Slider

കർക്കിടക പുലരി

0
കർക്കിടക പുലരി
കർക്കിട രാത്രിതൻ കൂരിരുട്ടിൽ
ഞെട്ടിയുണർന്നുഞാൻ നോക്കിടുമ്പോൾ
മുറ്റത്തുപെയ്യുന്ന ആ മഴയിൽ
ഇടിമിന്നൽക്കാറ്റിന്റെ ആരവത്തിൽ
എന്നുടെ ഓലപ്പുര കരഞ്ഞു
കണ്ണുനീർ ഇറ്റിറ്റായി വീഴിക്കുന്നു
പാത്രത്തിൽ വേദന നിറച്ചുകൊണ്ട്
സാന്ത്വനം നൽകുന്നു എന്റെയമ്മ
കരകവിഞ്ഞൊഴുകുന്ന ആറുകളും
കടലമ്മ നൽകുന്ന ചാകരയും
ഓർമ്മകൾ കെട്ടിയ ഉഞ്ഞാലിൽഞാൻ
ആഞ്ഞൊന്ന് ആടി തിരിച്ചുവന്നു
ഒരുനേരം പുകയുന്ന അടുപ്പുകല്ലും
വയറിൽ മുറുകുന്ന ഒറ്റമുണ്ടും
മണ്ണെണ്ണ വിളക്കിൻ വെളിച്ചത്തിൽഞങ്ങൾ
മഴ തോർന്ന നാളെയെ സ്വപ്നംകണ്ടു
....
എല്ലാമറിയുന്ന കർക്കിടകം
വെറുതെ നെടുവീർപ്പിടുന്ന കേട്ടു
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
പ്രതീക്ഷകൾ നൽകി കടന്നുപോയി....
ഇന്നുമാ കർക്കിടക ഓർമ്മകളിൽ
തെളിയാറുണ്ടെന്നുടെ ബാല്യകാലം
........
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo