Slider

സുന്ദരികളെ സൃഷ്ടി.

0
സുന്ദരികളെ സൃഷ്ടി.
^^^^^^^^^^^^^^^^^^^^^
.: ചുറ്റിപ്പിണഞ്ഞു കിടന്ന് ഉറങ്ങുകയായിരുന്ന
എന്റ്റെ
തലയിൽ
ആ സുന്ദരി വിരലുകൾകൊണ്ട് തഴുകി പതിയെ എന്നെയുണർത്തി .
എന്നെ പിടിച്ചുകൊണ്ടു പതിയെ അവൾക്ക് ഇഷ്ടപ്പെട്ട വഴികളിലൂടെ
വലിച്ചു കൊണ്ടു പോകാൻ തുടങ്ങി . ഞാൻ ആ കൈകളിൽ മയങ്ങി കിടന്നു ഊടുവഴികളിലൂടെ കൊണ്ടു പോയി . ഒരാലസ്യത്തിൽ അവൾ
എന്റ്റെ ശിരസ്സും മുഖവും അധരം കൊണ്ട് നുകർന്ന് ഉറിഞ്ചിക്കുടിച്ചു .
പുളകം കൊണ്ടെൻ ഉടലാകെ
കോരിത്തരിക്കുന്നത് ഞാനറിഞ്ഞു
ഇതുവരെയറിയാത്ത ലാസ്യരസം
എന്നിൽ നിറയെ അവൾ
കാലുകൾ കൊണ്ടെന്നെ അമ്മാനമാട്ടാൻ
തുടങ്ങി .
വെട്ടി വിറച്ചു ഞാൻ
നൃത്തമാടാൻ തുടങ്ങി
ഹായ്....ഓരോ ഉയർച്ച താഴ്ച്ചകളിലും
പൊട്ടിത്തരിച്ച ഞാൻ താഴെ കിടന്നു
തേങ്ങിയും ഞരങ്ങിയും ഞെരിഞ്ഞു മാറുന്ന മിനുസമേറും തുണികളെ കണ്ടില്ല ഓരോ താഴ്ചയിലും കെട്ടിപ്പിണയും എന്നുടലാകെ തുണികളിൽ പെട്ടില്ലാതാകും പോലെ .
പതിയെ
പതിയെ അവൾ കാലുകളുടെ അമ്മാനാട്ടം നിറുത്തി ഒരുതളർച്ചയിൽ
ഞാൻ കിടന്നപ്പോൾ അവൾ കൈയ്യിലെടുത്ത കത്രികയാൽ
നിഷ്കരുണം എന്നുടൽ വെട്ടിമുറിച്ചു .
ഞാനലറിക്കരഞ്ഞു
ഞാൻ പിടഞ്ഞു
തിരിഞ്ഞു പോലും നോക്കാതവൾ
തയ്ച്ചു തീർത്ത സുന്ദരി ഉടുപ്പുമായി
നിർവൃതിയോടെ എണീറ്റുപോയി .
VG .വാസ്സൻ
പുതിയ അംഗങ്ങൾക്കും
വായിക്കാത്തവർക്കും വേണ്ടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo