കവിത.
- - - - - - -
ഒരു വരിയിൽ ഒരു കഥ മുഴുവനും പറയും
വൃത്തവുമലങ്കാരവുമാഭരണങ്ങളായണിഞ്ഞ്,
അവൾ സുന്ദരിയാണ്.
ശ്ലോകങ്ങളിൽ നിന്ന് സത്വം തിരഞ്ഞ്
ഭാഷയിലേക്ക് പുനർജന്മമെടുത്തവൾ.
- - - - - - -
ഒരു വരിയിൽ ഒരു കഥ മുഴുവനും പറയും
വൃത്തവുമലങ്കാരവുമാഭരണങ്ങളായണിഞ്ഞ്,
അവൾ സുന്ദരിയാണ്.
ശ്ലോകങ്ങളിൽ നിന്ന് സത്വം തിരഞ്ഞ്
ഭാഷയിലേക്ക് പുനർജന്മമെടുത്തവൾ.
കാലചക്ര ചലനങ്ങളോടൊത്ത്
പല മഹാൻമാരുടെയും
കരലാളനങ്ങളിൽ പുളകിതയായി,
യൗവ്വനവും അഴകും കാത്തു സൂക്ഷിച്ചവൾ.
പല മഹാൻമാരുടെയും
കരലാളനങ്ങളിൽ പുളകിതയായി,
യൗവ്വനവും അഴകും കാത്തു സൂക്ഷിച്ചവൾ.
പാഞ്ചാലിയെപ്പോലെയാണ്.
അതു പോലൊരു വരം ലഭിച്ചിട്ടുണ്ട്.
ആശിച്ചവർക്കും ആസ്വദിച്ചവർക്കും
എന്നും പുതുമയാണ്.
അതു പോലൊരു വരം ലഭിച്ചിട്ടുണ്ട്.
ആശിച്ചവർക്കും ആസ്വദിച്ചവർക്കും
എന്നും പുതുമയാണ്.
സത്യവാൻമാർക്കൊപ്പം
തെളിനീരും തണുപ്പുമായ് കാണം
ചിലർക്കത് ലാവയും പ്രളയജലവുമാണ്.
തെളിനീരും തണുപ്പുമായ് കാണം
ചിലർക്കത് ലാവയും പ്രളയജലവുമാണ്.
ഇന്ന് അലങ്കാരമില്ലാത്ത കാലത്തിൻ്റെ
കൈകളിൽ ആടയാഭരണങ്ങളില്ലാതെ
നഗ്നയാവാറുണ്ട് പലപ്പോഴും.
കൈകളിൽ ആടയാഭരണങ്ങളില്ലാതെ
നഗ്നയാവാറുണ്ട് പലപ്പോഴും.
ഒരു ചാട്ടുളി പോലെ ചില വരികളിൽ
ഹൃദയത്തിലേക്ക് ഓർക്കാപ്പുറത്ത്
തുളച്ചു കയറാൻ മിടുക്കി.
ഹൃദയത്തിലേക്ക് ഓർക്കാപ്പുറത്ത്
തുളച്ചു കയറാൻ മിടുക്കി.
രാപ്പകൽ ഭേതമില്ലാതെ ഇഷ്ടമുള്ളോരോടൊത്ത്
ശൃംഗരിച്ചും ശയിച്ചും സത്തു മുഴുവൻ
ഊറ്റിയെടുത്ത് വലിച്ചെറിയാറുണ്ട് ചിലരെ.
ശൃംഗരിച്ചും ശയിച്ചും സത്തു മുഴുവൻ
ഊറ്റിയെടുത്ത് വലിച്ചെറിയാറുണ്ട് ചിലരെ.
ദേവതയാണ് അനുഗ്രം കിട്ടിയവരുടെ വിരൽതുമ്പിൽ അഭൗമ സൗന്ദര്യത്തോടെ പൂത്തുനിൽക്കും.
ക്ഷിപ്രപ്രസാദിനിയും ക്ഷിപ്രകോപിനിയുമാണ്
സ്ത്രീത്വത്തിൻ്റെ സകല ഭാവങ്ങളിലും
അവളുണ്ട്.
സ്ത്രീത്വത്തിൻ്റെ സകല ഭാവങ്ങളിലും
അവളുണ്ട്.
Babu Thuyyam
20/08/17
20/08/17
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക