***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ *****
(ഭാഗം പതിമൂന്ന്)
(ഭാഗം പതിമൂന്ന്)
കണ്ണുനീർ വന്നു മൂടിയത് കാരണം ജേക്കബ് തരകന് ചുറ്റുപാടും എന്താണു നടക്കുന്നതെന്ന് അറിയാൻ കഴിഞ്ഞില്ല. മിഴികൾ തുടച്ച് വിങ്ങുന്ന ഹൃദയവുമായി അവനെ കണ്ണുനിറയേക്കണ്ടു. ഡോ. തോബിയാസ് ഒന്നും പറയാനാവാത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു. വിശ്വസിക്കുവാൻ കഴിയുന്നില്ല. ജാനമ്മ ഹൃദയഭാരത്തോടെ അവനെ നോക്കി നിന്നു. അവരുടെ ഹൃദയം പടപടാന്നു മിടിക്കുന്നുണ്ടായിരുന്നു. ഇതിനോടകം തരകന്റെ ഒളിച്ചോടിപ്പോയ മകനാണ് ഇപ്പോൾ വന്ന കളക്ടറെന്നു അവിടെ മുഴുവൻ പരന്നു കഴിഞ്ഞു.ചടങ്ങുകൾ മുഴുവനും കഴിഞ്ഞു. എല്ലാവരും ഡോക്ടർ തോബിയാസിനും ആസ്പത്രിയ്ക്കും ആശംസകൾ നേർന്നു ചെറിയ പ്രസംഗങ്ങളിൽ അവരിൽ ഏൽപ്പിച്ച ഉത്തരവാദിത്വം അവസാനിപ്പിച്ചു. അവസാനം സമാപന പ്രസംഗത്തിന്നും, നന്ദി പറയാനുമായി ഡോക്ടർ തോബിയാസ് മൈക്കു കൈയ്യിലെടുത്തു.
" ബഹുമാനപ്പെട്ട സദസ്സിനും, വേദിയിലുള്ള എല്ലാ ധന്യ വ്യക്തിത്വങ്ങൾക്കും പ്രത്യേകമായി നമ്മുടെ കോട്ടയം ജില്ലാ കളക്ടർ ശ്രീ ഏലിയാസ് ജേക്കബ് ഐഎഎസിനും വിനയ പുരസ്സരം നന്ദി പറയുന്നു. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, ഈ ചടങ്ങുകൾക്ക് ഇവിടെ എത്തിയത് ദൈവഹിതമാണെന്നും, ദൈവം ചിലപ്പോൾ ചില മധുര പ്രതികാരങ്ങൾ മനുഷ്യനോട് ചെയ്യാറുണ്ട്. അങ്ങനെയുള്ള ഒരു പകരംവീട്ടലാണ് ഇന്നിവിടെക്കണ്ടത്. എന്നേയും, എന്റെ ഇളയവരായ സഹോദരങ്ങളേയും മെഡിസിന് പഠിപ്പിക്കാൻ വിടുമ്പോൾ, ഒരു കാര്യം മാത്രമേ എന്റെ ചാച്ചൻ, ശ്രീ ജേക്കബ് ഏലിയാസ് തരകൻ പറഞ്ഞുള്ളു.
"നമുക്ക് ദൈവം വാരിക്കോരിത്തന്നിട്ടുണ്ട്.അതുകൊണ്ട് അതിൽ നിന്നും മറ്റുള്ളവർക്കും ഒരു പങ്ക് നല്കണം.അതു പണമായി കൈയ്കളിൽ എത്തിയാൽ നശിക്കപ്പെടുവാൻ ഇടവരും അതു പാടില്ല. പകരം കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായി നല്ല ആതുരസേവനം ലഭ്യമാക്കണം. കിലോമീറ്ററുകൾ താണ്ടി രോഗികളേയും കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്കും, പാലായിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്ന അവസ്ഥ കുറയണം അതിനായ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരാസ്പത്രി നമുക്ക് രാമപുരത്ത് ഉണ്ടാക്കണം അവിടെ എന്റെ മക്കൾ സേവനം ചെയ്യണം"
"അതിനാണ് എന്റെ ഉപരിപഠനം അമേരിക്കയിൽ നടത്തിയത്.അതിൽ എനിക്ക് അതിയായ സന്തോഷവും, ചാച്ചന്റെ ആഗ്രഹം പോലെ പ്രവർത്തിക്കുമെന്നും ഞാനീ ജനക്കൂട്ടത്തെസാക്ഷിയാക്കി വാഗ്ദാനം ചെയ്യുന്നു. നമ്മുടെ ഈ ഏലിയാസ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിന്റേയും, ഏലിയാസ് എന്നു പേരുള്ള രാമപുരത്തെ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ സ്ഥാപനങ്ങളുടേയും, ചിക്കമംഗ്ലൂരിലേയും, ദക്ഷിണ കന്നഡയിലെ കുന്താപുരത്തേയും ഞങ്ങളുടെ റബ്ബർ തോട്ടങ്ങളുടെ ഉടമസ്ഥനും, പണ്ട് സ്ക്കൂൾ ഫൈനൽ ഫസ്റ്റ് ക്ലാസിൽ പാസായി കോട്ടയം സി എം എസ് കോളേജിൽ ചേർന്നു പഠിക്കണമെന്നാഗ്രഹം പറഞ്ഞ തന്റെ സഹോദരനും,പിതാവിന്റെ ആദ്യ ഭാര്യ യശ:ശരീരയായ ശ്രീമതി മോളമ്മയെന്ന മേരിക്കുട്ടിയിൽ ജനിച്ച മൂത്ത പുത്രൻ ഏലിയാസ് ജേക്കബ് എന്ന ഞങ്ങളുടെ കുഞ്ഞാഞ്ഞയെ എന്റെ അമ്മയും, അവരുടെ അമ്മയും ചേർന്നു നടത്തിയ ഒരു വലിയ തെറ്റിദ്ധരിപ്പിക്കലിന്റെ പേരിൽ വളരെ ക്രൂരമായി അതിക്രൂരമായി എന്റെ ചാച്ചൻ തെങ്ങിൽ കെട്ടിയിട്ടു തല്ലി കൊല്ലാക്കൊല ചെയ്തു. കാരണം എന്റെ ചാച്ചന് കള്ളം പറയുന്നതും, മോഷ്ടിക്കുന്നതും, അങ്ങനെ ചെയ്യുന്നവരെ വച്ചുപൊറുപ്പിക്കുന്ന സ്വഭാവം ഇല്ല എന്നതായിരുന്നു. എങ്കിലും അല്പമൊക്കെചില്ലറ പൈസ ആരും കാണാതെ എടുത്തിരുന്നത് ഈ ഞാൻ തന്നെയായിരുന്നു. അന്ന് ഞങ്ങളുടെ കാര്യസ്ഥന്റെ കാരുണ്യം കുഞ്ഞാഞ്ഞയെ കെട്ടഴിച്ചുവിട്ടു. വീട്ടുവേലക്കാരി ആയിരുന്ന കുഞ്ഞാഞ്ഞ മറിയമ്മച്ചി എന്നു വിളിക്കുന്ന സ്ത്രീയുടെ കാരുണ്യം അവർ തന്റെ ചില്ലറ സമ്പാദ്യം സൂക്ഷിച്ചു വയ്ക്കുന്ന പണക്കുടുക്കയുടെ രൂപത്തിൽ കുഞ്ഞാഞ്ഞയുടെ കൈയ്കളിൽ എത്തിയപ്പോൾ ആ പാവം ജീവനും കൊണ്ടോടി എങ്ങോട്ടെന്നറിയാതെ. ഒരു പാടന്വേഷിച്ചു ഞങ്ങൾ കണ്ടു കിട്ടിയില്ല. അന്നെന്റെ ചാച്ചൻ ഒരു ഉറച്ച തീരുമാനമെടുത്തു. തന്റെ എല്ലാ സ്വത്തുക്കളുടേയും അൻപത് ശതമാനം മൂത്ത പുത്രൻ ഏലിയാസിന്റെ പേരിൽ എഴുതി വച്ചു. തന്റെ മരണം വരെ അവൻ തിരിച്ചു വന്നില്ലെങ്കിൽ വരുന്നതുവരെ അതു നോക്കി സംരക്ഷിക്കാൻ ബാക്കിയുള്ള മക്കളെ ചുമതലപ്പെടുത്തി. അവർക്കും കഴിഞ്ഞില്ലെങ്കിൽ കോട്ടയത്തുള്ള എല്ലാ അനാഥാശ്രമങ്ങൾക്ക് അത് ചെന്നുചേരുമെന്നും. കൂടാതെ എന്നെന്റെ മകൻ തിരിച്ചു വരുന്നോ അന്നേ നിനക്ക് എന്റെ ഭാര്യയായി എന്റെ കൂടെ ജീവിക്കാൻ അനുവാദമുള്ളു എന്ന് ഞങ്ങളുടെ അമ്മയോട്... ദാ... നിൽക്കുന്ന ജാനമ്മയോടും പറഞ്ഞു. അന്നു കൊട്ടിയടച്ചതാണ് അപ്പന്റെ കിടപ്പുമുറി. ഇന്നുവരെ അമ്മയ്ക്ക് വേണ്ടി അത് തുറന്നിട്ടില്ല.ഇനിയെത്ര കാലം എന്ന് ഞങ്ങൾ മക്കൾ മൂന്നു പേരും കാത്തിരുന്നു. ഇന്ന് അതിന് അവസരം ദൈവം തന്നിരിക്കുന്നു. ആ മകൻ തിരിച്ചു വന്നിരിക്കുന്നു. ഇവിടെ തന്റെ ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടകനായി, ലോകത്തിൽ തന്നെ ആദ്യ സംഭവമായിരിക്കുമിത്. താനറിയാത്ത തന്റെ ഹോസ്പിറ്റലിന്റെ ഉത്ഘാടനത്തിന് ക്ഷണിച്ചിട്ടു വരുന്ന ആദ്യത്തെ മുതലാളി.... ഇതാണ് ഈയിരിക്കുന്ന നമ്മുടെ ജില്ലാ കളക്ടർ ശ്രീ ഏലിയാസ് ജേക്കബ് ഐ എ എസ്. ഞങ്ങളുടെ കുഞ്ഞാഞ്ഞ. ഇതാണ് ഞാൻ പറഞ്ഞ ദൈവത്തിന്റെ മധുര പ്രതികാരം. "തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ല് ആയെന്ന ദൈവവചനത്തിന്റെ പുതിയ ഒരേട്..... "
ഡോ.തോബിയാസ് തന്റെ വികാരനിർഭരമായ പ്രസംഗം അവസാനിപ്പിച്ചു. വേദിയിലിരുന്ന തന്റെ സഹോദരനെ കെട്ടിപ്പിടിച്ചു. സദസ്സിൽ നിന്നും കരഘോഷങ്ങൾ ഉയർന്നു കൊണ്ടിരുന്നു. ഏലിയാസ് സദസ്സിലേക്ക് നോക്കി.അപ്പാജിയും കുടുംബവും നിറകണ്ണുകളോടെ കൈയ്യടിയുന്നു, ജാനമ്മ റോസിലിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നു, തരകൻ സദസ്സിനിരിക്കാൻ കെട്ടിയ പന്തലിന്റെ തൂണിൽ ചാരി നിൽപ്പുണ്ട്. അടുത്തു നിന്ന കറിയാച്ചൻ അയാളുടെ പുറത്ത് മെല്ലെ തഴുക്കുന്നു.. എലിയാസ് മൈക്ക് കൈയ്യിലെടുത്തു മെല്ലെ സംസാരിക്കാൻ തുടങ്ങിയപ്പോൾ സദസ് മെല്ലെ ശാന്തമായി. ഡോ. തോബിയാസ് നിർത്തിയിടത്തു നിന്നും അവൻ തുടർന്നു.
"എങ്ങോട്ടോ ഓടിയെന്നു മാത്രമേ ഇവർക്കറിയൂ... "
പിന്നെ നടന്നെ തെന്തെന്നവൻ ചുരുക്കിപ്പറഞ്ഞു. അവസാനം വേദിയിലേക്ക് അപ്പാജിയേയും കുടുംബത്തേയും അവൻ ക്ഷണിച്ചു കൊണ്ട് വന്നു എന്നിട്ട് വികാരഭരിതനായ് പറഞ്ഞു.
"അപ്പാജീ....ഇദു നന്ന കുടുംബ, ഇവരു നന്ന ഒഡെ ഹുട്ടിതവരു..ജന്മകൊട്ട തംതേ, ചിക്കമ്മ, ഇവരന്നു തോരിസികൊഡുവുദക്കാഗി...നാനു നാലക്കു ദിനദ സമയവന്നു കേളിദേ.... ആദരു ഹെത്ഥവര പ്രീതി കൊട്ടവരു നീവേ... നാനു കളക്ടറാഗലു നീവേ കാരണ ഇദികേനു കൊട ബേക്കു നിമിഗെ...നാനു ഹേളമ്മാ..."
(ഇതാണ് എന്റെ കുടുംബം, ഇവരാണ് അപ്പാജി... എന്റെ കൂടപ്പിറപ്പുകൾ. ഇതാണ് ജന്മം തന്ന അപ്പനും, ചെറിയമ്മയും. ഇവരെ കാണിച്ചു തരാനാണ് ഞാൻ നാലു ദിവസത്തെ സമയം ചോദിച്ചത്..... എങ്കിലും എനിക്ക് അപ്പന്റെയും, അമ്മയുടെയും, സ്നേഹം തന്നത് നിങ്ങളാണ്. നിങ്ങളു കാരണമാണ് ഞാൻ കളക്ടറായതും.... ഇതിനു ഞാനെന്താണ് പകരം തരേണ്ടത്.... പറയൂ അമ്മാ... )
അപ്പാജിയും അമ്മയും മുഖത്തോട് മുഖം നോക്കി പിന്നെ രണ്ടാളും വേദിയിൽ നിന്നു താഴെയിറങ്ങി തരകന്റെയും ജാനമ്മയുടേയും അടുത്തുവന്നു അവരുടെ കൈയ്കളിൽ പിടിച്ചു കൊണ്ട് വേദിയിലേക്ക് നടന്നു. സദസ്സിലുള്ളവർ ആകാംഷഭരിതരായി കാത്തു നിൽക്കുന്നു. എന്താണ് ഇവിടെ സംഭവിക്കുന്നതെന്നു കാണാൻ. വേദിയിലെത്തിയ ഗൗഡർ ഏലിയാസിന്റെ കൈയ്യിൽ പിടിച്ചു തരകന്റെയും, ജാനമ്മയുടേയും കൈയ്കളിൽ അവന്റെ കൈയ്കൾ വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.
" ജേക്കബ് തരകനവരേ ഇദാ.... നിമ്മ മഗ ഇന്നാദരു ചന്നാഗി നോഡികൊള്ളി..... ജാനമ്മയവരെ നീവൂ... ഒംതു തപ്പുമാഡിദേ..... അമ്മയെംതരെ നാവു മക്കളന്നു ഹത്ഥു തിംഗളു ഗർഭവന്നു ഹൊത്ഥു ഹെരിഗെ മാഡുവുദല്ല കെലസ.. അദു ജന്മ,ജന്മഗള പുണ്യ,
പ്രീതി സുമനസ്സു, ത്യാഗ, ഇവഗളുയാവ ഹെണ്ണിന ഹത്തിരവിദേയോ അവരു നിജവാദ തായ്.... തായില്ലദ ഒബ്ബ മഗനിഗേ.... നീവു ഈത്തരഹ യാവ മൂല്യഗളു കൊഡലില്ല.... ആദരെ നിമ്മബഗ്ഗേ, ഇവന അപ്പനബഗ്ഗേ എഷ്ടു ഗൗരവദിംത ഇവനു നുടി തരുഗൊത്ഥാ.... അദു ഇവന ഹെത്ഥ ഹൊട്ടയ ഗുണ.... ഇവന ചിക്കമ്മനാഗിരലു നീനു പുണ്യമാടിരബേക്കു....''
പ്രീതി സുമനസ്സു, ത്യാഗ, ഇവഗളുയാവ ഹെണ്ണിന ഹത്തിരവിദേയോ അവരു നിജവാദ തായ്.... തായില്ലദ ഒബ്ബ മഗനിഗേ.... നീവു ഈത്തരഹ യാവ മൂല്യഗളു കൊഡലില്ല.... ആദരെ നിമ്മബഗ്ഗേ, ഇവന അപ്പനബഗ്ഗേ എഷ്ടു ഗൗരവദിംത ഇവനു നുടി തരുഗൊത്ഥാ.... അദു ഇവന ഹെത്ഥ ഹൊട്ടയ ഗുണ.... ഇവന ചിക്കമ്മനാഗിരലു നീനു പുണ്യമാടിരബേക്കു....''
(ജേക്കബ് തരകൻ.... ഇതാ നിങ്ങളുടെ മകൻ ഇനിയെങ്കിലും നല്ലവണ്ണം നോക്കിക്കോളു... ജാനമ്മേ.... നിങ്ങൾ ഒരു തെറ്റു ചെയ്തു .. അമ്മയെന്നാൽ മക്കളെ പത്തു മാസം ചുമന്നു പ്രസവിക്കുന്ന പണിയ...അത് ജന്മജന്മാന്ദര പുണ്യം...! പ്രേമം, സന്മനസ്സ്, ത്യാഗം... ഇതെല്ലാം ഏത് പെണ്ണിനുണ്ടോ അവരാണ് സത്യത്തിൽ അമ്മ ...! അമ്മയില്ലാത്ത ഒരു മകന് നിങ്ങൾ ഈ മൂല്യങ്ങൾ ഒന്നും കൊടുത്തില്ല എന്നിട്ടും നിങ്ങളേക്കുറിച്ചും, ഇവന്റെ അപ്പനേക്കുറിച്ചും എത്ര ബഹുമാനത്തോടെയാണ് സംസാരിച്ചെതെന്നറിയുമോ...? അത് ഇവനെ പെറ്റ വയറിന്റെ ഗുണം ഇവന്റെ ചെറിയമ്മയായിരിക്കുവാൻ നിങ്ങൾ പുണ്യം ചെയ്തിരിക്കണം )
ജേക്കബ് തരകൻ തന്റെ മകനെ മുറുകേ പുണർന്നു നിറുകയിൽ ചുംബിച്ചു.' അവന്റെ കാലു പിടിക്കാൻ തുനിഞ്ഞ ജാനമ്മയെ ലക്ഷ്മിയമ്മ തടഞ്ഞു
"ബേഡ ജാനമ്മയവരെ ഒംതു തായി.... യാവത്ഥു മഗന കാലിഗേ ബീള ബാരദു... അദു യാവത്ഥു സരിയല്ല... അ ദു പാപ നന്ന മഗനൊബ്ബ പാപിയാഗലു നാവു ബിഡുവു ദില്ല അദു നമ്മിംദ നോഡലു സാധ്യവില്ലമ്മ.. ..."
( വേണ്ട ജാനമ്മേ... ഒരമ്മ ഒരിക്കലും മകന്റെ കാലു പിടിക്കരുത്... അത് ഒരിക്കലും ശരിയല്ല അത് പാപമാണ് എന്റെ മകനൊരു പാപിയാകാൻ ഞങ്ങളനുവദിക്കില്ല .. അത് ഞങ്ങൾക്ക് കാണാൻ കഴിയില്ല..)
ജാനമ്മ വിഷമത്തോടെ അവന്റെ കൈയ്കൾ പിടിച്ചു തന്റെ മുഖത്തോടു ചേർത്തു .അവൻ അവരെ രണ്ടു പേരേയും ചേർത്തു പിടിച്ചു പറഞ്ഞു.
"ആരു പറഞ്ഞു എനിക്കമ്മയില്ലെന്ന് പെറ്റമ്മയില്ലെങ്കിലും...ദേ.... രണ്ടമ്മമാരെ എനിക്ക് ദൈവം തന്നു എനിക്കിതുമതി ഈ സ്നേഹം മതി... ജാനമ്മച്ചി 'എന്നോടന്നത് ചെയ്തില്ലായിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ ഇതുപോലൊരു അമ്മയെ കിട്ടില്ലായിരുന്നു. അപ്പാജിയേയും. നാടും, വീടും വിട്ട ഭാഷയുമറിയാത്ത ഒരു അനാഥന് സ്നേഹവും, വാത്സല്യവും വയറുനിറയെ ഭക്ഷണവും, വിദ്യാഭ്യാസവും നല്കിയ ഇവരേ പോലെയുള്ളവരാണ് ലോകത്തിനു മാതൃക ..."
അവൻ ലക്ഷ്മിയമ്മയുടെ നെറ്റിയിൽ ചുംബിച്ചു
തന്റെ സഹോദരങ്ങളെ അടുത്തു ചേർത്തു നിർത്തിക്കൊണ്ട് ചിന്നപ്പയേയും, ഭാര്യ സുമയേയും കാട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു
'' ദേ... ഇനി മുതൽ നിങ്ങൾക്ക് ഒരു മൂത്ത ചേട്ടനും ചേടത്തിയമ്മയും കൂടിയുണ്ട് ചിന്നപ്പണ്ണനും, സുമച്ചേച്ചിയും.."
അങ്ങനെ വികാരനിർഭരമായ കൂടിച്ചേരലിന്റെ അന്ത്യത്തി നൊടുവിൽ ജാനമ്മ തരകനെ നോക്കിപ്പറഞ്ഞു.
"ദേ... മനുഷ്യ സമയമെന്തായെന്നറിയോ ...? വെശക്കുന്നു വീട്ടിൽ പോയന്തെങ്കിലും വിഴുങ്ങണ്ടേ.... കുന്തം പോലെ നിക്കാണ്ട് വണ്ടിയെടുക്ക്... അല്ല പിന്നെ.... "
അവരുടെ വർത്തമാനം കേട്ട് ബാക്കിയുള്ളവരെല്ലാം പൊട്ടിച്ചിരിച്ചു. തരകന്റെ മനസ്സിലെ വലിയെരു ദു:ഖക്കാർമേഘം പെയ്തൊഴിഞ്ഞു. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. വീട്ടിലെത്തി. കുറേ വർഷങ്ങൾക്കു ശേഷം ആ കുടുംബത്തിൽനിന്നും, തമാശകളും, പൊട്ടിച്ചിരികളുമുയർന്നു. അന്ന് അവർ അവിടെ താമസിച്ചു.രാത്രിയിൽ അമ്മമാർ ചേർന്ന് മൂത്ത മകന്റെ കല്യാണം വേഗം നടത്തിക്കൊടുക്കുവാൻ തീരുമാനിച്ചു. ഇനി മടിക്കേരിയിൽ നിന്നും വരുന്നത് കളക്ടറുടെ വിവാഹത്തിനായിരിക്കുമെന്ന് അമ്മ പറഞ്ഞപ്പോൾ ,പെണ്ണു കാണിക്കുന്നതിന്റെ ഉത്തരവാദിത്വം സുമയും, റോസിലിയും ഏറ്റെടുത്തു. പിറ്റേന്നു രാവിലെ അവർ പോകുവാൻ തയ്യാറയി. അപ്പോൾ ഒരു ചുമട് കെട്ടുമായി പൂമുഖത്തേക്ക് ജാനമ്മ വന്നു.
"കുറച്ച് അച്ചാറും, അവിലോസുണ്ടയും, അച്ചപ്പോം, ശർക്കരവരട്ടീതുമാ... ഇതാ...വണ്ടീലേക്കു വച്ചേക്കെടാ ...പീറ്ററെ.."
പീറ്റർ അത് ഭംഗിയായി ചെയ്തു. അപ്പനേയും ജാനമ്മയേയും അവൻ തന്റെ വസതിയിലേക്കു ക്ഷണിച്ചു. അവർ അടുത്തു തന്നെ എത്താമെന്നുറപ്പുകൊടുത്തു സന്തോഷത്തോടെ അവരെ യാത്രയാക്കി.. ഏലിയാസ് തന്റെ ഔദ്യോഗിക വാഹനത്തിൽ കയറി അവരെ നോക്കി കൈയ് വീശിക്കാണിച്ചു. ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു സൈറൺ മുഴക്കി പാഞ്ഞ് പോയി.... അത് കണ്ണിൽ നിന്നും മറയുന്നവരെ തരകൻ നോക്കി നിന്നു... പിന്നെ അഭിമാനത്തോടെ പറഞ്ഞു
" ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ "
ശുഭം
ബെന്നി ടി ജെ
" ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ "
ശുഭം
ബെന്നി ടി ജെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക