Slider

ഇരുൾവീഴും മുൻപേ

0
ഇരുൾവീഴും മുൻപേ
********************
അനിത നടക്കുകയാരുന്നില്ല ഓടുകയായിരുന്നു.....ഭൂതകാലത്തെ വ്രണപ്പെടുത്തുന്ന ഓർമകൾ അവളെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു. ഇരുൾവീഴും മുൻപ് വീട്ടിലെത്തണം; ഇനിയൊരുവയൽ കൂടി കടന്നാലെ വീടെത്തു..അവൾ നടപ്പിന്റെ വേഗതകൂട്ടി... നഗരത്തിലെ ഒരു തുണിക്കടയിലെ സെയിൽസ് ഗേളാണ് അനിത.. അവളുടെ അച്ഛനാണവൾക്കെല്ലാം.. അനിതയുടെ അനുജത്തിയെ പ്രസവിച്ചതോടുകൂടി അവളുടെ അമ്മ മരിച്ചു അന്നവൾക്ക് വെറും ആറുവയസ്സുപ്രായം.. അമ്മയില്ലാത്ത ദുഃഖമറിയിക്കാതെയാണ് തന്റെ രണ്ടുമക്കളെയും ആ അച്ഛൻ വളർത്തിയത്.. കെട്ടിട നിർമ്മാണത്തൊഴിലാളിയായിരുന്നു അവളുടെ അച്ഛൻ ദാമു.. നന്ദ അവളുടെ കുഞ്ഞനുജത്തി...
ഒരുദിവസം സന്ധ്യകഴിഞ്ഞിട്ടുംഅവരുടെ അച്ഛൻ പണികഴിഞ്ഞെത്തിയില്ല. നന്ദയുടെ പതിമൂന്നാം പിറന്നാളായിരുന്നു അന്ന്.. സാധാരണ ദിവസങ്ങളിൽ നേരമിരുട്ടും മുൻപേ വീട്ടിലെത്താറാണ് പതിവ്.. നന്ദ ഉമ്മറത്തു അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി... ഇച്ചേച്ചി അച്ചു ഇതുവരെ എത്തിയില്ലല്ലോ.. നന്ദ അച്ഛനെ അച്ചുവെന്നാണ് വിളിക്കാറ്... അവൾ ചേച്ചിയോട് സങ്കടത്തോടെ പറഞ്ഞു.. നീ ഒന്നു സമാധാനമായിരിക്ക് മോളെ അച്ഛനിപ്പോൾ വരും അനിത അവളെ സമാധാനിപ്പിച്ചു.. അച്ചു ഇങ്ങനെ വൈകാറില്ലല്ലോ ഇച്ചേച്ചി അതും നന്ദമോൾടെ പിറന്നാളല്ലേയിന്നു.. ഇന്നുപണിക്ക് പോകുല്ലെന്നു പറഞ്ഞിട്ട് ഞാൻകാണാതെ പോയി.. പിന്നെ എന്തിനാ താമസിക്കുകയും ചെയ്യുന്നേ.. നന്ദയുടെ കണ്ണുകൾ നിറഞ്ഞു..
നന്ദയുടെ പിറന്നാളായതിനാൽ രാവിലെ എഴുനേറ്റപ്പോൾത്തന്നെ ഇന്ന് പണിക്കു പോകുന്നില്ലെന്ന് പറഞ്ഞതായിരുന്നു ദാമു.. പറഞ്ഞുതീരും മുൻപ്, മുറ്റത്തു കേശവന്റെ വിളി.. ദാമുവേട്ടാ.. ഒന്നു പുറത്തേക്കു വരാമോ.. അല്ല ആരിത് കേശവനോ കുറെനാളായല്ലോ ഇതുവഴി വന്നിട്ട് ദാമു പറഞ്ഞു ..സമയം കിട്ടണ്ടേ ദാമുവേട്ട ഇപ്പൊത്തന്നെ ഒരത്യാവശ്യം പറയാൻ വേണ്ടി വന്നതാ.. നമ്മുടെ വയലിന്നക്കരെയുള്ള ശ്രീകാര്യം സ്കൂളില്ലേ, ആകെട്ടിടത്തിന്റെ മുകളിൽ തേങ്ങവീണു പിള്ളേരുടെ ക്ലാസ്സിന്റെ മുകളിലുള്ള ഓടു മുഴുവൻ പൊട്ടി.. മഴക്കാലമല്ലേ എപ്പോഴാ മഴപെയ്യുകയെന്നു പറയാനൊക്കില്ലല്ലോ.. ദാമുവേട്ടൻ ഇന്ന് അത്യാവശ്യം വന്നു അതൊന്നു മേഞ്ഞുതരണം കേശവൻ പറഞ്ഞു..
അത് കേശവാ ഇന്ന് ജോലിക്ക് പോകുന്നില്ലെന്ന് വച്ചതാ.. ന്ഹാ സാരമില്ല കുട്ട്യോൾടെ കാര്യമല്ലേ ഞാൻവരാം കേശവൻ നടന്നോളു.. മോളെ അനിതേ അച്ഛനൊന്നു സ്കൂൾവരെ പോയിട്ട് വരാം..നന്ദമോള് കുളിക്കാൻ കേറിക്കാണുമല്ലേ.. സാരമില്ല അവളോട് പറഞ്ഞേക്ക്.. അച്ഛനെത്രേം പെട്ടെന്ന് വരാൻ നോക്കാം.. വരുമ്പോഴേക്കും പിറന്നാൾസദ്യയും പായസവും ഉണ്ടാക്കി വച്ചേക്കണേ.. അതുംപറഞ്ഞു ദാമു കേശവനോടൊപ്പം പോയി.. കുളിക്കാൻപോയ നന്ദ തിരികെ വന്നപ്പോഴേക്കും ദാമു വയൽ കടന്നു പോയിരുന്നു..
ഇതിപ്പോൾ ഇരുട്ടുവീണുതുടങ്ങി അച്ഛനിപ്പോഴും വന്നിട്ടില്ല അനിതയ്ക്ക് പരിഭ്രമമായി.. അതിലേറെ വിഷമം നന്ദക്കായിരുന്നു. ഇച്ചേച്ചി ഞാനൊന്നുപോയി നോക്കിയിട്ട് വരട്ടെ ? കുറേനേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നശേഷം നന്ദ അനിതയോട് ചോദിച്ചു.. വേണ്ട അച്ഛനിങ്ങുവന്നോളും ഇരുട്ടുവീണുതുടങ്ങി ഇനി നീ പോകണ്ട.. അതുകേൾക്കാൻ നിൽക്കാതെ നന്ദ മുറ്റത്തേക്കിറങ്ങിയോടി.. അവരുടെ വീടിനുമുൻപിൽ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലാണ് അതിന്റെ അക്കരെയാണ് സ്കൂൾ.. അനിത പഠിച്ചതും നന്ദയിപ്പോൾ പഠിക്കുന്നതും അവിടെയാണ്.. എത്ര പറഞ്ഞാലും കേൾക്കില്ല ഈ പെണ്ണിന്റെയൊരുകാര്യം ഇങ്ങുവരട്ടെ അച്ഛന്റെ കയ്യീന്നു രണ്ട് വാങ്ങിത്തരുന്നുണ്ട് .. ഇതും പറഞ്ഞു അവൾ അകത്തേക്ക് കയറി..
കുറച്ചുസമയം കഴിഞ്ഞപ്പോൾ മോളേയെന്നുള്ള വിളികേട്ട് അവൾ വാതിൽ തുറന്നു.. പുറത്തു ദാമു കയ്യിലൊരു പൊതിയുണ്ട്.. ഒന്നും പറയണ്ട മോളെ ഓടുമാറ്റാനാണെന്ന്പറഞ്ഞു അവിടെച്ചെന്നപ്പോൾ ഒരുകൂട്ടം പണിയെടുത്തു ന്റെ ചുമലിലോട്ട് വച്ചുതന്നു.. ഞായറാഴ്ചയായതിനാൽ ആരും പണിക്കു വിളിച്ചിട്ട് വരുന്നില്ലത്രേ.. പണിയുംകഴിഞ്ഞു നന്ദമോൾക്കൊരു സമ്മാനവും വാങ്ങി വന്നപ്പോഴേക്കും നേരമിരുട്ടി. ന്തേ അച്ഛന്റെ പിറന്നാളുകുട്ടി അച്ഛനോട് പിണങ്ങി നിൽക്കാണോ... ദാമുപറഞ്ഞുനിർത്തിയതും അനിതയുടെ മുഖം വിളറി, ന്താ അച്ഛനിപ്പറയുന്നത് ഞാൻ പറഞ്ഞിട്ട് കേൾക്കാതെ അച്ചനെതിരക്കി കുറച്ചുമുൻപ് അവൾ വയലിലൂടെ വന്നിട്ടുണ്ടായിരുന്നല്ലോ അങ്ങോട്ടേക്ക്.. അവൾപറഞ്ഞു.. നന്ദമോളോ എന്നെക്കൂട്ടാണോ ഞാൻ കണ്ടില്ലല്ലോ മോളെ.. യ്യോ ന്റെ കുട്ടിയിതെവിടെപ്പോയി.. മോളെ ഓടിപ്പോയി ടോർച്ചിങ്ങെടുത്തിട്ട് വാ.. ദാമു പറഞ്ഞു.. അനിത വേഗം ടോർച്ചുമായെത്തി.. രണ്ടാളും നന്ദയെ വിളിച്ചു വയൽമുഴുവൻ തിരയാൻ തുടങ്ങി... കുറച്ചുമാറി വയലിലേക്ക് വെള്ളംതേവുന്ന കൈതക്കാടുമൂടിയ ചെറിയൊരുകുളമുണ്ട്.. അവിടെന്തോ അനങ്ങുന്ന ശബ്ദം കേട്ട് ദാമു അവിടേക്ക് ടോർച്ചടിച്ചു.. വലിയവീട്ടിലെ സുധാകരമേനോന്റെ മകൻ ശംഭു കൈതക്കാട്ടിൽ നിന്നും ഇറങ്ങിയോടുന്നത് അവർ കണ്ടു.. സുധാകരമേനോന്റെ കുടുംബസ്വത്താണ്‌ ആ വലിയ വയൽ... കൈതക്കാട്ടിൽ എന്തോ കിടക്കുന്നതുകണ്ടു ദാമുവും അനിതയും ആ ഭാഗത്തേക്ക് പോയിനോക്കിയപ്പോഴാണ് കരളുനുറുങ്ങുന്ന ആ കാഴ്ചയവർ കണ്ടത്.. രക്തത്തിൽ കുളിച്ചു കിടക്കയാണ് അവരുടെ പ്രീയപ്പെട്ട നന്ദ.. അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെറിഞ്ഞിരിക്കുന്നു.. തലയിൽനിന്നും ചോരയൊഴുകുന്നുണ്ട്.. അവളുടെ ചുറ്റും രക്തം തളം കെട്ടി നില്പുണ്ട് അടുത്തായി രക്തം പുരണ്ടയൊരു പാറക്കല്ല്.. അയാളുടെ കയ്യിലിരുന്ന പൊതി താഴേക്ക് ഊർന്നു നന്ദയുടെ ശരീരത്തിൽ വീണു.. അതിൽനിന്നും നന്ദയ്ക് ഏറ്റവും ഇഷ്ടപ്പെട്ട ചുമന്ന പട്ടുപാവാടയും ജാക്കറ്റും അവളുടെ ശരീരത്തിൽ നഗ്നത മറച്ചു വിരിഞ്ഞു നിന്നു..
മകളെയും തോളിലിട്ട് ദാമു ഓടുകയായിരുന്നു കൂടെ കരഞ്ഞുകൊണ്ട് അനിതയും.. ഹോസ്പിറ്റലിലെത്തും മുൻപ് ആ കുഞ്ഞു ജീവൻ ശരീരമുപേക്ഷിച്ചു അറിയാത്ത ഏതോ ലോകത്തിലേക്ക് പുറപ്പെട്ടിരുന്നു .. മകൾ മരിച്ചുവെന്ന സത്യം അറിഞ്ഞു ആ പാവം അച്ഛൻ കുഴഞ്ഞുവീണു.. പിന്നയാൾ എഴുന്നേറ്റിട്ടില്ല ശരീരത്തിന്റെ പകുതി തളർന്നു.. അന്ന് തുടങ്ങിയ കിടപ്പാണ്.. നന്ദയുടെ കേസും കൂട്ടവുമായി അനിത കുറേ അലഞ്ഞു.. വിജയം എന്നും പണമുള്ളവന്റെ പക്ഷത്താണല്ലോ.. ഇവിടെയും മറുത്തൊന്നും സംഭവിച്ചില്ല.. കാശിന്റെ ബലത്തിൽ സുധാകരമേനോൻ മകനെ കേസിൽനിന്നും ഊരിയെടുത്തു.. അച്ഛന്റെ മരുന്നിനും വീട്ടുചിലവിനും വേണ്ടിയാണ് അനിത ജോലിക്കു പോയിത്തുടങ്ങിയത്..കടയിൽ പതിവിലും തിരക്കായതിനാൽ ഇറങ്ങാൻ വൈകി.. വയലുകൂടി കടന്നുകിട്ടിയാൽ വീടെത്തും.. അവൾ വേഗത്തിൽ നടന്നു..
അല്ല സുന്ദരിക്കോത ഏതവന്റൊപ്പം കറങ്ങാൻ പോയിട്ട് വരുകയാ... ചോദ്യംകേട്ടവൾ തിരിഞ്ഞുനോക്കി.. അവളുടെ കണ്ണുകൾ കുറുകി പേശികൾ വലിഞ്ഞുമുറുകും പോലെ.. അതവനാണ് ശംഭു.. അവളുടെ നന്ദമോളുടെ ജീവനെടുത്ത അസുരജന്മം.. അവൾ പല്ലുകൾ കടിച്ചു.. ആ പ്രശ്നത്തിനുശേഷം അവന്റച്ഛൻ അവനെ സിംഗപ്പൂരിലുള്ള അവന്റെ അമ്മാവന്റെ വീട്ടിലാക്കിയതാണ്.. ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞു.. അവൻ തിരിച്ചു വന്നിരിക്കുന്നു.. അവളുടെ രക്തം തിളച്ചു... എന്താടി പല്ലുകടിക്കുന്നെ നിനക്കെന്നെ ഒരുചുക്കും ചെയ്യാൻ കഴിയില്ല.. നീയൊക്കെ വെറും പുഴുവിന്റെ ജന്മമാ എന്നും മണ്ണിലിഴഞ്ഞു നടക്കാം നിനക്കൊക്കെ .. പണമുള്ളവനോട് മുട്ടാൻ നിൽക്കണ്ട ജയിക്കില്ലെടി ഒരിക്കലും അവൻ ആക്രോശിച്ചു.. ഞങ്ങൾക്ക് പണത്തിനുമാത്രേ കുറവുള്ളടാ അന്തസ്സിനു യാതൊരു കുറവുമില്ല.. മാനം വിറ്റു ജീവിക്കണ്ടേ ഗതികേടൊന്നും ഞങ്ങൾക്കില്ല അതൊക്കെ നിന്നെപ്പോലെ അമ്മേം പെങ്ങളേം തിരിച്ചറിയാത്തവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ തൊഴിലാ.. അവളതുപറഞ്ഞതും.. എന്തുപറഞ്ഞെടി നായെ എന്നുപറഞ്ഞവൻ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.. പിടിവലിയായി അനിത നിലത്തേക്ക് വീണു... അതേടി നിന്റെ അനുജത്തിയെ കൊന്നത് ഞാനാ അതും അവളെ നന്നായി അനുഭവിച്ചിട്ട് ഇന്നിതാ ചേച്ചിയും ദൈവത്തിന്റെ ഓരോ വികൃതികൾ അതുംപറഞ്ഞു അവൻ വന്യമായി ചിരിച്ചു.. എന്തുചെയ്യണമെന്നറിയാതെ അവൾ പകച്ചു പുറകോട്ട് നീങ്ങിമാറിക്കൊണ്ടിരുന്നു എന്തിലോ കൈതട്ടി അതൊരു പാറക്കല്ലായിരുന്നു.. നന്ദയുടെ ചോരയിൽ കുതിർന്ന മുഖം അവളുടെ മനസ്സിലേക്ക് തികട്ടി തികട്ടി വന്നു.. ഒരു ഭ്രാന്തിന്റെ വക്കിലായിരുന്നു അവളപ്പോൾ.. അവനവളുടെ മുകളിലേക്കു പടർന്നു കയറി.. പിന്നൊന്നും ആലോചിക്കാൻ അവൾക് സമയമുണ്ടായില്ല.. പാറക്കല്ലെടുത്തു അവന്റെ തലയിൽ ആഞ്ഞിടിച്ചു... അവനെതിർക്കാൻ കഴിയും മുൻപ് തുടരെതുടരേയവൾ പ്രഹരിച്ചുകൊണ്ടിരുന്നു... അവന്റെ ബോധം മറയുവോളം.. അവന്റെ തലയോട്ടി തകരുന്ന ശബ്ദം അവളെ മത്തുപിടിപ്പിച്ചു... അവൻ മരിച്ചുവെന്നുറപ്പായപ്പോൾ അവൾ എഴുനേറ്റു..കല്ലുദൂരേക്ക് വലിച്ചെറിഞ്ഞു ഒരുഭ്രാന്തിയെപ്പോലെ മേലാസകലം ചോരയുമായി വയലിലൂടെ അവളോടി .. തളർന്നുകിടക്കുന്ന അച്ഛനരികിലാണ് ആ ഓട്ടം അവസാനിച്ചത്..
"അച്ഛാ...... അവസാനം നമ്മുടെ നന്ദമോൾക്ക് നീതികിട്ടി"... അവൾ ഉറക്കെ വിളിച്ചുപറഞ്ഞു..അതുപറയുമ്പോൾ ഒരുഭ്രാന്തിയെപ്പോലെ അവൾ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു...
Dhanyajijesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo