ഇന്ന് ഞങ്ങളുടെ പൊന്നുമോളുടെ അഞ്ചാമത് ജന്മദിനമാണ് അതിനോടൊപ്പം അവളുടെ ചരമദിനവും....മരണം ഞങ്ങളിൽ നിന്നും മാളൂട്ടിയെ തട്ടിയെടുത്തിട്ട് ഇന്നേക്ക് നാല് വർഷം തികഞ്ഞു.
മോളുടെ ഒന്നാം പിറന്നാൾ ഒരു ആഘോഷമായി
നടത്തണമെന്നത് എന്നെപ്പോലെ തന്നെ ഹരിയേട്ടന്റെയും ആഗ്രഹമായിരുന്നു.അതുകൊണ്ട് തന്നെയാണ്
ബന്ധുക്കളേയും അയൽക്കാരേയും സുഹൃത്തുക്കളേയുമടക്കം എല്ലാവരേയും ക്ഷണിച്ചതും പിറന്നാൾ നല്ല രീതിയിൽ ആഘോഷിച്ചതും..
നടത്തണമെന്നത് എന്നെപ്പോലെ തന്നെ ഹരിയേട്ടന്റെയും ആഗ്രഹമായിരുന്നു.അതുകൊണ്ട് തന്നെയാണ്
ബന്ധുക്കളേയും അയൽക്കാരേയും സുഹൃത്തുക്കളേയുമടക്കം എല്ലാവരേയും ക്ഷണിച്ചതും പിറന്നാൾ നല്ല രീതിയിൽ ആഘോഷിച്ചതും..
ആഘോഷങ്ങൾ അവസാനിച്ച് ക്ഷണിച്ചവരെല്ലാം തിരികെ പോയശേഷം ഹരിയേട്ടനും ഞാനും മോളെ സിറ്റൗട്ടിലിരുന്ന് കളിപ്പിക്കുകയായിരുന്നു..
അച്ഛനും അമ്മയും ഞങ്ങൾക്കടുത്ത് തന്നെയുണ്ടായിരുന്നു...അച്ഛന് കുടിക്കാൻ അല്പം വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ ഞാനത് എടുക്കാനായി അടുക്കളയിലേക്ക് പോയി..
അച്ഛനും അമ്മയും ഞങ്ങൾക്കടുത്ത് തന്നെയുണ്ടായിരുന്നു...അച്ഛന് കുടിക്കാൻ അല്പം വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ ഞാനത് എടുക്കാനായി അടുക്കളയിലേക്ക് പോയി..
അമ്മയുടെ മോളേ എന്നു ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് ഞാൻ അടുക്കളയിൽ നിന്നും ഓടി വന്നത്..ഞാൻ അപ്പോൾ കണ്ട കാഴ്ച എന്റെ ഹൃദയം പൊട്ടുമാറുള്ളതായിരുന്നു .രക്തത്തിൽ
കുളിച്ചു കിടക്കുന്ന എന്റെ പൊന്നുമോൾ, തൊട്ടടുത്തായി ബോധമില്ലാതെ ഹരിയേട്ടനും.
അച്ഛന്റേയും അമ്മയുടേയും കരച്ചിൽ കേട്ട് അയൽക്കാർ ഓടി വരുന്നത് പകുതി മറയുന്ന ബോധത്തിൽ ഞാൻ കണ്ടു....
കുളിച്ചു കിടക്കുന്ന എന്റെ പൊന്നുമോൾ, തൊട്ടടുത്തായി ബോധമില്ലാതെ ഹരിയേട്ടനും.
അച്ഛന്റേയും അമ്മയുടേയും കരച്ചിൽ കേട്ട് അയൽക്കാർ ഓടി വരുന്നത് പകുതി മറയുന്ന ബോധത്തിൽ ഞാൻ കണ്ടു....
കണ്ണ് തുറക്കുമ്പോൾ ഞാൻ കണ്ട കാഴ്ച ഞങ്ങളുടെ പൊന്നുമോളുടെ ജീവനറ്റ ശരീരമായിരുന്നു..അവൾക്കടുത്തായി ചിരിച്ചു കൊണ്ടിരിക്കുന്ന ഹരിയേട്ടനെ കണ്ടപ്പോൾ എനിക്കാദ്യം ദേഷ്യമാണ് തോന്നിയത്.പക്ഷേ ഞങ്ങളുടെ പൊന്നുമോളുടെ ജീവനോടൊപ്പം എന്റെ ഹരിയേട്ടന്റെ ഓർമ്മകൾ കൂടി ഇല്ലാണ്ടായി എന്നറിഞ്ഞപ്പോൾ ഇനിയീ ഭൂമിയിൽ എനിക്കും ജീവിക്കണ്ടെന്ന് തോന്നി..
ഭാഗ്യം കെട്ട ഒരു ഭാര്യയായി ,അമ്മയായി ഞാനിനി എന്തിന് ഈ ഭൂമിയിൽ ജീവിക്കണം? ഈ ചോദ്യം
ഞാനെന്നോട് തന്നെ ചോദിച്ചെങ്കിലും അതിനുള്ള ഉത്തരം എന്റെ കൺമുന്നിൽ തന്നെയുണ്ടായിരുന്നു.. ഇടയ്ക്കിടെ കരഞ്ഞും ചിരിച്ചും നാല് ചുമരുകൾക്കുള്ളിൽ കഴിഞ്ഞുകൂടുന്ന എന്റെ ഹരിയേട്ടന് ഞാനല്ലാതെ മറ്റാരാണുള്ളത്..
ഞാനെന്നോട് തന്നെ ചോദിച്ചെങ്കിലും അതിനുള്ള ഉത്തരം എന്റെ കൺമുന്നിൽ തന്നെയുണ്ടായിരുന്നു.. ഇടയ്ക്കിടെ കരഞ്ഞും ചിരിച്ചും നാല് ചുമരുകൾക്കുള്ളിൽ കഴിഞ്ഞുകൂടുന്ന എന്റെ ഹരിയേട്ടന് ഞാനല്ലാതെ മറ്റാരാണുള്ളത്..
സ്വയമറിയാതെ വന്നുപോയ ഒരു തെറ്റിന്റെ ശിക്ഷയെന്നോണ്ണം ഓർമ്മകൾ നഷ്ടപ്പെട്ട് ജീവിക്കുന്ന എന്റെ ഹരിയേട്ടന്റെ ഇടയ്ക്കിടെയുള്ള ഉറക്കത്തിലെ അലറിക്കരച്ചിൽ ഞങ്ങളുടെ മാളൂട്ടിയെ ഓർത്താണെന്ന് എനിക്കറിയാം.
മോളുടെ ജീവനറ്റ ശരീരം ചിതയിലേക്കെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല എന്റെ പൊന്നുമോൾ എങ്ങനെയാണ് മരിച്ചതെന്ന സത്യം... പിന്നീട് ഞാനതറിയുന്നത് അമ്മ സ്വയബോധമില്ലാത്ത ഹരിയേട്ടനെ ചേർത്ത് നിർത്തി കരഞ്ഞുകൊണ്ട് വല്ല്യേട്ടനോട് കാര്യങ്ങൾ പറയുമ്പോഴാണ്
"കസേരയിൽ ഇരുന്ന് ഹരി മോളെ കളിപ്പിക്കുന്നതിനിടയിൽ അവളെ സ്വല്പം മുകളിലേക്ക് ഉയർത്തി പക്ഷേ ആ സമയം മാളൂട്ടി സന്തോഷത്താൽ ചിരിച്ചുകൊണ്ട് കുതറിയതും അവളുടെ ശരീരത്തിൽ നിന്നും ഹരിയുടെ പിടിവിട്ടു പോയി.മോൾ തലയടിച്ചു തറയിൽ വീണത് നല്ല ശക്തിയോടെ ആയതിനാൽ.."
പറയുന്നത് പൂർത്തിയാക്കാനാകാതെ അമ്മ ഏങ്ങലടിച്ചു കരയുമ്പോഴും ഹരിയേട്ടൻ ഒന്നുമറിയാതെ മറ്റേതോ ലോകത്തിലായിരുന്നു..
ഒട്ടു മിക്ക മുതിർന്നവരും ചെയ്യുന്ന ഒരു കാര്യമാണ് കൊച്ചു കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതിനിടയിൽ മുകളിലേക്കെടുത്തുയർത്തുന്നത്.. പക്ഷേ ഞങ്ങളുടെ പൊന്നുമോളുടെ പ്രാണൻ പോകുന്നത് വേണ്ടി വന്നു അതൊരു വലിയ തെറ്റായിരുന്നെന്ന് ഞങ്ങൾക്ക് മനസ്സിലാകാൻ..
പക്ഷേ ഇനിയൊരിക്കൽ കൂടി ആ തെറ്റ് ആവർത്തിക്കില്ലെങ്കിലും ഞങ്ങളുടെ പൊന്നുമോളെ ഞങ്ങൾക്ക് തരാത്തത്ര ദൂരത്തിലേക്ക് ഈശ്വരൻ കൂട്ടിക്കൊണ്ടു പോയി...
പക്ഷേ ഇനിയൊരിക്കൽ കൂടി ആ തെറ്റ് ആവർത്തിക്കില്ലെങ്കിലും ഞങ്ങളുടെ പൊന്നുമോളെ ഞങ്ങൾക്ക് തരാത്തത്ര ദൂരത്തിലേക്ക് ഈശ്വരൻ കൂട്ടിക്കൊണ്ടു പോയി...
കണ്ണീരോടെയാണെങ്കിലും മോളുടെ ഓരോ ജന്മദിനവും ചരമദിനമായല്ലാ ഞങ്ങൾ ഇപ്പോഴും നടത്തുന്നത്.. മാലയിട്ട് അലങ്കരിച്ച അവളുടെ ഫോട്ടോയ്ക്കു മുന്നിൽ പിറന്നാൾ കേക്ക് വെച്ച്
തൊട്ടടുത്തായി അവൾക്കായി ഓരോ വയസ്സിലും എടുക്കുന്ന പുത്തൻ ഉടുപ്പും ......
തൊട്ടടുത്തായി അവൾക്കായി ഓരോ വയസ്സിലും എടുക്കുന്ന പുത്തൻ ഉടുപ്പും ......
ഹരിയേട്ടനും ഞാനും ഒരുമിച്ച് ആ കേക്ക് മുറിക്കുന്ന നിമിഷത്തെങ്കിലും ഹരിയേട്ടന് നഷ്ടപ്പെട്ട ഓർമ്മകൾ തിരിച്ചു കിട്ടുമെന്ന് ഓരോ ജന്മ ദിനത്തിലും ഞാൻ കണ്ണീരോടെ പ്രതീക്ഷിക്കുന്നു..
കൊച്ചു കുഞ്ഞുങ്ങളെ മുകളിലേക്കെടുത്തുയർത്തി കളിപ്പിക്കുമ്പോൾ ഓർക്കുക അവരൊന്നു കുതറിമാറിയാൽ ഒരു പക്ഷേ നമ്മളിലെ പിടിവിട്ടൊന്നു പോയാൽ തലയടിച്ചാവും ആ കുഞ്ഞു ശരീരം വീഴുന്നത്.അനന്തരഫലം ആ കുഞ്ഞിന്റെ മരണമായിരിക്കും
(സമർപ്പണം ..അകാലത്തിൽ ഇത്തരത്തിൽ മരണം തട്ടിയെടുത്ത പിഞ്ചോമനകൾക്കായി)
ഇതെന്റെ ജീവിതമോ അനുഭവമോ അല്ല..ഇത്തരത്തിൽ ഒരു കുഞ്ഞ് മരിച്ചത് ഇങ്ങനെ എഴുതിയതെന്ന് മാത്രം
By.....RemyaRajesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക