Slider

ചിലരെപ്പോലെ ജീവിതമൊരു കളിതമാശയായിരുന്നെനിക്കും.....

0

ഒരു ഉത്തരവാദിത്തവുമില്ലാതെ കറങ്ങി നടക്കുന്നത് കണ്ട് സഹികെട്ടാണ് എന്റെ വീട്ടുകാരും തീരുമാനിച്ചത്
ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഒരു കല്യാണമൊക്കെ കഴിപ്പിച്ചു ഉത്തരവാദിത്തമുള്ളവനാക്കണം എന്ന്
കല്യാണം എന്ന് പറഞ്ഞു വീട്ടുകാർ നിർബന്ധം പിടിച്ചപ്പോളെല്ലാം ഓരോരോ കാരണം പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി...
ഒടുക്കം നിർബന്ധങ്ങൾ ശകാരമായി എത്തിയപ്പോളാണ് മനസ്സില്ലാ മനസ്സോടെ ഉം എന്ന് മൂളിയത്...
സമ്മതം മൂളിയപ്പോൾ വീട്ടുകാരുടെ സന്തോഷവും സ്നേഹവും ഒന്നു വേറെ തന്നെയായിരുന്നു..
അങ്ങനെയാണ് ഒരുവളെ എന്നെ പഠിപ്പിക്കാനായി വീട്ടുകാർ കണ്ടു പിടിച്ചത്...
കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്
ദിവസങ്ങളെല്ലാം വളരെ പെട്ടെന്നാണ് കടന്നു പോയത്...
വിവാഹ ദിവസമെത്തി ഇരിന്നാൽ ഇരിപ്പുറക്കുന്നില്ല നിന്നാൽ മനസ്സ് നിൽക്കുന്നില്ല മനസ്സൊരു പോക്കാണ് അവൾ മുന്നിൽ വന്നു നിൽക്കുന്നതോർത്ത്... ഒരു ചെറിയ നാണവും അതുവരെയില്ലാത്ത കുറേ ചിന്തകളും അടിമുടി പിടികൂടി..
വിവാഹ പന്തലിൽ ഇരിക്കുമ്പോളാണ് കൂട്ടുകാരൻ പറഞ്ഞത് '' 'കഴിഞ്ഞു മോനെ നിന്റെ കാര്യത്തിലും ഒരു തീരുമാനമായി എന്ന്' ''
കേട്ടപ്പോൾ കലി കയറി എങ്കിലും വെള്ളയും വെള്ളയും ഇട്ട് കല്യാണ പന്തലിൽ ഇരിക്കുകയാണെന്നോർത്ത് മനസ്സിൽ പറഞ്ഞു ശവത്തിൽ കുത്താടത തെണ്ടി എന്ന്...
പാര വെച്ച് ചങ്കുകൾ നെഞ്ചിൽ കുത്തി രസിക്കും നേരം അതാ അവൾ വരുന്നു ഇത്തിരി നാണത്തോടെ മുഖം പാതി മറച്ച്... ആ നാണവും വരവും കണ്ടപ്പോൾ എന്റെ കണ്ണുകൾ മിന്നി ഖൽബും പിടച്ചു തുടങ്ങി പുറത്തറിയിക്കാതെ ഇരിക്കാൻ വളരെ പാടു പെട്ടു
അവളും ഞാനും ഒരുമിച്ച് കല്യാണ സദസ്സിലിരിക്കുമ്പോൾ ഞാനോർത്തു ഇനി എന്നും കൂടെ ഇവളും കാണും എന്ന്
അങ്ങനെ അവളുടെ കൈ മുറുകെ പിടിച്ചു ഒന്നായൊരു ജീവിതത്തിലേക്ക് പടികയറി പടി കയറുമ്പോൾ ആരോ പറഞ്ഞു വലതു കാൽ വെച്ച് കയറുമോളേ എന്ന്
ആദ്യ രാത്രിയിൽ അവളുടെ കടന്നു വരവിൽ ഞാനൊന്നു പതറി ചോദിക്കാൻ മുൻകൂട്ടി കരുതി വെച്ചതെല്ലാം കയ്യീന്ന് പോയി പിന്നെ പുഞ്ചിരി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു നിന്നു
ഈ നേരത്തൊണ് അവൾ പറഞ്ഞത് അതേ നല്ലോണം കറങ്ങി നടക്കുന്ന ആളാണല്ലേ എന്ന്
ഞാൻ ആകാംഷയോടെ ചോദിച്ചു ആരു പറഞ്ഞു ഇത്
ഉടനെയവൾ പറഞ്ഞു.. ഉമ്മ പറഞ്ഞു എന്ന്
അപ്പോൾ എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നെനിക്കു മനസ്സിലായി അതിനാൽ ഇനി ആമുഖമൊന്നും വേണ്ട എന്നെന്റെ മനസ്സ് പറഞ്ഞിരുന്നു...
പരസ്പരം മുഖം നോക്കിയുറങ്ങി ഉണരുമ്പോൾ ഞാൻ ചുറ്റിലും നോക്കി അവിളവിടെ ഇല്ല
ക്ലോക്കിലെ സമയം നോക്കി '' 'അഞ്ച് മണി ഏ ഇത്ര നേരത്തെ ഞാൻ എണീക്കാറില്ലല്ലോ എന്നോർത്ത് ഓരോന്നും ആലോചിച്ചു വീണ്ടും കിടന്നു ആ നേരത്താണ് അവൾ ചായ കൊണ്ടു വന്നു തന്നതും കൂടെ ഒരു പുഞ്ചിരിയും തന്നവൾ പുറത്തേക്ക് പോയതും..
ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി കടന്നു പോകുമ്പോൾ എന്റെ തീരുമാനങ്ങളിലും എന്റെ കാര്യങ്ങളിലും അവൾ ഇടക്കൊക്കെ ഇടപെട്ട് തുടങ്ങി അതിനാൽ ചെറിയ വഴക്കും പിണക്കങ്ങളും ഞങ്ങളുടെ കൂടെയും വന്നു തുടങ്ങി...
എന്നാലും അതൊന്നും ഞാൻ മുഖവിലക്കെടുക്കാറില്ല
ജോലി ഇല്ലാത്ത ദിവസങ്ങളിൽ കൂട്ടുകാരോടൊപ്പമുള്ള കറക്കം കൂടുകയും ചെയ്തു എല്ലാം ഒരു രസമാക്കി നടന്നു...
ഇതെല്ലാം കണ്ടവൾ ദേഷ്യപ്പെട്ടു തുടങ്ങി ജീവിതം ഒരു തമാശയായി കാണരുത് എന്നും പറഞ്ഞവൾ ഇടക്കൊക്കെ വഴക്കിടും.... എല്ലാറ്റിനും എന്റേതായ തീരുമാനങ്ങൾ എന്നും പറഞ്ഞ് ഞാൻ അവസാനിപ്പിക്കും....
മറു വാക്കുകൾ ഇല്ലാതെ അവൾ മൗനത്തിലാകും... പിണക്കത്തിലാവും കണ്ടില്ലെന്ന് നടിച്ച് ഞാൻ എന്റെ വഴിയേ പോകും....
ഒരു ദിവസം എന്റെ വണ്ടി വീടിനടുത്ത് എത്താറായപ്പോൾ ഒരപകടത്തിൽ പെട്ടു കുറച്ചു നേരത്തേക്ക് എന്റെ ബോധം പോയി ആരോ മുഖത്ത് വെള്ളം കുടഞ്ഞെഴുന്നേൽപ്പിക്കുമ്പോൾ ഞാൻ കണ്ടത് നെഞ്ചു പൊട്ടി കരയുന്ന അവളെയാണ് കരഞ്ഞു തളര്‍ന്നവൾ വീഴുമ്പോൾ എന്റെ ഇട നെഞ്ചൊന്നു പിടഞ്ഞു.... അവളെ താങ്ങിയെടുത്ത് ഉണർത്തുമ്പോൾ അവളെന്റെ കണ്ണിലേക്ക് നോക്കി വീണ്ടും കരഞ്ഞു എന്റെ ദേഹത്തവൾ പറ്റി പിടിക്കുമ്പോൾ അതു വരെ ഇല്ലാത്ത ഒരു തിരിച്ചറിവ് എന്നെ പിടികൂടിയിരുന്നു
സ്നേഹത്തോടെ കാത്തിരിക്കുന്നവളുടെ ജീവിതം ഞാനായിരുന്നന്നെനിക്കു മനസ്സിലാവുമ്പോൾ ഹോസ്പിറ്റലിൽ എന്റെ അടുത്തിരുന്നവൾ മിഴി തുടക്കുകയായിരിന്നു....
ഒരു നിമിഷമവൾ തനിച്ചാവുമ്പോൾ എങ്ങനെയാവും എന്നെന്റെ മനസ്സ് തേടുമ്പോഴേക്കും ജീവിതത്തിന്റെ അർത്ഥവും അതിന്റെ മൂല്യവും ഞാൻ അറിഞ്ഞു തുടങ്ങി...
ഒരു സുഖമുള്ള കാറ്റ് തലോടി കടന്നുപോകുമ്പോൾ അവളുടെ കൈകൾ വീണ്ടും ഞാൻ ചേർത്തു പിടിച്ചു...
സ്നേഹപൂര്‍വ്വം
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo