സ്മൃതിമണ്ഡപങ്ങൾ പണിയാനിത്തിരി സ്ഥലം വേണം മനസ്സില്
മൗനമായ് കൊന്നവർക്ക്
ചതിയുടെ വാൾ നെഞ്ചിൽ കയറ്റിയവർക്ക്
മൂന്നാണിയിൽ കുരിശിൽ തറച്ചവർക്കും
കുടിയിരിക്കാനൊരു സ്മൃതിമണ്ഡപം
ഓർമ്മകൾ തൻ ചിതാഭസ്മം
കൊണ്ടാവണം ഭിത്തികൾ
മന്ത്രിച്ച മധുര വാക്കുകൾ കൊണ്ട്
മേൽക്കൂരയും പണിയണം
ജാലകങ്ങളില്ലാത്ത കവാടങ്ങളില്ലാത്ത
ഭസ്മോധൂളിതമായ സ്മൃതിമണ്ഡപം
കണ്ണീരുപ്പ് കൊണ്ട് ഞാനതിൻ ചാന്ത് ചേർക്കും
എൻ സ്നേഹനിലാവല കൊണ്ട് നിറം കൊടുക്കും
ഒടുവിലതിൻ കാവലാൾ ഞാൻ മാത്രം ആയിരിക്കും
കൊന്നുകളഞ്ഞവർക്ക് സ്മൃതിമണ്ഡപം
പണിയാനിത്തിരി മണ്ണ് ശേഷിക്കുന്നു
മനസ്സിലിപ്പോഴും
Ammu
മൗനമായ് കൊന്നവർക്ക്
ചതിയുടെ വാൾ നെഞ്ചിൽ കയറ്റിയവർക്ക്
മൂന്നാണിയിൽ കുരിശിൽ തറച്ചവർക്കും
കുടിയിരിക്കാനൊരു സ്മൃതിമണ്ഡപം
ഓർമ്മകൾ തൻ ചിതാഭസ്മം
കൊണ്ടാവണം ഭിത്തികൾ
മന്ത്രിച്ച മധുര വാക്കുകൾ കൊണ്ട്
മേൽക്കൂരയും പണിയണം
ജാലകങ്ങളില്ലാത്ത കവാടങ്ങളില്ലാത്ത
ഭസ്മോധൂളിതമായ സ്മൃതിമണ്ഡപം
കണ്ണീരുപ്പ് കൊണ്ട് ഞാനതിൻ ചാന്ത് ചേർക്കും
എൻ സ്നേഹനിലാവല കൊണ്ട് നിറം കൊടുക്കും
ഒടുവിലതിൻ കാവലാൾ ഞാൻ മാത്രം ആയിരിക്കും
കൊന്നുകളഞ്ഞവർക്ക് സ്മൃതിമണ്ഡപം
പണിയാനിത്തിരി മണ്ണ് ശേഷിക്കുന്നു
മനസ്സിലിപ്പോഴും
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക