Slider

കണ്ടെത്താൻ കഴിയാത്തത് .

0
കണ്ടെത്താൻ കഴിയാത്തത് .
+++++++++++++++++++
നേരം വെളുക്കുന്നതെന്നാണ്
നേരത്തെ ഉറക്കമുണരുമ്പോഴോ.?
നേരു പറയുന്നതെന്നാണ്
നേരായ പാതകൾ വെട്ടുബോഴോ.?
തീരാത്ത മോഹങ്ങൾ എന്താണ്.
നേരത്തെ കണ്ട കിനാവുകളോ.?
പാടാൻ മറന്ന ഗാനങ്ങളും
പാടീ മടുത്ത ശ്രീരാഗങ്ങളും
പാണന്റെ വീണക്കുമീട്ടുവാനായ്
കാത്തു ഞാൻ സൂക്ഷിച്ചു വെച്ചതില്ല.!
കരിമ്പാറ പോലെൻ കിനാവുകളിൽ
കരിങ്കടൽതിരവന്നലറുബോളും
കന്യാവനങ്ങളിൽ മൈഥുനം ചെയ്യും
താപസ വേഷം അണിഞ്ഞതില്ല.!
സാരംഗി പാടും ശിവശൈലമിൽ
ശിവബോധമണ്ഡലം തൊട്ടണർത്തും
തിരുശക്തി സ്വരൂപിണീ ദേവി മന്ത്രേ
നിന്നെ വണങ്ങുവാൻ ഞാനശക്തൻ.!
എന്നെ വണങ്ങാത്ത ഞാനെങ്ങനെ
നിന്നെ വണങ്ങി തൊഴുതിടുന്നേ.?
എന്നിലെ എന്നെ തിരഞ്ഞു ഞാനീ
ഭൂമി പഥത്തിലലഞ്ഞതല്ലേ.!!
എന്നിട്ടും കണ്ടെത്തുവാൻ കഴിയാതെ
വഴിമരത്തണലിൽ ഇരുന്ന നേരം,
അഴലിനു തണലുകൾ ഇല്ലെന്നറിഞ്ഞ
നിഴലിനെ പ്രണയിച്ചു പോയതല്ലേ.!
പഴയൊരു പാട്ടിന്റെ ശീലുകളിൽ
തുഴ വീശി ആഞ്ഞു മുന്നേറുവാനായ്
കഴിയാതെ ആഴിതൻ ചുഴിയിലെന്റെ
കളി വള്ളം പൊട്ടിത്തകർന്നു പോയി.!
കാറ്റാഞ്ഞു വീശിത്തുടങ്ങുകയായ്
കാർമേഘം കരിമല തീർക്കുകയായ്
ഞാൻ തനിച്ചെങ്ങനെ ഈ കടലാഴത്തിൽ
കാരുണ്യവാനേ കരക്കണയും.?
ദൂരെയൊരു കൂരയിൽ കാത്തിരിപ്പുണ്ട്
ഭാരം ഒരുപാടു പേറിയവൾ
ധാരയായ് വീഴ്ത്തുന്ന കണ്ണീർ കണങ്ങൾക്ക്
കാരണം ചൊല്ലി മടുത്തൊരുവൾ.!
തോരണം ആകണ്ണീർ ഇനിയെങ്കിലും
തീരണം എന്റെ അലച്ചിലുകൾ.
ഭാഗ്യ സൗഭാഗ്യങ്ങൾ എന്താണ്
പ്രണയാലിംഗനത്തിന്റെ തീഷ്ണതയോ.?
എങ്കിലാ തീഷ്ണത ഞാൻ പുണരാം
പങ്കിലമാകാതെ പരിണയിക്കാം.!!
$$$$$$$$$$$$$$$$$$$
അസീസ് അറക്കൽ
ചാവക്കാട് '
********************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo