മഴ
------
ഒരു വേഴാമ്പലിനെ പോല്‍
കാത്തിരിക്കുന്ന എന്‍ മനസ്സിലേക്ക്
ചാറ്റല്‍ മഴയായ് നീ പെയ്തിറങ്ങിയപ്പോള്‍..
------
ഒരു വേഴാമ്പലിനെ പോല്‍
കാത്തിരിക്കുന്ന എന്‍ മനസ്സിലേക്ക്
ചാറ്റല്‍ മഴയായ് നീ പെയ്തിറങ്ങിയപ്പോള്‍..
പുതു മണ്ണില്‍ മുളപൊട്ടുന്ന
പുല്‍നാമ്പു പോലെ
നീയേകിയ നീഹാര ബിന്ദുക്കള്‍ നെറ്റിയില്‍ ചാര്‍ത്തി ഞാന്‍ പുഞ്ചിരിതൂകി..
പുല്‍നാമ്പു പോലെ
നീയേകിയ നീഹാര ബിന്ദുക്കള്‍ നെറ്റിയില്‍ ചാര്‍ത്തി ഞാന്‍ പുഞ്ചിരിതൂകി..
പൂത്തു തളിര്‍ക്കാന്‍ തുടങ്ങിയെന്‍ സ്വപ്നങ്ങളപ്പോള്‍..
എന്തിനെന്നറിയില്ല..
പൊടുന്നനെയൊരു നാള്‍,
ആര്‍ത്തലച്ചെത്തീ നീയൊരു ഇടവപ്പാതി പോല്‍;
കടപുഴക്കിയെറിഞ്ഞൂ എന്‍റെ മോഹങ്ങളെല്ലാം..
പൊടുന്നനെയൊരു നാള്‍,
ആര്‍ത്തലച്ചെത്തീ നീയൊരു ഇടവപ്പാതി പോല്‍;
കടപുഴക്കിയെറിഞ്ഞൂ എന്‍റെ മോഹങ്ങളെല്ലാം..
ഒരു മിന്നല്‍ പിണര്‍പോലെ ജ്വലിച്ച നിന്‍ മിഴി മുനയേറ്റ് വാടിക്കരിഞ്ഞു പോയി ഞാനപ്പോള്‍..
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക