ഇന്നത്തെ നമ്മുടെ ചിന്താ വിഷയം പാറ്റ കൂലങ്കഷമായി നമുക്കു അതെ കുറിച്ചു ചിന്തിക്കേണ്ടി ഇരിക്കുന്നു ..നിങ്ങൾ ഇപ്പൊ വിചാരിക്കും ഓ ഒരു "കൊച്ചു ജീവി" അതിനെ കുറിച്ചെന്തു ചിന്തിക്കാൻ?...നിങ്ങൾക്കാണത് കൊച്ചു ജീവി എനിക്കതു വന്യമൃഗമാണ് വന്യമൃഗം ...എന്റെ ജീവിതത്തിനു നേരെ അത് കടുത്ത ഭീഷണി ഉയർത്താൻ തുടങ്ങിയത് ഇന്നും ഇന്നലെമല്ല
..നമുക്കു കുറച്ചു പുറകോട്ടു പോകാം.ബ്ലാക്ക് ആൻഡ് വൈറ്റ് അല്ലാട്ടോ കുറച്ചു കളർ ആയിക്കോട്ടെ വലിയ കളര് വേണ്ട മങ്ങിയ കളർ...
വീട്ടിൽ ഒരു അരിപ്പെട്ടി ഉണ്ട് ...പേരെ ഉള്ളു അരി ഇല്ല അലുമിനിയം പാത്രങ്ങൾ ആണ് ആ പെട്ടിക്കുള്ളിൽ അതിനുള്ളിൽ ആണ് ഇവന്മാരുടെ താമസം ..ഇതിനെ കാണുമ്പോലെ ഞാൻ അലറികൊണ്ടോടൻ തുടങ്ങുന്ന ബാല്യകാലം..ആഹാ എന്താ രസം ..അലർച്ച ഓട്ടം.. അലർച്ച ഓട്ടം.....കാരണം അത്രയ്ക്കുണ്ട് പാറ്റ വീട്ടിൽ....എന്റെ ഈ അലർച്ച കേട്ടു നാട്ടുകാര് ചോദിച്ചു തുടങ്ങി .."മോളെ ഒന്ന് ഡോക്ടറെ കാണിക്കു ഇങ്ങനെ പേടിച്ചാൽ വല്ല അസുഖം വരില്ലേ?
എനിക്ക് വട്ടാണെന്ന്...അപ്പുറത്തെ വലിയമ്മയെ നോക്കി ഞാൻ കണ്ണുരുട്ടി അവര് പേടിയോടെ പോകുകയും ചെയ്തു .."ദൈവമേ ഇവളെ കൊണ്ട് തോറ്റല്ലോ അവൾക്കു പാമ്പിനെ പേടിയില്ല ...ഈ ജീവിയെ എന്നാത്തിനാ
പേടിക്കുന്നെ ?
..."'അമ്മ പറഞ്ഞതിൽ കാര്യമുണ്ടു എന്റെ വീടിനു പിന്നിൽ സർപ്പക്കാവ് ആണ് സന്ധ്യയ്ക്കു പാമ്പുകൾ ഇഴഞ്ഞു മുറ്റത്തും തിണ്ണയ്ക്കും ഒക്കെ കിടക്കാറുണ്ട് ..ഞാൻ ശൂ..ശൂ എന്നൊക്കെ ശബ്ദമുണ്ടാക്കി ഓടിക്കാറാണ് പതിവ് ..കൊല്ലില്ലാട്ടോ കാവുളളത് കൊണ്ട് ..പൂജയൊക്കെ ഉണ്ട് ..ശോ ഞാൻ മാറ്ററീന്ന് പോയി ..ആ " പാറ്റ "
പേടിക്കുന്നെ ?
..."'അമ്മ പറഞ്ഞതിൽ കാര്യമുണ്ടു എന്റെ വീടിനു പിന്നിൽ സർപ്പക്കാവ് ആണ് സന്ധ്യയ്ക്കു പാമ്പുകൾ ഇഴഞ്ഞു മുറ്റത്തും തിണ്ണയ്ക്കും ഒക്കെ കിടക്കാറുണ്ട് ..ഞാൻ ശൂ..ശൂ എന്നൊക്കെ ശബ്ദമുണ്ടാക്കി ഓടിക്കാറാണ് പതിവ് ..കൊല്ലില്ലാട്ടോ കാവുളളത് കൊണ്ട് ..പൂജയൊക്കെ ഉണ്ട് ..ശോ ഞാൻ മാറ്ററീന്ന് പോയി ..ആ " പാറ്റ "
ഒരു ദിവസം എന്റെ അച്ഛൻ ഒരു ഭരണി ഉപ്പുമാങ്ങ ഒക്കെ നിറച്ചു ഷെൽഫിനു മുകളിൽ വെക്കാൻ തുടങ്ങുവാണു കേട്ടോ ..ഹിറ്റ്ലറിലെ രംഗം ഒന്ന് ഓർത്തോളൂ ലളിത ചേച്ചി തൈര് വെക്കാൻ നോക്കുന്ന രംഗം ...അത് പോലെ അപ്പോൾ ആണ് പാറ്റ എന്റെ ദേഹത്തേക്ക് പറന്നു വന്നത് ..ജെറ്റ് വിമാനം പോലല്ലേ വരുനന്ത് ...അച്ഛാ" ഞാൻ ഒറ്റ അലർച്ച ഉപ്പുമാങ്ങ ഭരണി താഴെ ..കൂടെ അച്ഛനും ..ദോഷം പറയരുതല്ലോ ഒരു മൾബറി കമ്പു തീരും വരെ എന്നെ തല്ലി..
അച്ഛനല്ല 'അമ്മ അടിയുടെ കോൺട്രാക്ട് അമ്മയ്ക്കാണ് അച്ഛന് ഡയലോഗ് ആയിരുന്നു
"ഇനി നീ പാറ്റയെ കണ്ടു കരഞ്ഞാൽ പാറ്റയെ കൊന്നു മാല കോർത്ത് നിന്റെ കഴുത്തിൽ ഇട്ടു തരും നോക്കിക്കോ?'
അച്ഛനല്ല 'അമ്മ അടിയുടെ കോൺട്രാക്ട് അമ്മയ്ക്കാണ് അച്ഛന് ഡയലോഗ് ആയിരുന്നു
"ഇനി നീ പാറ്റയെ കണ്ടു കരഞ്ഞാൽ പാറ്റയെ കൊന്നു മാല കോർത്ത് നിന്റെ കഴുത്തിൽ ഇട്ടു തരും നോക്കിക്കോ?'
നിങ്ങൾ ആ ഭീകര രംഗം ഒന്ന് ഭാവനയിൽ കാണു ..എന്നോട് പാവം തോന്നുന്നില്ലേ .?പാറ്റ മാല ഇട്ടു ഞാൻ നിക്കുന്ന ഒരു ഫോട്ടോ ..ബഹുരസം ..പക്ഷേ ഞാൻ പേടിച്ചു ..പിന്നെ പാറ്റയെ കാണുമ്പോ വാ പൊത്തി ഓടാൻ പഠിച്ചു..ചില്ലറ പീഢനമല്ല..ഇന്നായിരുന്നേൽ ശിശു സംരക്ഷണ സമിതിയിൽ പോയി പറയാമാരുന്നു..അത് പോട്ടെ
..സ്‌കൂളിങ് ഒക്കെ കഴിഞ്ഞു പ്രീഡിഗ്രി ആയി ഒരു വനിതാ കോളജ് ആണ് ..സെക്കന്റ് ഗ്രൂപ്പ് ..ബയോളജി കണ്ടു കൂടാത്ത എന്നെ ഡോക്ടർ ആക്കിയേ അടങ്ങു എല്ലാവരും..ആവട്ടെ പഠിച്ചേക്കാം ...തിയറി കുഴപ്പമില്ലാട്ടോ ...പ്രാക്ടിക്കലിൽ ആയിരുന്നു ചതി ..ചതി എന്ന് പറഞ്ഞാൽ ഉഗ്രൻ ചതി ..പാറ്റ...പാറ്റയെ കീറണം സൂർത്തുക്കളെ ..അമ്മോ "
ആദ്യ ദിവസമേ ലാബിൽ നിന്ന് തലകറക്കം ഭാവിച്ചു രക്ഷപെട്ടു ...പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തളത്തു മുഴുവൻ പാറ്റ ..
തവള ,വിര,ഇതൊന്നും എനിക്ക് വിഷയമായിരുന്നില്ല ..പുറകിൽ ഇരുന്ന മഞ്ജുവിന്റെ മേശയിലെ തവള ഒരിക്കൽ ചാടി എന്റെ തലയിലിരുന്നിട്ടു ക്‌ളാസ് മുഴുവൻ അലറിയിട്ടും ഞാൻ" ഇച്ചേ" എന്ന് ഒരു ശബ്ദം പോലും ഉണ്ടാക്കിയില്ല കൂൾ ആയിട്ടു അതിനെ എടുത്തു കൊടുത്തു ക്‌ളാസ് ടീച്ചറിന്റെ പ്രശംസ മേടിച്ചവളാണ് ..
പാറ്റയുടെ തവിട് ദേഹം കാണുമ്പോലെ ശർദിക്കാൻ വരും ..അത് മലര്ന്നു കിടന്നു ഡാൻസ് ചെയുന്നത് കണ്ടാലോ ഞാൻ ഓടും വൃത്തികെട്ട ജന്തു..(ഈശ്വരന്റെ സൃഷ്ട്ടി ആണ് ദൈവം ക്ഷമിക്കും പേടികൊണ്ടല്ലേ..സോറി ട്ടോ ദൈവമേ)
ഞങ്ങളുടെ ലാബ് അസിസ്റ്റന്റ് ഒരു സുഭാഷ് ചേട്ടൻ ആണ് ..ചേട്ടൻ ഒരു ബിരിയാണി ഭ്രാന്തൻ ആണ്..പാറ്റയെ ഒഴിവാക്കാൻ പറ്റാതെ വരുമ്പോൾ ചേട്ടൻ ആണ് എന്നെ ഹെല്പ് ചെയുക ..പകരം ഒരു ബിരിയാണി ..ചേട്ടൻ മിടുക്കനാ..ടീച്ചർ വർത്തമാനം പറയാൻ പോകുന്ന നേരം വേഗം വന്നു പാറ്റയുടെ മുഖഭാഗങ്ങൾ ഒക്കെ മുറിച്ചു വൃത്തിയായിട്ടു വെച്ചിട്ടു പോകും
.അങ്ങനെ ഇരിക്കെ ബോർഡ് എക്സാം വന്നു ...നമ്മൾ ചെല്ലുന്നു ചോദ്യപേപ്പർ എടുക്കുന്നു..ചെയുന്നു ...ഞാൻ ചെന്ന് കമിഴ്ത്തി വെച്ചിരുന്ന ചോദ്യ പേപ്പർ എടുത്തു ...തല കറങ്ങുന്നു വിയർക്കുന്നു അകെ പരവേശം..പാറ്റയുടെ മൗത് പാർട്സ് ..ചോദ്യം...ഭിത്തിയിൽ തൂങ്ങുന്ന കർത്താവിനെ നോക്കി "എന്നാലും കർത്താവെ...ഈ ചതി....?'യുദാസിനോട് വരെ ക്ഷമിച്ചവനല്ലേ നീ?
അറിയില്ലേൽ നമുക്കൊന്നു കൂടെ എടുക്കാം പക്ഷെ അഞ്ചു മാർക്ക് പോകും ..അഞ്ചു മാർക്ക് ...ജീവിതത്തേക്കാൾ വലുതാണൊമാർക് .?.....അടുത്ത ചോദ്യപേപ്പർ എടുത്തു "എലിമെന്ററി കനാൽ ഓഫ് കോക്രോച്ച" പാറ്റയ്ക്കു ..എലിമെന്ററി കനാൽ ഒക്കെ ഉണ്ടെന്നു ഞാൻ അന്ന് ആ നേരമാണ് കൂട്ടുകാരെ അറിഞ്ഞത് ....ഞാൻ വീണ്ടും കർത്താവിനെ നോക്കി..നോക്കാനല്ലേ പറ്റു..ഇനി മാറ്റാൻ പറ്റില്ല ...ബെഞ്ചിലിരുന്നു ..
പെട്ടെന്ന് ഞാൻ കണ്ടു ദൈവദൂതൻ.."സുഭാഷ് ചേട്ടൻ"..ഞാൻ ഇന്ന് വരെ ചിരിച്ചതിലേറ്റവും മനോഹാരമായ ചിരി പാസ്സാക്കി .. ഏറ്റില്ല ...അടുത്ത് വന്നു പാറ്റയെ കൊണ്ട് വെച്ചു...
"ബിരിയാണി തരാം "ടീച്ചർ തിരിഞ്ഞ ലാക് നോക്കി പറഞ്ഞു "പോ കൊച്ചെ എന്റെ ജോലി പോകും"
"എന്റെ ജീവനേക്കാൾ വലുതാണോ തന്റെ ജോലി?"ചോദിച്ചില്ല..പകരം രണ്ടു വിരൽ ഉയർത്തി..രണ്ടു ബിരിയാണി എന്നാണർത്ഥം ..ആ മുഖം ദയനീയമായി..താളവട്ടത്തിലെ ജഗതിയെ പോലെ ..."തരുവോടെ"?എന്ന ഒരു ചോദ്യം .."തരും"ഞാൻ..
ടീച്ചറിന് വട വന്നു, ചായ വന്നു. ടീച്ചർ അതിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു വാതിൽക്കൽ.
ടീച്ചറിന് വട വന്നു, ചായ വന്നു. ടീച്ചർ അതിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു വാതിൽക്കൽ.
മായാജാലം ..
"ടീച്ചർ ഫിനിഷ്ഡ്"
ഞാൻ..എണീറ്റു...ആദ്യം പൂർത്തിയാക്കിയ ആൾക്ക് കിട്ടുന്ന ആ അഭിനന്ദനം ആമുഖത്തു.."ഇതൊന്നും എനിക്ക് വലിയ കാര്യമല്ല"എന്ന പുച്ഛം എന്റെ മുഖത്ത് ..
സുഭാഷ് ചേട്ടന് ഒന്നല്ല രണ്ടല്ല മൂന്ന് ബിരിയാണി വാങ്ങി കൊടുത്തു ..ഭാര്യക്കും കൊടുക്കട്ടെ പാവം..
"ചേട്ടാ എങ്ങനെ ആണ് അത്ര പെട്ടെന്ന് ചെയ്തത്?"
"അതോ അമ്മു..രാവിലത്തെ ബാച്ചിൽ ചെയ്ത പിള്ളേരുടെ ഡിസെക്ഷൻ അപ്പുറത്തുണ്ടായിരുന്നു അതാ കൊണ്ട് വെച്ചത്.."
"എടാ മിടുക്ക "
"അതോ അമ്മു..രാവിലത്തെ ബാച്ചിൽ ചെയ്ത പിള്ളേരുടെ ഡിസെക്ഷൻ അപ്പുറത്തുണ്ടായിരുന്നു അതാ കൊണ്ട് വെച്ചത്.."
"എടാ മിടുക്ക "
ഇനി ഇതിന്റെ പേരിൽ വല്ല പൊല്ലാപ്പുംഉണ്ടാകുമോ ?ഇത് നടന്നതല്ല കഥയും കഥാപാത്രങ്ങളും വെറും സാങ്കല്പികം മാത്രം ..
വര്ഷങ്ങള്ക്കു ശേഷം ഇന്ന്
"അമ്മെ പാറ്റ .."കണ്ണന് എന്റെ മോൻ കുളിമുറിയിൽ നിന്ന് ഓടി വന്നിരിക്കുകയാണ്
"നാണമില്ലെടെ ?ഒരു പാറ്റയെ കണ്ടു ഓടാൻ നീ ആണ്കുട്ടിയല്ലേ?
ഞാൻ ചെല്ലുന്നു പാറ്റയെ ചെരുപ്പിനു ഒരടി... തൂക്കി എടുക്കുന്നു ജനലിൽ കൂടി പുറത്തേക്കു..
ഞാൻ ആരാ മോൾ..?
"നാണമില്ലെടെ ?ഒരു പാറ്റയെ കണ്ടു ഓടാൻ നീ ആണ്കുട്ടിയല്ലേ?
ഞാൻ ചെല്ലുന്നു പാറ്റയെ ചെരുപ്പിനു ഒരടി... തൂക്കി എടുക്കുന്നു ജനലിൽ കൂടി പുറത്തേക്കു..
ഞാൻ ആരാ മോൾ..?
ഈ രോഗം പാരമ്പര്യമാണോ ഡോക്ടർ അല്ല പാറ്റ പേടി..?പക്ഷേ മാറും..കണ്ടില്ലേ മാറിയത്?.
എല്ലാ പേടിയും മാറും ..വേറെ ഓപ്ഷൻ ഇല്ലാതെ വരുമ്പോൾ...അപ്പോൾ എങ്ങനെയാ കലങ്ങിയോ?
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക