Slider

ദരിദ്രവാസി

0

ദരിദ്രവാസി
ആരോ ആഡ് ചെയ്തിട്ടാണ് അയാള്‍ ആ സാഹിത്യ ഗ്രൂപ്പില്‍ അംഗമാവുന്നത്.അയാളുടെ കഥകള്‍ക്ക് നിലവാരം ഇല്ലെന്ന ഉറച്ച ബോധം അയാള്‍ക്കുണ്ടെങ്കിലും പിന്തിരിയാതെ അയാള്‍ പല കഥകളും ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തു.ആരും അയാളെ മൈന്‍ഡ് ചെയ്തില്ല .പലരുടെയും ലൈക്ക് മീറ്ററില്‍ എത്തിച്ചുനോക്കിയ അയാള്‍ക്ക് പലരോടും അസൂയ തോന്നി.ആശയത്തില്‍ ദരിദ്രവാസിയായ അയാള്‍ എത്ര ആലോചിട്ടും ബാലരമ കഥകളെ ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളൂ .എന്താ ഇപ്പോ ഇതിനൊരു പോംവഴി എന്നാലോചിച്ച അയാളുടെ ചിന്തകള്‍ക്ക് ഒരു ട്യൂബ് ലൈറ്റ് കത്തി .യെസ് അതെ അടിച്ചുമാറ്റല്‍ അഥവാ മോഷണം.പക്ഷെ അയാളുടെ ചിന്തകള്‍ പ്രകാരം മോഷണം എന്നല്ല പറയുന്നത് ഒരാള്‍ എഴുതിയ കാര്യം അത് വായിക്കാത്ത ചിലര്‍ക്ക് വേണ്ടി കോപ്പി ചെയ്ത് ഡെഡിക്കേറ്റ് ചെയുന്നു .ഒരു സേവനം .അങ്ങനെയാണ് അയാള്‍ അതിനെ നിര്‍വചിച്ചത്‌ .സേവനം ഒരിക്കലും ഒരു തെറ്റല്ലല്ലോ അത്രയും പറഞ്ഞു അയാള്‍ നല്ല സൃഷ്ടികള്‍ക്കായി തിരച്ചില്‍ തുടങ്ങി .ഗുഡ്എഴുത്ത് എന്ന ഗ്രൂപ്പില്‍ നിന്ന് തന്നെയാവാം തുടക്കം അയാള്‍ മനസ്സില്‍ പറഞ്ഞു .അല്ലെങ്കില്‍ വേണ്ട ലക്ഷം പേര് വായിക്കുന്നതാണ് അതിലെ സൃഷ്ടികള്‍ .പോരാത്തതിന് ലക്ഷണം ഒത്ത കഥകള്‍ എഴുതാന്‍ കഴിയുന്നവരില്ല എന്ന് ഗ്രൂപ്പിലെ എല്ലാവരെയും അടച്ച് ആക്ഷേപിച്ച ഒരു സകലകലാവല്ലഭന്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഒരാളെ പൊങ്കാലയിട്ട് ,പഞ്ഞിക്കിട്ട് അതിന് ശേഷം അടിച്ച് പരത്തി ചുമരിലോട്ടിച്ചതാണ് അവിടെയുള്ളവര്‍ .അവിടെ നിന്ന് കോപ്പി ചെയ്യുന്നത് തീപ്പൊരി കൊണ്ട് ചെവി തോണ്ടുന്ന അവസ്ഥയാണ്‌ .വെരി റിസ്ക്കി .വേണ്ട അയാള്‍ ആ ഉദ്യമം ഉപേക്ഷിച്ചു പിന്നെയുള്ള ഗ്രൂപ്പ് മൈ പെന്‍ ,സ്റ്റോറി ഹോം ,മൈ റൈറ്റിംഗ് ഹോം തുടങ്ങിയ ഗ്രൂപ്പുകള്‍ ആണ് .വേണ്ട ,അതും വേണ്ട പലരും വായിച്ച് കാണും .പക്ഷെ അടിച്ചുമാറ്റാന്‍ വെമ്പുന്ന അയാളുടെ മനസ്സ് ആ സമയം പണ്ട് ഒരുപാട് ഹിറ്റ്‌ പടങ്ങള്‍ തന്ന പ്രിയദര്‍ശനെ പോലെ തോന്നിച്ചു.അങ്ങനെയാണ് ഒരു ഓണ്‍ലൈന്‍ മാഗസിന്‍ അയാളുടെ കണ്ണില്‍ പെട്ടത് .”ആഹാ കൊള്ളാല്ലോ സംഭവം “ പല കഥകളും വായിക്കുന്നതിനിടയില്‍ അയാള്‍ മനസ്സില്‍ പറഞ്ഞു .നീണ്ട തിരച്ചിലിനൊടുവില്‍ അയാള്‍ക്കൊരു കഥ ഇഷ്ടപ്പെട്ടു “യെസ് “ വധിക്കാന്‍ ഒരാളെ കിട്ടിയ നികേഷ് കുമാറിനെ പോലെ അയാള്‍ അലറി.മഹാഭാരതത്തിലെ ഒരു നായകന്‍റെ കഥ തികച്ചും വ്യതസ്തമായിട്ട് അവിടെ അവതരിപ്പിച്ചിരിക്കുന്നു.”wow “ എന്നാരും പറയും ആ കഥ വായിച്ചാല്‍ ഭീമന്‍റെ കഥ പറഞ്ഞ രണ്ടാമൂഴം അല്ലെങ്കില്‍ രാവണനെ പൊക്കി പറഞ്ഞ ലങ്കാലക്ഷ്മിയും പോലെയുള്ള ഒരു ഐറ്റം തന്നെ ആയിരുന്നു ആ കഥ .രചയിതാവ് അത്ര ഫേമസ് അല്ലെന്ന് തോന്നുന്നു .അയാള്‍ക്ക് കിട്ടിയത് വെറും രണ്ട് കമന്റ്‌ .”തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞുക്കൊണ്ട് അയാള്‍ ആ പേജില്‍ നിന്ന് ഒരു കുറ്റബോധവും കൂടാതെ ആ കഥ അന്തസായിട്ട് കോപ്പി ചെയ്തു .കുറച്ചുനേരം ആ കഥ ചെറുതായിട്ട് മാറ്റിയെഴുതാന്‍ ശ്രമം അയാള്‍ നോക്കിയെങ്കിലും ആ കഥയെ കൊല്ലുന്ന പോലെയാണ് ആ മാറ്റങ്ങള്‍ എന്ന് തോന്നി അയാള്‍ മാറ്റം വരുത്താതെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തു .പെട്ടന്ന് അപ്പ്രൂവല്‍ കിട്ടി .അയാളുടെ മണിക്കുട്ടി ഓടാന്‍ തുടങ്ങി .ലൈക്ക് മീറ്റര്‍ ചറ പറ എന്ന് അടിയ്ക്കാന്‍ തുടങ്ങി .ഒരു കോടി രൂപ മോഷ്ടിച്ചാല്‍ അയാള്‍ക്ക് ഇത്ര സന്തോഷം കിട്ടുമോ എന്നത് സംശമാണ് എന്ന കാര്യവും അയാള്‍ക്ക് ബോധ്യമായി .പലരും ആ കഥയ്ക്ക് കമന്റ്‌ ഇടാന്‍ തുടങ്ങി .ചിലര്‍ ഉപന്യാസം പോലെ കമന്റ്‌ ഇട്ടപ്പോള്‍ ചിലര്‍ ഗൂഡ് വണ്‍ ,നൈസ് വണ്‍ എന്ന് കമന്റ്‌ ഇട്ടു .മറ്റു ചിലര്‍ പൂച്ചെണ്ടുകള്‍ പോലെ തോന്നിപ്പിക്കുന്ന സ്റ്റിക്കര്‍ കമന്റ്സ് ഇട്ടു.അയാള്‍ക്ക് സന്തോഷം അടക്കാനായില്ല.അയാള്‍ ഇപ്പോള്‍ കമന്റുകള്‍ക്ക് മറുപടി കൊടുത്തുകൊണ്ട് ഇരിയ്ക്കുകയാണ്
( വളരെ മികച്ചൊരു രചന ആശയത്തിന് ദാരിദ്ര്യം പിടിച്ചൊരു ദരിദ്രവാസി കോപ്പി ചെയ്ത് പോസ്റ്റ്‌ ചെയ്തതായി കണ്ടിരുന്നു.അതാണ് ഇപ്പോ ഇങ്ങനെയൊന്ന് പോസ്റ്റാന്‍ കാരണം ...ഇപ്പോ നിങ്ങള്‍ക്ക് തോന്നുണ്ടാകും എന്നാല്‍ പിന്നെ അവന്‍റെ പോസ്റ്റിന് താഴെ കമന്റ്‌ ചെയ്തുടെ എന്ന് ...ശരിയാണ് ..എന്നാലും ജസ്റ്റ്‌ ഫോര്‍ ഹൊററിന് വേണ്ടി ആവട്ടെ ...അവനെ രണ്ടു വാക്ക് പറയാന്‍ പറ്റാത്ത ഒരാളുടെ രോദനമായി കണ്ടാല്‍ മതി ..നന്ദി )

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo