ബ്ളൂക്കണ്ടൻ ബ്ളൂവേശ്വരം, (നർമ്മ കഥ)
=======
''ഫേസ് ബുക്കിലാണ് ആ വാർത്ത ഞാൻ കണ്ടത്,
ഉടനെ അടുക്കളയിലേക്ക് നോക്കി ഞാനവളെ വിളിച്ചു
=======
''ഫേസ് ബുക്കിലാണ് ആ വാർത്ത ഞാൻ കണ്ടത്,
ഉടനെ അടുക്കളയിലേക്ക് നോക്കി ഞാനവളെ വിളിച്ചു
''എടിയേ =====!!!''
''എന്തോ, ദാ വരുന്നേ, ! അങ്ങനെ പറഞ്ഞപ്പം ഞാൻ വിചാരിച്ചു ലേറ്റാകുമെന്ന് ,പക്ഷേ ''വരുന്നേ ''എന്നവാചകം എന്റെടുത്തത്തിയപ്പോഴാ പറഞ്ഞ് നിർത്തിയത്,''
''എന്തോ, ദാ വരുന്നേ, ! അങ്ങനെ പറഞ്ഞപ്പം ഞാൻ വിചാരിച്ചു ലേറ്റാകുമെന്ന് ,പക്ഷേ ''വരുന്നേ ''എന്നവാചകം എന്റെടുത്തത്തിയപ്പോഴാ പറഞ്ഞ് നിർത്തിയത്,''
''എന്താ ചേട്ടാ, !!''
''ഫോസ് ബുക്ക് കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു,
''ദേ ഈ വാർത്ത കണ്ടോ, ''ദക്ഷിണാഫ്രിക്കയിൽ 'സ്വർണ്ണമല ' കണ്ടെത്തിയെന്ന്, !!
''ഫോസ് ബുക്ക് കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു,
''ദേ ഈ വാർത്ത കണ്ടോ, ''ദക്ഷിണാഫ്രിക്കയിൽ 'സ്വർണ്ണമല ' കണ്ടെത്തിയെന്ന്, !!
'അത് വല്ല മാദാമ്മയുടേയും കളഞ്ഞ് പോയതാകും, !!''
''എടി സ്വർണ്ണ മാലയല്ല , മല സ്വർണ്ണ മല''
''വെറുതെയല്ല കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ പറയുന്നത് , !!
''എന്തോന്ന്, !''
''കുന്നും മലകളും ഇടിച്ചു നിരത്തല്ലേ ,നിരത്തല്ലേ എന്ന്, !!
''ചേട്ടാ, എനിക്കൊരു സംശയം, ?''
''എന്തോന്നാടി, !!'
''ഈ സ്വർണ്ണം കണ്ട് പിടിച്ചതാരാ, ??''
''അതിന് ഈ സ്വർണ്ണം (ഭാര്യയുടെ മാല ചൂണ്ടിക്കൊണ്ട്, )മോഷണം പോയില്ലല്ലോ കണ്ട് പിടിക്കാൻ,
''ഹൊ, ഈ സ്വർണ്ണമല്ല മനുഷ്യാ, !!
' ഓ ലോകത്താദ്യമായി സ്വർണ്ണം കണ്ട് പിടിച്ചതാരാണെന്നാണോ ചോദിച്ചത്, ??
''ങ്ഹാ, !!
''കസ്റ്റംസ്, !!
''കസ്റ്റംസോ, ?
''ങ്ഹാ, നീ കേട്ടിട്ടില്ലേ നെടുമ്പാശേരിയിൽ കസ്റ്റെംസ് സ്വർണ്ണം കണ്ട് പിടിച്ചെന്ന്, അതേയ് ഈ പെൺ വർഗ്ഗത്തിനോട് എനിക്കൊരു ചോദ്യമുണ്ട്, ?
''എന്താണാവോ, ?
''ആദിയിൽ ദൈവം സ്ത്രീയേ സ്യഷ്ടിച്ചപ്പോൾ സ്വർണ്ണമുണ്ടായിരുന്നോ, ഇല്ലല്ലോ, പിന്നെന്തിന് പെണ്ണ് സ്വർണ്ണം ധരിക്കുന്നത്, ??
''ചേട്ടാ, ആദിയിൽ ദൈവം പുരുഷനെ സ്യഷ്ടിച്ചപ്പോൾ വസ്ത്രമുണ്ടായിരുന്നോ, ?ഇല്ലല്ലോ പിന്നെന്തിനാ ആണ് തുണിയുടുക്കുന്നത്, ??'
''എടി മണ്ടി, തുണി പോലെ യാണോ സ്വർണ്ണം, തുണി നാണം മറയ്ക്കാനുളളതല്ലേ, ?
''എന്റെ ചേട്ടാ സ്വർണ്ണവും നാണം മറയ്ക്കാനുളളതാ, !''
''അതെങ്ങന തുണി ഉടുക്കാതെ മാല ധരിച്ച് നടന്നാൽ നാട്ടുകാര് തല്ലിക്കൊല്ലും, !!
''ദേ, ഞാനിപ്പം എന്റെ സ്വർണ്ണമെല്ലാം ഊരി
ഒന്നും ധരിക്കാതെ നടന്നാൽ ആർക്കാ നാണക്കേട്, ചേട്ടനല്ലേ, !!ആ പെങ്കൊച്ചിന്റെ സ്വർണ്ണമെല്ലാം അയാള് വിറ്റ് തിന്നൂന്ന് ആളുകൾ പറയൂം, അത് നാണക്കേടല്ലേ, ?
!''
''ആ നാണക്കേട് ഞാൻ സഹിച്ചോളാം,!!!
ഒന്നും ധരിക്കാതെ നടന്നാൽ ആർക്കാ നാണക്കേട്, ചേട്ടനല്ലേ, !!ആ പെങ്കൊച്ചിന്റെ സ്വർണ്ണമെല്ലാം അയാള് വിറ്റ് തിന്നൂന്ന് ആളുകൾ പറയൂം, അത് നാണക്കേടല്ലേ, ?
!''
''ആ നാണക്കേട് ഞാൻ സഹിച്ചോളാം,!!!
വേണ്ടന്നേ ആവശ്യമില്ലാത്ത നാണക്കേടൊന്നും എന്റേട്ടൻ സഹിക്കേണ്ട, !!!
''പിന്നെ ഒരു കാര്യം, !!'
''''എന്താ, ''
''ഇന്ന് എന്റെ ഫേസ്ബുക്ക് സുഹ്യത്ത് ഇങ്ങോട്ട് വരുന്നുണ്
''ഇന്ന് എന്റെ ഫേസ്ബുക്ക് സുഹ്യത്ത് ഇങ്ങോട്ട് വരുന്നുണ്
''എവിടുത്ത് കാരനാ,!!''
''നീലേശ്വരം സ്വദേശിയാ ,നടി കാവ്യമാധവന്റെ വീട് അവിടെയല്ലേ ചേട്ടാ, !!
''അറിയില്ലെടി ,ഷക്കീല ആന്ദ്രാക്കാരിയാ
സിൽക്ക് സ്മിത ചെന്നെെക്കാരിയാ , അതെനിക്കറിയാം, !!
സിൽക്ക് സ്മിത ചെന്നെെക്കാരിയാ , അതെനിക്കറിയാം, !!
അവളെന്നെ സൂക്ഷിച്ച് നോക്കി, ശേഷം പറഞ്ഞു, , ,ഫേസ്ബുക്ക് സുഹ്യത്ത് വിളിച്ചാൽ വഴി പറഞ്ഞ് കൊടുക്കണെ, ഞാൻ കുളിക്കാൻ കേറുകയാ,
''നില്ക്ക് നില്ക്ക്, !
'അവൾ തിരിഞ്ഞ് നിന്നു,
''നിനക്ക് എത്ര സുഹ്യത്തുക്കളുണ്ട്, എഫ് ബിയിൽ,''!
''മുന്നൂറ്, !
''ദയവ് ചെയ്ത് അറുപത്തഞ്ച് പേരെ കൂടി സുഹ്യത്തുക്കളാക്കണം,''! എന്നിട്ട് ദിവസവും ഓരോരുത്തരെ ഇങ്ങോട്ട് ക്ഷണിക്കണം,
''അതെന്തിനാ ചേട്ടാ, ?അതു കൊണ്ടെന്താ ഗുണം, ?
ഗുണമുണ്ടെടി അങ്ങനെയെങ്കിലും ,നീ ഡെയ് ലി കുളിക്കൂലോ,!!!
''ആക്കല്ലേ, അവൾ കുളിക്കാനായി പോയപ്പോൾ ,അവളുടെ മൊബെെൽ ശബ്ദിച്ചു,
അവളുടെ ഫേസ്ബുക്ക് ഫ്രണ്ടാണെന്ന് തോന്നുന്നു,
ഹലോ, ആരാ ? ഞാൻ ഫോണെടുത്തു,
''ഞാൻ ചേച്ചീടെ ഫ്രണ്ടാ, !!
''പേരെന്താ, ??
''ബ്ളൂകണ്ടൻ ബ്ളൂവേശ്വരം, !
''എന്ത്,
''നീലകണ്ടൻ നീലേശ്വരം, ഞാൻ ചേട്ടന്റെ വീടിന്റെ ഏരിയിലുണ്ട്, അങ്ങോട്ടുളള വഴി പറഞ്ഞ് തരുമോ,
''താങ്കൾ എവിടെയാണ് നില്ക്കുന്നത്, ?
ഒരു ട്രാൻസ്ഫോർമറിനടുത്ത്,
ഒരു ട്രാൻസ്ഫോർമറിനടുത്ത്,
ആ ട്രാൻസ്ഫോർമറിനോട് ചോദിച്ചാൽ മതി, എന്നെ അറിയാം കരണ്ട് പോകുമ്പോൾ ഞാനെന്നും ഫ്യൂസ് കുത്താൻ ചെല്ലുന്നതാ,
തമാശ കള ചേട്ടാ,
താനവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് പോന്നോളു ഞാനിവിടെ വീടിന്റെ മുറ്റത്തെ് തുണിയും പൊക്കിപ്പിടിച്ച് നില്ക്കാം,!!!
''അയ്യേ, തുണിയും പൊക്കിപ്പിടിച്ചോ, ഛെ, വേണ്ട വേണ്ട ,ചേട്ടൻ തുണി താഴ്ത്തി നിന്നാൽ മതി,!
''അപ്പോ താങ്കൾക്കെങ്ങനെ കാണാൻ പറ്റും,
''ഞാനത് കാണാനല്ലല്ലോ വരുന്നത്, !!ൂ
''എന്റെ സുഹ്യത്തേ ,ഉടുതുണിയല്ല പൊക്കിപ്പിടിക്കാമെന്ന് പറഞ്ഞത്,!!!!
പിന്നെ,
വീടിന്റെ മതിലിന് പൊക്കം കൂടുതലാ അതു കൊണ്ടാ ഒരു തുണി പൊക്കി കാണിച്ച് സിഗ്നൽ തരാമെന്ന് പറഞ്ഞത്,
വീടിന്റെ മതിലിന് പൊക്കം കൂടുതലാ അതു കൊണ്ടാ ഒരു തുണി പൊക്കി കാണിച്ച് സിഗ്നൽ തരാമെന്ന് പറഞ്ഞത്,
പൊക്കമുളള മതിലുളള വീടാ അല്ലേ, അവിടെ വന്നാൽ പോരെ, !
മതി,
ഓകെ ,
ഫോൺ കട്ടാക്കി തിരിഞ്ഞ് നോക്കിയപ്പോൾ കുളി കഴിഞ്ഞ് പുതിയ ഡ്രസ്സും, സ്വർണ്ണാഭരണങ്ങളും ധരിച്ച് ഭാര്യ, നില്ക്കുന്നു,
''നീ എന്താടി ജ്യുവല്ലറിയുടെ പരസ്യത്തിന് പോകുകയാണോ, !!?
''എന്റെ ചേട്ടാ,നമുക്ക് ഒന്നും ഇല്ലാത്തവരാണെന്ന് ആരും അറിയരുത് ,ചേട്ടനൊരു കാര്യം ചെയ്യു ,
''എന്താ ?
അയലത്തെ വീട്ടീന്ന് അവരുടെ കാറെടുത്ത് നമ്മുടെ മുറ്റത്തേക്കിട്,!!
അത് പറഞ്ഞ് തീർന്നതേ സുഹ്യത്തിന്റെ വാഹനം വീടിന്റെ മുന്നിലെത്തി, ഡ്രെെവറെ കൂടാതെ കാറിന്റെ ബാക്ക് സീറ്റിൽ രണ്ട് പേർ,
കറുത്ത കൂളീംങ്ങ് ഗ്ളാസ് വച്ച ആ ദമ്പതികൾക്ക് ഡ്രൈവർ ഡോർ തുറന്ന് കൊടുത്തു,
അവരെ സ്വീകരിച്ചാനയിച്ച് വീടിനുളളിലേക്ക് കയറ്റിയിരുത്തിയപ്പോൾ നീലകണ്ടൻ നീലേശ്വരം സ്വയം പരിചയപ്പെടുത്തി,
ജന്മനാ അന്ധനായ നീലൻ ,വിവാഹം കഴിച്ചതും അന്ധയായ യുവതിയെ,
ഭാഗ്യത്തിന് ജനിച്ച മക്കൾക്ക് കാഴ്ചയുണ്ടായിരുന്നു, അവരാണ് ഫേസ് ബുക്ക് സുഹ്യത്തുക്കളെ നില നിർത്തിയത്,
ഭാഗ്യത്തിന് ജനിച്ച മക്കൾക്ക് കാഴ്ചയുണ്ടായിരുന്നു, അവരാണ് ഫേസ് ബുക്ക് സുഹ്യത്തുക്കളെ നില നിർത്തിയത്,
ഞങ്ങൾ തരിച്ചിരുന്നു പോയ്, പ്രത്യകിച്ച് ഭാര്യ, അണിഞ്ഞൊരുങ്ങിയത് പാഴായി പോയല്ലോ എന്ന ദുഃഖവും,
ഞങ്ങളെ അകകണ്ണ് കൊണ്ട് കണ്ടെന്ന് നീലകണ്ടനും ഭാര്യയും പറഞ്ഞപ്പോൾ ,
ഞാൻ ഭാര്യയോട് പറഞ്ഞു, ,
അവർക്ക് അകകണ്ണിനെങ്കിലും കാഴ്ചയുണ്ടെടി, നമുക്കതുമില്ല,
ഞാൻ ഭാര്യയോട് പറഞ്ഞു, ,
അവർക്ക് അകകണ്ണിനെങ്കിലും കാഴ്ചയുണ്ടെടി, നമുക്കതുമില്ല,
അത് കേട്ട് ഭാര്യ അയൽവക്കത്ത് നിന്ന്
വായ്പ വാങ്ങിയ സ്വർണ്ണം ജാള്യതയോടെ
ഊരി മാറ്റുന്ന ==തിരക്കിലായിരുന്നു, !!!''
വായ്പ വാങ്ങിയ സ്വർണ്ണം ജാള്യതയോടെ
ഊരി മാറ്റുന്ന ==തിരക്കിലായിരുന്നു, !!!''
=======================
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക