Slider

ഫൺ സ്റ്റോറി : മത്തായിയുടെ പരീക്ഷണാനന്തര ജീവിത പരീക്ഷണങ്ങൾ

0

ഫൺ സ്റ്റോറി
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മത്തായിയുടെ പരീക്ഷണാനന്തര
ജീവിത പരീക്ഷണങ്ങൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഷോറൂമിൽ നിന്നും ഇറക്കിയ പുത്തൻകാറുമായി നിരത്തിലൂടെ നീങ്ങുമ്പോൾ മത്തായിയുടെ ഉള്ളം ആത്മാഭിമാനം കൊണ്ട് തുടിക്കുകയായിരുന്നു.
അയാൾ സ്വയം പറഞ്ഞു "മോനെ മത്തായി അങ്ങനെ നീ അതും നേടി "
" നീ ഒരു സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്... ഇനി നിന്റെ സമയമാണ് ' നിന്റെ വിമർശകരും നിന്നെ പരിഹസിച്ചവരും നിന്നെ നോക്കി അമ്പരക്കും.., ഉള്ളിൽ കുശുമ്പാണങ്കിലും നിന്നോട് അവർ മോണകാട്ടും .. നിന്നെ അഭിനന്ദിക്കും നിന്നോട് സ്നേഹം നടിക്കും.."
"നിന്നെ പരിഹസിച്ചഭൂതകാലത്തെ അവർ സ്വയം ശപിക്കും...!
ഇത്യാതി ചിന്തകളിൽ നിന്നും ഉടലടുത്ത ഒരു പ്രത്യേക ആവേശത്തിൽ ഗിയർ ടോപ്പിലേക്കിട്ട് "കമോൺ മത്തായിക മോൺ" എന്ന് സ്വയം പ്രചോതിന്നായി ഒരു പുടുത്തമങ്ങ് പുടിച്ചു...
കാർ ശരവേഗം പാഞ്ഞു...
"ഏത് അമ്മയ്ക്ക് പിണ്ഡം വെക്കാൻ പോവാടാ കഴിവേറി മോനെ" എന്ന് എതിരെ വന്ന ഓട്ടോക്കാരൻ ചോദിച്ച തൊന്നും ആത്മാഭിമാനം കൊണ്ട് പുളകിതനായ നുമ്മടെ മത്തായി കേട്ടില്ല.
റെഡ് സിഗ്‌നലിനു മുന്നിൽ മുന്നോട്ടുള്ള പ്രയാണത്തിനായി ഊഴം കാത്തു കിടക്കവെ മത്തായി എ സി യുടെ കുളിരിൽ സീറ്റിലേക്ക് ഒന്ന് നിവർന്നു ചാഞ്ഞു...
ആ സമയം ഭൂതകാലത്തിൽ താൻ സഞ്ചരിച്ച പരിഹാസ്യമായ പരീക്ഷണ വഴികൾ അയാൾക്ക് മുന്നിൽ തെളിഞ്ഞു.....
അയാളിപ്പോൾ ബാല്യകാല സ്മരണകളിലാണ്...
കൂട്ടുകാരില്ലാതെ.. ഏകനായി.. ഇടവഴികളിലൂടെ പാടവരമ്പിലൂടെ സ്കൂൾ സഞ്ചിയും തൂക്കി ഭാവ സാന്ദ്രമായ തന്റെ മുഖം താഴ്ത്തി നടക്കുന്ന കുഞ്ഞു മത്തായിയെ കാണുവാൻ കഴിയുന്നു..
അന്ന് മത്തായി ജീവിത പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്ന സമയമാണ്,
" മത്തായി" എന്ന പേരാണ് ആദ്യമായി അവനെ പരീക്ഷിച്ചു തുടങ്ങിയത്..
തന്റെ ജനറേഷന് ഒരിക്കലും ചേരാത്ത ആ പേര് തന്റെ വല്യപ്പനോടുള്ള സ്നേഹം മൂത്ത് തനിക്കു ചാർത്തി തന്ന അപ്പനെ കലിപ്പോടയല്ലാതെ ഒരിക്കലും അവന് ഓർക്കാൻ കഴിയുമായിരുന്നില്ല... പല്ലിറുമിയ ശപിച്ച എത്ര നിമിഷങ്ങൾ
എന്നാലും എന്റെ അപ്പാ എന്നോട് ഈ ചതി ചെയ്യണമായിരുന്നോ എന്നോർത്ത് നടക്കുകയായിരുന്ന കുഞ്ഞു മത്തായിക്കരികിലൂടെ
"ടാ... 'വളിയൻ മത്തായി ' പ്ർ പ്ർ... "
എന്ന് ഉറക്കെ വിളിച്ചു രണ്ട് തലതെറിച്ച പയ്യൻമാർ അവനെ കടന്നു പോയി.
ഒരു നേർത്ത തേങ്ങലോടെ ആ പേരിലേക്ക് നയിച്ച തന്നിലെ അസ്ഥയെ കുഞ്ഞു മത്തായി ശപിച്ചു...
" വളിയൻ മത്തായി" അത് മറ്റൊരു പരീക്ഷണമാണ്..
മത്തായിക്ക് കുത്തുനാൾ തൊട്ടെ നല്ല ഗ്യാസ്ട്രബിളിന്റെ പ്രശ്നം ഉണ്ടായിരുന്നു.. വായു കോപം..
ചികിത്സിച്ചു ഭേദമാകാത്ത ആ അസുഖത്തിന്റെ അനന്തരഫലമായി അവൻ അറിഞ്ഞും അറിയാതയും ' ഉച്ചത്തിലും നിശബ്ദരായും മണം പരത്തുന്നതും അല്ലാത്തതുമായ ഓരോ "വായു വീരൻമാർ " പലപ്പോഴായി അടിവാരത്തുകൂടി അങ്ങനെ കടന്നു പോകും..
പല നിർണായക ഘട്ടങ്ങളിലെ കനത്ത നിശബ്ദതകളെ പോലും ഈ വായു വീരൻമാർ ഘനഗാംഭീര്യ ശബ്ദത്തിൽ "പ്രോ.. " എന്ന അട്ടഹാസത്തോടെ തകിടം മറിച്ച് ചിരി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്...
ഇത്തരം വേളകളിൽ ചുറ്റുമുള്ളവർ മൂക്കുപൊത്തി കുലുങ്ങിച്ചിരിക്കുമ്പോൾ പാവം കുഞ്ഞു മത്തായി മുഖം താഴ്ത്തി മിഴി നിറക്കുകയാകും..
അവൻ കർത്താവിനോട് ചോദിക്കുകയാകും.. "എന്നെ എന്തിനാണ് ഇങ്ങനെ നാണം കെടുത്തുന്നത്.. ഞാൻ എന്ത് തെറ്റ് ചെയ്തു "
കാര്യം ഇപ്രകാരം കുഞ്ഞു മത്തായി വളിയൻ മത്തായിയായിത്തീർന്നു..
ചികിത്സിച്ച ഡോക്ടർമാരല്ലാം മത്തായിക്കു മുന്നിൽ സുല്ലിട്ട് കൈയ് കൂപ്പി .
കൂട്ടുകെട്ടുകളിൽ നിന്നും സൗഹൃദവലയങ്ങളിൽ നിന്നല്ലാം മത്തായി തഴയപ്പെട്ടു.
... കാലം കടന്നു പോയി ,മത്തായി ബാല്യകൗമാരങ്ങളിലെ പരീക്ഷണ വഴികൾ താണ്ടി നിറയൗവ്വനത്തിൽ എത്തി നിൽക്കുകയാണിപ്പോൾ..
ഡിഗ്രി കഷ്ടിച്ചു പാസായി ജോലിക്കു ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയമാണ്..
പൊതുവെ എന്തിനും ഏതിനും ഒരു ആത്മവിശ്വാസക്കുറവ് മത്തായിയിൽ കുടിയിരുന്നിരുന്നു..
അതിനുള്ള പ്രധാന കാരണം ഈ വായു വീരൻമാരുടെ നിരന്തര ഉപദ്രവം തന്നെ.
എത്രയത്ര മുഖാമുഖങ്ങളാണ് ആ പുല്ലൻമാർ ഒച്ചവെച്ച് ഗന്ധം പരത്തി നശിപ്പിച്ചു കളഞ്ഞത്. പലയിടത്തും മറ്റുള്ളവർക്ക് ചിരിക്കാനുള്ള വകയായി മാത്രം താൻ അവസാനിച്ചു.
അന്നത്തെ ജോലി തെണ്ടൽ ഒരു വൻ കൂട്ടച്ചിരിയിൽ അവസാനിക്കവെ മത്തായി ഒന്നു തീരുമാനിച്ചു.ഇത് തന്റെ അവസാനത്തെ അലച്ചിലായിരുന്നു.. ഇനി മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യനാവാൻ ചെന്നു നിൽകേണ്ടതില്ല.
എത്രയും പെട്ടന്ന് സ്വന്തമായി ഒരു ജീവിതമാർഗ്ഗം കണ്ടെത്തണം..
ഒരുപാട് ആലോചനകൾക്ക് ശേഷം തങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യതൊഴിലായ ഡ്രൈവിംങ് തിരഞ്ഞെടുക്കാൻ മത്തായി തീരുമാനിച്ചു.
ഒരു ഡ്രൈവറാകാൻ വേണ്ട ആത്മവിശ്വാസം തിരെ ഇല്ലാതിരുന്നിട്ടും മത്തായി തന്റെ അപ്പനിൽനിന്നും ശിഷ്യത്വം സീകരിച്ചു..
എത്ര കഠിനശ്രമം നടത്തിയിട്ടും താളം തെറ്റാതെ സ്റ്റിയറിംങ് പിടിക്കാനുള്ള
ഒരു ലവലിലേക്ക് പോലും മത്തായി വളർന്നില്ല..
തിയറി എല്ലാം ഒ 'കെ, പ്രാക്ടിക്കലാവുമ്പോൾ പണി പാളിക്കൊണ്ടെയിരുന്നു.
അപ്പൻ വിളിക്കുന്ന ഓരോ പച്ചത്തെറിയിലും പാവം മത്തായി ഓരോ നെടുവീർപ്പുകൾ പുറം തള്ളി...
അതുണ്ടാക്കുന്ന പരിമണം മൂക്കുപൊത്തിയും സഹിക്കാഞ്ഞ് മത്തായിയെ അപ്പൻ പല തവണ കാറിൽ നിന്നും പെരുവഴിയിലേക്ക് പുറം തള്ളി.
എത്രയോ തവണ പരീക്ഷണത്തിന്റെ വിച ന വീഥിയിൽ മത്തായി ഏകനായി നിന്നു.
ഇക്കാലയളവിൽ പല മത്തായി കഥകളും നാട്ടിൽ പ്രചരിച്ചു.. ചിലർ മത്തായിയെ കാണുമ്പഴെ ചിരിക്കാൻ തുടങ്ങി.
ഒരു നാൾ അപ്പനും അമ്മയും 'തൊട് പുഴക്ക് ധ്യാനം 'കൂടാൻ പോയ അവസരം.. കുറെ നേരം ചിന്തിച്ചുണ്ടാക്കിയ ആത്മവിശ്വാസം കൈയ് മുതലാക്കി മത്തായി അപ്പന്റെ കാറിന്റെ ചാവിയെടുത്ത് വണ്ടി യങ്ങ് സ്റ്റാർട്ടാക്കി.
കർത്താവിനെയും പുണ്യാളൻ മാരെയും വിളിച്ച് കാർ റോട്ടിലേക്കിറക്കി..
ഉടനെ തന്നെ തിയറിയും പ്രകടിക്കലും കൂടി ആകെ കുഴഞ്ഞു മറിഞ്ഞു.
അപ്പനെ മാത്രം അനുസരിക്കുന്ന ആ ദുഷ്ടൻ കാർ.... മദം പൊട്ടിയ ആനയെ പോലെ റോഡിന് സ്ഥലം പോരാത്ത വിധം പരന്നങ്ങു പറക്കാൻ തുടങ്ങി'
ഡ്രൈ വിംങ്ങ്സീറ്റിൽ നിഷ്ക്രിയനായി വിയർത്തൊലിച്ച് ചിന്തയിൽ ഇരുട്ട് കയറിയ നിലക്കാണ് മത്തായി.
കാറിന്റെ ലക്കുംലഗാനുമില്ലാത്ത വരവ് കണ്ട് എതിരെ വന്ന ചില വാഹനങ്ങളും.. ആളുകളും വളരെ പാടുപെട്ട് സ്വജീവൻ രക്ഷിച്ചെടുത്തു.
ഈ സമയത്താണ് നാട്ടിലെ ഗുണ്ടാപ്രധാനിയായ കൊമ്പൻ പാപ്പി തന്റെ പുരാതനമായ ഇരട്ട സൈലൻസറുകളുള്ള രാജദൂത് ബൈക്കുമായി അതുവഴി പെടപ്പിച്ചു വന്നത്.
പാപ്പിയെ കാണുമ്പോൾ എല്ലാവരും വഴി മാറിക്കൊടുക്കുന്നതാണ് നാട്ടുനടപ്പ്.അതിപ്പോൾ മനുഷ്യരാണേലും അവർ ഒട്ടുന്ന ശകടമാണേലും ശരി.
തന്റെ നേർക്ക് മദമിളകി പാഞ്ഞു വരുന്ന മത്തായിയുടെ കാർ കണ്ടപ്പോഴും പാപ്പി പിടിവാശിയിൽ തന്നെയായിരുന്നു....
" വഴിമാറടാ കള്ളകഴിവേറി മോനെ" എന്ന് പാപ്പി അലറിയപ്പോഴേക്കും പാപ്പിയും രാജദൂതും റോഡരികിലെ തോട്ടിലെത്തിയിരുന്നു.
പാപ്പിയെ ഇടിച്ചും അരിശം തീരാതെ കാർ റോഡരികിലെ ആൽമരത്തിനിട്ട് ചാമ്പി അല്പം മുരണ്ട് ക്ഷണത്തിൽ ജീവൻ വെടിഞ്ഞു.
കണ്ണിൽ ഇരുട്ട് കയറിയ മത്തായി ഇതോടെ തന്റെ എല്ലാ പരീക്ഷണവും തീർന്ന് താൻ സ്വർഗ്ഗത്തിൽ ദൈവതിരുസന്നിധിയിൽ എത്തിയിരിക്കും എന്ന ആശ്വാസത്തിൽ മിഴി തുറന്നു..
എന്നാൽ കാറിനകത്ത് ഒരു പോറൽ പോലും ഏൽക്കാതെ ഇരിക്കുന്ന തന്നെ കണ്ട്... സഹിക്കാതെ മത്തായി ദൈവത്തോട് പരാതിപ്പെട്ടു.. "എന്നെ അങ്ങാട്ട് എടുക്കായിരുന്നില്ലെ ''
തോട്ടിൽ നിന്നും പാപ്പിയുടെ ഞെരക്കം കേട്ട് കാറിൽ നിന്നും ഇറങ്ങി മത്തായി ഒന്ന് എത്തി നോക്കി കാൽ രണ്ടും ഒടിഞ്ഞ് രക്തമൊലിക്കുന്ന പാപ്പിയെയും അസ്ഥിബന്ധം വേറിട്ട രാജദൂതിനെയും തലത ചിന്നിച്ചിതറിയ അപ്പന്റെ കാറിനെയും പാപ്പി രണ്ടാവർത്തി മാറി മാറി നോക്കി..
പിന്നെ ഒന്നും നോക്കിയില്ല മുണ്ടുമടക്കിക്കുത്തി ഒരു ഓട്ടമായിരുന്നു ..
ഒരു ഒന്നൊന്നര ഓട്ടം..
അങ്ങനെ മത്തായി ഈ നശിച്ച കേരളം വിട്ടു..
എന്നാൽ ആ ആക്സിഡന്റ് കൊണ്ട് മത്തായിയിൽ ഒരു അത്ഭുതം സംഭവിക്കുകയുണ്ടായി.
അത്ര കാലം അവനെ നിരന്തര ശല്യം ചെയ്തിരുന്ന ആ വായു വീരൻമാർ അവനെ വിട്ട് എങ്ങോ ഓടിപ്പോയി..
ആ മാറ്റം മത്തായിക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.
നാട്ടുകാർക്ക് പാപ്പി എന്ന ശല്യം ഒഴിഞ്ഞ് കാട്ടി.. ഇരുകാലും ഒടിഞ്ഞ പാപ്പി കട്ടിൽ കയറി.. അയാളുടെ ശിങ്കിടികൾ ആശാന്റെ അസ്ഥയിൽ മനംനൊന്ത് പൊട്ടിക്കരഞ്ഞു..
അവരുടെ കണ്ണീരിനെ സാക്ഷിയാക്കി പാപ്പിശപഥം ചെയ്തു.. "ആ കഴി വേറിമോന്റെ രണ്ട് കാലുകളും ഇത് പോലെ തല്ലി ഒടിച്ചെ പാപ്പി ചാകത്തൊള്ളു.. "
നാളുകളായുള്ള ഒളിവു ജീവിതത്തിന് വിരാമം കുറിച്ച് മത്തായി ഒരു രാത്രിയിൽ ജന്മനാട്ടിൽ കാല് കുത്തവെ... പാപ്പിയുടെ ശിങ്കിടികൾ അവനെ കാലുവാരി പൊക്കിയെടുത്ത് പാപ്പിയുടെ ഒടിഞ്ഞ കാൽചുവട്ടിൽ കൊണ്ടിട്ടു.
അടിമുടി വിറച്ച മത്തായിയെ പാപ്പി ഒന്ന് അളന്ന് നോക്കി...
സംഭവം തന്റെ കാലൊടിച്ചവനാണങ്കിലും പാപ്പിക്ക് മത്തായിയെ അങ്ങ് ബോധിച്ചു..സുന്ദരൻ!'' ..... നല്ല ആരോഗ്യമുള്ള ശരീരം...
അവനെ നോക്കി പാപ്പി പറഞ്ഞു.. "എടാ നീ കാരണം എന്റെ ജീവിതം കട്ടപ്പുറത്തായി എന്റെ കുടുംബവും ശിഷ്യൻമാരും പട്ടിണിയിലായി... ഇനി ഇവരയൊക്കെ സംരക്ഷിക്കണ്ട ചുമതല നിനക്കാ... മാത്രല്ല എന്റെ മൂത്ത മകൾ സൂസിയെ നിനക്കു ഞാൻ കെട്ടിച്ച് തരാൻ പോ ക്വാ..."
അങ്ങനെ എതിർക്കാൻ ശേഷിയില്ലാത്ത മത്തായി സൂസിയുടെ കഴുത്തിൽ മിന്നുകെട്ടി... ആ വലിയ കുടുംബത്തിന്റെ ചുമതല തലയിലേറ്റി.. പാപ്പിയുടെയും ശിഷ്യരുടെയും കുടവയറു നിറക്കാൻ മത്തായി രാപ്പകൽ അദ്ധ്വാനിച്ചു..
ഒടുവിൽ ... ആരോടും യാത്ര പറയാതെ മത്തായി അങ്ങ് ദുഫായിയിലേക്ക് വിമാനം കയറി..
പിന്നീടങ്ങോട്ട് മത്തായിയുടെ ദിനങ്ങളായിരുന്നു...
ദുബായിയിലെ മിനുമിനുത്ത സുന്ദര റോഡുകളിൽ മത്തായി തന്റെ ഷേയ്ക്കിന്റെ കാറുമായി ശരവേഗം പാഞ്ഞു...
അവൻ ഷേക്കിന്റെ അരുമയും വിശ്വസ്ഥനുമായിത്തീർന്നു...
മത്തായിക്കുവേണ്ടി നാട്ടിൽ ഇരുനില സൗധം ഉയർന്നു... സൂസിയുടെ അനിയത്തിമാരുടെ കെട്ടു നടത്തി...
മത്തായിയുടെ വളർച്ച ഏവരെയും അതിശയിപ്പിച്ചു...
പക്ഷെ!. നാട്ടുകാരും വീട്ടുകാരും .. അമ്മായപ്പൻ പാപ്പിയും... കെട്ട്യോള് സൂസിയടക്കം ആരും ഒരു കാര്യം വിശ്വസിച്ചില്ല... മത്തായി ഗൾഫിൽ ഡ്രൈവറാണ് എന്ന സത്യം.. അതും ഷേയ്ക്കിന്റെ..
അത്ര വേഗം മത്തായിയുടെ ആ പഴയ ഡ്രൈവിംങ് കഥ ആർക്കും മറക്കാൻ കഴിയുമായിരുന്നില്ല.
* * * * * * * * *
ഹൈവേയിൽ നിന്നും തന്റെ നാട്ടുവഴിയിലേക്ക് പുത്തൻകാറ് തിരിക്കുമ്പോൾ മത്തായിയുടെ കണ്ണുകൾ നാലുപാടും പരതി...
അവിശ്വസിച്ചവരെ ... പരിഹസിച്ചവരെ കാണുവിൻ എന്റെ ഡ്രൈ വിങ്ങും പുത്തൻകാറും.. മത്തായിയുടെ മനസ് ഉച്ചത്തിൽ വിളിച്ചോതി.
പക്ഷെ കർത്താവ് കരുണ കാട്ടിയില്ല.. താൻ കാണണം എന്ന് ആശിച്ചവരെയാരയും മത്തായി വഴിവക്കിൽ കണ്ടില്ല..
എങ്കിലും മത്തായി സമാധാനിച്ചു.. "അല്ലങ്കിലും തന്റെ യീ വിശ്വരൂപം ആദ്യം കാണേണ്ടത് സൂസിയും പാപ്പിയുമാണ്... "അവർ തന്റെ ഡ്രൈവിംങ്ങിനെ അവിശ്വസിച്ചത് അത്രമേൽ അയാളെ വേദനിപ്പിച്ചിരുന്നു...
എല്ലാറ്റിനും ഇന്നു ഞാൻ ഈ കാറ് കൊണ്ട് മറുപടി പറയും...
"കമോൺ മത്തായി കമോൺ " ഉള്ളിൽ ആവേഷം നിറച്ച് മത്തായി
ഗിയറൊന്ന് ചെയ്ഞ്ച് ചെയ്ത് സൂസിയുടെ വീട്ടിലേക്കുള്ള റോഡിന് കാർ തിരിച്ചു ..
ഈ സമയം ഒരു പാട്ട ബൈക്കുമായി ശരവേഗം പാഞ്ഞു വന്ന .. തല്ലിപ്പൊളി ഫ്രീക്കൻ പുത്തൻകാറിന്റെ മോന്തയക്കിട്ട് നല്ല കനത്തിൽ ഒരു ഉമ്മ ന ൽ കി.
ഫ്രീക്കനും ബൈക്കും തലകുത്തിമറിഞ്ഞു.. മത്തായിയുടെ ഹൃദയം ഒരു നിമിഷം നിശ്ചലമായി... പുറത്തിറങ്ങിയ മത്തായി തന്റെ കാറിന്റെ പല്ലിളിച്ച മുഖം കണ്ട് നെഞ്ചത്തടിച്ചു..
ഓടിക്കൂടിയ ആളുകൾക്ക് മുന്നിൽ പ്രീക്കൻ തകർത്തഭിനയിച്ച് മത്തായിയെ തെറ്റുകാരനാക്കി.. നാട്ടുകാർ ആരും അത് അവിശ്വസിച്ചില്ല..
അവർ മത്തായിയെ താക്കീത് ചെയ്തു.. ഇനിമേൽ... നീ ഇത്തരം അഭ്യാസം കളിക്കാൻ വണ്ടിയുമായി റോട്ടിൽ ഇറങ്ങരുത് കേട്ടോ ടാ.. തെണ്ടി.
ആത്മവിശ്വാസത്തിന്റെ ചെറു കണികയും നഷ്ടമായ മത്തായി സൂസിയുടെ വീട്ടിലേക്ക് ... കാൽനടയാത്ര നടത്തി..
വിവരങ്ങളല്ലാം അറിഞ്ഞ പാപ്പി മത്തായിയെ കണ്ടപാടെ പൊട്ടിച്ചിരിയോടെ പറഞ്ഞു.. "മോളെ സൂസി ഇതാ വരുന്നു ദുബായിലെ ഷേക്കിന്റെ ഡ്രൈർ.... ഹയ്യടാ.. ഒരു ഡ്രൈവറ്... എടാ നിന്നെ പോലത്ത പേടിത്തൂറികൾക്ക് പറ്റിയ പണിയല്ല അത് .മനസ്സിലായോ... എന്താ അവന്റെയൊരു പുളുവടി''
അതു കേട്ട മാത്രയിൽ മത്തായി എത്ര പരിശ്രമിച്ചിട്ടും പിടിച്ചു നിറുത്താൻ കഴിയാതെ .. വീണ്ടും വിരുന്നത്തിയ ആ 'വായു വീരൻ' പ്രോ... എന്ന അട്ടഹാസത്തോടെ പുറത്തുചാടി..
മൂക്കുപൊത്തിയ പാപ്പി" എണീറ്റു പോടാ വെടി വീരാ.. " എന്നു പറഞ്ഞപ്പോഴേക്കും മത്തായി അവിടെ നിന്നും തിരിഞ്ഞു നടന്നിരുന്നു..
മത്തായി പിന്നെയൊന്നും നോക്കിയില്ല.. വീണ്ടും ഈ നശിച്ച നാട് വിട്ട് അങ്ങ് ദുഫായിലേക്ക് വിമാനം കയറി..
വിമാനത്തിലിരുന്ന് മത്തായി കർത്താവിനോട് ചോദിച്ചു... "കർത്താവെ.. പരീക്ഷിക്കാൻ നിനക്ക് എന്നെ മാത്രമെ കാണുന്നൊള്ളൂ... എന്നാലും ഇമ്മാതിരി നാറിയ പരീക്ഷണങ്ങളിൽ നിന്നും എന്നെ ഒന്ന് ഒഴിവാക്കിക്കൂടെ.. "
end
പ്രിയമുള്ളവരെ.. നിങ്ങളുടെ അഭിപ്രായം വളരെ മൂല്യമുള്ളതാണ്
വായിക്കുന്നവർ.. ഇഷ്ടാനിഷ്ടങ്ങൾ.. പങ്കുവെക്കുമല്ലോ...
A
അബു നുജൈം fun.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo