Slider

ചെറുകഥ .... റജിസ്റ്റര്‍ മാരേജ് ....

0
ചെറുകഥ .... റജിസ്റ്റര്‍ മാരേജ് .... രാവേറെ ചെന്നിട്ടും ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങാനാവാതെ ശ്രീക്കുട്ടി കൂട്ടുകാരി ദിവ്യയോട് സംസാരിച്ചു കൊണ്ടേയിരുന്നു ശ്രീക്കുട്ടി .: എനിക്ക് പേടിയാവുന്നു ദിവ്യാ . ദിവ്യ : എന്തിനാ നിനക്ക് പേടി ? പേടിക്കേണ്ട നിന്‍റെ ഹരിയെ സ്വന്തമാക്കാലൊ നാളെ നിനക്ക് .ശ്രീ. : അതെ പക്ഷേ എന്തോ ഒരു ഭയം . ദിവ്യ : ദേ ശ്രീക്കുട്ടി ഇനിയും നീ കുട്ടിയാവാതെ . നാളെ നിന്‍റെ കല്യാണമാ.ആ സ്വപ്നവും കണ്ട് കിടക്ക് . ദിവ്യ : എനിക്ക് ഉറങ്ങണം നീ കിടന്നുറങ്ങ് ശ്രീ. ദിവ്യ ഉറങ്ങിയിട്ടും ശ്രീ ഉറങ്ങിയില്ല.നാളെ ആരും അറിയാതെ റജിസ്റ്റര്‍ മാരേജ് ചെയ്യുകയാണ് വീട്ടിലറിഞ്ഞാല്‍ ഓര്‍ക്കാന്‍ പോലും ഭയമാണ് . അതും താഴ്ന്ന ജാതിയില്പ്പെട്ട ഹരിയേട്ടനെ അവര്‍ ഒരിക്കലും സ്വീകരിക്കില്ല . എങ്ങനെയൊക്കെയോ നേരം പുലര്‍ന്നു . രണ്ടു പേരും രാവിലെ റെഡിയായി.അപ്പോഴാണ് ശ്രീയുടെ ഫോണ്‍ ശബ്ദിച്ചത് . ഹരിയായിരുന്നു. ഹരി: ശ്രീക്കുട്ടി മോളെ കല്യാണം നടക്കില്ലെടി ..ഇടറുന്ന വാക്കുകള്‍ .. ശ്രീ. : എന്ത് പറ്റി ഹരിയേട്ടാ ?.ഹരി : നിയമം മാറി മോളെ റജിസ്റ്റര്‍മാരേജ് ചെയ്യാന്‍ അച്ഛന്‍റെയും ,അമ്മയുടെയും ഒപ്പ് ഇല്ലാതെ കല്ല്യാണം നടക്കില്ലാന്ന് രാവിലെ ഗിരീഷ് പറഞ്ഞതാണ് .. ശ്രീ : ഹരിയേട്ടാ ഇനി എന്ത് ചെയ്യും നമ്മള്‍ ? അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .:ഹരിയേട്ടാ ഞാന്‍ പിന്നെ വിളിക്കാം .കോള്‍ കട്ട് ചെയ്ത് അവള്‍ ദിവ്യയെ നോക്കി .നിറഞ്ഞ മിഴികള്‍ കണ്ട് അവള്‍ക്കരികിലേയ്ക്ക് ചേര്‍ന്ന് നിന്ന് ദിവ്യ ചോദിച്ചു . ദിവ്യ : എന്താ ശ്രീ എന്താ പ്രശ്നം ? . ശ്രീ : അത് ദിവ്യ കല്ല്യാണം നടക്കില്ല . അച്ഛന്‍റെയും അമ്മയുടെയും ഒപ്പ് ഇല്ലാതെ കല്ല്യാണം നടക്കില്ല.പുതിയ നിയമമായീന്ന് . ദിവ്യ : ദൈവമേ അതും വന്നോ ? ഇനിയെന്താ ചെയ്യുന്നെ ?... ശ്രീ .: ഹരിയേട്ടനും വിഷമത്തിലാണ് ... വിദ്യ : എന്തായാലും വീട്ടുകാര് ഒപ്പിട്ട് ഇത് നടക്കില്ല . ഇനി കാത്തിരിക്കണം ആരെയും വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് വാശിയോടെ .അവസാനം വീട്ടുകാര് തന്നെ തോല്‍ക്കണം എന്നാലെ ഈ കല്യാണം നടക്കൂ .സാരമില്ല മോളെ .. ശ്രീ: അമ്പലത്തില്‍ പോകാം നമുക്ക്. ..ദിവ്യ : എന്താ പെട്ടെന്ന് .. ശ്രീ : ആ നിയമം കൊണ്ടു വന്നവന്‍റെ തലയില്‍ ഇടിത്തീ വീഴാന്‍ താഴെക്കാവിലമ്മയ്ക്ക് ഒരു വഴിപാട് നേരാന്‍ .... വിതുമ്പിക്കയുകയായിരുന്നു അവള്‍ ... അപ്പോള്‍ ഹരിയുടെ മെസേജ് തേടിയെത്തി അവളെ ."മോളെ ഒന്നുകില്‍ നിയമം മാറണം അല്ലെന്‍കില്‍ വീട്ടുകാര് മാറണം എന്നാലെ നമുക്ക് ഒന്നാകുവാന്‍ കഴിയു അത് വരെ കാത്തിരിക്കണം ....... സ്നേഹത്തിനു മുന്‍പില്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ അകറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയായ റജിസ്റ്റര്‍ മാരേജ് ഇന്നീ നിലയിലേക്കെത്തിച്ചവരെ ഒരുമിച്ചു ജീവിക്കാനുള്ള രണ്ട് മനസ്സുകളെ ചിലപ്പോള്‍ മരണത്തിലേയ്ക്ക് നയിച്ചേക്കാം ഈ നിയമം ....................... രാജിരാഘവന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo