Slider

ആൺതരിയില്ലാത്ത വീട് കഥ

0
ആൺതരിയില്ലാത്ത വീട് 
കഥ 
പുറത്തു കട്ടപിടിച്ചിരിക്കുന്ന ഇരുട്ട്. ആരോ ജനലിനപ്പുറത്തു സിഗരറ്റ് വലിച്ചൂതുന്നത് അവൾ കണ്ടു. ഒരു നിഴൽ രൂപം. അവൾക്ക് ഭയമായി. അമ്മേ... അവൾ ഉറക്കെ വിളിച്ചു. അമ്മയും മൂന്ന് അനിയത്തിമാരും ഓടി വന്നപ്പോൾ അവൾ ഭയത്തോടെ വിരൽ ചൂണ്ടി. 
ജനലിനു പുറത്തു അവ്യക്തമായ ഒരു രൂപം. അയാൾ സിഗരറ്റു വലിച്ചൂതുകയാണ്. കുട്ടികൾ ഭയത്തോടെ അമ്മയെ കയറി പിടിച്ചു. അമ്മയുടെ നെഞ്ചടിപ്പിന്റെ ശബ്ദം കേൾക്കാമായിരുന്നു. അമ്മ ശക്തി സംഭരിച്ചു പുറത്തെ വാതിൽ തുറന്നു ടോർച്ച് തെളിയിച്ചപ്പോൾ ആ രൂപം ഇരുട്ടിലേക്ക് മറഞ്ഞു. 
അമ്മേ പേടിയാകുന്നു. നമ്മൾ കുറെ പെണ്ണുങ്ങൾ മാത്രം ഇങ്ങനെ ഒരു വീട്ടിൽ കഴിയുമ്പോൾ ആരെങ്കിലും ഉപദ്രവിച്ചാലോ ?
മകളുടെ വാക്കുകൾ കേട്ടപ്പോൾ എന്തു പറയണമെന്നറിയാതെ അമ്മ ചിന്താകുലയായി. 
ഇവിടെ ആണുങ്ങൾക്ക് മാത്രം ജീവിച്ചാൽ മതിയോ ?അമ്മ സമാധാനിപ്പിച്ചു. 
അച്ഛൻ ഉണ്ടായിരുന്നെങ്കിൽ.....
അവൾ അല്പം വിങ്ങലോടെ പറഞ്ഞു. 
അതിനു നമുക്ക് ഭാഗ്യം പോരല്ലോ. നല്ലവരെ വേഗം പിടിച്ചു പറിച്ചു കൊണ്ട് പോയില്ലേ. 
അമ്മ കരയുന്നോ ?
എനിക്കിനി കരയാൻ കഴിയില്ല മക്കളെ. വീട്ടിൽ ആണുങ്ങളില്ലെന്നു കരുതി എന്തെല്ലാം കാണണം. കേൾക്കണം. രാത്രിലാണ് ഭയങ്കരം ഭയം. ആരൊക്കെയോ വന്നു കതകിനു മുട്ടുന്നു. കൂളിമുറിയിൽ ഒളിഞ്ഞു നോക്കാൻ ശ്രമിക്കുന്നു. അതും പകൽമാന്യന്മാർ. ആരോടെങ്കിലും പറഞ്ഞാൽ പിന്നേ പുറത്തിറങ്ങി നടക്കില്ലെന്നു ഭീഷണി മുഴക്കുന്നു. 
വിധവ ആണെന്ന് വന്നാൽ ഇവന്മാർക്ക് വഴങ്ങണമെന്നുണ്ടോ ?
മക്കൾക്കാണെങ്കിൽ ബസ്റ്റോപ്പിൽ നിൽക്കാൻ പോലും കഴിയുന്നില്ല. പൂവാലന്മാരുടെ ഉപദ്രവം കാരണം. പോലീസിൽ പരാതിപ്പെട്ടാൽ ഒറ്റപ്പെടുത്തുമെന്നു ഭീഷണി. ആരോട് പരാതി പറയാൻ ?അച്ചടക്കത്തോടെ മക്കളെ വളർത്തുന്നതിലുള്ള അസൂയ. 
ഒരു പട്ടിയെ വളർത്തിയാൽ രാത്രിയിൽ കുറച്ചു സമാധാനം ഉണ്ടാകുമെന്ന് കരുതി. പക്ഷെ എല്ലാം ഒരാഴ്ച. 
കിണറ്റിൽ മാലിന്യം ഒഴിച്ചു അവർ പ്രതിഷേധിച്ചു. പിന്നീട് വീട്ടുമുറ്റത്തു മലാഭിഷേകം. ഒടുവിൽ അവർ നായയെ വിഷം കൊടുത്തു കൊന്നു.ആരോട് പറയാൻ ?
പഞ്ചായത്ത്‌ അംഗത്തോട് കാര്യം പറഞ്ഞപ്പോൾ പോലീസിൽ പരാതി നൽകാൻ പറഞ്ഞു അയാൾ ഒഴിഞ്ഞു. 
പക്ഷെ ആരുടെ പേരിൽ പരാതിപ്പെടും ?
അന്നു രാത്രി മകൾ കുളിക്കുമ്പോൾ ആരോ വാതിലിൽ മുട്ടിയപ്പോൾ അവൾ ഉറക്കെ നിലവിളിച്ചു. ഞാൻ ഓടിച്ചെന്നു നോക്കിയപ്പോൾ കണ്ടത്അടുത്ത വീട്ടിലെ ലീലയുടെ ഭർത്താവിനെയാണ്. അയാൾ നല്ലവണ്ണം മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി. 
ഓ നിങ്ങളോ ?
അതെ ഞാൻ നിന്നെ മോഹിച്ചിട്ട് വര്ഷങ്ങളായി. എനിക്ക് നിന്നെ വേണം. അല്ലെങ്കിൽ നാലു പിടക്കോഴികളുണ്ടല്ലോ. അതിലേതെങ്കിലും ഒരു ചിറകു വെട്ടും. 
അയാൾ ഭീഷണിപ്പെടുത്തി. 
അപ്പോൾ നീയാണീ വൃത്തികേടുകളൊക്ക ചെയ്തു കൂട്ടിയത് അല്ലേ ?
അമ്മ നിന്നു വിറച്ചു. 
ഇവിടെ പലരും വന്നു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് ഞാൻ പോകുന്നു. നാളെ ഞാൻ വരും. ഇത് ആരോടെങ്കിലും പറഞ്ഞാൽ ചുട്ടുകളയും. 
അയാൾ പോയപ്പോൾ അമ്മയും മക്കളും കെട്ടിപ്പിടിച്ചു കരഞ്ഞു. ഒറ്റപ്പെട്ടവരുടെ വേദന ആരു കാണാൻ. 
പിറ്റേന്ന് ലീലയോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ ചൂലെടുത്തു ഓടിച്ചു. 
ഒരു ശീലാവതി.... 
അന്ന് രാത്രിയി കിടപ്പറയുടെ ജനലിൽ ആരോ മുട്ടിയപ്പോൾ അമ്മയും മക്കളും എഴുന്നേറ്റിരുന്നു. 
ആരാ പുറത്തു ?
അമ്മ ചോദിച്ചു. 
ഞാനാ... 
ജനലിനപ്പുറത്തു പതിഞ്ഞ ശബ്ദം. 
അതെ ലീലയുടെ ഭർത്താവ്. 
വാതിൽ തുറക്ക്.. 
അമ്മ ജനൽ മെല്ലെ തുറന്നു. 
ഇന്ന് വേണ്ട 
വേണം 
അയാൾ കൈ ഉള്ളിലിട്ടപ്പോൾ അമ്മ മക്കളേ.. ... എന്നു ഉറക്കെ വിളിച്ചു. അമ്മയും മക്കളും അയാളുടെ കൈ പിടിച്ചു ശക്തമായി തിരിച്ചു. പിന്നീട് തുണി കൊണ്ട് കൈ ജനലോടു ചേർത്തു കെട്ടി. പെട്ടെന്നുള്ള ആക്രമണത്തിൽ അയാൾ തളർന്നു പോയി. 
എന്നെ വിട് 
അയാൾ നിലവിളിച്ചു. 
അപ്പോൾ പാത്തും പതുങ്ങിയും അവിടെ എത്തിയവരെല്ലാം ചേർന്ന് വിളിച്ചു കൂവി. 
കള്ളനെ പിടിച്ചേ... 
അപ്പോൾ അവിടം ജനസമുദ്രമായി. 
ഇതിനിടയിൽ ഒരു കരച്ചിൽ ഉയർന്നു കേട്ടു 
അത് അയാളുടെ ഭാര്യ ലീലയുടേതായിരുന്നു. അവളും ഒരു പെണ്ണല്ലേ ?
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo