Slider

പവിഴം

0
ഒരിക്കലും പൊട്ടിക്കരയില്ലെന്നും പറഞ്ഞെന്റെ വാലായി കൂടിയ പൊട്ടി പെണ്ണാണിന്ന് നില വിളിച്ചും കൊണ്ടെന്റെ നെഞ്ചിലേക്ക് വീണതും എന്നെ അമ്പരപ്പിച്ചതും..
ഞനൊരു വണ്ടി ആക്സിഡന്റിൽ പെട്ട് വലിയ പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോളായിരിന്നത്..
വീട്ടിലിരിക്കും നേരത്ത് അവളെ ഓരോന്നും പറഞ്ഞു വട്ടു പിടിപ്പിച്ചാൽ എലി പോലെ ഇരുന്ന അവൾ ഇടക്ക് പുലി പോലെ വരും ചീത്ത വിളിക്കും കഥകളി നടത്തും
വീണ്ടും അടുക്കളയിലേക്ക് കയറിയപ്പോവും...
അന്നേരം എനിക്ക് തോന്നാറുണ്ട് കണ്ട സീരിയലെല്ലാം കണ്ടു പെണ്ണു വഷളാകുന്നുണ്ടെന്ന്..
വീട്ടിൽ എന്റെ ദേഷ്യങ്ങളും അവളുടെ ദേഷ്യങ്ങളും നേർക്ക് നേർ പലവട്ടം ഏറ്റു മുണ്ടാറുണ്ട്...
നാശ നഷ്ടങ്ങളുടെ കണക്കിൽ എന്റെ മൊബൈലും അവളുടെ മേക്കപ്പ് ബോക്സും പേന, ചീപ്പ്, ഗ്ലാസുകൾ, പാത്രങ്ങൾ അങ്ങനെ എല്ലാം കടന്നു വരാറുണ്ട്..
ഇതെല്ലാം പിന്നീട് കുറിച്ച് വെക്കാറുമുണ്ട്..
പിണക്കം തീർന്നാൽ അതിന്റെ പൈസ ഓർത്ത് ഞങ്ങളിരുവരും സങ്കടപെടാറുമുണ്ട്..
ഞാൻ എന്തേലും പറഞ്ഞാൽ അതിന്റെ മറുപുറമെപ്പോഴും വായിക്കുന്നവൾ..
ഞാൻ ഒന്നു പറയുമ്പോൾ അതിനെല്ലാം തറുതല മാത്രം പറയുന്നവൾ..
ഓരോന്നും പറഞ്ഞെന്നെ തല പ്രാന്തു പിടിപ്പിക്കുന്നവൾ..
സ്നേഹം തെല്ലളവോളം മാത്രം പുറത്തു കാട്ടുന്നവൾ..
ഇന്നിതാ ഇപ്പോൾ എന്നെപ്പോലും അത്ഭുതപെടുത്തി കൊണ്ട് എന്റെ നെഞ്ചിൽ വീണു തേങ്ങി കരഞ്ഞു കൊണ്ടിരിക്കുന്നു...
എന്റെ മുഖം അതുവരെ കാണാത്ത പോലെ അവൾ ഏറെ നേരം തിരിച്ചും മറിച്ചും നോക്കി എന്റെ കൈകൾ ചേർത്തു നെഞ്ചിലേക്ക് വെച്ചവൾ വീണ്ടും പൊട്ടി കരഞ്ഞു കൊണ്ടിരുന്നു
അവളുടെ ഈ കരച്ചിൽ കണ്ട് അന്തം വിട്ട് അതിലേ കടന്നു പോകുന്ന ആളുകളെ കണ്ടപ്പോൾ.. ഞാൻ കൈ പിടിച്ചൂരിയെടുത്തു..
പിന്നെ അലിവോടെ ഞാനവളെ ചേർത്തു പിടിച്ചു കൊണ്ട് '' എന്താ ഇത് കൊച്ചു കുട്ടികളെ പോലെ എന്ന് പറഞ്ഞവളെ സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു..
ഇടയിൽ ഞാനവളോട് പറഞ്ഞു '' അതിനെനിക്ക് ഒന്നും പറ്റിയില്ലല്ലോ ഇപ്പോ '
' 'ഇനി അഥവാ ഞാൻ ഇല്ലാതായാലും നീ ജീവിക്കണ്ടേ' അതിനുള്ള കരുത്തെന്നും മനസ്സിന് കൊടുക്കണം'' ഇതൊക്കെ പറഞ്ഞവളെ മനസ്സിലാക്കുമ്പോളായിരുന്നു
അവൾ എന്റെ '' 'കരണം അടിച്ചു പൊളിച്ചത്..
ആ ശബ്ദം കേട്ട് അവിടെ ഉണ്ടായിരുന്നവർ തിരിഞ്ഞു നോക്കി' അവൾ മുഖവും പൊത്തി വേഗം പുറത്തേക്കോടി..
അവളുടെ ആ പോക്ക് കണ്ട് ഞാൻ കവിളിൽ നിന്ന് കയ്യെടുത്തു..
എനിക്കൊരു പേടിയും വിഷമവും വന്നു തുടങ്ങി ഞാനവളുടെ പിറകെ ചെന്നു..
അന്നേരം അവൾ ആരും ഇല്ലാത്ത ഒരിടത്ത് നിന്ന് പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുന്നതാണ് ഞാൻ കണ്ടത്...
ഞാൻ വേഗമവളുടെ അടുത്തേക്ക് ചെന്നവളെ പിടിച്ചു വലിച്ചു അവൾ കുതറി നിന്നു
ഞാൻ വീണ്ടും അവളെ പിടിച്ചു നിർത്തി എന്റെ കരവലയത്തിൽ നിന്ന് അവൾക്ക് പിന്നെ കുതറാനായില്ല അവൾ എന്റെ നെഞ്ചിൽ ഇടിച്ച് പൊട്ടിക്കരഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു..
ഹോസ്പിറ്റലിൻ വരാന്തയിലൂടെ അവളെന്നെ ഒരു കൊച്ചു കുഞ്ഞിനെയും കൊണ്ട് നടക്കുന്ന പോലെ ''
എന്നെയും കൊണ്ടവൾ വാർഡിലേക്ക് നടന്നു..
ആ നേരം എന്റെ ഉള്ളിലെ ചില ധാരണകളെ തിരുത്തി ഞാൻ പുതിയൊരു അധ്യായം അവളെ കുറിച്ച് വായിക്കുകയായിരിന്നു..
ഒരു നിമിഷം പോലും അവളോർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നാണ് എന്റെ വിടവ് എന്നെനിക്ക് മനസ്സിലായി..
അവളുടെ പുഞ്ചിരിയുടെ ഏറ്റവും വലിയ രഹസ്യം ഞാൻ തന്നെയിരിക്കണമെന്ന നിർബന്ധം പുറത്ത് കാണിക്കാതെ അവളിലെപ്പോഴുമുണ്ടെന്ന് ഞാനറിഞ്ഞു..
ഏറെ പിണങ്ങിയാലും വഴക്കിട്ടാലും അതു സ്നേഹം കൊണ്ട് തന്നെ ആയിരുന്നു എന്നെനിക്കും ഓർമ്മപ്പെടുത്തിയ നിമിഷമായിരിന്നത്..
അവളുടെ കൈ ഒരു വീഴ്ചയിൽ എന്നിലേക്കെത്തിയപ്പോളാണ് അവളുടെ സ്ഥാനം എന്നിലൊടുങ്ങാതെ പോയത്..
പുറത്തറിയിക്കാതെ ഒരു പ്രാർത്ഥനയുമായി അവളെ തന്നെ നോക്കുമ്പോഴാണ്
അവളുടെ മിഴികളിലപ്പോഴും ഒരു ചെറു കടൽ നിറഞ്ഞു കൊണ്ടിരിക്കുന്നത് ഞാൻ കണ്ടത്..
എന്നെ കൈ നീട്ടി അടിച്ച അവളുടെ ഉള്ളിലെ കുറ്റബോധവും '' എന്റെ വാക്കുകളും അവളെ തളർത്തുന്നുണ്ടെന്ന് മനസ്സിലാക്കി ഞാനവളുടെ മിഴികൾ തുടച്ചാ നെറുകയിൽ ഒന്നു ചുംബിച്ചു..
ഒരായിരം ജന്മമവൾക്ക് എന്നോടൊപ്പം തന്നെ കഴിയണം എന്നവൾ പറയുന്നത് പോലെ എനിക്കപ്പോൾ തോന്നി കൊണ്ടിരുന്നു..
പെട്ടന്നവൾ എനിക്കുള്ള ചൂടു കഞ്ഞിയും നീട്ടി പിടിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു പറഞ്ഞവൾ'' ഇത് മുഴുവനും കുടിക്കണം മരുന്ന് കഴിക്കാനുള്ളതാണ് എന്ന്..
ആ കഞ്ഞി വാങ്ങി കുടിക്കുമ്പോൾ ഞാൻ പറഞ്ഞു '' ഇതിൽ ഉപ്പ് കൂടുതലാണല്ലോ എന്ന്..
ഉടനെയവൾ പറഞ്ഞു '' ഇത് ഞാൻ ഉണ്ടാക്കിയതല്ല കുറ്റം പറയാനായി'' എന്നും പറഞ്ഞവൾ കണ്ണു തുറിച്ചെന്നെ നോക്കി ''
എന്താ എന്നറിയില്ല കുറ്റമൊന്നും പറയാതെ കഴിച്ചാൽ എനിക്കൊരു സമാധാനവും കിട്ടില്ലെന്നും പറഞ്ഞു ഞാൻ ചിരിക്കുമ്പോൾ അവൾ ഇളിച്ചു കൊണ്ടെന്നെ തന്നെ നോക്കുന്നുണ്ടായിരിന്നു...
(സ്റ്റോറി ®തിരിച്ചറിയുമ്പോൾ ചിലതൊക്കെ പവിഴം തന്നെയാണ്)
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo