വർഷങ്ങൾക്കൊടുവിൽ....,
പുറത്ത് മഴ കോരിച്ചൊരിഞ്ഞു പെയ്യുന്നുണ്ടെങ്കിലും ഞങ്ങളുടെ മനസ്സുകളിൽ തീയായായിരുന്നു, ചിലരുടെ മുഖം കാർമേഘത്താൽ മൂടിക്കെട്ടിനിൽക്കുകയാണെങ്കിൽ മറ്റു ചിലരുടെ മുഖത്തെ കാർമേഘങ്ങൾ പുറത്തെ മഴയെ തോൽപ്പിക്കും വിധം പെയ്തിറങ്ങുന്നുണ്ടായിരുന്നു...., അടുത്തിരിക്കുന്നവന്റെ നുള്ളും പിച്ചും പിന്നെ മൂക്കിൽ നിന്നും ചാലിട്ടൊഴുകി വരുന്നതും മനസ്സിലെ സംഘർഷം വർദ്ദിപ്പിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ വന്നു..., കൂടെ എന്റെ ഇത്താത്തയുടെ പ്രായം തോന്നിക്കുന്ന പെൺകുട്ടിയും!
വലിയ തിക്കും തിരക്കുമില്ലാത്ത ഒരു ബെഞ്ചിൽ ആ ചേച്ചി (പെൺകുട്ടി) ഇരുന്നു..., പിന്നെ ഞങ്ങളുടെയെല്ലാം ശ്രദ്ധ ആ ചേച്ചിയിലായി..., ഇത്രയും പ്രായമായിട്ടും ഈ ചേച്ചിപ്പൊഴും ഒന്നാം ക്ലാസിലെത്തിയിട്ടൊള്ളൂ..., അതോ ഇനി ടീച്ചറാകുമോ..? അതിനൊട്ട് പ്രായമായിട്ടില്ലതാനും...!
ഞങ്ങളോട് ഓരോർത്തരോടായി പേരു പറഞ്ഞു പരിജയപ്പെടാൻ ടീച്ചർ പറഞ്ഞു, ചിലർ ബാപ്പുട്ടി എന്നും കുഞ്ഞോനെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു, അത് വീട്ടിൽ വിളിക്കുന്ന പേരാണ് യെതാർത്ഥ പേരു പറയൂ എന്ന്പറഞ്ഞ് ടീച്ചറവരെ തിരുത്തി, എല്ലാവരും പേരു പറഞ്ഞു കഴിഞ്ഞ ശേഷം ടീച്ചർ സ്വന്തം പേരു പറഞ്ഞു, "പങ്കജാക്ഷി",
അന്നേരം ആ പേര് എന്റെ നാവ് വഴങ്ങാത്തതിനാൽ പങ്കജ ടീച്ചറെന്ന് മനസ്സിൽ കുറിച്ചിട്ടു, പെട്ടെന്ന് ആ ചേച്ചി എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു എന്റെ പേര് സുസ്മിത...., പക്ഷേ ആ പേര് എത്ര ശ്രമിച്ചിട്ടും എന്റെ നാവ് വഴങ്ങിയില്ല....!
ഉടനെ ടീച്ചർ പറഞ്ഞു..,
"ഇത് എന്റെ മകളാണ്..., ഇവൾ വേറൊരു സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്..., ഇന്നിവൾക്ക് ലീവായതിനാൽ എന്റെ കൂടെ പോന്നതാണ്....,"

"ഈ ചേച്ചിക്കും ഈ സ്കൂളിൽ പഠിച്ചൂടെ..?"
ഫസ്റ്റ് ബെഞ്ചിലെ ഒരു വിരുതന്റെ ചോദ്യം കേട്ട ടീച്ചർ ഒന്നു ചിരിച്ചു.., ശേഷം പറഞ്ഞു,

"നമ്മുടെ ഈ സ്കൂൾ നാലുവരെയെ ഒള്ളൂ....,"
അത് കേട്ട എനിക്ക് സന്തോഷം അടക്കാനായില്ല..., നാലാം ക്ലാസ് കഴിഞ്ഞാൽ വീട്ടിലിരിക്കാലോ...., ആ സന്തോഷം മുളയിലെ നുള്ളി കൊണ്ട് ടീച്ചർ തുടർന്നു,
" ചേച്ചിയും നാലാം ക്ലാസ് വരെ ഇവിടെയായിരുന്നു പഠിച്ചിരുന്നത്..., നാലാം ക്ലാസ് കഴിഞ്ഞാൽ നിങ്ങളും ചേച്ചിയെപ്പോലെ മറ്റൊരു സ്കൂളിൽ ചേരും.., അവിടെ പഠിച്ചു പഠിച്ച് വലുതായി പത്തും കഴിഞ്ഞ് പിന്നെ കോളേജ്..... "

ബാക്കി കേൾക്കാതിരിക്കാൻ ഞാൻ ചെവി രണ്ടും വിരലിട്ടു അമർത്തി പിടിച്ചു.
ചേച്ചിക്ക് ക്ലാസില്ലാത്ത ദിവസങ്ങളിൽ ടീച്ചറുടെ കൂടെ വന്ന് ഞങ്ങളുടെ ക്ലാസിലിരിക്കുന്നത് ഞങ്ങൾക്കും ചേച്ചിക്കും വലിയ സന്തോഷമായിരുന്നു,
പല ദിവസങ്ങളിലും ടീച്ചർ വരുമ്പോൾ ആകാംഷയോടെ ഞങ്ങൾ നോക്കി നിൽക്കും ചേച്ചി കൂടെയുണ്ടോന്നറിയാൻ...!
ചേച്ചി വരുന്ന ദിവസങ്ങളിൽ ഇന്റർബെല്ല് സമയത്ത് ക്ലാസിൽ പാട്ടും ഡാൻസുമൊക്കെയായി നല്ല രസമായിരുന്നു,
ഒന്നാം ക്ലാസിൽ ഒരു കുട്ടിയെപ്പോലും പങ്കജടീച്ചർ അടിച്ചിരുന്നില്ല, ഒരിക്കൽ പോലും വടിയുമായി വരുന്ന പങ്കജ ടീച്ചർ എന്റെ ഓർമ്മയിലേയില്ല,
കളിയും ചിരിയും തമാശകളുമായി ഒരു വർഷം പിന്നിട്ടു...,

രണ്ടാം ക്ലാസിലെത്തിയതും ടീച്ചർ മാറി, രാധാമണി ടീച്ചറായിരുന്നവിടെ.., പങ്കജ ടീച്ചറെപ്പോലെ വടിയില്ലാത്ത ടീച്ചറായിരുന്നില്ല രാധാമണി ടീച്ചർ, വടി അധികം മേശയിയിലടിച്ചു ശബ്ദമുണ്ടാക്കാനായിരുന്നു ഉപയോഗിച്ചിരുന്നെങ്കിലും കുരുത്തക്കേട് കാട്ടിയാൽ അടി തരാനും ടീച്ചർ പിശുക്കൊന്നും കാണിക്കില്ലായിരുന്നു, എങ്കിലും പങ്കജ ടീച്ചറിനെപ്പോലെ രാധാമണി ടീച്ചറെയും എല്ലാവർക്കുമിഷ്ടമായിരുന്നു.
ഞങ്ങൾ രണ്ടാം ക്ലാസിലെത്തിയ ശേഷം സുസ്മിതച്ചേച്ചി സ്കൂളിൽ വരാതായി,
രണ്ടും മൂന്നും നാലും ക്ലാസുകൾ പിന്നിട്ട് മറ്റൊരു സ്കൂളിൽ ചേർന്ന ശേഷവും പങ്കജടീച്ചറും സുസ്മിത ചേച്ചിയും മനസ്സിൽ നിന്നും പോയിട്ടില്ലായിരുന്നു.

വർഷങ്ങൾ പലതും മാറി മറിഞ്ഞു,
കഴിഞ്ഞ വർഷം എന്റെ പെങ്ങളുടെ കുട്ടിയുടെ രക്ഷിതാവിന്റ റോളിൽ മീറ്റിങ്ങിനായ് അതേ സ്കൂളിന്റെ പടികൾ ഞാൻ കയറി..., മനസ്സ് അതിവേഗം പുറകോട്ടു പഞ്ചരിക്കുന്നതോടൊപ്പം ഓരോരോ ഓർമകൾ നൊമ്പരമായ് മനസ്സിലേക്കോടിയെത്താൻ തുടങ്ങി, മീറ്റിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഞാൻ അന്നത്തെ എന്റെ മൂന്നാം ക്ലാസിലെ അദ്ധ്യാപകനും ഇപ്പോഴത്തെ ഹെഡ്മാസ്റ്ററുമായ അബ്ദു മാസ്റ്ററോട് പങ്കജാക്ഷി ടീച്ചറേയും മകളെയും കുറിച്ചന്വേഷിച്ചു..,
ടീച്ചർ റിട്ടയറായെന്നും, ഇവിടെ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് ഇപ്പോൾ ദൂരെ സ്വന്തം നാട്ടിൽ താമസമാക്കിയെന്നും അബ്ദുമാസ്റ്റർ പറഞ്ഞതു കേട്ടപ്പോൾ ഇനിയൊരിക്കലും എന്റെ പ്രിയപ്പെട്ട ആ ടീച്ചറമ്മയേയും മകളേയും കാണാൻ സാദിക്കില്ലല്ലോ എന്നോർത്ത് മനസ്സിൽ ഒരു വിങ്ങലനുഭവപ്പെട്ടു.

ഈ അടുത്ത ദിവസങ്ങളിലും ഞാൻ സ്നേഹനിധികളായ ആ ടീച്ചറേയും മകളെയും ആ പഴയ ഒന്നാം ക്ലാസും ചെറു നൊമ്പരത്തോടെ ഓർത്തെടുത്തു.., ടീച്ചറെ FB യിൽ തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല,മകളുടെ പേര് ഞാൻ മറന്നുപോയിരുന്നു,
അതിനിടെ ഞാനെഴുതിയ ഒരു രചന നല്ലെഴുത്ത് പേജിൽ വന്നപ്പോൾ അതിലെ കമന്റുകൾ നോക്കുന്നതിനിടയിൽ ഒരു കമന്റ് എന്നേ പിടിച്ചു നിറുത്തി, എന്റെ വീട്ടുപേര് കണ്ട് വട്ടപ്പറമ്പ് സ്കൂളിലായിരുന്നോ പഠിച്ചെതെന്ന് ഒരു ചേച്ചികമന്റായി ചോദിച്ചിരിക്കുന്നു, അതേയെന്ന് ഞാൻ റിപ്ലെ കൊടുത്ത ശേഷം ചേച്ചിയുടെ പേര് നോക്കിയപ്പോൾ 'സുസ്മിത'..!

എന്റെ സ്കൂളിൽ പഠിച്ച ആരെങ്കിലുമായിരിക്കുമെന്നു ചിന്തിച്ചിരിക്കുമ്പോൾ ഒരു മെസേജ് വന്നു,
"LP എവിടെയാ പഠിച്ചത്?"
"LP എവിടെയാ പഠിച്ചത്?"
"കീഴുമുറി സ്കൂളിൽ..., "- ഞാൻ റിപ്ലെ കൊടുത്തു.
"പങ്കജാക്ഷി ടീച്ചറെ ഓർമ്മയുണ്ടോ...?" - ഇതായിരുന്നു അടുത്ത മെസേജ്.
"പങ്കജ ടീച്ചറേയും അന്നു ടീച്ചറുടെ കൂടെ വന്നിരുന്ന ടീച്ചറുടെ മകളേയും ഓർമ്മയുണ്ടെന്ന് ഞാൻ റിപ്ലെ കൊടുത്തപ്പോൾ,
അന്നു ടീച്ചറുടെ കൂടെ വന്നിരുന്ന ആ ചേച്ചി സുസ്മിതയാണ് ഞാനെന്ന അടുത്ത സന്ദേശം അമ്പരപ്പോടെയാണ് ഞാൻ വായിച്ചത്...!
അതെ വർഷങ്ങൾക്കു ശേഷം ഞാൻ അറിയാനും കാണാനും ആഗ്രഹിച്ച എന്റെ ടീച്ചറേയും മകളേയും ഞാൻ ഒരു നിയോഗം പോലെ നല്ലെഴുത്ത് നല്ലെഴുത്ത് എന്ന സാഹിത്യ കൂട്ടായ്മയിലൂടെ കണ്ടെത്തിയിരിക്കുന്നു...,

രണ്ടത്താണി.
16-06-2017.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക