Slider

ഒരു ഡിജിറ്റൽ വീട്ടമ്മയുടെ ഡയറിക്കുറിപ്പ്..... (ഓർമ്മപ്പെടുത്തൽ )

0
ഒരു ഡിജിറ്റൽ വീട്ടമ്മയുടെ ഡയറിക്കുറിപ്പ്..... (ഓർമ്മപ്പെടുത്തൽ )
****************************
ഞാൻ ഒരു സാധാരണ വീട്ടമ്മയാണ്...
വീട്ടിൽ ഭർത്താവും കുട്ടികളുമായി സുഖമായി ജീവിക്കുന്നു.
രാവിലെ നേരത്തെ എണീറ്റു ഭർത്താവിന്റെ കാൽ തൊട്ട് വന്ദിച്ചു,
ഭഗവാനെ പ്രാർത്ഥിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങുന്നു.
അതുകൊണ്ടു തന്നെ എനിക്കെന്നും സുപ്രഭാതങ്ങൾ തന്നെയാണ്.
പിന്നെ സമയത്തിന് കുളിച്ചു മാന്യമായ വസ്ത്രം ധരിക്കുന്നു. ( ചന്ദനമഴയിലെ നായികമാരെ പോലെ over മേക്കപ്പിൽ )ആരും വീട്ടിൽ നിൽക്കാറില്ല!!!...
ഉച്ചക്കും രാത്രിയും സമയത്തു തന്നെ ആഹാരം കഴിക്കുന്നു,
ലേശം അലർജി പ്രോബ്ലം ഉള്ളോണ്ട് അതിനുള്ള ഗുളിക കൃത്യസമയത്തു കഴിക്കുന്നു.
വലിയ അതിമോഹങ്ങളൊന്നുമില്ലാത്തതിനാൽ ഉള്ളതിൽ തൃപ്തയായി, സുഖമായി മനസമാധാനത്തോടെ ജീവിക്കുന്നു.
പിന്നെ വിശേഷം പറയാനും, തമാശപറയാനും, കൂട്ടുകാരും വീട്ടുകാരും അയൽക്കാരും ചെറുപ്പം മുതലേ അറിയാവുന്ന ഫ്രണ്ട്സും ഉണ്ട്.
അപ്പോൾ ജീവിതം സുഖമായി മുന്നോട്ടു പോവുന്നുണ്ടെന്നു സാരം...
പക്ഷേ ഒരു Facebook അക്കൗണ്ട് എടുത്ത് കുറച്ചു ബന്ധുക്കളേം സുഹൃത്തുക്കളെയും add ചെയ്തു വിശേഷങ്ങളെല്ലാം പങ്കിട്ട് ജീവിച്ചു പോരുന്ന കാലത്താണ് ഒന്നു രണ്ടു ഗ്രൂപ്പുകളിൽ അംഗമാവുന്നത്....
അണ്ണാൻ ചിലക്കുന്ന പോലെ നിർത്താതെ ചിലക്കുന്ന inbox msg ടോൺ വീടാകെ മുഴങ്ങുകയാണിപ്പോൾ.....
നോക്കുമ്പോ കുറച്ചു ഫ്രീക്കന്മാരോ ഫ്രീക്കത്തികളോ ഫെയ് ക്കൻമാരോ ഒക്കെയാണ്..... അവർക്ക്
"good morning "പറയണം,
"good evening "പറയണം,
"good night "പറയണം....
പിന്നെ
"ചായ കുടിച്ചോ,"
" കുളിച്ചോ,"
" tv കണ്ടോ "
"ബോറടിക്കുന്നുണ്ടോ ?"
"എന്താ ഡ്രസ്സ്‌ ഇട്ടിരിക്കുന്നേ "
(അതാ നേരത്തെ പറഞ്ഞത് സീരിയൽ കോലം അല്ലാ എന്ന് )
"ജാടയാണോ "?
"മിണ്ടൂലെ "?
"പാടുമോ ? "
എന്തെല്ലാം അറിയണം ?
പാടില്ലെടാ....പക്ഷേ ആടും,അല്ലാ ആട്ടും..... എന്ന് പറഞ്ഞു നീട്ടിയൊരു ആട്ടു വെച്ചുകൊടുത്തു അവന്‌....
ഞാൻ പറയുന്നത് മക്കളേ....
നിങ്ങൾ ഞങ്ങളെക്കുറിച്ചോർത് വേവലാതിപ്പെടാതിരിക്ക്....
ഞങ്ങൾ എല്ലാ കാര്യങ്ങളും സമയത്തു ശരിയായി ചെയ്തോളാം....
കാരണം ഒരുമൊബൈൽ വാങ്ങാനും അതിനു നെറ്റ് ചാർജ് ചെയ്യാനും കഴിവുണ്ടെങ്കിൽ മൂന്നുനേരം കഴിക്കാനും കാണും
നിങ്ങൾ ചെയ്യേണ്ടത്...
.
തെരുവിൽ അഭയം തേടി നടക്കുന്ന വൃദ്ധരോട് വല്ലതും കഴിച്ചോ എന്ന് ചോദിക്കുക...
(ചിലപ്പോൾ രാവിലെ മുതൽ ഒന്നും കഴിച്ചു കാണില്ല )
കഴിയുമെങ്കിൽ ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കുക.......
വഴിയോരത്തു കച്ചവടം ചെയ്തു ജീവിക്കുന്ന പിഞ്ചു ബാല്യത്തിന് ഒരു പൊതി ചോറ് വാങ്ങികൊടുക്കുക.....
അതു വലിയൊരു നന്മയായിരിക്കും......
നിങ്ങളുടെ അമ്മയോട് സുഖാണോ, മരുന്ന് വേണോ, വസ്ത്രം വല്ലതും വേണോ എന്ന് സമയത്തു ചോദിച്ചറിഞ്ഞു വേണ്ടത് ചെയ്യുക....
അവരോട് അൽപനേരം സംസാരിച്ചിരിക്കുക...
ഭാര്യയോട് സ്നേഹമായി സംസാരിക്കുക,
അവര് സമയത്തു കഴിച്ചോ കുളിച്ചോ എന്നൊക്കെ അന്വേഷിക്കുക....
(അതായത് ഒരു പരസ്യത്തിൽ ലാലേട്ടൻ പറഞ്ഞപോലെ...... )
" വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് ?..
നാട്ടിൽ തേടി നടപ്പൂ "...
കുട്ടികളോടൊപ്പം അവരുടെ ഇഷ്ടപ്പെട്ട കളികൾ കളിക്കുക....
വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരിക,.....
കൊച്ചു കൊച്ചു ജോലികൾ സഹായിക്കുക....
അങ്ങനെ നിങ്ങളും happy യാവൂ...
നമ്മുടെ വീട്ടിലേം ചുറ്റും ഉള്ള ആളുകളോടൊത്ത് സൗഹൃദമായി സ്നേഹമോടെ ജീവിക്കൂ.....

ഒരു ചെറിയ കാര്യം നിങ്ങൾ ചെയ്തു നോക്കുമോ ?
ഒരു റോസാച്ചെടി നടൂ...
അതിനു വെള്ളവും വളവും കൊടുക്കൂ.......
പതിയെ അതിന്റെ വളർച്ച നോക്കൂ....
ഉണർന്നയുടൻ മുറ്റത്തുപോയി അതിനോട്
"good morning"പറയൂ....
സമയത്തു വെള്ളമൊഴിക്കൂ ...
കുറച്ചുനാൾ കഴിഞ്ഞാൽ അതിനൊരു മൊട്ടുവരും...
പിന്നെ അതിനോട് കിന്നരിക്കൂ.... മനസിലൊരു കുളിർമ വരും....
തലേന്നത്തെ കാറ്റിലും മഴയിലും ആടി ഉലഞ്ഞു വീഴാറായ അതിനൊരു താങ്ങ് കൊടുക്കൂ....
എന്നിട്ടൊരുനാൾ.......ആ പനിനീർ മൊട്ട് കുറേശ്ശേ വളർന്നു വളർന്ന് ഒരു കൊച്ചു പനിനീർപ്പൂവായി വിടരും ....
അത് നിങ്ങൾക്കൊരു ചിരി സമ്മാനിക്കും......
അപ്പോൾ നിങ്ങളുടെ ഉള്ളിലും ഒരു പുഞ്ചിരി വിടരും.....
നിങ്ങളുടെ കൊച്ചു പനിനീർ പൂവ്.....
ഏതൊരു ഗുഡ്മോർണിംഗ് മെസ്സേജിലെ ക്ലാരിറ്റി യുള്ള പിക്ച്ചറിനേക്കാൾ മികവായിരിക്കും അതിന്.....
ഇതിപ്പോ ലോകത്തിന്റെ ഏതോ കോണിലുള്ള ഏതോ അറിയാതൊരാളുമായി കിന്നരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാ.....
നമ്മുടെ ചുറ്റു പാടിനെ സ്നേഹിച്ചു....
ഈശ്വരനെ പ്രാർത്ഥിച്ചു....
ചുറ്റുമുള്ളവരെ സ്നേഹിച്ച്...
എന്ന് തീരുമെന്നുറപ്പില്ലാത്ത ജീവ ശ്വാസത്തെ സ്നേഹിച്ചു.... നന്മകൾ ചെയ്ത്
ജീവിക്കൂ... നന്നായ് ജീവിക്കാൻ ശീലിക്കൂ....
അയ്യോ.... എഴുതി നേരം പോയതറിഞ്ഞില്ല.... കുട്ടികൾ വരുമ്പോഴേക്ക് നല്ല മൊരിഞ്ഞ പഴംപൊരിം ചൂട് ചായേം ഉണ്ടാക്കണം... പോട്ടേ....ട്ടോ....
*ബിനി ഭരതൻ *
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo