ഒരു കോഴിക്കോടൻ കഥ
……………………………………………
പതിവുപോലെ അന്നും ഞാൻ ജോഗിങ്ങിനിറങ്ങി.ജോഗിങ്ങാണെങ്കിലും ഉദ്ധേശം പലതുമുണ്ട്.തൂവെള്ള വസ്ത്രധാരികളായ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് നടന്ന് പോകുന്ന നഴ്സിംഗ് സ്റ്റുഡന്റ്സിനെ കാണുക എന്നതാണു ലക്ഷ്യം.
അപ്പാപ്പന്മാരുടെ കാലത്തേ തെക്കൂന്ന്
കുടിയേറി വന്നതാണെങ്കിലും ഇപ്പോ പക്കാ കോഴിക്കോട്ടുകാരനാണു.
ഇവിടത്തെ നാടൻ ഭാഷയിൽ പറഞ്ഞാൽ "കോയ്ക്കോട്ടാരൻ"
എന്റെ അപ്പാപ്പൻ എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട്
ടാ കൊച്ചനേ നീ ഒക്കെ സുഖിക്കുന്ന ഈ സ്വത്തും പണവും ഞങ്ങൾ പണ്ട് മലകേറി കാട് വെട്ടിതെളിച്ച് ചോര നീരാക്കി അധ്വാനിച്ചതിന്റെ ഫലമാ ……………
മലമ്പനിയും കോളറയും വന്ന് കൊറേ എണ്ണം തീരുമ്പോഴും ചങ്കൂറ്റത്തോടെ ഞങ്ങൾ ജീവിച്ചതൊക്കെ അറിയണമെങ്കിൽ എസ് കെ പൊറ്റക്കാടിന്റെ "വിഷകന്യക" നോവൽ വായിക്കണം.
ആ അപ്പാപ്പൻ ഉണ്ടാക്കിയെടുത്ത സൽപ്പേരും തറവാടും മാത്രമേ ബാക്കിയൂള്ളൂ.സ്വത്തൊക്കെ അപ്പൻ ലോട്ടറി എടുത്തും ഒറ്റനമ്പർ ലോട്ടറി എഴുതിയും കുടിച്ചും തീർത്തു.ചേച്ചീടെ കല്യാണം കഴിഞ്ഞു കിട്ടിയത് ഭാഗ്യം അല്ലെങ്കിൽ ആ ബാധ്യത കൂടി ചുമക്കേണ്ടി വന്നേനെ.
ഇതെല്ലാം ഓർത്തുകൊണ്ട് ഓടുകയാണു.ശുഭ്രവസ്ത്രധാരികളായ് മാലാഖമാരെ പോൽ നടന്നകലുന്ന തരുണീമണികളെ കൺകളാലുഴിഞ്ഞ് ഓടി പോകുമ്പോൾ കനോലി കനാലിൽ നിന്ന് വരുന്ന ചീഞ്ഞ ഗന്ധം വരെ അറിയുന്നില്ല.
………………………………………………

അധ്വാനിയായ അപ്പാപ്പന്റെ പാരമ്പര്യം ഒക്കെ ഉണ്ടെങ്കിലും ജോഗിങ്ങല്ലാതെ മേലനങ്ങുന്ന ഒരു പണിക്കും എന്നെ കിട്ടില്ല.
കൈ നനയാതെ മീൻ പിടിക്കുക എന്ന പ്രത്യയശാസ്ത്രവുമായ് ജീവിക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമ്മാരിൽ ഒരാളാണു തൈകൈണ്ടത്തിൽ ജോസെഫ് മകൻ ബെന്നി എന്ന ഞാൻ.
എങ്ങിനെയെങ്കിലും കുറച്ച് കാശുണ്ടാക്കി കല്യാണമൊക്കെ കഴിക്കണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണു ഇടിത്തീ പോലെ ഡീമോണിറ്റൈസേഷൻ വന്ന് പതിച്ചത്.
കോളേജിൽ പഠിക്കുമ്പോഴേ കൂടെ പോരാൻ തയ്യാറായ ആൻസിയെ ഒരു വിധത്തിലാണു അടക്കി നിർത്തിയത്.
അവൾടെ അപ്പനും ഇഷ്ടക്കേടൊന്നുമില്ല.
എങ്കിലും കൈയിൽ എന്തേലുമില്ലാതെ എങ്ങിനെയാ.
മനസമ്മതവും കല്യാണവുമൊക്കെയായിട്ട് നല്ലൊരു തുക വേണം.
എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്ന ഇലക്ഷൻ സമയത്തെ പരസ്യ വാചകം പോലെ ലോട്ടറി അടിക്കും എല്ലാം ശരിയാകും എന്ന പ്രതീക്ഷ മാത്രമാണുള്ളത്.
വീട്ടിലെത്തി കുളിച്ച് മാറ്റി ഡൈനിങ് ടേബിളിൽ പോയിരുന്നു.

ഇന്നും പുട്ടാണോ …………
ഇത് വല്ലാത്ത കഷ്ടാട്ടോ അമ്മച്ചീ അതും കറി ഇല്ലാതെ എനിക്ക് വേണ്ടയീ ഒണക്കപുട്ട്.

ദേ ബെന്നീ നീ രാവിലെ തന്നെ എന്റെ വായിലിരിക്കണത് കേൾക്കാൻ നിക്കണ്ട
വീട്ടിലേക്ക് വാങ്ങേണ്ട സാധനത്തിന്റെ ലിസ്റ്റ് നിന്റെ പേഴ്സിൽ കിടക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നായി.ഇന്നും കൂടി കൊണ്ടോന്നില്ലെങ്കിൽ നാളെ മുതൽ അടുപ്പ് പുകയില്ല.
ഇന്ന് ശരിയാക്കാം എന്ന് അമ്മച്ചിയോട് പറഞ്ഞ് ഇറങ്ങുമ്പൊ അലമാരയിൽ വെറുതെ കിടന്ന പണ്ടെങ്ങോ വാങ്ങിച്ച സ്വർണ്ണ ബ്രേസ്ലെറ്റ് എടുത്ത് പോക്കെറ്റിൽ ഇട്ടിരുന്നു.
അത്യാവശ്യ സാധനങ്ങൾ വാങ്ങണം കുറച്ച് കടമുള്ളത് വീട്ടണം പിന്നെ ആൻസിയുടെ പിറന്നാളിനു ഒരു ഗിഫ്റ്റും വാങ്ങണം.
ഇന്നാണവളുടെ പിറന്നാൾ.
ബ്രേസ്ലെറ്റ് പണയം വെക്കാൻ ബാങ്കിൽ പോവാമെന്ന് മനസ്സിലുറപ്പിച്ചാണ് ഇറങ്ങിയത്.എല്ലാ ബാങ്കിനു മുന്നിലെയും ക്യൂ കണ്ടാൽ അവിടെ നിൽക്കാൻ തോന്നില്ല.എന്തു ചെയുമെന്ന് ആലോചിച്ചപ്പോഴാണു കോളേജിൽ കൂടെ പഠിച്ച നവീൻ ഇപ്പോ മുത്തൂറ്റിൽ ഉള്ളത് ഓർമ്മ വന്നത് അവനെ വിളിച്ചു.
അങ്ങോട്ട് തരാൻ കാശില്ലടാ നീ എന്തായാലും വാ എന്നാണു മറുപടി കിട്ടിയത്
കോൾ കട്ട് ചെയ്തു നേരെ മുത്തൂറ്റിലേക്ക് പോയി.

ടാ ബെന്ന്യേ ഒന്നും തോന്നല്ലേ പൈസ്സ ഇല്ലാത്തോണ്ടാ ട്ടാ അങ്ങനെ പറഞ്ഞത് എന്ന മുഖവുരയോട് കൂടി നവീൻ പറഞ്ഞു.
അത് സാരമില്ല പൈസ ഉള്ളത് മതി എന്ന് തിരിച്ച് പറഞ്ഞപ്പോ അവനും സന്തോഷമായി.പണയതുകയായ ഇരുപതിനായിരത്തിനു
എട്ട് പുതിയ രണ്ടായിരത്തിന്റെ നോട്ടും ബാക്കി മുഴുവൻ പത്തിന്റെ നോട്ടും.
ഇതെന്തുവാടേ വയലറ്റ് കളറോ
ലോട്ടറി ആണെന്ന് കരുതി കളഞ്ഞ് പോകുമല്ലോ കർത്താവേ എന്നവൻ അറിയാതെ പറഞ്ഞുപോയ്.
കേട്ടവരിൽ പലരും ചിരിച്ചു.
ഓരോരോ പരിഷ്കാരങ്ങൾ വഴി വരുന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നതു എന്നും സാധാരണക്കാർ തന്നെ.
എന്ത് ചെയ്യാൻ …………………
…………
പൈസ കിട്ടിയതും ടൗണിൽ തന്നെയുള്ള ഒരു ഫാൻസി കടയിൽ കയറി ആൻസിക്ക് വേണ്ടി കുറച്ച് ഫാൻസി ആഭരണങ്ങളും ഒരു വാച്ചും വാങ്ങി.
അപ്പോഴേക്കും ആൻസിയുടെ കോൾ വരാൻ തുടങ്ങി.
'ഞാൻ ബസ്സിൽ വന്നോണ്ടിരിക്യാ ങൾ ഏടാ ഇള്ളത്" ഫോൺ എടുത്ത് ചെവിയിൽ വെക്കും മുൻപേ അവൾ പറഞ്ഞു കഴിഞ്ഞു.
പുതിയ സ്റ്റാന്റിന്റെ അവിടെറങ്ങിക്കോ ഞാൻ അങോട്ട് വരാം എന്ന് പറഞ്ഞു വേഗം വണ്ടിയെടുത്തു.നല്ല വെയിലുണ്ട്,പൊരിവെയിലത്തും ബാങ്കിനു മുന്നിൽ ക്യൂ നിൽക്കുന്നവരെ കാണുമ്പോൾ സങ്കടം തോന്നും.
അവൾ എത്തി "ഇങ്ങക്ക് ഞാൻ വിളിക്കുമ്പം മാത്രം ന്താ ത്ര തെരക്ക്" എന്ന് ചോദിച്ചുകൊണ്ടാണു ആൻസി ബൈക്കിലേക്ക് കയറിയത്.
ന്റെ പൊന്നു ആൻസീ മൂഡ് ഓഫാക്കല്ലേ അല്ലെങ്കി തന്നെ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാതെ ഇരിക്യാ എങ്ങോട്ടാ പോകേണ്ടത്.
നല്ല ചൂടല്ലേ മ്പക്ക് സി എച്ച് ഫ്ലൈ ഓവറിന്റെ താഴെള്ള മുരള്യേട്ടന്റെ പീട്യേൽ പോയിട്ട് ഓരോ മിൽക്ക് സർബത്ത് കുടിക്കാം.സർബത്ത് കിട്ടണെങ്കിൽ ഒരു യുദ്ധം തന്നെ നടത്തണം അജ്ജാതി തെരക്കല്ലേ അവടെ.എങ്ങിനെയൊക്കെയോ രണ്ട് സർബത്ത് വാങ്ങി പുറത്തെത്തി കുറച്ചൊക്കെ തട്ടി തൂവി പോയെങ്കിലും ബാക്കിയുള്ളത് ആസ്വദിച്ച് കുടിച്ചു.
വേറെവിടെ പോയാലും ഇത്ര ടേസ്റ്റ് ഉള്ള സർബത്ത് കിട്ടൂല.ഇത് ഞങ്ങൾ കോയ്ക്കോട്ടാരുടെ സ്വകാര്യ അഹങ്കാരമാണു.
വാങ്ങി വെച്ച ഗിഫ്റ്റ് ആൻസിക്ക് കൊടുക്കാൻ എവിടേലും ഒന്ന് ഇരിക്കണമല്ലോ എന്ന ചിന്തിച്ചപ്പോ മനസ്സിൽ വന്നത് മാനാഞ്ചിറ മൈതാനമാണു.
അവളേയും കൂട്ടി മാനാഞ്ചിറ എത്തിയപ്പോ ഗെയ്റ്റ് തുറന്നിട്ടില്ല ഇനിയും സമയമുണ്ട് ഒന്ന് കറങ്ങിയിട്ട് വരാം അപ്പോഴേക്കും തുറക്കും എന്ന് പറഞ്ഞ് അവളുടെ അവളുടെ കൈ പിടിച്ച് റോഡ് മുറിച്ച് നേരെ എത്തിയത് ഷെരീഫ്ക്കയുടെ മുന്നിലേക്കാണു.
അല്ലാ ഇതാരപ്പത് ഏടെ പോയെരാ രണ്ടാളും കൂടെ ഓരോ വത്തക്ക വെള്ളം എടുക്കട്ടെ ???
മൂപ്പരുടെ തനതായ ശൈലിയിലുള്ള ചോദ്യം വന്നു.വേണ്ടാന്ന് പറഞ്ഞിട്ടും നിർബന്ദിച്ച് ഒരോ കഷണം വത്തക്ക തീറ്റിച്ചു.ഇപ്പൊ വരാന്ന് പറഞ്ഞ് പോവാൻ നേരത്ത് ഒരുപദേശവും കിട്ടി "കെട്ടാൻ പോണ കുട്ട്യാൺന്നൊരു ബോധം വേണം വെയിൽ കൊള്ളിച്ച് അതിന്റെ മൊഞ്ച് ഇല്ലാതാക്കണ്ട ട്ടോ.
സൗമ്യമായൊരു ചിരി ഉത്തരമായ് നൽകി ഞങ്ങൾ മിഠായി തെരുവിലേക്ക് നടന്നു.
ആൻസിയുടെ കണ്ണുകൾ ഡിസ് പ്ലേക്ക് വെച്ച ചുരിദാറിലൊന്നും തട്ടാതെ പോവണേ എന്നായിരുന്നു പ്രാർത്ഥന.ഭാഗ്യം അവളൊന്നും ശ്രദ്ധിച്ചില്ല.

തെരുവിന്റെ ഗന്ധം പലയിടത്തും പല തരത്തിലായിരുന്നു, കടന്നു വരുമ്പോൾ വരവേറ്റ ദുർഗ്ഗാ ക്ഷേത്രത്തിലെ ചന്ദനത്തിരിയുടെ സുഗന്ധത്തിൽ തുടങ്ങി ഹനുമാൻ കോവിലിലെ സിന്ദൂരത്തിന്റെയും കാപ്പിപ്പൊടിക്കടയുടെയും ഒടുവിൽ ടോപ്ഫോം ഹോട്ടലിലെ ദം ബിരിയാണിയുടെ മസാലയുടെ കൊതിപ്പിക്കുന്ന വാസന കൂടിയാവുമ്പോഴേക്ക് തെരുവിന്റെ അറ്റത്തെത്തും.
ഇനിയും അവിടെ നിന്നാൽ ആൻസി ബിരിയാണി വേണമെന്ന് പറയും എന്ന് ഉറപ്പുള്ളതിനാൽ വേഗം അവളേയും കൂട്ടി തിരിച്ച് നടന്നു.അങ്ങോട്ട് പോയതിനേകാൾ തിരക്ക് കൂടിയിട്ടുണ്ട് രാധ തിയറ്ററിൽ ഷോ വിട്ടതാവും എന്ന് ഞാൻ ഊഹിച്ചു ഊഹം തെറ്റിയില്ല.
തിരിച്ച് മാനാഞ്ചിറയിൽ തന്നെയെത്തി.
മൈതാനത്ത് പോയി കുറേ നേരം ആകാശം നോക്കി കിടന്നു.
പിറന്നാളായിട്ട് നിനക്കെന്താ വേണ്ടത് എന്ന് ചോദിച്ചപ്പോ അവളൊന്നും മിണ്ടിയില്ല.
എന്താടോ പറ്റിയത് എന്താ യ്യ് മിണ്ടാത്തേ ???
ഒന്നൂല്യ എത്ര കാലാ ഇങ്ങനെ നടക്കാ
അപ്പൻ കല്യാണം കഴിപ്പിക്കും എന്ന വാശിയിലാ …………
ഹൊ പിന്നേ അത്രക്ക് ധൈര്യം ഉണ്ടോ നിന്റെ അപ്പനു.
അങ്ങിനെ ആരേലും വരാണെങ്കിലല്ലേ അപ്പോ നോക്കാം എന്ന് പറഞ്ഞ് അവൾക്ക് ധൈര്യമേകി.
വാങ്ങിവെച്ച ഗിഫ്റ്റ് ബോക്സ് കൊടുത്തപ്പോ തെളിഞ്ഞ് നിന്ന അവളുടെ കണ്ണിൽ സന്തോഷാശ്രുക്കൾ പൊടിഞ്ഞിരുന്നു
അയ്യേ എന്തിനാ കരയണത്
അതല്ല പൈസ ഇല്ലാത്തപ്പോ ഇതൊക്കെ വാങ്ങണ്ടായിരുന്നു.
നിനക്കല്ലാതെ പിന്നാർക്കാടീ ഞനെന്തേലും വാങ്ങാ നീയിത് പിടിച്ചേ
അതവളുടെ കൈയിൽ കൊടുത്തിട്ട് കവിളിൽ കണ്മഷിയോടൊപം ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു.
എണീറ്റേ വാ പോവാം ഇന്നു വീട്ടിലേക്ക് കുറെ സാധനം വാങ്ങാനുണ്ട് ബസ് സ്റ്റാന്റിൽ ഇറക്കി തരാം വീടിന്റവിടെ ഇറക്കീട്ട് അന്നത്തെ പോലെ പ്രശ്നാവണ്ട.
അവളെ ബസ് സ്റ്റാന്റിൽ ഇറക്കീട്ട് വേഗം പാളയത്തേക്ക് പോയി.നല്ല തിരക്ക് ഉണ്ട് അത്യാവശ്യം വേണ്ടതൊക്കെ വാങ്ങി.ലീസ്റ്റിൽ ഇല്ലാത്ത പലതും വാങ്ങി വീട്ടിലേക്ക് പുറപെട്ടു റോഡാകെ ബ്ലോക്കാണു എന്തോ പ്രകടനം പോകുന്നുണ്ട്.
പാളയത്തിനുള്ളിലൂടെ പുറക് വശത്തുള്ള വഴി കേറി പോയത് കൊണ്ട് വേഗം മെയിൻ റോഡിലെത്തി.
വീട്ടിലെത്തിയപ്പോ അമ്മച്ചിയും ഹാപ്പി.
അമ്മച്ചീടെ പൊന്നുമോനല്ലേ ഇന്നെന്താ നിനക്ക് സ്പെഷ്യൽ വേണ്ടത്.
ഓ ഒന്നും വേണ്ട പൈസ ഉള്ളപ്പോ പൊന്നുമോൻ അല്ലാത്തപ്പോ ചീത്ത മോൻ.
അതെന്നാടാ നീ അങ്ങിനെ പറഞ്ഞേ നീ അമ്മച്ചീന്റെ മുത്തല്ലേ
സ്നേഹം മൂക്കുമ്പോ കോട്ടയം സ്ലാങ്ങ് ഇട്ട് നോക്കാല്ലെ വേണ്ട.
എനിക്ക് ചപ്പാത്തീം മുട്ടക്കറിയും മതി ട്ടോ മുട്ട ഞാൻ കൊണ്ടു വന്ന കവറിൽ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് കുളിക്കാൻ പോയി.
അപ്പൻ വന്നില്ലേ ??
ഇല്ല ഇന്ന് വരത്തില്ല
എവിടെയാ ഇന്ന് കൂടൽ ??
വയനാട്ടിൽ പോയേക്കുവാ എന്തിനാന്നൊന്നും പറഞ്ഞില്ല
നീ വേഗം കുളിച്ച് വാ എനിക്ക് സീരിയൽ കാണാനുണ്ട്.
ഓ ഈ നശിച്ച സീരിയൽ എന്ന് പറഞ്ഞ് ഞാൻ കുളിക്കാൻ കയറി.
അമ്മച്ചി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
കുളിച്ച് മാറ്റി ഡൈനിംഗ് ടേബിളിരിക്കാതെ ടിവിക്ക് മുന്നിലിരുന്നു ചാനൽ മാറ്റി.
അത് വെക്കടാ അമ്മച്ചി കെഞ്ചി
പോയി ഫുഡ് എടുത്ത് വരീ അപ്പോഴേക്കും ദീപ്തി പ്രസവിക്കൊന്നുല്ല്യ.
കൊറേ കാലായല്ലോ ഇവൾ വല്യ വയറും കൊണ്ട് നടക്കണത്

ബാക്കി ഞാൻ ഇത് കഴിച്ചിട്ട് പറയാം സീരിയൽ നോക്കി ഇരുന്ന് ഉപ്പൊക്കെ വാരി ഇട്ടിണ്ടാവും കറീൽ ഒറപ്പാ……
പ്ലേറ്റിൽ ചോറും കറിയുമെടുത്ത് റൂമിലേക്ക് പോയി.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് നേരെ പോയ് കിടന്നു.
അപ്പൻ ഇന്ന് വരോ എന്ന് ചോദിച്ചതിനു ഉത്തരമൊന്നും വരാഞ്ഞത് കൊണ്ട് ഞാൻ അമ്മച്ചിയുടെ അടുത്തേക്ക് പോയി.
എവിടാ പോയത് ഒന്നും പറഞ്ഞില്ലെ

പറഞ്ഞിട്ട് എന്തിനാ പോയി മൂക്കറ്റം കുടിച്ച് കിടക്കുന്നുണ്ടാവും
ചേട്ടായീന്റെ മോന്റെ എസ്റ്റേറ്റ് കാണാൻ പോവാന്ന് പറഞ്ഞാ പോയത്.
എന്തേലും ആയ്ക്കോട്ടെ.
നീ പോയ് കിടന്നോ ..
ഞാൻ ഇന്ന് അമ്മച്ചിയുടെ കൂടെ കിടന്നോട്ടെ എന്ന് ചോദിച്ചപ്പോഴേക്കും മറുചോദ്യം ഇങ്ങോട്ട് വന്നു
പോത്ത് പോലെ വലുതായീലെ പെണ്ണുകെട്ടാായിട്ടും അമ്മച്ചീന്റെ കൂടെ കിടക്കാൻ നാണമില്ലല്ലോടാ
അതിനെന്താ എന്റെ അമ്മയുടെ കൂടെയല്ലേ ന്നാ വാ കിടക്കാം എന്ന് പറഞ്ഞ് ടി വി ഓഫാക്കി അമ്മ റൂമിലേക്ക് പോയി.
കിടന്നിട്ട് ഉറക്കം വരുന്നില്ലേ എന്റെ തലയൊന്ന് മസാജ് ചെയ്യോ.
ഈ ചെക്കനെ കൊണ്ട് തോറ്റു എന്ന് പറഞ്ഞ് ഒണ്ട് അമ്മ തലയിലൊടെ വിരലോട്ച്ചു.
ഇങ്ങനെ നടന്നാ മത്യോ ബെന്ന്യേ നീ എന്നാ ആൻസിയെ കൂട്ടി കൊണ്ട് വരുന്നത്.
ഒക്കെ ശരിയാവും എന്ന് പറഞ്ഞ് ഞാനാ തലോടൽ ആസ്വദിച്ച് ഉറങ്ങിപോയ്.

അപ്പന്റെ പഴയ അലാറത്തിന്റെ ശബ്ദം കേട്ടാണു എണീറ്റത്
ഇന്നെന്താടാ പരിപാടി
നീ ബാങ്കിൽ പോണുണ്ടൊ
ഇന്നെന്താടാ പരിപാടി
നീ ബാങ്കിൽ പോണുണ്ടൊ
എന്തേ എന്ന് ചോദിച്ചപ്പോ അമ്മ ശബ്ദം താഴ്ത്തി പറഞ്ഞു അപ്പനറിയാതെ വെച്ച കുറച്ച് പൈസ ഉണ്ട്
നീ പോവാണെങ്കിൽ ഒന്നു മാറ്റി വാങ്ങോ.
ഉം..എന്ന് അമർത്തിമൂളി കൊണ്ട് എത്ര ഉണ്ട് എന്ന് ഞാൻ ചോദിച്ചു
6000 റുപ്യ ണ്ട് എന്ന് പറഞ്ഞ് അമ്മ മുഷിഞ്ഞ കുറേ അഞ്ഞൂറിന്റെ നോട്ട് എടുത്ത് തന്നു.
ചില നോട്ടുകൾക്ക് പൗഡറിന്റെ മണം ചിലതിനു മസലായുടെ പണം.

ഇങ്ങൾ എവിടാ ഇതൊക്കെ ഒളിപ്പിച്ചത്
മുഴുവൻ മുഷിഞ്ഞീണ്ട് ബാങ്കിൽ എടുത്താൽ ഭാഗ്യം പോയ് നോക്കട്ടെ എന്ന് പറഞ്ഞ് ഞാൻ കുളിക്കാൻ കയറി.

കുളി കഴിഞ്ഞ് ഡൈനിംഗ് ടേബിളിൽ വന്ന് ഇരുന്നപ്പോ പതിവിനു വിപരീതമായ് പലഹാരങ്ങളിരിക്കുന്നു.
പുട്ടും കടലയും തിന്ന് മടുത്ത എനിക്ക് ഇടിയപ്പവും സ്റ്റ്യൂവും മുട്ട പുഴുങ്ങിയതും നേന്ത്രപഴം പുഴുങ്ങിയതും ഒക്കെ കിട്ടിയപ്പോ നല്ല സന്തോഷായ്.
എല്ലം ഒരു ദിവസം കൊണ്ട് തീർക്കാന്ന് കരാർ ഉണ്ടോ എന്നൊക്കെ ചോദിക്കാൻ തോന്നിയെങ്കിലും ആ ചോദ്യത്തെയും ആ ഇടിയപ്പത്തിനൊപ്പം വിഴുങ്ങി.
ആ പൈസയും വാങ്ങി ഞാൻ ഇറങ്ങി.

നേരത്തെ എത്തി ക്യൂവിൽ നിന്ന് പൈസ മാറിയതിനു ശേഷം സെന്റ്രൽ ലൈബ്രറിയുടെ താഴെ പോയ് ഇരുന്നു.
കോഴിക്കോട് നഗരത്തിന്റെ സ്പന്ദനം അറിയാൻ ചെന്ന് ഇരിക്കേണ്ട സ്ഥലമാണിത്.സാംസ്കാരിക
പ്രവർത്തകരും റിയൽ എസ്റ്റേറ്റ് ബ്രോക്കർമ്മാരും ക്ലാസ്സ് കട്ട് ചെയ്തു നടക്കുന്ന ഫ്രീക്കന്മാരും ഒമ്പതെന്ന് പൊതുസമൂഹം വിളിച്ച് കളിയാക്കുന്ന ട്രാൻസ്ജെൻഡേർസ്സും തുടങ്ങി പല തരത്തിലുള്ളവരുടെ സംഗമവേദിയാണിത്.

ഒരു സിഗരറ്റും കത്തിച്ച് ഞാനവിടെ ഇരുന്നു.കിഴക്കോട്ട് നോക്കിയാൽ മിഠായി തെരുവുനെ നോക്കി ഇരിക്കുന്ന ജീവൻ തോമസ് ഉണ്ടാക്കിയ എസ് കെ പൊറ്റക്കാടിന്റെ പ്രതിമ കാണാം.
എല്ലാ പ്രതിഷേധസമരങ്ങളും കൂട്ടായ്മകളും തെരുവ് നാടകങ്ങളും കോലം കത്തിക്കലും കണ്ട് ഈ തെരുവിന്റെ കഥാകാരൻ മൂകസാക്ഷിയായ് ഇവിടെ ഇരിക്കുകയാണെന്ന് തോന്നും.
പോകുന്ന വഴിക്ക് റഹ്മത്ത് ഹോട്ടലിൽ കയറി രണ്ഡ് ബീഫ് ബിരിയാണിയും വാങ്ങി
.അവിടെയും ചില്ലറ ഇല്ലാത്തോണ്ട് ലോട്ടറികടയിൽ കയറി മുന്നൂറു രൂപ കൊടുത്ത് ഒരു സെറ്റ് ലോട്ടറി എടുത്ത് രണ്ടായിരം ചില്ലറയാക്കി
വീട്ടിലെത്തി അമ്മച്ചിയെ തിരഞ്ഞ് കുറേ നടന്നു.
അയൽപക്കത്തെ പരദൂഷണകമ്മിറ്റിയിലാവും എന്ന് കരുതി ഞാൻ അടുക്കളയിൽ കയറി ചായക്ക് വെള്ളം വെച്ച് മുഖം കഴുകാൻ വേണ്ടി ബാത് റൂമിലേക്ക് പോയി.
അവിടേക്ക് കയറിയതും ഞാനാകെ തരുത്ത് നിന്ന് പോയ് അമ്മ ബക്കറ്റിനരികിൽ വീണു കിടക്കുന്നു.
തട്ടി വിളിച്ചു വെള്ളം കുടഞ്ഞു ഇല്ല ബോധം വരുന്നില്ല.
കാർ എടുത്ത് വേഗം പി വി എസ്സ് ഹോസിറ്റലിലേക്ക് കൊണ്ടുപോയി.
ബ്ലോക്കിൽ പെട്ട് എങ്ങിനെയോ അവിടെ എത്തിച്ചു.
ഇ സി ജി യും എക്കോ ടെസ്റ്റും കഴിഞ്ഞ് കിട്ടിയ റിസൾറ്റ് വന്നപ്പോ ഡോക്റ്റർ എന്നെ വിളിപ്പിച്ചു.പേടിക്കണ്ട ചെറിയ ഒരു കാർഡിയാക് അറെസ്റ്റ് ആണു
ഒരു ആൻ ജിയോപ്ലാസ്റ്റി ചെയ്യനമെന്നും പറഞ്ഞു.
മരുന്ന് വാങ്ങാനുള്ള പൈസയേ കയ്യിലൂള്ളൂ
അതു തന്നെ രണ്ടായിരം ആയതോണ്ട് പലരും വാങ്ങുന്നില്ല.
ചേച്ചീനോട് അളിയനെ വിളിച്ച് പൈസ എന്തേലും വാങ്ങി വെക്കാൻ പറഞ്ഞിട്ട് ഉള്ള രണ്ടായിരം ചില്ലറയാക്കാൻ പുറപെട്ടു.
എവിടെയും കിട്ടാനില്ല.
ബൈക്കിൽ പോയ് ഒടുവിൽ രാവിലെ ലോട്ടറി ടിക്കറ്റ് എടുത്ത ഷോപ്പിനു മുന്നിലെത്തി.
അയ്യാ നാ ഉങ്കളെ നെനച്ചിട്ടേ ഇരുന്ത കാലൈലേ എടുത്ത ടിക്കറ്റ് കൊടു സാർ ഉങ്കൾക്ക് പ്രൈസ് അടിച്ചിരുക്ക് ഒന്നും റണ്ടും ഇല്ലൈ എളുപത്തച്ച് ലച്ചം

ഒറ്റ ശ്വാസത്തിൽ അയാൾ ഇതെല്ലാം പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല.
ടിക്കെറ്റ് എടുത്ത് മാച്ച് ചെയ്ത് കാണിച്ച് തന്നപ്പോ കിലുക്കത്തിലെ ഇന്നസ്സെന്റിനെ പോലെ ചിരിക്കണോ കരയണോ എന്ന് പിടിത്തം കിട്ടണില്ല
ബാകി ഒൻപത് ടിക്കറ്റിന്റെ ആശ്വാസസമ്മാനമായ തൊണ്ണൂറായിരം വാങ്ങി ഹോസ്പിറ്റലിലേക്ക് പോയി.
അളിയനും ചേച്ചീം കാര്യം അറിഞ്ഞപ്പോ നല്ല സന്തോഷം.
ആൻസിയെ വിളിച്ച് കാര്യം പറഞ്ഞു
അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ് സുഖായാൽ വീട്ടുകാരെ കൂട്ടി കാണാൻ വരാമെന്ന് പറഞ്ഞുറപ്പിച്ചു.

എങ്കിലും ഒന്നു കൂടെ ഉറപ്പിക്കാൻ അന്ന് തന്നെ വൈകിട്ട് ആൻസീന്റെ അച്ഛനെ പോയ് കാണാൻ തീരുമാനിച്ചു.
പുള്ളി ആദ്യം ഗൗരവം നടിച്ചെങ്കിലും പിന്നെ സൗമ്യമായ് പറഞ്ഞു.
നിനക്ക് ലോട്ടറി അടിച്ച പൈസ കണ്ടാണു ഞാൻ കെട്ടിച്ച് തരാൻ സമ്മതിച്ചത് എന്ന് കരുതണ്ട ന്റെ മോൾടെ സന്തോഷാ നിക്ക് വലുത്.
ആയിക്കോട്ടെ എന്ന് പറഞ്ഞ് അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോ ഉള്ളിൽ സന്തോഷവും നിറഞ്ഞാടുകയായിരുന്നു

പണത്തിനു മുകളിൽ പറക്കാൻ ഒരു പരുന്തുമില്ല എന്ന ശാസ്ത്രം സത്യം തന്നെ
അന്നും ഇന്നും എന്നും
അന്നും ഇന്നും എന്നും
Suresh raj P

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക