Slider

ഓർമ്മകൾ.

0


ഒരു ദിവസം വൈകിട്ട് ഫേസ്ബുക്കിൽ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നത്. പരിചയമുള്ള പേരാണ്. പ്രൊഫൈല്‍ പിക്ചർ കണ്ടപ്പോൾ ആളെ മനസ്സിലായി. പണ്ട് കുറേക്കാലം എന്റെ പുറകേ നടന്നവനാണ്. റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു. ലോഗൌട്ട് ചെയ്തിറങ്ങി. പിറ്റേന്ന് ഉച്ച തിരിഞ്ഞ് നോക്കിയപ്പോൾ അവൻ ഓൺലൈനിൽ ഉണ്ട് :" ഹായ് എന്നെ അറിയുമോ?? " " മറന്നിട്ടില്ലെടോ ശുഹൈബേ " "സുഖമാണോ?? നീ ഇപ്പൊ എവിടെയാ? നിന്റെ വീട്ടിലാണോ അതോ ഭർത്താവിന്റെ വീട്ടിലോ?" "ഞാന്‍ എട്ടന്റെ വീട്ടിലാ" "പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?" "സുഖം .ഇപ്പോ എന്തുചെയ്യുന്നു? ജോലി ഒക്കെ ആയോ?" "യെസ്, കോൺട്രാക്ട് വർക്ക് സൂപ്പർവൈസറാ.. നീ ഇപ്പൊ എന്തു ചെയ്യുന്നു ?" "ജോലി നോക്കുന്നുണ്ട്." "കുട്ടിക്ക് എത്ര വയസ്സായി? "ഒരു വയസ്സായി. " "നിന്റെ ഫോണ്‍ നമ്പര്‍ ഒന്നു തരുമോ?" "എന്തിനാ ..അതിന്റെ ആവശ്യമൊന്നുമില്ല. " "ഇനിയും നിന്നെ പ്രേമിക്കാനൊന്നുമല്ല പെണ്ണേ, എന്റെ കല്യാണമായി...അപ്പൊ പഴയ പ്രണയിനികളെയൊക്കെ ക്ഷണിക്കാമെന്നു കരുതി:-) നീ പേടിക്കണ്ട" "ആഹാ നിനക്കു കല്ല്യാണം ആയോ" "മ് മ് ..നീ ഓർക്കുന്നുണ്ടോ ആ പഴയ കാലമൊക്കെ? ?" "അതൊക്കെ അങ്ങനെ മറന്നു കളയാന്‍ പറ്റുമോ? " പെട്ടെന്നുതന്നെ ആ പഴയ സ്കൂള്‍ കാലം ഞങ്ങളുടെ മുന്നിലേക്ക് ഓടിയെത്തി. അന്നു ഞാന്‍ പത്താം ക്ലാസിലാണ്. സ്കൂള്‍ കാലത്തെ അവസാന ദിനങ്ങളായിരുന്നു അത്. ഇവനാണെങ്കിൽ എന്നോടു വല്ലാത്ത പ്രേമം. പുറകില്‍ നിന്നു മാറില്ല.വായ് നോട്ടം തന്നെ വായ് നോട്ടം. സ്കൂള്‍ വിട്ട് വീട്ടില്‍ പോകുമ്പോഴും പുറകെ കാണും.ലൗ ലെറ്ററുകളും ചോക്ലേറ്റുകളും ബാഗില്‍ നിന്നും ബുക്കില്‍ നിന്നുമൊക്കെ കിട്ടി തുടങ്ങി. അവന്റെ ശല്യം സഹിക്കവയ്യാതായി. അങ്ങനെ ഒരു ദിവസം ഞാന്‍ ക്ലാസ് ടീച്ചറോട് കാര്യം പറഞ്ഞു. അവന്‍ അടുത്ത ക്ലാസിലാണ്. ടീച്ചര്‍ അവനെ വിളിച്ചു വരുത്തി. ടീച്ചര്‍ അവനോട് കാര്യം ചോദിച്ചു. അപ്പോ അവന്‍ ഒരു ഉളുപ്പുമില്ലാതെ പറയുന്നു "അയ്യോ ടീച്ചറെ ഞാന്‍ പാവമാ, ഈ കുട്ടിയുടെ മുഖത്തുപോലും നോക്കാറില്ല"എന്ന്.അപ്പൊ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലായി ഞാന്‍. പീന്നീട് ടീച്ചര്‍ എന്നോട് പറഞ്ഞു " കുറെ കാലം കഴിയുമ്പോൾ ഓർത്തു വയ്ക്കാന്‍ ഈ ഓർമ്മകളെ ഉണ്ടാവൂ ..ഇതൊക്കെ ആ സ്പിരിറ്റിൽ എടുത്താൽ മതി. "എന്ന്. തിരിച്ചു ക്ലാസില്‍ വന്നു കൂട്ടുകാരോട് അവന്റെ പെർഫോമൻസിനെ പറ്റി പറഞ്ഞു ഒരുപാട് കളിയാക്കി ചിരിച്ചു ... അവന്റെ ലൈനടി അവടെ തീർന്നു. പിന്നീട് വഴിയില്‍ വച്ച് കാണാറുണ്ട് പക്ഷേ ഒന്നും മിണ്ടില്ല. ..അങ്ങനെ 2,3വർഷങ്ങൾ കടന്നു പോയി. എന്റെ കല്യാണം കഴിഞ്ഞു... വീട്ടില്‍ പോകുമ്പോൾ അവനെ കാണാറുണ്ട്. . കാണുമ്പോൾ ഒന്നു ചിരിക്കുക മാത്രം ചെയ്യും. ഇത്രേം കാലത്തിനിടയ്ക്കു ആദ്യമായാണ് അവൻ ഇങ്ങനെ എന്നോട് സംസാരിക്കുന്നത്.... അന്ന് ടീച്ചര്‍ പറഞ്ഞത് എത്ര ശരിയാണ്. .ഇന്നോർക്കുമ്പോൾ അതൊക്കെ ഒരു രസം.. അന്നു കരഞ്ഞതെല്ലാം ഇന്നോർക്കുമ്പോൾ ചിരിയാണ്...അന്നു ചിരിച്ചതെല്ലാം ഇന്നോർക്കുമ്പോൾ കരച്ചില്‍ വരും....... "ടീ പിന്നേയ് നമുക്കു നല്ല ഫ്രണ്ട്സ് ആയിരിക്കാംട്ടോ. നമ്പര്‍ സെന്റ് ചെയ്യണേ, മറക്കല്ലേ . ഞാന്‍ കുറച്ചു തിരക്കിലാ നമുക്ക് പിന്നെ കാണാം ബൈ" ബൈ പറഞ്ഞ് അവന്‍ പോയി. ഞാനപ്പോഴും ഓർമകളിൽ എന്തൊക്കെയോ തിരഞ്ഞുകൊണ്ടേയിരുന്നു......... .. അഞ്ജു രാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo