Slider

സാർ വിശക്കുന്നു സാർ എന്തെങ്കിലും തരണേ ...

0
സാർ വിശക്കുന്നു സാർ എന്തെങ്കിലും തരണേ ...
ഒന്നുപോയെ ചെറുക്കാ മനുഷ്യനിവിടെ പ്രാന്ത് പിടിച്ചിരിക്കുവാ അതിനിടയിലാ....
ദേഷ്യം പിടിച്ച് കാർകഴുകാനുള്ള വെള്ളവുമെടുക്കാൻ പിറുപിറുത്തു കൊണ്ട് അയാൾ തിരികെ നടന്നു
ഞാൻ ഈ കാറുകഴുകിത്തരാം സാർ ,സാറിന് ഇഷ്ടമുള്ളത് തന്നാ മതി സാർ
ഇത് വല്യ ശല്യമായല്ലോ ഒന്നു പോയേ ചെറുക്കാ രാവിലെ മനുഷ്യനെ മെനക്കെടുത്താൻ ഓരോന്നു വന്നോളും
വിശക്കുന്നു സാർ .....,
ആ കുഞ്ഞു ശബ്ദം കേട്ടില്ലന്നു നടിക്കാൻ അയാൾക്ക് കഴിഞ്ഞില്ല, ആ ഓമനത്തമുള്ള മുഖവും
 ആ കണ്ണിലെ നിഷ്കളങ്കതയും ......
എന്റെ പെങ്ങളൂട്ടിയാണ് സാർ ഞങ്ങൾക്കാരുമില്ല സാർ എന്തെങ്കിലും തരണേ സാർ . ഞാൻ ഈ കാറുകഴുകിത്തരാം സാർ
എന്തെങ്കിലും തരണേസാർ ആ കുഞ്ഞിശബ്ദം പിന്നെയുമുയർന്നു..
ആ.. ശരി ...ശരി നീ ഈ കാറുകഴുക്
എന്താ മോളെ നിന്റെ പേര്..... മാളൂട്ടി ..
ആഹാ നല്ലപേരാണല്ലോ മോളുവാ അങ്കിളുകഴിക്കാൻ എന്തെങ്കിലും തരാം . അവൾ മടിച്ച് ചേട്ടനെ നോക്കി .......
ചെല്ലുമാളൂട്ടിയെ..........................................................
സാർ കഴിഞ്ഞു സാർ ..........
ആഹാ മിടുക്കനാണല്ലോനീ ...... സാർ മാളു ട്ടി................
മാളുഅയാൾടെപുറകെ വന്നു നിന്നു കൈയ്യിൽ ഒരു പൊതിയുമായി....
അവൾടെ കൈയിൽ ഫ്രൂട്ടസും ബിസ്കറ്റും ഉണ്ട് രണ്ടു പേരും കൂടി കഴിച്ചോ കേട്ടോ
ദേ ഇത് വെച്ചോ ...... നാളേം വരണം കേട്ടോ ......
ഇത് കുറേ കാശുണ്ടല്ലോ സാർ....
നി നന്നായിട്ട് കഴുകി കാർ ...
നാളേം വരണം .
നാളേം വരണം മാളൂട്ടി... കേട്ടോ.. അയാൾ വാത്സല്യത്തോടെ തലോടി......
അവൾ അവന്റ കൈയിൽ തൂങ്ങി നടന്നു...........
എന്ത് നടത്തവാ മാളുട്ടിയേ..... ഇങ്ങ് വാ ഞാൻ എടുക്കാം.......
ആഹാ നിന്റെ ദേഹത്ത് ആ സാറിന്റെ പോലത്തെ സെന്റിന്റെ മണമുണ്ടല്ലോ ... നിനക്ക് സാറ് സെന്റ് ഒക്കെയടിച്ച് തന്നല്ലേ...... നല്ല സാറാ ... നാളേം പോണം.....
അവൾടെ ആ കുഞ്ഞു ശരീരം നീറിപ്പുകയുവാരുന്നു , പിന്നെ അയാൾതന്ന ബിസ്കറ്റിന്റെ ടേസ്റ്റും ,പാവക്കുട്ടിയും വാങ്ങിത്തരാമെന്ന് പറഞ്ഞ ഉടുപ്പുമൊക്കെ ഓർത്തപ്പോൾ അവൾ ആ വേദന കടിച്ചമർത്തി .
തനിക്ക് സാർ തന്ന ശമ്പളം സ്വന്തം കുഞ്ഞിപ്പെങ്ങളുടെ ശരീരത്തിന് അയാളിട്ട വിലയാണെന്നറിയാതെ , അവന്റെ അധ്വാനത്തിന്റെ കൂലിയാണ് ന് തെറ്റ് ധരിച്ച് അഭിമാനത്തോടെ അവൻ അത് മുറുകെ പിടിച്ചു .....................
അവർക്ക് സംഭവിക്കുന്നതെന്താണെന്ന് തിരിച്ചറിയാതെ ആ രണ്ട് ജീവിതങ്ങളും നടന്ന്നീങ്ങി നാളെയും സാറിന്റെയടുത്ത് വരണമെന്ന് മനസ്സിലുറപ്പിച്ച് കൊണ്ട് .

Aswathy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo