Slider

കൊലയാളിയുടെ കുമ്പസാരം-ഭാഗം 4

0
കൊലയാളിയുടെ കുമ്പസാരം-ഭാഗം 4
“കപ്യാര്‍ പത്രോസും കൊലപ്പെട്ടു ….നിമ്മിയും അനിതയും കൊല്ലപ്പെട്ട അതെ രീതിയില്‍ കയ്യില്‍ കുറിപ്പുമായിട്ട് വിഷം കഴിച്ച നിലയില്‍ ...മിത്രയ്ക്ക് അറിയുമോ കപ്യാര്‍ പത്രോസിനെ ? “ ജീവന്‍ മിത്രയുടെ മുഖത്തേയ്ക്ക് നോക്കികൊണ്ട് ചോദിച്ചു
“ഇല്ല സാര്‍ “ അവള്‍ തല തഴ്ത്തികൊണ്ട് മറുപടി നല്‍കി
“ശരി ….പോട്ടെ അറിയില്ലെങ്കില്‍ വേണ്ട …….മിത്രയ്ക്ക് ഒരു ഫാദര്‍ റോയിയെ അറിയോ ?...തൃക്കുന്നത്ത് പള്ളി വികാരി ഫാദര്‍ റോയി ? “ ആ പേര് കേട്ടതും ഒരു ഞെട്ടലോടെ മിത്ര ജീവന്‍റെ മുഖത്തേക്ക് നോക്കി .
“മിത്ര എന്തെങ്കിലും ഒളിക്കുന്നുണ്ടോ “ മിത്ര മറുപടിയൊന്നും പറഞ്ഞില്ല.ജീവന്‍ തുടര്‍ന്നു
“മിത്രയുടെ ഉറ്റ സുഹൃത്തുക്കള്‍ രണ്ടുപേര്‍ നിമ്മിയും അനിതയും ഇന്നില്ല …..നാളെ ചിലപ്പോ മിത്രയും.. “ ജീവന്‍ പറഞ്ഞുനിര്‍ത്തി
“സാര്‍ ചോദിയ്ക്കു ...എന്താണ് സാറിന് അറിയേണ്ടത് “ ഒരു ചെറിയ നിശബ്ദതയ്ക്ക് ഒടുവില്‍ മിത്ര ജീവനോട്‌ പറഞ്ഞു
“ഫാദര്‍ റോയിയെ മിത്ര അറിയുമോ ? കപ്യാര്‍ പത്രോസിനെ മിത്ര അറിയുമോ ? “
“അറിയാം ….ഞങ്ങള്‍ പിജി സൈക്കോളജി വിദ്യാര്‍ഥികള്‍ക്ക് കോളേജില്‍ സംഘടിപ്പിച്ച മെറ്റാഫിസിക്സും പാരാനോര്‍മലിസവും എന്ന വിഷയത്തിന് ക്ലാസ്സ്‌ എടുക്കുവാന്‍ വന്നപ്പോഴാണ് ഫാദര്‍ റോയിയെ ഞങ്ങള്‍ ആദ്യമായി കാണുന്നത്
-------------------------------------
വിദ്യാര്‍ഥികള്‍ നിറഞ്ഞിരിക്കുന്ന ഒരു ഓഡിറ്റോറിയത്തില്‍ ക്ലാസ് എടുക്കുകയായിരുന്നു ഫാദര്‍ റോയി
“അങ്ങനെ പ്രേതങ്ങളെയും ആത്മാക്കളെയും ഭയപ്പെടേണ്ട അവ ഫിസിക്കല്‍ ഡെത്തിനെ അതിജീവിച്ചവര്‍ മാത്രമാണ് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ നിറുത്തുന്നു ….ഈ വിഷയത്തെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇപ്പോ ചോദിക്കാം “ ഫാദര്‍ റോയി ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന കുട്ടികളോടായി ചോദിച്ചു
“ഫാദര്‍ പറഞ്ഞു ആത്മാക്കളെയും പ്രേതങ്ങളെയും ഭയപ്പെടണ്ടാതില്ലെന്ന് ...മരണപ്പെട്ട ഒരാള്‍ പെട്ടന്ന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആരായാലും ഭയപ്പെടില്ലേ ? “ കൂട്ടത്തില്‍ നിന്ന് ഒരു കുട്ടി ഫാദര്‍ റോയിയോട് ചോദിച്ചു
“ഹ ഹ നല്ലൊരു ചോദ്യം ….ഒരു ആത്മാവിന് ചെയ്യാന്‍ പറ്റുന്ന രണ്ടു കാര്യങ്ങളാണ്‌ ഒന്ന് ESP(Extrasensory perception) മറ്റൊന്ന് Psychokinesis.ഇതല്ലാതെ ജീവനുള്ള മനുഷ്യര്‍ക്ക് ചെയ്യാന്‍ പറ്റുന്ന വേറൊന്നും ആത്മാക്കള്‍ക്ക് ചെയ്യാനാകില്ല .ESP എന്ന് പറഞ്ഞാല്‍ ലഭ്യമായ ഫിസിക്കല്‍ സെന്‍സിലൂടെ അല്ലാതെ മൈന്‍ഡ് കൊണ്ട് വിവരങ്ങള്‍ മനസിലാക്കുന്ന വിധം.Psychokinesis എന്ന് പറഞ്ഞാല്‍ വസ്തുക്കള്‍ മനോബലം കൊണ്ട് നീക്കാന്‍ പറ്റുന്ന കഴിവ് .ടിവിയിലൊക്കെ കണ്ടട്ടില്ലേ ചിലര്‍ മൈന്‍ഡ് ഉപയോഗിച്ച് സ്പൂണ്‍ ബെന്റ് ചെയ്യുന്നത് അതുപോലെ വസ്തുക്കള്‍ ചലിപ്പിക്കുന്നതെല്ലാം. എന്‍റെ ഒരു ഗുരുനാഥന് ഈ കഴിവുണ്ടായിരുന്നു.നിമിഷ നേരം കൊണ്ട് അദ്ദേഹം വ്യക്തികളുടെ കണ്ണുകളില്‍ നോക്കി ഹിപ്പ്‌നോട്ടിസം പോലും ചെയ്തിരുന്നു “
-----------------------------------------
“സ്റ്റോപ്പ്‌... സ്റ്റോപ്പ്‌ “ ജീവന്‍ മിത്ര പറയുന്നതിന് ഇടയ്ക്ക് കയറി പറഞ്ഞു
“മിത്ര എന്താ ഇപ്പോ പറഞ്ഞത് ?”
“പ്രേതങ്ങളെയും ആത്മാക്കളെയും പറ്റി ഫാദര്‍ റോയിയുടെ ക്ലാസ് “
“അതല്ല അവസാനം എന്താണ് പറഞ്ഞത്”
“ഫാദര്‍ റോയിയുടെ ഗുരുനാഥന്‍റെ കഴിവുകളെ പറ്റി ... അദ്ദേഹത്തിന് വ്യക്തികളുടെ കണ്ണുകളില്‍ നോക്കി ഹിപ്പ്‌നോട്ടിസം ചെയ്യാന്‍ പറ്റും എന്നാണ് അവസാനം പറഞ്ഞത് “
“യെസ് ….മാധവന്‍ സാര്‍ ഇപ്പോ മനസ്സിലായോ എന്ത് കൊണ്ടാണ് ഈ കൊലപാതകങ്ങള്‍ ആത്മഹത്യ ചെയ്ത പോലെ തോന്നിക്കുന്നത് ? “ ജീവന്‍ തൊട്ടപ്പുറത്ത് നിന്നിരുന്ന മാധവനോട് ചോദിച്ചു
“ഇല്ല സാര്‍ “
“വിശദികരിക്കാം ….കൊലയാളി തന്‍റെ ഇരകളെ ആജ്ഞശക്തി കൊണ്ടാണ് കൊലപ്പെടുത്തിയിരിക്കുന്നത് ...മെ ബി എ ഹിപ്പ്‌നോട്ടിസം ഓര്‍ ഈ പറഞ്ഞപ്പോലെ എന്തെങ്കിലും മെന്റല്‍ പവര്‍സ് ….ഹിപ്പ്‌നോട്ടിസത്തിന്‍റെ സ്റ്റേറ്റില്‍ ഇരകളെ കൊണ്ടുവന്നതിന് ശേഷം തന്‍റെ ആജ്ഞശക്തി കൊണ്ട് അവരെ സ്വന്തം കൈപ്പടയില്‍ കുറിപ്പ് എഴുതിപ്പിച്ചതിന് ശേഷം വിഷം കഴിപ്പിച്ച് കൊല്ലുകയാണ് കൊലയാളി ചെയ്തിരിക്കുന്നത് ...അതുകൊണ്ടാണ് സംഭവ സ്ഥലങ്ങളില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തെളിവുകളും ലഭിക്കാതെ വെറും ആത്മഹത്യ പോലെ തോന്നിക്കുന്നത് “
“അങ്ങനെയാണെങ്കില്‍ സാര്‍ കൊലയാളി റോയിയുടെ ആ ഗുരുനാഥന്‍ തന്നെയാണ് സാര്‍ “ മാധവന്‍ സാര്‍ തന്‍റെ അനുമാനം അറിയിച്ചു
“അതെ ..അങ്ങനെയാവാം ..പക്ഷെ ആരായിരിക്കും ഫാദര്‍ റോയി ഉദേശിച്ച ഈ ഗുരുനാഥന്‍ ?....മാധവന്‍ സാര്‍ റോയി പഠിച്ച ഓര്‍ഫനേജിലും സെമിനാരിയിലും ഒരു അന്വേഷണം നടത്തണം ….ഫാദര്‍ റോയിയുമായി ബന്ധമുള്ള റോയിയുടെ എല്ലാ അദ്ധ്യാപകരെയും ചോദ്യം ചെയ്യണം ….അറിയാല്ലോ പള്ളിയാണ് ...സഭയാണ് ..കുറച്ച് സെന്‍സിറ്റീവ് ആണ് കാര്യങ്ങള്‍ അതുക്കൊണ്ടു വളരെ ശ്രദ്ധിച്ച് വേണം അന്വേഷണം നടത്താന്‍ ...അതുപോലെ നഷ്ടപ്പെട്ട കാസയെയും പിലാസയെയും പറ്റിയും അന്വേഷിക്കണം “
കാസയെയും പിലാസയെയും പറ്റി പറഞ്ഞപ്പോള്‍ മിത്രയുടെ മുഖം മാറിയത് ജീവന്‍ ശ്രദ്ധിച്ചു
“എന്നാല്‍ മിത്ര ബാക്കി പറയു ...പിന്നീട് എന്താണ് സംഭവിച്ചത് “
മിത്ര തുടര്‍ന്നു
-------------------------------------
“ഹ ഹ നല്ലൊരു ചോദ്യം ….ഒരു ആത്മാവിന് ചെയ്യാന്‍ പറ്റുന്ന രണ്ടു കാര്യങ്ങളാണ്‌ ഒന്ന് ESP(Extrasensory perception) മറ്റൊന്ന് Psychokinesis.ഇതല്ലാതെ ജീവനുള്ള മനുഷ്യര്‍ക്ക് ചെയ്യാന്‍ പറ്റുന്ന വേറൊന്നും ആത്മാക്കള്‍ക്ക് ചെയ്യാനാകില്ല .ESP എന്ന് പറഞ്ഞാല്‍ ലഭ്യമായ ഫിസിക്കല്‍ സെന്‍സിലൂടെ അല്ലാതെ മൈന്‍ഡ് കൊണ്ട് വിവരങ്ങള്‍ മനസിലാക്കുന്ന വിധം.Psychokinesis എന്ന് പറഞ്ഞാല്‍ വസ്തുക്കള്‍ മനോബലം കൊണ്ട് നീക്കാന്‍ പറ്റുന്ന കഴിവ് .ടിവിയിലൊക്കെ കണ്ടട്ടില്ലേ ചിലര്‍ മൈന്‍ഡ് ഉപയോഗിച്ച് സ്പൂണ്‍ ബെന്റ് ചെയ്യുന്നത് അതുപോലെ വസ്തുക്കള്‍ ചലിപ്പിക്കുന്നതെല്ലാം. എന്‍റെ ഒരു ഗുരുനാഥന് ഈ കഴിവുണ്ടായിരുന്നു.നിമിഷ നേരം കൊണ്ട് അദ്ദേഹം വ്യക്തികളുടെ കണ്ണുകളില്‍ നോക്കി ഹിപ്പ്‌നോട്ടിസം പോലും ചെയ്തിരുന്നു.നേരത്തെ പറഞ്ഞല്ലോ ആത്മാക്കളെ ഭയപ്പെടേണ്ടതില്ല ഫിസിക്കല്‍ ഡെത്തിനെ അതിജീവിച്ചവരാണ് ആത്മാക്കള്‍ എന്ന് …..മരണപ്പെട്ട ഒരു വ്യക്തിയുടെ ദേഹത്തുനിന്നു ആത്മാവ് മാത്രം വേറിടുന്ന ഒരു അവസ്ഥയുണ്ട് ...ആ വ്യക്തിയ്ക്ക് ഒരു പക്ഷെ അറിയില്ല താന്‍ മരണപ്പെട്ട കാര്യം ...കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ തന്‍റെ ശരിരം അനക്കമില്ലാതെ അവിടെ കിടക്കുന്നു സ്വാഭാവികമായി അയാള്‍ക്ക് സംശയം വരാം ..എന്താണ് സംഭവിച്ചത് എന്നറിയാതെ അയാള്‍ അല്ലെങ്കില്‍ ആത്മാവായ അയാള്‍ ചിലപ്പോള്‍ തന്‍റെ പരിചയക്കാരെ തേടി വരാം ...നമ്മുക്ക് അവരെ കാണാന്‍ കഴിയുന്നില്ല എന്ന് കരുതുമ്പോള്‍ അയാളെ നമ്മള്‍ ശ്രദ്ധിക്കാനായി എന്തെങ്കിലും ചെയ്യതിരിക്കാം ...ചിലപ്പോള്‍ നമ്മുടെ അടുത്തിരിക്കുന്ന വസ്തുക്കള്‍ ചലിപ്പിക്കാം അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള പാരനോര്‍മല്‍ ആക്റ്റിവിറ്റി ചെയ്തേക്കാം .അതൊക്കെ നമ്മുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി അവര്‍ ചെയ്യുന്നതാണ്‌ അതല്ലാതെ നമ്മളെ ഭയപ്പെടുത്താന്‍ ചെയ്യുന്നതല്ല …..ചിലപ്പോ അവര്‍ക്ക് നമ്മളോട് എന്തെങ്കിലും പറയാന്‍ ഉണ്ടാവും ….അതുകൊണ്ട് ഒരിക്കലും നമ്മള്‍ ആത്മാക്കളെ ഭയപ്പെടേണ്ടതില്ല “
“ഫാദര്‍ ഈ ഓജോ ബോര്‍ഡ് സത്യമാണോ “മറ്റൊരു കുട്ടി ഫാദറിനോട് ചോദിച്ചു
“ഹേയ് ….അതൊരു കളിപ്പാട്ടമാണ് കുറച്ച് ലെറ്റര്‍സും നമ്പര്‍സും അടങ്ങിയ ഒരു ബോര്‍ഡ്‌ ….അതിലെ കോയിന്‍ നീക്കുന്നത് നമ്മുടെ ഉപബോധമനസ്സാണ് അല്ലാതെ പ്രേതങ്ങളോ ആത്മാക്കളോ അല്ല ...നമ്മുടെ ഉപബോധമനസ്സ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നു ആത്മാക്കള്‍ ആണെന്ന് അതൊരു കളിപ്പാട്ടം മാത്രമാണ് “
“ഫാദര്‍ എങ്ങനെയാണ് എക്സോസിസം ചെയ്യുന്നത് ? എന്തൊക്കെ മുന്‍കരുതലുകള്‍ വേണം എക്സോസിസം ചെയ്യുന്ന സമയത്ത് ? അതിനെക്കുറിച്ച്‌ ഒന്ന് വിവരിക്കാമോ ? “ ജാസ്മിന്റെതായിരുന്നു ആ ചോദ്യം
“എക്സോസിസം അതിന് ഒരു കുട്ടിക്കളിയല്ല ...അത് ഇങ്ങനെയൊരു വേദിയില്‍ പറയാനും പാടില്ല ...പിന്നെ നമ്മുടെ വിഷയം അതല്ലല്ലോ “ ജാസ്മിന്റെ ചോദ്യത്തിന് ഫാദര്‍ റോയി ചെറുതായിട്ട് കളിയാക്കിയ രീതിയില്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.ഫാദര്‍ റോയിയുടെ മറുപടി കേട്ടിട്ട് ബാക്കി കുട്ടികളും ജാസ്മിനെ നോക്കി ചിരിക്കാന്‍ തുടങ്ങി .ചിലര്‍ പിറകില്‍ നിന്ന് അവളെ നോക്കി ഉച്ചത്തില്‍ കൂവി .ഇവരുടെ കയ്യിലിരുപ്പ് കാരണം കോളേജിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ജാസ്മിനെയും അവളുടെ കൂട്ടുക്കാരികളെയും ഇഷ്ടമില്ലായിരുന്നു
“എന്നാലും ഫാദര്‍ “ ജാസ്മിന്‍ കളിയാക്കികൊണ്ടുള്ള ചിരിയെയും കൂവലിനെയും വകവെക്കാതെ വീണ്ടും ആ ചോദ്യം ആവര്‍ത്തിക്കാന്‍ നിന്നപ്പോള്‍ ഫാദര്‍ റോയി ചോദ്യം ചോദിയ്ക്കാന്‍ നിന്നിരുന്ന മറ്റൊരു കുട്ടിയോട് ചോദ്യം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടു .ജാസ്മിന്‍ ചമ്മിയ മുഖത്തോടെ സീറ്റില്‍ ഇരുന്നു
“ഇയാളാര് കടമറ്റത്ത്‌ കത്തനാരോ ഇത്രയ്ക്കും ജാഡ കാണിയ്ക്കാന്‍” ജാസ്മിന്‍ തോട്ടപ്പുറത്തിരുന്നിരുന്ന അനിതയോട് ചോദിച്ചു
“ചമ്മിയല്ലേ “ അനിത തിരിച്ച് ചോദിച്ചു.അവള്‍ അതിന് മറുപടി ഒന്നും പറഞ്ഞില്ല
“ദെ പിന്നിലോട്ട് നോക്കിനോക്ക് ….നിന്നെ കളിയാക്കാന്‍ കിട്ടുന്ന അവസരം അവര്‍ മുതലാക്കാതിരിക്കോ ….കൂവി തകര്‍ക്കുന്നുണ്ട് അവര്‍ “
“മം ...കൂവട്ടെ …..ചിരിക്കട്ടെ ...എല്ലാവരും ചിരിക്കട്ടെ ...എല്ലാവര്‍ക്കും കാണിച്ചു കൊടുക്കാം ഈ ജാസ്മിന്‍ ആരെന്ന് ...എന്താണ് എക്സോസിസം ഞാന്‍ കാണിച്ചു തരാം എല്ലാവര്‍ക്കും “ വളരെ ദേഷ്യത്തോടെ ജാസ്മിന്‍ പറഞ്ഞു
--------------------------------------
“ഫാദര്‍ റോയി അവളെ കളിയാക്കിയത് കോളേജിലെ മറ്റു കുട്ടികളും ഏറ്റെടുത്തിരുന്നു .പലരും അവളെ കാണുബോള്‍ ആ സംഭവം പറഞ്ഞു കളിയാക്കിയിരുന്നു .ഭയങ്കര വാശിക്കാരിയായിരുന്ന ജാസ്മിന്‍ എങ്ങനെയെങ്കിലും തന്നെ കളിയാക്കുന്നവരുടെ വായ അടപ്പിക്കാന്‍ അവള്‍ തീരുമാനിച്ചു.അതിനായി അവള്‍ ചെയ്തത് ഫാദര്‍ റോയി വികാരിയായിരുന്ന പാളിയിലെ കപ്യാര്‍ പത്രോസിനെ പരിചയപ്പെടുകയും അയാള്‍ക്ക് കുറച്ച് പൈസ കൊടുക്കുകയും പാളിയില്‍ എക്സോസിസം നടക്കുന്ന ദിവസം അറിയിക്കണം എന്ന് പറയുകയും ചെയ്തു .പത്രോസ് കൊടുത്ത പൈസയുടെ നന്ദി കാണിക്കുകയും ചെയ്തു .പള്ളിയ്ക്ക് പുറമേ നിന്ന് അകത്ത് നടക്കുന്ന എക്സോസിസം ക്യാമറ വെച്ചു പകര്‍ത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പത്രോസ് ഞങ്ങള്‍ക്ക് ചെയ്ത് തരുകയും ചെയ്തതു.പക്ഷേ ഫാദര്‍ എങ്ങനെയോ ഞങ്ങളുടെ സാന്നിദ്ധ്യം മനസ്സിലാക്കുകയും എക്സോസിസം പകുതിയില്‍ നിറുത്തി ഞങ്ങളുടെ അടുത്തേക്ക് വരുകയും ക്യാമറ വാങ്ങി അതിലെ മെമ്മറി കാര്‍ഡ് വലിച്ചെടുത്തിട്ട് ഞങ്ങളെ ശകാരിക്കുകയും പള്ളി പരിസരത്ത് ഇനി കണ്ടുപോവരുത് എന്ന് ശാസിച്ച് പള്ളിയ്ക്ക് പുറത്താക്കി ഗേറ്റ് അടയ്ക്കുകയും ചെയ്തു.ആ സംഭവം ജാസ്മിന് ഫാദറിനോടുള്ള ദേഷ്യം വീണ്ടും കൂട്ടുകയും ചെയ്തു .ഫാദറിന് എതിരെ എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു .ഞങ്ങള്‍ വീണ്ടും കപ്യാര്‍ പത്രോസിനെ കണ്ടു.ഫാദര്‍ റോയിയ്ക്ക് അച്ഛന്‍ പട്ടം കിട്ടിയതിന് ശേഷമുള്ള ആദ്യത്തെ പള്ളി പെരുന്നാളായിരുന്നു ആ കൊല്ലം .കാശ് കൊടുത്തപ്പോള്‍ കപ്യാര്‍ പത്രോസാണ്‌ പറഞ്ഞത് പള്ളിയില്‍ നിന്ന് കാസയും പിലാസയും മാറ്റിയാല്‍ പെരുന്നാള്‍ നടക്കില്ലെന്ന് .അങ്ങനെ തീരുമാനിച്ച പ്രകാരം ഫാദര്‍ റോയിയുടെ കൈവശമുണ്ടായിരുന്ന കാസയും പിലാസയും ഞങ്ങള്‍ പത്രോസ് മുഖേനെ മാറ്റുകയും ഫാദര്‍ റോയിയെ കുറ്റക്കാരനാക്കുകയും ചെയ്യുകയായിരുന്നു “ മിത്ര മുഖം തഴ്ത്തികൊണ്ട് പറഞ്ഞു നിറുത്തി
“കൊള്ളം ...ഒരു പാവപ്പെട്ട ഫാദറിനെ കള്ളനാക്കിയപ്പോള്‍ നിങ്ങളുടെ പ്രതികാരം തീര്‍ന്നില്ലേ ? “ ജീവന്‍ പുച്ഛം കലര്‍ന്ന ഭാവത്തോടെ മിത്രയോട് ചോദിച്ചു.പെട്ടന്നാണ് മിത്രയുടെ മൊബൈല്‍ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയത്
“ഹലോ “ കോള്‍ എടുത്തുകൊണ്ട് മിത്ര പറഞ്ഞു
“ഓ മി കാറ ….കുംഫെസ്സ്യോ ? “ കേട്ടത് മനസിലാവാതെ മിത്ര ജീവനെ നോക്കി .മിത്രയുടെ മുഖഭാവത്തില്‍ പന്തികേട് തോന്നിയ ജീവന്‍ ഫോണ്‍ സ്പീക്കറില്‍ ഇടാന്‍ മിത്രയോട് പറഞ്ഞു .ജീവന്‍ പറഞ്ഞ പ്രകാരം മിത്ര ഫോണ്‍ സ്പീക്കറില്‍ ഇട്ടു
“ഓ മി കാറാ… കുംഫെസ്സ്യോ ? …..കുമ്പസാരം നടത്തേണ്ടത് പോലീസുകാരന്‍റെ മുന്‍പില്‍ അല്ല മിത്ര വര്‍ഗീസ്‌ ..അത് നടത്തേണ്ടത് ദൈവത്തിന്‍റെ തിരുസന്നിധിയിലാണ് മിത്ര “ മിത്ര ഭയത്തോടെ ജീവന്‍റെ മുഖത്തേക്ക് നോക്കി .ജീവന്‍ മാധവന്‍ സാറിനോട് കോള്‍ ട്രെയിസ് ചെയ്യാന്‍ പറഞ്ഞു
“എല്ലാ കാര്യങ്ങളും പോലീസുകാരോട് പറഞ്ഞോ മിത്ര ? ….നീ കരുതുന്നുണ്ടോ അവര്‍ക്ക് നിന്നെ രക്ഷിക്കാന്‍ പറ്റുമെന്ന്‍ ?...ഹ ഹ ...എന്നാല്‍ നിനക്ക് തെറ്റി മിത്ര ...നിന്‍റെ പാപത്തിന്‍റെ ശമ്പളം നിന്നെ തേടി വന്നിരിക്കും ...അത് നീ എവിടെയൊളിച്ചാലും നിന്നെ തേടി വന്നിരിക്കും “ അയാള്‍ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു
“ആരാണ് താങ്കള്‍ ? ...ആരായാലും താങ്കളെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഇപ്പോ ഞങ്ങളുടെ കൈയിലുണ്ട് ….നിങ്ങള്‍ക്കായി ഒരു കാരാഗ്രഹം ഞാന്‍ വൃത്തിയാക്കിയിട്ടുണ്ട് ...അടുത്ത് തന്നെ അതില്‍ നിങ്ങളെ അടച്ചിരിക്കും “ അയാള്‍ക്ക് മറുപടിയായി ജീവന്‍ പറഞ്ഞു
“ഹലോ മിസ്റ്റര്‍ ജീവന്‍ ..ജീവന്‍ അഗസ്റ്റിന്‍ ..ഒരു ഒടിയനെ പിടിച്ച ആത്മവിശ്വാസം അല്ലെങ്കില്‍ അഹങ്കാരം നിങ്ങള്‍ക്ക് ഉണ്ട് ജീവന്‍ ..പക്ഷേ അത് തികയാതെ വരും ചില സമയങ്ങളില്‍ ….ഈയൊരു രാത്രി മിത്ര താണ്ടില്ല ജീവന്‍ ...പാപിയാണ് അവള്‍ ….മരണം അവളെ തേടിവന്നിരിക്കും ജീവന്‍ ...നൊ പോറ്റെസ്റ്റ് എഫ്ഫൂജേരെ എന്നേച്ചി...അവള്‍ക്ക് രക്ഷപ്പെടാന്‍ ആവില്ല ജീവന്‍ “ അയാള്‍ വളരെ ഉയര്‍ന്ന ശബ്ദത്തോടെ പറഞ്ഞു
“നിങ്ങളുടെ മനോബലവും,മെന്റല്‍ പവറും കണ്‍കേട്ട് ജാലവിദ്യകളും ഇന്ന് തോറ്റുപോകും ….മിത്ര ഈ രാത്രിയെ അതിജീവിക്കും….നിങ്ങളുടെ കൈകളില്‍ കയ്യാമം വെപ്പിക്കുകയും ചെയ്യും ….ഒരു ഒടിയനെ പിടിച്ച അഹങ്കാരവും ആത്മവിശ്വാസവും ഉണ്ടെന്ന് കൂട്ടിക്കോ മിസ്റ്റര്‍ കില്ലര്‍ “
“ഗുഡ് ലക്ക് “ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു
“ഫോണ്‍ കോള്‍ ട്രൈയ്സ് ചെയ്തോ “ മാധവന്‍ സാറിനോട് ജീവന്‍ ചോദിച്ചു
“ചെയ്തു സാര്‍ …..ഫാദര്‍ റോയിയുടെ പേരിലുള്ള സിംമില്‍ നിന്നാണ് സാര്‍ കോള്‍ വന്നിരിക്കുന്നത് “
“മം പ്രതീക്ഷിച്ചു ...എന്ത് തന്നെയായാലും ഈയൊരു രാത്രിയോടെ കൊലയാളി ആരെന്ന് നമ്മുക്ക് അറിയാം “
--------------------------------------
അന്ന് രാത്രി മിത്രയുടെ വീട്
കൊലയളിയ്ക്ക് വല വിരിച്ചുകൊണ്ട് കാത്തിരിക്കുകയാണ് ജീവനും പോലീസുകാരും .മിത്രയ്ക്കും മിത്രയുടെ മാതാപിതാക്കള്‍ക്കും ധൈര്യം നല്‍കി ജീവന്‍
“പുറത്ത് സെക്യൂരിറ്റി ടൈറ്റല്ലെ ? ഒരു കാരണവശാലും കൊലയാളി അകത്തേക്ക്‌ കടക്കരുത് “ജീവന്‍ മാധവന്‍ സാറിനോട് ചോദിച്ചു
“ എല്ലാം പെര്‍ഫെക്റ്റ്‌ ആണ് സാര്‍ “
“ആംബുലന്‍സും റെഡി ആണല്ലോ അല്ലേ “
“റെഡി ആണ് സാര്‍ “
“ഗുഡ് ...ഒരു മുന്‍കരുതലിന്‍റെ ഭാഗമാണ് ആംബുലന്‍സ് “
സമയം കുറച്ച് കടന്നുപോയി .മിത്രയുടെയും അവളുടെ മാതാപിതാക്കളുടെയും മുഖത്ത് ഭയം കൂടി കൂടിവന്നു .പെട്ടന്നാണ് ഒരു ഇടിവെട്ടിയത് അതിന് പിന്നാലെ ശക്തമായി മഴ പെയ്യാനും തുടങ്ങി .ഇടിയുടെ ശക്തികൊണ്ടോ എന്തോ അറിയില്ല കറന്റ് പോയി.ആ സമയം അകലെ നിന്നൊരു കറുത്ത അംബാസിഡര്‍ കാര്‍ വൈപ്പര്‍ കൊണ്ട് മഴത്തുള്ളികളെ തുടച്ചുമാറ്റി കൊണ്ട് മിത്രയുടെ വീടിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുകയായിരുന്നു .ആ കാര്‍ പതിയെ മിത്രയുടെ വീടിന് മുന്നില്‍ പതിയെ വന്നു നിന്നു .പുറത്ത് കാവല്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ചാടിവീണ് ആ കാറിനെ പെട്ടന്ന് വലയം വെച്ചു .കാര്‍ ഡോര്‍ പതിയെ തുറന്നൊരാള്‍ കാറില്‍ നിന്ന് ഇറങ്ങി .ഓടികൂടിയ പോലീസുകാരുടെ കണ്ണുകളിലേക്ക് അയാള്‍ നോക്കി .പോലീസുകാര്‍ പാവകളെപ്പോലെ അയാള്‍ക്ക് ഗേറ്റ് തുറന്നുകൊടുത്ത് അയാളെ അനുഗമിച്ചുകൊണ്ട് പിന്നില്‍ നടന്നു .അയാള്‍ മിത്രയുടെ വീടിന്‍റെ ഡോറില്‍ തട്ടി .ജീവന്‍ മാധവന്‍ സാറിനോട് ഡോര്‍ തുറക്കാന്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.മാധവന്‍ സാര്‍ വീടിന്‍റെ ഡോര്‍ പതിയെ തുറന്നു .അകത്തേക്ക്‌ കടന്ന അയാളുടെ മുഖത്തേക്ക് ജീവന്‍റെ ടോര്‍ച്ച് വെളിച്ചം അനുവാദം ചോദിക്കാതെ എത്തി .ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ജീവന്‍ അയാളുടെ മുഖം വ്യക്തമായി കണ്ടു .ഒരു ഞെട്ടലോടെ അയാളുടെ മുഖത്തേക്ക് ടോര്‍ച് അടിച്ചുകൊണ്ട് ജീവന്‍ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു
(അടുത്തത് അവസാന ഭാഗം )

Lijin

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo