എൻ്റെ ഓണം
**************
**************
ഓർമ്മയിൽ പൂക്കുന്ന പൂക്കളം പോൽ
എനിക്കുമുണ്ടായിരുന്നൊരോണം..
തൂവെള്ള നിറമാർന്ന തുമ്പപ്പൂവും..
നക്ഷത്രച്ചേലൊത്ത കുഞ്ഞു മുക്കുറ്റിയും
വേലിക്കൽ കടും ചോപ്പണിഞ്ഞു നിൽക്കും ചെമ്പരത്തിയും,
വിരുന്നെത്തും പൊന്നോണം..
എനിക്കുമുണ്ടായിരുന്നൊരോണം..
തൂവെള്ള നിറമാർന്ന തുമ്പപ്പൂവും..
നക്ഷത്രച്ചേലൊത്ത കുഞ്ഞു മുക്കുറ്റിയും
വേലിക്കൽ കടും ചോപ്പണിഞ്ഞു നിൽക്കും ചെമ്പരത്തിയും,
വിരുന്നെത്തും പൊന്നോണം..
ഒരു കൊച്ചു പൂക്കൂടയുമേന്തി,
കൂട്ടരുമൊത്ത് പൂക്കളിറുത്ത്
ചാണകം മെഴുകിയ മുറ്റത്തൊരുക്കിയ പൂക്കളം;
ഇന്നുമെന്നോർമ്മയിൽ വർണ്ണം നിറച്ചീടുന്നു..
കൂട്ടരുമൊത്ത് പൂക്കളിറുത്ത്
ചാണകം മെഴുകിയ മുറ്റത്തൊരുക്കിയ പൂക്കളം;
ഇന്നുമെന്നോർമ്മയിൽ വർണ്ണം നിറച്ചീടുന്നു..
അമ്മ തൻ സ്നേഹം ചാലിച്ചൊരുക്കിയ ഓണസദ്യയും..
അച്ഛൻ്റെ വാത്സല്യത്തിൽ പൊതിഞ്ഞൊരോണക്കോടിയും..
ഒളിമങ്ങാതെയിന്നും തെളിയുന്നൂ മനസ്സിൽ..
അച്ഛൻ്റെ വാത്സല്യത്തിൽ പൊതിഞ്ഞൊരോണക്കോടിയും..
ഒളിമങ്ങാതെയിന്നും തെളിയുന്നൂ മനസ്സിൽ..
ഇന്നുമുണ്ട് എനിക്കൊരോണം..
തുമ്പയില്ല... ഇല്ല മുക്കുറ്റിയും..
മറുനാടൻ ജമന്തിപൂക്കളാൽ
ഞാനുമൊരുക്കിയൊരു വർണ്ണപ്പൂക്കളം
ഓണസദ്യയ്ക്കായി ഓർഡർ കൊടുത്തു
ടി വിയിലാണിന്നെൻ്റെ പൊന്നോണം ..
തുമ്പയില്ല... ഇല്ല മുക്കുറ്റിയും..
മറുനാടൻ ജമന്തിപൂക്കളാൽ
ഞാനുമൊരുക്കിയൊരു വർണ്ണപ്പൂക്കളം
ഓണസദ്യയ്ക്കായി ഓർഡർ കൊടുത്തു
ടി വിയിലാണിന്നെൻ്റെ പൊന്നോണം ..
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക