Slider

കല്യാണം കഴിഞ്ഞ പിന്നെയാണ് നീ പിശുക്കനായത്

0
കല്യാണം കഴിഞ്ഞ പിന്നെയാണ് നീ പിശുക്കനായത് എന്നാണ് കൂട്ടുകാരുടെ പരാതി..
കല്യാണം കഴിഞ്ഞ പിന്നെയാണ് നീ അടിച്ചു പൊളിയൊക്കെ നിർത്തിയത് എന്നാണ് രണ്ടാമത്തെ പരാതി..
കല്യാണം കഴിഞ്ഞ പിന്നെയാണ് നീ ആളാകെ മാറിയതെന്ന് മൂന്നാമത്തെ പരാതി..
എങ്ങനെ പിശുക്ക് കാണിക്കാതിരിക്കും...
എങ്ങനെ അടിച്ചു പൊളി നിർത്താതിരിക്കും..
എങ്ങനെ മാറാതെ ഇരിക്കും
കെട്ടിയ പിന്നെ ധനകാര്യം അവളാണ് നിർവഹിക്കുന്നത്..
അപ്പൊ പിന്നെ പിശുക്ക് കാണാതിരിക്കോ..
കെട്ടിയ പിന്നെ അവളാണ് സാമ്പത്തിക പരിഷ്കരണം നടത്തിയത് അപ്പൊ പിന്നെ അടിച്ചു പൊളിയൊക്കെ എങ്ങനെ നിർത്താതിരിക്കും..
കെട്ടിയ പിന്നെ എന്നെ തന്നെ അടിമുടി മാറ്റി മറിച്ചു അപ്പൊ പിന്നെ ഞാനെങ്ങനെ മാറാതെ ഇരിക്കും..
സത്യം പറയാലോ നിങ്ങളോടൊപ്പമുള്ള കൂട്ട് അവൾക്കത്ര ഇഷ്ടപ്പെടുന്നില്ല..
ഇന്നലെ ചോദിച്ചെടാ എന്നോടവൾ
നിങ്ങള്‍ക്കൊന്നും വേറൊരു പണിയും ഇല്ലേ എന്ന്...
ഇത് കേട്ട് കൂട്ടുകാർ പറഞ്ഞു.. ഞങ്ങളുടെ വീട്ടുകാർ പോലും ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല അറിയോ നിനക്ക്..
ചുമ്മാതല്ല നിങ്ങളൊന്നും നന്നാവാത്തത് എന്ന് ഞാനും പറഞ്ഞു...
അങ്ങനെ കളിയും ചിരിയും പറഞ്ഞിരിക്കുന്നതിനിടക്കാണ് കൂട്ടുകാരിൽ ഒരുത്തൻ പറഞ്ഞത്.. കെട്ടുന്നതിനു മുന്‍പ് എങ്ങനെ വേണേലും അടിച്ചു പൊളിക്കാം എന്നാൽ കെട്ടിയാൽ അതെല്ലാം നിർത്തണം അതാ നല്ലത്..
കാരണം നിന്റെ കൈ പിടിച്ചു കയറി വന്ന പെണ്ണിന് ഒരു പാട് മോഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകാം...
അതിൽ കുറച്ചെങ്കിലും നിറവേറ്റി കൊടുക്കേണ്ടത് നിന്റെ ബാധ്യതയാണ്..
ഇനി അവൾക്ക് കാണാനുള്ള സ്വപ്നങ്ങൾ നിന്നിലൂടെയാണ്..
അത് കണ്ടറിയുമ്പോളാണ്
നീ ഒരാണാകുന്നതും ഒരു നല്ല ഭർത്താവാകുന്നതും..
ഇത് കേട്ടപ്പോൾ എനിക്ക് തോന്നി..
അവൾ എന്നെ മാറ്റിച്ചതല്ല
ഞാൻ അറിയാതെ മാറിതുടങ്ങുകയാണ് ഒരു നല്ല ഭർത്താവിലേക്കുള്ള മാറ്റം...
ഇത് പറഞ്ഞു തരാനും ഒരു നല്ല കൂട്ടുകാരനെ കഴിയൂ...
എ കെ സി അലി....


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo