ശശി
,,,,,,,,,,
,,,,,,,,,,
ഇന്ന് മീൻകാരൻ വരാൻ വൈകിയകാരണം തിരക്കിട്ട് മീൻ വൃത്തിയാക്കി കഴുകുന്നതിനിടയിലാണ് പുറകിൽ നിന്നൊരു ശബ്ദം...'നിനക്കീ ഷർട്ടൊന്ന് അയേൺ ചെയ്തു വച്ചു കൂടെ'
തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഷർട്ടും പിടിച്ചുകൊണ്ടതാ എന്റെ ഭർത്താവ് നിൽക്കുന്നു....ഇതെന്ത് എന്ന മട്ടിൽ ഞാൻ തിരിച്ചു ചോദിച്ചു
'ഇന്ന് രാവിലെ ഇട്ട ഷർട്ടിനെന്താണ് പ്രശ്നം? '

അതിട്ടുകൊണ്ട് പള്ളിയിൽ പോകാൻ പറ്റില്ല. ഈ ലൈറ്റ് കളർ ഷർട്ട് മതി.' മ്.. ശരി, ആ അയേൺ ബോക്സെടുത്ത് ഓൺ ചെയ്തിട്. ഞാനപ്പോഴേക്കും വരാം' എന്റെ മറുപടിയിൽ തൃപ്തനാകാതെ തിരിച്ച് മറുപടി വന്നു...
'നീയതവിടെ വച്ചിട്ട് വരുന്നുണ്ടോ'
ഉടനെ ഞാനും മറുപടി കൊടുത്തു..' ഇക്ക ആദ്യം അയേൺeബാക്സ് ഓൺ ചെയ്യു.. അത് ചൂടാകാൻ നോക്കി നിൽക്കുന്ന സമയം മതി എന്റെ ജോലി കഴിയാൻ..' മ്.. എന്ന് മൂളിക്കൊണ്ട് പോകുന്നതുകണ്ട ഞാൻ ,മീൻ കഴുകിവച്ചശേഷം കൈവൃത്തിയാക്കി വേഗം തന്നെ ചെന്ന് ഷർട്ടെടുത്ത് വിരിച്ച് അയേൺ ബോക്സെടുത്ത് അതിലൂടെ ഓടിച്ചു....

ങ്ങേ... ഇതെന്താ ചൂടില്ലാത്തത്.. കണ്ണുകൾ സ്വിച്ചിലേക്ക് നീണ്ടതും ഞാൻ നീട്ടിവിളിച്ചു..... ഇക്കാ ഒന്നിങ്ങോട്ടു വരൂ....
വിളികേട്ട് വന്നപ്പോൾ ഞാൻ ചോദിച്ചു. 'എന്തായിത്'.. എന്ത്? വീണ്ടും മറുചോദ്യം..
സ്വിച്ചിലേക്ക് ഞാൻ വിരൽ ചൂണ്ടി.. വലിയ ധൃതി കാണിച്ച് ഒച്ചവച്ചിട്ട് ഇതാണോ ചെയ്തത്? അയേൺ ബോക്സ് കുത്തിയിട്ട് സ്വിച്ച് ഓണാക്കിയില്ല എന്നു കണ്ടതോടെ പുള്ളിയുടെ മുഖത്തുവരുന്ന ചമ്മൽ കാണാൻ ഞാൻ കാത്തു നിന്നു... ഇപ്പോൾ നിങ്ങളും ചിന്തിച്ചത് 'മജു ശശിയായി' എന്നല്ലേ?

എന്നാൽ കേട്ടോളു...മുഖത്ത് വരുന്ന ചമ്മൽ ഞാൻ നോക്കി നിൽക്കെ പെട്ടെന്ന് മാറ്റി ഗൗരവസ്വരത്തിൽ തിരിച്ചെന്നോട്....' ഇതൊക്കെ നിനക്ക് നേരത്തെ ചെയ്തു വച്ചു കൂടെ.. അല്ലാതെ എന്നോടാണോ ഇതെല്ലാം പറയുന്നേ' സ്വന്തം തെറ്റ് അംഗീകരിക്കാനുള്ള മടി മറ്റൊരു രൂപത്തിൽ പുറത്തു വന്നത് കണ്ടല്ലോ?
(ഇത് താൻട്രാ ഭർത്താവ്..)
ഇപ്പോൾ ആര് ശശിയായെന്ന് ഞാൻ പറയേണ്ടതില്ലല്ലോ...??
ഒന്നും മിണ്ടാതെ സ്വിച്ചിട്ട് ഷർട്ട് അയേൺ ചെയ്തു കൊടുത്തു... പാവം ഞ്യാൻ...

(Raziya Maju)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക