Slider

.......".അഗ്നിപർവ്വതം ചുമക്കു ന്നവർ ..............

0

.......".അഗ്നിപർവ്വതം ചുമക്കു ന്നവർ ..............
ബസിറങ്ങി ഓടുകയായി രുന്നു ബാലസുധ പകൽ മുഴുവൻ മുന്നിലെ ഫയലുകൾക്കും അപ്പുറം ഒരു തീ പോലെ മകളുടെ മുഖം അവളുടെ ഉള്ളിനെ പൊള്ളിച്ചു കൊണ്ടിരുന്നു. രാജീവിന് ഈയിടെയായി വന്ന മാറ്റം അവളെ കുറച്ചൊ ന്നുമല്ല വേവലാതിപ്പെടു ത്തു ന്നത് ഓഫീസിൽ നിന്നയാൾ ഈയിടെ യായി നേര ത്തെ എത്തുന്നുണ്ട് പണ്ടൊക്കെ സുഹൃത് സംഘത്തിലെ ഒത്തു ചേരൽ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രിയാകുമായിരുന്നു. ഇപ്പോൾ അതങ്ങനെ യല്ല. മകളെ ചേർത്തി രുത്തി ഓമനിക്കു ന്നത് കാണു മ്പോൾ പണ്ടെങ്ങുമില്ലാത്ത ഒരു ആധി മനസിൽ നിറയുന്നു ണ്ട്.
" മോള് വളർന്നു ഇനി വല്യ ലാളന ഒന്നും വേണ്ട"
കളി മട്ടിൽ പല തവണ പറഞ്ഞു നോക്കീ
"അയ്യോ ടീ മാളുക്കു ട്ടിയേ നിൻ റമ്മ പറഞ്ഞത് കേട്ടോ എന്റെ മോള് അച്ഛന്റെ മുത്തല്ലേടാ അമ്മയ്ക്ക് അസൂയയാ"
മാളു അത് കേട്ട് ചിരിച്ചു കൊണ്ട് അച്ഛന്റെ ദേ ഹത്തേ ക്ക് ചാരി യിരുന്നു.
ആറാം ക്ലാസിലാണ് മാളവിക . പ്രായത്തിൽ കവിഞ്ഞ വളർച്ചയും ഭംഗിയും കാണു മ്പോൾ ബാല സുധ യുടെ ഉള്ളിലൊ രു അഗ്നി പർവ്വതം പുകയും. ആരെയാ ണ് വിശ്വ സിക്കുക! സ്വന്തം അച്ഛൻ പോലും ..... ചിന്തകളെ കടിഞ്ഞാണിട്ട് അവൾ നടന്ന് വീടെത്തി
വാതിൽ ചാരിയിട്ടേയുള്ളു. ചാരിയ വാതിൽ മെല്ലെ തുറന് അവൾ നെഞ്ചിടിപ്പോടെ മുറിയിലെത്തി.രാജീവും മകളും നല്ല ഉറക്കം. മകൾ അച്ഛനെ മുറുകെ പിടിച്ച് നെഞ്ചിലേക്ക് തലയണച്ച് കിടക്കുന്നു. ബാല മുറി വിട്ടിറങ്ങി അടുക്കളയിൽ ചായയുണ്ടാക്കിയിരിക്കുന്നു തനിക്കുളളത് ഒരു കപ്പിൽ അടച്ചു വെച്ചിരിക്കുന്നു
" മഴയുണ്ടാ യിരുന്നോ ബാലു ?"
രാജീവ് പിന്നിലൂടെ വന്ന് ചേർത്ത് പിടിച്ചപ്പോൾ തെല്ല് അ സ്വസ്ഥത യോടെ അ യാളെ തള്ളിമാറ്റി അവൾ മുറിയി ലേക്ക് പോയി.
"ഇവൾക്കി തെന്ത് പറ്റി "! അൽപ നേരം അയാൾ അത് നോക്കി നിന്നു
പാവം, ഓഫീസി ലെ ടെൻ ഷനാ വും യാത്ര, ജോലി എല്ലാം കൂടി അവളയിടെയായി വല്ലാ തെ ക്ഷീ ണിച്ചിട്ടു ണ്ട്. "
അയാൾ ചപ്പാത്തി ക്കുള്ള മാവ് എടു ത്തു കുഴ യ്ക്കാനാരംഭി ച്ചു.ഇന്ന് രാത്രി ഭക്ഷണം തന്റെ വകയാകട്ടെ.
"ബാലേ മോൾക്ക് ചെറിയ ചുടുണ്ട് കേട്ടോ ഒന്ന് നോ ക്കണെ"
ബാലസുധ മകൾക്കരികിൽ തന്നെ യായിരുന്നു അവളുടെ പിഞ്ചു ശരീര ത്തിലെ ന്തെങ്കിലും ക്ഷതങ്ങ ളുണ്ടോ എന്ന് നോക്കുക യായിരുന്നു ബാല. രാജീവ് പറഞ്ഞത് കേട്ട് അവൾ മാളുവിന്റെ നെറ്റിയിൽ കൈ വെച്ച് നോക്കി. ചുട്ടുപൊ ള്ളുന്നു.
രാജീവ് എത്തു മ്പോഴേയ്ക്ക് ബാലസുധ മകളെയും കൊണ്ട് ഗെയിറ്റ് കടന്നിരുന്നു.
"ശ്ശെടാ ! ഒന്ന് പറ യാതെ പോയോ?"
അയാൾ അൽപ നേരം അങ്ങനെ നിന്നു.
ഡോക്ടർ വിശദമായി പരിശോധി ച്ച് മരുന്നു കൊടുത്തു. തിരികെ വരുമ്പോൾ മാളുവിനെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു ബാലസുധ പെൺകു ഞ്ഞുങ്ങളുള്ള ഓരോ അമ്മയുടെ യുടെയും അവസ്ഥ ഇതാണ്. ചലിക്കുന്ന അഗ്നിപർവ്വത ങ്ങൾ.
"നീ വന്ന് കിടക്ക്, രാത്രി ഒരു പാടായി "
രാജീവ് ബാലയുടെ അരികിൽ വന്നു.
''രാജീവ് കിടന്നോ ഞാൻ വന്നേയ്ക്കാം "
"ഞാനിന്ന് മോളുടെ കൂടെ ഇവിടെ കിടക്കാം. നീ പോയി ഉറങ്ങ്.. വെളുപ്പി നെഴുനേൽക്കണ്ടെ ബാലേ?"
"വേണ്ടാ "ഒറ്റ അലർ ച്ചയായിരു ന്നു ബാലസുധ.
രാജീവ് ഞെട്ടിപ്പോയി.
" നിങ്ങള് ആ മുറി യിൽ കിടന്നാ ൽ മതി. മോൾക്കൊ പ്പം കിടക്കണ്ട. അവൾ
വളർന്നു " അവൾ ചുവന്ന മുഖ ത്തോടെ പറഞ്ഞു.
രാജീവ് ഒരു മുഴുവൻ നിമിഷവും ബാലസുധ യെ നോക്കി നിന്നു.
" നിന്റെ മനസ്സിലെന്താ പറയടീ ?'' '' കുറച്ച് ദിവസമായി ഞാൻ 'ശ്രദ്ധിക്കുന്നു. എന്റെ കു ഞ്ഞിനെ എനിക്ക് തൊടാൻ വയ്യ, ഒരു മുത്തം കൊടുക്കാൻ പാടില്ല, ചേർത്ത് പിടിക്കാൻ പാടില്ല "
രാജീവിന്റെ ശബ്ദം ഇടറി
" ബാലേ ഞാൻ ... ഞാനവളു ടെ അച്ഛനാണെടീ " അയാൾ തളർച്ചയോ ടെ ഭിത്തി യിലേക്ക് ചാരി
കാലിലേക്ക് ഒരു മുഖം അമരുന്നു .മുട്ടുകു ത്തി നിലത്തിരിക്കുകയാണ് ബാല. അവൾ വിങ്ങിക്കരഞ്ഞു.
"എനിക്ക് പേടിയാണ് രാജീവ്, എനിക്കെല്ലാവരെ യും പേടി യാണ്. എന്റെ മോൾ ...."
രാജീവ് അവളെ തോളിൽ പിടിച്ചുയ ർ ത്തി തനിക്ക് നേരെ നിർത്തി
"ഞാനെന്തിനാണ് എന്റെ സായാഹ്നസൗഹൃദ ങ്ങൾ ഉപേക്ഷിച്ചതെന്നറിയുമോ? ഒരു കണ്ണും എന്റെ മോളുടെ മേൽ പതിയാതിരി ക്കാൻ. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ മോളെ ഒന്നിനും തൊടാൻ കഴിയില്ലടീ. അമ്മ എന്നാൽ പത്ത് മാസം ചുവന്ന് പ്രസവിക്കുന്നവൾ തന്നെ. എന്നാൽ അച്ഛൻ ഒരായുഷ്കാലം മുഴു വൻ അവളെെ നെഞ്ചിൽ ചുമക്കുകയാ ണ് - മകളെ പ്രാപി ക്കുന്നവൻ പുരുഷനല്ല മനുഷ്യനുമല്ല
" എന്നോട് ക്ഷമിക്ക് "ബാല കൈകൂപ്പി .
"ഹേയ്, നീ ചിന്തി ച്ചതിൽ ഒരു തെറ്റുമില്ല ഒരമ്മ അത്രയും ശ്രദ്ധാലു വായിരിക്കണം. എല്ലാ അമ്മമാരും നിന്നെ പ്പോലെ യായാൽ പെൺകു ഞ്ഞുങ്ങൾ സമാധാന മായി ഉറങ്ങും "
രാജീവിന്റെ നെഞ്ചിൽ ചേർന്ന് നിൽക്കെ ഏറെക്കാലം കൂടി അവൾക്കും നല്ല ഒരു ഉറക്കം വന്നു. കാവലുണ്ട് ആണൊരുത്തൻ' നെഞ്ചിലെ തീയണഞ്ഞു കഴിഞ്ഞു. അവൾ കണ്ണുകൾ പൂട്ടി.
.... അമ്മു .......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo