Slider

ജോ

0

"അന്നാദ്യമായി ആണ് ജോ മരിയെ കാണുന്നത്
അതും വല്ലപ്പോഴും മാത്രം പളളിയിൽ പോകുന്ന അലസനായ ജോ മേരിയമ്മയുടെ നിർബന്ധ പ്രകാരമാണ് അന്ന് പളളിയിൽ പോയത്
കാണുന്ന മാത്രയിൽ ആകർഷണം തോന്നുന്നൊരു മുഖമാണ് മരിയയുടെ
വെളുത്ത് കൊലുന്നനെയുളള ദൈവവ ഭയമുളളൊരു പെൺകുട്ടി
കവിത വിരിയുന്ന മുഖഭാവവും പിടക്കുന്ന മീനിന്റെ കണ്ണുകളും ഒരുവട്ടം കാണുന്നവർ ഒരിക്കൽ കൂടി അറിയാതെ നോക്കിപ്പോവും
ആ മരിയയിലാണ് ജോയുടെ കണ്ണുകൾ ഉടക്കിയത്
അപ്പന്റെയും അമ്മച്ചിയുടെയും നിർബന്ധം കാരണം ഒരുപാട് പെണ്ണു കണ്ടു മടുത്ത ജോ വിനു മരിയയെ ശരിക്കും ഇഷ്ടപ്പെട്ടു
ഇഷ്ടം തോന്നിയ പെണ്ണിനെ പ്രണയം തുറന്ന് പറയാൻ മാത്രം ജോ വിനു അറിയില്ല
അവരെ കാണുമ്പോൾ തന്നെ മുട്ടു വിറക്കുന്ന ജോ പിന്നെങ്ങനെ പ്രണയം തുറന്നു പറയും
ഇതിനു മുമ്പ് ഇഷ്ടം തോന്നിയവളെ കൂട്ടുകാരനെ കൊണ്ട് തുറന്ന് പറയിച്ചു
അവസാനം അവളെയും കൊണ്ട് കൂട്ടുകാരൻ മുങ്ങി
പിന്നീട് പ്രണയിക്കാനായി ജോ പോയിട്ടില്ല
കല്യാണ പ്രായമായതോടെ വീട്ടുകാരുടെ ശല്യം കാരണം പെണ്ണു കാണൽ തുടർന്നു
ഒന്നുകിൽ പെണ്ണിനു ജോയെ ഇഷ്ടമാകില്ല
അല്ലെങ്കിൽ ജോ ഇഷ്ടപ്പെട്ട് വരുമ്പോൾ എന്തെങ്കിലും കുറ്റം കണ്ടു പിടിക്കും
അതോടെ എല്ലാം മുടങ്ങും
ഇഷ്ടപ്പെട്ട പെണ്ണിനെ കാണാൻ അമ്മച്ചിയെയും കൂട്ടി ജോ മരിയയുടെ വീട്ടിലെത്തി
ഓട് മേഞ്ഞ തീരെ ചെറിയ വീടെങ്കിലും അടുക്കും ചിട്ടയോടും കൂടി പരിപാലിച്ചിരുന്നത് കൊണ്ട് കാണാൻ നല്ല ശേലുണ്ടായിരുന്നു
ആദ്യമായി മരിയയുടെ കയ്യിൽ നിന്ന് ഒരു കപ്പ് ചായ വാങ്ങി കുടിച്ചപ്പോഴെ ആള് പാചകത്തിൽ സമർത്ഥയാണെന്ന് മനസ്സിലായി
എന്തെങ്കിലും നിനക്ക് സംസാരിക്കാൻ ഉണ്ടെങ്കിൽ അങ്ങട് ചെല്ലെന്ന് അമ്മച്ചി പറയുമ്പോൾ ജോ ഒന്ന് പോകാൻ മടിച്ചു
എന്തെങ്കിലും കുറ്റം താൻ കണ്ടു പിടിച്ചാലോ
ഒടുവിൽ രണ്ടും കൽപ്പിച്ച് മരിയയോട് സംസാരിച്ചു
"എനിക്ക് ഒരു കൂട്ടം പറയാനുണ്ട് ജോ"
"എന്താണ്"
"ജോയെന്താ വിറക്കുന്നെ"
അത് ഇഷ്ടമുള്ള പെണ്ണിനെ കാണുമ്പോൾ അറിയാതെ വിറക്കും"
"അത് നല്ലതല്ലാ ട്ടൊ"
"പിന്നെ എനിക്ക് ഒരു ലൗ അഫയർ ഉണ്ടായിരുന്നു... എന്നെ കെട്ടിക്കോളാമെന്ന് വാക്ക് പറഞ്ഞവൻ സാമ്പത്തികമുളളൊരു പെണ്ണിന്റെ ആലോചന വന്നപ്പോൾ അവൻ മുങ്ങി"
"പിന്നെ എന്റെ ഒരു കാലിനു ചെറിയൊരു മുടന്ത് ഉണ്ട്... പല ആലോചനകളും ഈ കാരണങ്ങളാൽ മുടങ്ങി പോകുന്നു"
കെട്ടാൻ പോണ ചെറുക്കൻ എന്നെ കുറിച്ച് എല്ലാം അറിഞ്ഞിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്"
ഒരു നിമിഷം ജോ മൗനമായി
മൗനത്തിനും വാക്കുകൾക്കും നീണ്ട ദൈർഘ്യം ഉള്ളത് പോലെ അവർക്ക് തോന്നി
ഒടുവിലാ മൗനം മരിയ തന്നെ മുറിച്ചു
"ജോ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു..എന്നെ നിനക്ക് ഇഷ്ടമായില്ലെങ്കിൽ കുഴപ്പമില്ല.. ഇതെന്റെ വിധിയെന്ന് ഞാൻ സമാധാനിച്ചോളാം"
എന്നിട്ടും ഒന്നും മിണ്ടാതെ ജോ മരിയയെ സാകൂതം നോക്കി
"ജോ നിന്റെ മൗനം എനിക്ക് അസഹനീയമായി തോന്നുന്നു...എന്തെങ്കിലും പറയ്"
"മരിയ നിന്നെ എനിക്ക് ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു"
നീ ഇന്നലെ വരെ എന്തായിരുന്നു എനിക്ക് അറിയണ്ട..നിന്റെ കഴുത്തിൽ ഞാൻ മിന്നു കെട്ടി നീയെന്റെ മണവാട്ടിയായി കഴിയുമ്പോൾ മാത്രം നമ്മൾ ആരഭിക്കുന്ന ജീവിതം മുതൽ നീ എന്നോട് വിശ്വസ്തത പുലർത്തുന്ന ഭാര്യയാണോ എന്ന് എനിക്ക് അറിഞ്ഞാൽ മതി"
പിന്നെ മുടന്ത്
"അത് ഞാനങ്ങട് സഹിച്ചു...നാളെ എനിക്ക് കർത്താവ് എന്താ വരുത്തുന്നത് എന്നെനിക്കറിയില്ല"
"നാമെല്ലാം ദൈവ സൃഷ്ടികളാണ്... ഏറ്റ കുറച്ചിൽ ഉണ്ടാവും...ആരും എല്ലാം തികഞ്ഞവരല്ല"
"നീയും ഞാനും ഒന്നിക്കാനാണ് കർത്താവിന്റെ വിധി...എനിക്ക് നിന്നെ മതി പെണ്ണെ"
മരിയയുടെ കണ്ണുകൾ അരുവിയായി ഒഴുകി
ആർത്തലച്ചു പെയ്തൊരു മഴയായി അവളവനെ കെട്ടി പിടിച്ചു
തന്റെ കുറവുകളെ സ്നേഹിക്കുന്നവനെയാണ് നാം സ്നേഹിക്കേണ്ടത്
നാം സ്നേഹിക്കുന്നവരേക്കാൾ നമ്മെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കുക....വിശ്വസിക്കുക"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo