മഞ്ഞുകാലത്തെ പ്രണയം
🐾
🐾


ഇനി വരുന്ന മഞ്ഞു കാലത്ത് അവളെ കൂട്ടികൊണ്ടു വരണം
അതിനു മുൻപ് വീടൊന്നൊരുക്കാനുണ്ട്.
അതിനു മുൻപ് വീടൊന്നൊരുക്കാനുണ്ട്.
വേർപാടിന്റെ താഴിട്ടു പൂട്ടിയ പൂമുഖ വാതിൽ
പ്രണയത്തിന്റെ തൂവൽ താക്കോലിട്ടു തുറക്കണം
പ്രണയത്തിന്റെ തൂവൽ താക്കോലിട്ടു തുറക്കണം
മച്ചിലെമ്പാടുമുള്ള അവളുടെ നെടുവീർപ്പിന്റെ മാറാല കൊച്ചു മന്ത്രണങ്ങളുടെ തൂവാലയിൽ തൂത്തെടുക്കണം.
ചുമരിലെ ചായം മുഴുവൻ അവൾ ചിരിച്ച ചിരികൾ മാത്രമാക്കണം
കിനാക്കൾ ഒളിഞ്ഞുനോക്കിയ വാതിൽപ്പാളികൾ അടച്ചിട്ടു വയലറ്റും ചുവപ്പും നിറമുള്ള സ്വപ്നങ്ങളെ കിടക്കയിൽ വിരിക്കണം
തൊടിയിലിറങ്ങണം....
ഓർമയിലകൾ ഓരോന്നായി പെറുക്കിയെടുത്തു കൂട്ടണം
ഒരു ദേവദാരു കമ്പെടുത്തു മെല്ലെയവളുടെ കണ്ണിൽ നിന്നു തീ പകർന്നെടുക്കണം
ആളിപ്പടരുന്ന തീയുടെ കുളിരിൽ അവളുടെ മുഖം അലിഞ്ഞില്ലാതാവണം
അപ്പോഴേക്കും....... !
ആകാശച്ചെരുവ് കടും നീല ഞൊറിപ്പാവാട ഉടുക്കുകയും താഴ്‌വാരം മുഴുവൻ മഞ്ഞിൽ മൂടുകയും ചെയ്തിരിക്കും
കൈവിരലുകൾ കൈവിരലുകളിലേക്ക് ചേർത്ത് മെല്ലെയവൾ എഴുന്നേൽക്കുമ്പോൾ ..........
ഘടികാര സൂചി വീണുടഞ്ഞിരിക്കും !
-----------------
(ഹാരിസ് )
-----------------
(ഹാരിസ് )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക