൻ ഇപ്പേഴും വിളിയ്ക്കും .ഒരിയ്ക്കൽ ഞാൻ ഫോൺ ചെയ്യുന്നത് കണ്ട് അമ്മ ചോദിച്ചു ഇങ്ങനെ സ്നേഹത്തോടെ നീ ഈ ഇരിക്കുന്ന മനുഷ്യനെ വിളിച്ചിട്ടുണ്ടോന്ന്. പത്രം വായിച്ചിരുന്ന,അച്ഛൻ പതിയെ എന്നെ നോക്കി. അതെങ്ങനെ തിലകനെപ്പോലല്ലെ ഞാൻ പറഞ്ഞു. ഇതു കേട്ടതും ഒാടി വന്ന് ഞാന് കഴിച്ചുകൊണ്ടിരുന്ന പരിപ്പുവട പിടിച്ചു വാങ്ങി കഴിച്ചു ഒരുഡയലോഗ് ഈ വട സ്നേഹമില്ലാത്ത തിലകൻ വാങ്ങിയതാ കയ്ക്കും....
പകരം പിറ്റേന്നു വീണ്ടും വാങ്ങിതന്നു ...

Maya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo