Slider

മിയയുടെ ഓർമ്മകൾ..... ഒരു ഫ്ലാഷ് ബാക്ക്...

0

മിയയുടെ ഓർമ്മകൾ..... ഒരു ഫ്ലാഷ് ബാക്ക്.....
'രാകേഷ് ഒന്നിങ്ങു വന്നേ നിനക്കൊരു കോളുണ്ട്'മാനേജർ എസ്റ്റൻഷൻ ഫോണിൽ വിളിച്ചു... ഞാൻ ക്യാബിനിലേക്ക് ചെന്നു... ഒരു വിദേശവനിതയുടെ ഡീറ്റൈലുള്ള പേപ്പർ മാനേജർ എനിക്കു വെച്ചുനീട്ടി....
ഞാനതുവാങ്ങി പതിയേ മറിച്ചുനോക്കി..മനോഹരമായ ഒരു വിദേശവനിതയുടെ ഫോട്ടോ...ഡീറ്റൈൽസിൽ നിന്നും പേര് 'അഡ്രിയാനാ'എന്നും ഫ്രാൻസിൽ നിന്നാണു വരുന്നതെന്നും മനസ്സിലായി..,ലോകത്തിലെ ഏറ്റവും സുന്ദരികളും,സുന്ദരന്മാരും ഫ്രഞ്ചുകാരാണെന്നു കേട്ടിട്ടുണ്ട്, അവരുടെ പ്രായം പെട്ടന്ന് മനസ്സിലാക്കാൻ കഴിയില്ലത്രേ.... പക്ഷേ അവർക്ക് പോകേണ്ട സ്ഥലങ്ങൾ,എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി... എല്ലാം ചെറിയ ചെറിയ കുഗ്രാമങ്ങൾ ,അതിലൊന്ന് എന്റെ പ്രിയപ്പെട്ട,ഓർമ്മകൾ മേയുന്ന 'മുടിനീർ'എന്ന ആദിവാസി ഗ്രാമവും....
-ഞാൻ റൂമിലേക്കു തിരിച്ചുപോയി...
അതൊക്കെപോട്ടെ ഞാൻ എന്നെക്കുറിച്ചു പറയാൻ മറന്നു, എന്റെപേര്....മാനേജർ വിളിച്ചപ്പോൾ മനസ്സിലായിക്കാണുമല്ലോ?
ഞാൻ ഹോട്ടൽ മൂൺലൈറ്റ്' എന്ന സ്റ്റാർഹോട്ടലിൽ ഗൈഡായി ജോലിനോക്കുന്നു,ഇതുവരെ കല്യാണമൊന്നും കഴിച്ചിട്ടില്ല... ങേ! എന്താണെന്നോ?...തോന്നിയപ്പോൾ കെട്ടാൻ പറ്റിയില്ല, ഇപ്പോൾ വയസ്സും ഏറെയായി..,ഇനിയിപ്പോൾ... ആരാ? താലികെട്ടാൻ ഒന്ന്‌നിന്നുതരണെ?....'ആ_ ഗൈഡല്ലേ വാചകമടിച്ചു നേരം പോയി, ഒന്നു കിടക്കണം രാവിലെയാണ് അഡ്രിയാനാ യുടെ ഫ്ലൈറ്റ്... പിക്ക് ചെയ്യണം..,പിന്നെ ഒരാഴ്ച റെസ്റ്റില്ല.. ശരി 'ഗുഡ് നെറ്റ്.....'
അതിരാവിലെതന്നെ റെഡിയായി ഹോട്ടലിലെ 'ഇന്നോവ' കാറും എടുത്ത് അഡ്രിയാനയെ പിക്ക് ചെയ്യാൻ പോയി,..ഫ്ലൈറ്റ് കൃത്യം അഞ്ചുമണിക്ക് തന്നെഎത്തി, നെയിംകാർഡും പിടിച്ചു ഞാൻ കാത്തുനിന്നു..അതാ അവർ വരുന്നു..
ഫോട്ടോയിൽ കാണുന്നതിലേറെ സുന്ദരിയാണ് അപ്പോൾ അവരെന്നു എനിക്ക് തോന്നി,അതൊന്നും പുറമെ കാണിക്കാതെ,ബാഗും സാധനങ്ങളും വാങ്ങി വണ്ടിയിൽ വച്ചു....തിരിച്ചു ഹോട്ടലിക്കു പോകുമ്പോൾ അവർ ഇംഗ്ലീഷിൽ എന്റെ പേരും മൊബൈൽ നമ്പറുമോക്കെ ചോദിച്ചു മനസ്സിലാക്കി...ഇംഗ്ലീഷ്ഭാഷ കുറച്ചൊക്കെ ഈ ഫീൽഡിൽ നിന്നും പറഞ്ഞും കേട്ടും പഠിച്ചു വച്ചിട്ടുള്ളതിനാൽ ഞാനും എന്തൊക്കെയോ
വെച്ചുകാച്ചി പിടിച്ചു നിന്നു.....
ഹോട്ടൽ അവർക്ക് നന്നേ ബോധിച്ചു എന്നെയും...
ബ്രേക്ഫാസ്റ്റ് ഒരുമിച്ചാണ് കഴിച്ചത്..അവർ എന്നോട് ഒരു കാര്യമേ ആവശ്യ പെട്ടുള്ളു..ഒരു ബുള്ളെറ്റ്‌ വേണം....
അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്..അവർക്ക് സന്ദർശിക്കേണ്ട, ലിസ്റ്റിലുള്ള സ്ഥലങ്ങൾ എല്ലാംതന്നെ, ദൂരംവച്ചു നോക്കുമ്പോൾ ഹോട്ടലുമായി ഏതാണ്ട് അറുപതു എഴുപതു കിലോമീറ്റർ..ഏറിയാൽ നൂറ് കിലോമീറ്റർ അത്രയേ കാണുകയുള്ളൂ... മാത്രവുമല്ല ആധികസ്ഥലങ്ങളും ഹൈറേഞ്ച്‌ഏരിയ. ബൈക്കാണ് സുഖം.....അതാണ് രസകരവും.....
അങ്ങനെ പത്തു മണിയോട്കൂടി ഒരു ബുള്ളറ്റും വാടകയ്ക്കു സംഘടിപ്പിച്ചു,ഞങ്ങൾ യാത്ര തിരിച്ചു.....അവർ നന്നായി ബുള്ളറ്റ് ഓടിക്കും,അവരുടെ ബാഗും തൂക്കി പിന്നിൽ ഞാനും.....
കളിയും തമാശകളും,പിന്നെ അവരുടെ കയ്യിലുള്ള ഒരു പ്രത്യകതരം സ്‌കോച്ചും...... അവരുടെയും എന്റെയും മാറിമാറിയുള്ള വണ്ടിയോടിക്കലും....,വെവ്വേറെ സ്ഥലങ്ങളും.........
ദിവസങ്ങൾ എത്രവേഗമാണ് കഴിഞ്ഞു പോകുന്നത്....ഇനി അവർക്ക് തിരിച്ചുപോകാൻ രണ്ടു ദിവസം മാത്രം....,മറ്റന്നാൾ ഉച്ചക്ക്മൂന്നുമണിക്കാണ് അവർക്ക് തിരിച്ചു പോകാനുള്ള ഫ്ലൈറ്...കാണാനോ 'മുടിനീർ'എന്ന ഗ്രാമവും ബാക്കി.............
'മുടിനീർ'എന്ന ആദിവാസി ഗ്രാമത്തെക്കുറിച്ചും അവിടത്തെ രീതികളെയും പറ്റി ആദ്യമായി അറിയുന്നത് വർഷങ്ങൾക്കു മുൻപ് 'സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്'ക്ളാസ്സ് എടുക്കുവാൻവേണ്ടി അവിടെ പോകേണ്ടി വന്നപ്പോഴാണ്..
കിഴക്ക് മഞ്ഞുമൂടിയ പശ്ചിമഘട്ടത്തിന്റെ
താഴ് വാരത്തു, ഒരുപാട് നീരുറവകൾ മുടിനാരുകൾ പോലെ കളകളം പാടിയൊഴുകുന്ന ഒരു കുഗ്രാമം.... അതുകൊണ്ടായിരിക്കണം 'മുടിനീർ'എന്ന പേര് ആഗ്രാമത്തിന് കൈവന്നത്‌.....
ഇപ്പോഴും അവിടെ എത്താൻ കഷ്ടിച്ചു ബൈക്ക് പോകുന്ന ഒരു കാട്ടു വഴി മാത്രമേയുള്ളൂ.... വൈദ്യുതി എത്തിനോക്കിയിട്ടില്ല എന്നത്‌ മറ്റൊരു ആശ്ചര്യകരമായി തോന്നിയേക്കാം....
ഞാനും എന്റെ രണ്ടു കൂട്ടുകാരും സാക്ഷരതാ ദൗത്യം ഏറ്റെടുത്ത് അവിടെയെത്തുമ്പോൾ, അവിടത്തെ ജനസംഖ്യാ ഏകദേശം നൂറോളംപേർ മാത്രമായിരുന്നു....മുളയിലയും പുല്ലും മേഞ്ഞ കുടിലുകൾ.....
അവർ ഭക്ഷണത്തിനുള്ളതെല്ലാം അവിടെ തന്നെ വിളയിച്ചിരുന്നു ,കരനെല്ലും, വാഴയും,പ്ലാവും.. ചേമ്പും, മരച്ചീനിയും,കൂടാതെ.... പുഴയിലെ മത്സ്യവും...
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്ന ഒരേ ഒരു ഫലം 'പുറുത്തിചക്ക'മാത്രമായിരുന്നു... അതു പാകമാവുമ്പോൾ ഒന്നോരണ്ടോ പേർ അതും കൊണ്ടു കാൽനടയായി പട്ടണത്തിൽ വന്ന് ചന്തയിൽ വിറ്റ്, വിറ്റു കിട്ടുന്നപണത്തിന് കമ്പിളിപുതപ്പോ,മറ്റ് അത്യാവശ്യ വസ്ത്രങ്ങളോ വാങ്ങി തിരിച്ചു പോകും...
ഞങ്ങൾ ചെന്ന് ഒരാഴ്ച്ചയായിട്ടും ആരും തന്നെ ഞങ്ങളോട് സഹകരിച്ചില്ല....തിരിച്ചു മടങ്ങാൻ തയാറായി നിൽക്കവേ ആണ് അതുസംഭവിച്ചത്, തിട്ടയില്ലാത്ത കിണറ്റിൽ ആകസ്മികമായി ഒരു കുട്ടി കാൽതെറ്റി വീണു..കുട്ടിയെ രക്ഷിക്കാൻ ഞാൻ കിണറ്റിലേക്ക് എടുത്തുചാടി. വെള്ളത്തിൽനിന്നും എന്റെ കയ്യിൽ കൊരിയെടുത്ത കുട്ടിയെ നാട്ടുകാരുടെ കയ്യിൽ ഏല്പിക്കുമ്പോൾ..... അവൾ ഭയത്താൽ എന്നെ വിടുന്നില്ല......
ഗ്രാമതലവന്റെമകൾ'മിയയെ'അങ്ങനെയാണ് ഞാനാദ്യമായി കണ്ടത്‌.....അവളുടെ സഹായത്താലാണ്, നമ്മുടെ ഉദ്യമം അവിടെ തുടക്കംകുറിക്കാൻ കഴിഞ്ഞത്‌...നാളുകൾ കൊഴിഞ്ഞുവീണു,മിയയും ഞാനും അകലാൻ കഴിയാത്തവിധം അടുത്തു....
പൂമരങ്ങൾ നമുക്ക് വേണ്ടി പുഷ്പിച്ചു,കുയിലുകൾ നമുക്കുവേണ്ടി പാട്ടുകൾ പാടി, മയിലുകൾ നമുക്കായ്‌ നൃത്തം ചവിട്ടി.....ഇതറിഞ്ഞ അവളുടെ അപ്പൻ-'ഗ്രാമത്തലവൻ' അയാൾ മാത്രം ഉറക്കമൊഴിച്ചു. കാത്തിരുന്നു......
ദൗത്യം പൂർത്തിയാക്കി പോകുമ്പോൾ അവളെയും കൂടെകൂട്ടാം എന്നു ഞാനവൾക്കു വാക്കു കൊടുത്തു...അങ്ങനെ ആ ദിവസം വന്നെത്തി....കൂട്ടുകാർ രണ്ടു ബൈക്കുമായി കാട്ടുവഴിയിൽ രാത്രി കാത്തുനിന്നു....
പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു....നാട്ടുകാർ മിയയെയും എന്നെയും കണ്ടുപിടിച്ച് രണ്ടു മരത്തിലായി കെട്ടിയിട്ടു.....
അവരുടെ ആചാരപ്രകാരം പ്രണയം വിലക്കപ്പെട്ട കനിയായിരുന്നു,കല്യാണംപോലും അവിടെ പ്രോൽസാഹിക്കപ്പെട്ടിരുന്നില്ല.....
നേരം വെളുത്തു ആളുകൾ കൂട്ടംകൂടി....ചോദ്യംചെയ്യലിനോടുവിൽ ഗ്രാമതലവൻ പ്രഖ്യാപിച്ചു.. "രണ്ടുപേരെയും തല്ലി കൊല്ലട്ടെ....."
അന്നു ഞാനറിഞ്ഞു ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കിയ ആദാമിന്റെ ശരിക്കുമുള്ള വേദന.....
ആളുകൾ കൂട്ടമായി വടിയുമായിവന്നു ഓരോരുത്തരുടെയും മാറിമാറിയുള്ള അടിയിൽ അലറിക്കരയുന്ന മിയയുടെ നിലവിളി മാത്രമേ ഞാൻ കേട്ടുള്ളൂ.....അവസാനം അതും നേർത്തു നേർത്തുവന്നു......
അടികൊണ്ടിട്ടുള്ള എന്റെ വേദന ഞാൻ അറിഞ്ഞതേയില്ല......പക്ഷേ...
ബോധമില്ലാതെ രക്തം വാർന്ന് മൃതപ്രണനായ എന്നെ.... കൂട്ടുകാർ ഒരുവിധത്തിൽ അവിടെനിന്നും രക്ഷപ്പെടുത്തി...... എനിക്ക്.. രണ്ടുമാസമെടുത്തു ബോധം തിരിച്ചുകിട്ടാൻ..... ആറു മാസം മെന്റൽ ഹോസ്പിറ്റലിൽ....എന്നിലെ എന്നെ തിരിച്ചു കിട്ടാൻ.......
വർഷങ്ങൾക്കു ശേഷം വീണ്ടും ആ ഒറ്റയടിപാതയിൽ, ബുള്ളറ്റ് അഡ്രിയാനയെയും എന്നെയും കൊണ്ട് കയറ്റം കയറുമ്പോൾ..... കരിഞ്ഞുണങ്ങിയ കരിയിലകളെ ശക്തിയായി ചുഴറ്റിഎറിഞ്ഞു ഒരു കാറ്റ് മിയയുടെ നിലവിളിയെ ഓർമ്മിപ്പിച്ചു ഞങ്ങളെ വലം വെച്ചു കടന്നു പോയി.........
_shajith_
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo